Go to full page →

31 - ക്രിസ്തുവിന്‍റെ സ്വർഗ്ഗാരോഹണം വീച 266

യേശു പിതാവിന്‍റെ അടുക്കലേക്കു ആരോഹണം ചെയ്യുന്ന വിജയ മണിക്കൂറിനായി സ്വർഗ്ഗം മുഴുവൻ കാത്തിരിക്കുകയായിരുന്നു. മഹത്വ ത്തന്‍റെ രാജാവിനെ സ്വീകരിച്ച വിജയകരമായി സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കാൻ ദൂതന്മാർ വന്നു. യേശു ശിഷ്യന്മാരെ അനുഗ്രഹിച്ചശേഷം അവരിൽനിന്നും വേർപെട്ട് എടുക്കപ്പെട്ടു. അവൻ ആരോഹണം ചെയ്തപ്പോൾ തന്‍റെ ഉയിർപ്പിനോടൊത്ത മരണബന്ധനത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ വലിയൊരു സമൂഹം തന്നെ അനുഗമിച്ചു. സ്വർഗ്ഗീയ സൈന്യത്തിന്‍റെ വലിയ ഒരുകൂട്ടം അവരെ അനുഗമിക്കുകയും വലിയൊരു സമൂഹം ദൂതന്മാർ തന്‍റെ വരവിനെ കാത്തിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. വീച 266.1

അവർ വിശുദ്ധ പട്ടണത്തിലേക്കു ആരോഹണം ചെയ്തപ്പോൾ യേശുവിനെ അകമ്പടി സേവിച്ചു ദൂതന്മാർ ആർത്തു, “വാതിലുകളേ നിങ്ങളുടെ തലകളെ ഉയർത്തുവിൻ പണ്ടേയുള്ള കാതുകളേ ഉയർന്നിരിപ്പിൻ മഹത്വത്തിന്‍റെ രാജാവു പ്രവേശിക്കട്ടെ” പട്ടണത്തിലുള്ള ദൂതന്മാർ ആനന്ദാതിരേകത്താൽ ചോദിച്ചു. “മഹത്വത്തിന്‍റെ രാജാവ് ആർ?” അകമ്പടി സേവിച്ചു ദൂതന്മാരുടെ വിജയകരമായ മറുപടി ഇതായിരുന്നു. “ബലവാനും വീരനുമായ യഹോവ, യുദ്ധവീരനായ യഹോവതന്നെ. വാതിലുകളേ നിങ്ങളുടെ തലകളെ ഉയർത്തുവിൻ, പണ്ടേയുള്ള കതകുകളേ ഉയർന്നിരിപ്പിൻ, മഹത്വത്തിന്‍റെ രാജാവു പ്രവേശിക്കട്ടെ” വീണ്ടും കാത്തിരിക്കുന്ന ദൂതന്മാർ ചോദിച്ചു. “മഹത്വത്തിന്‍റെ രാജാവ് ആർ? അനുധാവനം ചെയ്യുന്ന ദൂതന്മാർ ഇമ്പസ്വരത്തിൽ മറുപടി പറഞ്ഞു: “സൈന്യങ്ങളുടെ യഹോവ തന്നെ, അവനാകുന്നു മഹത്വത്തിന്‍റെ രാജാവ്” സങ്കീ. 24:7-10. സ്വർഗ്ഗീയ സൈന്യം ദൈവത്തിന്‍റെ പട്ടണത്തിൽ പ്രവേശിച്ചു. വീച 266.2

അപ്പോൾ സ്വർഗ്ഗീയ സൈന്യം രാജകീയ പ്രൗഢിയോടുകൂടിയ തങ്ങളുടെ സേനാനായകനു ചുറ്റും വന്നുകൂടി. അഗാധ ഭക്തിയോടുകൂടെ വണങ്ങിയിട്ടു തങ്ങളും ശോഭയേറിയ കിരീടങ്ങൾ അവന്‍റെ കാൽക്കൽ വെച്ചു. അനന്തരം അവരുടെ സ്വർണ്ണവീണകളിൽ സ്വർഗ്ഗം മുഴുവൻ ഇമ്പസ്വരം മുഖരിതമാകുമാറ് അറുക്കപ്പെട്ടു എങ്കിലും വീണ്ടും മഹത്വത്തിൽ ജീവിക്കുന്ന കുഞ്ഞാടിനുവേണ്ടി ഗാനം ആലപിച്ചു. വീച 267.1