Go to full page →

40 - പത്രൊസ് തടവിൽനിന്നു വിടുവിക്കപ്പെട്ടു വീച 326

(അപ്പൊ. പ്രവൃത്തികൾ 12:1 - 23)

ഹെരോദാവ് നെയഹൂദാവിശ്വാസത്തോട് ചേർന്നവനാണെന്ന് അഭിമാനിക്കയും ന്യായപ്രമാണ് കർമ്മാചാരങ്ങൾ നിലനിർത്തുന്നതിൽ വളരെ തീക്ഷണതയുള്ളവനായിരിക്കയും ചെയ്തു. റോമാചക്രവർത്തിയായ ക്ലൌദ്യോസിന്‍റെ അധീനതയിലായിരുന്നു ഗലീല. ഡെഹൂദ്യയുടെ ഭരണം ഹെരോദാവിന്‍റെ കീഴിലായിരുന്നു. യെഹൂദന്മാരുടെ പ്രീതി നേടുന്നതിനും അങ്ങനെ തന്‍റെ ഔദ്യോഗികനില സുരക്ഷിതമാക്കുന്നതിനും അവരാൽ മാനിക്കപ്പെടുന്നതിനും അവൻ ആഗ്രഹിച്ചു. യെഹൂദന്മാരുടെ ആഗ്രഹപ്രകാരം ക്രിസ്തീയസഭയെ പീഡിപ്പിക്കുന്നതിന് അവൻ മുമ്പോട്ടു വന്നു. അങ്ങനെ വിശ്വാസികളുടെ വസ്തുക്കളും വീടുകളും നശിപ്പിക്കുന്ന തന്‍റെ വേല തുടങ്ങി; നേതാക്കന്മാരെ ജയിലിലാക്കി. യാക്കോബിനെ ജയിലിലടയ്ക്കുകയും വാളിന്‍റെ വായ്ത്തലയാൽ കൊല്ലുകയും ചെയ്തു. അതുപോലെ അവൻ പ്രവാചകനായ യോഹന്നാനെ ജയിലിലടയ്ക്കുകയും ശിരഛേദം ചെയ്യിക്കുകയും ചെയ്തിരുന്നു. യെഹൂദന്മാർ ഇതിൽ സന്തുഷ്ഠരാണെന്നു കണ്ടു പത്രൊസിനെയും ജയിലിലാക്കി. ഈ ക്രൂരതകളൊക്കെ വിശുദ്ധ പെസഹായുടെ സന്ദർഭത്തിലായിരുന്നു. വീച 326.1

യാക്കോബിനെ കൊല ചെയ്തത്തിൽ ഹെരോദാവിനെ ജനം വളരെ അഭിനന്ദിച്ചെങ്കിലും അതു പരസ്യമായി ചെയ്തിരുന്നെങ്കിൽ സകല വിശ്വാ സികൾക്കും അവരോട് അനുഭാവം ഉള്ളവർക്കും ഭീക്ഷണി ആകുമായിരുന്നു. എന്നൊരു പരാധിയും ചിലർക്ക് ഉണ്ടായിരുന്നു. അതിനാൽ ഹെരോദാവ് പത്രൊസിനെ ജയിലിലാക്കി അവനെ പരസ്യമായി കൊല ചെയ്ത് യെഹൂദന്മാരെ പ്രീതിപ്പെടുത്താൻ തീരുമാനിച്ചു. പെസഹായ്ക്ക് യെരുശലേമിൽ വന്നുകൂടുന്ന ജനമദ്ധ്യേ അവനെ അപായപ്പെടുത്തരുതെന്നു ഭരണാധിപൻ അഭിപ്രായപ്പെട്ടു. ആ വന്ദ്ര്യവയോധികനെ ജനമദ്ധ്യത്തിൽ പ്രദർശിപ്പിച്ചാൽ ജനങ്ങളുടെ ബഹുമാനവും സഹതാപവും വർദ്ധിച്ച് അവർ മുമ്പു ചെയ്തിട്ടുള്ളതുപോലെ യേശുക്രിസ്തുവിന്‍റെ ജീവിതവും സ്വഭാവവും പരിശോധിപ്പാൻ ജനത്തെ ആഹ്വാനം ചെയ്കയും അവർക്ക് അത് തങ്ങളുടെ കൗശലം കൊണ്ട് എതിർത്ത് ഖണ്ഡിക്കുവാൻ കഴിയാതെ വരികയും ചെയ്യുമെന്ന് അവർ ഭയപ്പെട്ടു. അങ്ങനെയെങ്കിൽ രാജാവ് അവനെ ബന്ധനത്തിൽനിന്നും മോചിപ്പിക്കണമെന്ന് ജനം ആവശ്യപ്പെടുമെന്ന് യെഹൂദന്മാർ ചിന്തിച്ചു. വീച 326.2

പത്രൊസിന്‍റെ വധശിക്ഷ പെസഹ കഴിയുന്നതുവരെ വിവിധ ഒഴിക ഴിവുകളാൽ മാറ്റിവയ്ക്കുകയാൽ ക്രിസ്തുവിന്‍റെ സഭയ്ക്കു ഹൃദയ ശോധനയ്ക്കും തീക്ഷണതയോടെയും ഉപവാസത്തോടെയും പ്രാർത്ഥിക്കുന്നതിനും സമയം ലഭിച്ചു. പത്രൊസിനുവേണ്ടി തുടർച്ചയായി അവർ പ്രാർത്ഥിച്ചു. ക്രിസ്തീയ വേലയ്ക്കു പത്രൊസ് ഒഴിച്ചുകൂടാൻ പാടില്ലാത്തതായി പരിഗണിക്കപ്പെട്ടു. ദൈവത്തിന്‍റെ പ്രത്യേക സഹായം ഇല്ലെങ്കിൽ ക്രിസ്തീയ സഭയുടെ നിലനില്പുതന്നെ അസാദ്ധ്യമാകുമെന്ന് അവർ കരുതി. വീച 327.1

പത്രൊസിനെ വധിക്കുവാനുള്ള ദിവസം തീരുമാനിക്കപ്പെട്ടു; എന്നാൽ വിശ്വാസികളുടെ പ്രാർത്ഥനകൾ സ്വർഗ്ഗത്തിലേക്ക് ഉയർന്നു. അവരുടെ ശക്തി മുഴുവനും സഹതാപത്തോടും തീക്ഷണതയോടും ദൈവത്തിങ്കലേക്കു അഭ്യർത്ഥനയായി അർപ്പിച്ചപ്പോൾ ദൈവദൂതന്മാർ ജയിലിലടയ്ക്കപ്പെട്ട അപ്പൊസ്തലനെ സുരക്ഷിതമായി സൂക്ഷിച്ചു. മനുഷ്യന്‍റെ പരമകാഷ്ഠ ദൈവത്തിന്‍റെ അവസരമാണ്. പത്രൊസ് രണ്ടു പടയാളികളുടെ മദ്ധ്യേ രണ്ടു ചങ്ങലകളാൽ ബന്ധിതനായി, ഓരോ ചങ്ങലയും ഓരോ കൈകളിൽ ബന്ധിച്ച് രണ്ടു പടയാളികളുടെയും കൈകളിലും അവബന്ധിച്ച് കിടക്കുകയായിരുന്നു. അവരുടെ അറിവുകൂടാതെ അവന് അനങ്ങുവാൻ കഴിവില്ലായിരുന്നു. ജയിൽ കവാടങ്ങൾ സൂക്ഷ്മതയോടെ അടച്ചു ശക്തമായി കാവൽ ചെയ്യപ്പെട്ടിരുന്നു. അവിടെനിന്ന് രക്ഷപ്പെടാനുള്ള മാനുഷിക ഇടപെടൽ അങ്ങനെ വിച്ഛേദിക്കപ്പെട്ടിരുന്നു. വീച 327.2

തന്‍റെ ഈ പരിതസ്ഥിതിയാൽ അപ്പൊസ്തലൻ ഭയപ്പെട്ടിരുന്നില്ല. ക്രിസ്തുവിനെ തള്ളിപ്പറഞ്ഞശേഷം തന്‍റെ പുനഃസ്ഥാപനത്തോടെ, ക്രൂശിക്കപ്പെട്ട് മരിച്ചുയിർത്ത് സ്വർഗ്ഗാരോഹണം ചെയ്ത രക്ഷകനെ പ്രസംഗിക്കുവാൻ അവൻ അതിധൈര്യമുള്ളവൻ ആയിരുന്നു. ക്രിസ്തുവിനുവേണ്ടി തന്‍റെ ജീവിതം അർപ്പിക്കുവാൻ സമയമായി എന്ന് അവൻ വിശ്വസിച്ചു വീച 328.1

പത്രൊസിനെ മരണത്തിന് വിധിച്ചിരുന്ന ദിവസത്തിന്‍റെ തലേരാത്രി അവൻ പതിവുപോലെ രണ്ട് പട്ടാളക്കാരുടെ നടുവിൽ ചങ്ങളകളാൽ ബന്ധിതനായി ഉറങ്ങുകയായിരുന്നു. വിശ്വാസത്തിനുവേണ്ടി തടവിലാക്കപ്പെട്ട പത്രൊസിന്‍റെയും യോഹന്നാന്‍റെയും രക്ഷപെടൽ ഹെരോദാവ് ഓർത്ത ആ അവസരത്തിൽ ഇരട്ടി മുൻകരുതലുകൾ ചെയ്തു. തടവുകാരെ സൂക്ഷ്മതയോടെ കാവൽ ചെയ്യുവാൻ ഏർപ്പാടു ചെയ്തു. അവരെ ബന്ധിതരായി ഇട്ടിരുന്നത് ഒരു വലിയ പാറയിൽ നിർമ്മിച്ച മുറിയിലായിരുന്നു. അതിന്‍റെ വാതിൽ അടച്ചുപൂട്ടി ബന്ധവസാക്കിയിരുന്നു. അതിനു കാവലിനു പതിനാറ് പട്ടാളക്കാരെ നിയമിച്ചിരുന്നു. നാലുപേർ വീതം മാറി മാറി കാവൽ ചെയ്തു. അഴിയും ഓടാമ്പലും റോമാപ്പട്ടാളക്കാരുടെ കാവലും ഭേദിച്ചു മനുഷ്യസഹായത്താൽ തടവുകാരനെ വിടുവിക്കാൻ അസാദ്ധ്യമായതിനാൽ പത്രൊസിന്‍റെ ജയിലിൽനിന്നുള്ള വിടുതലിന് ദൈവത്തിന്‍റെ ശക്തിതന്നെ വേണമായിരുന്നു. ഹെരോദാവ് സർവ്വശക്തന് എതിരായി കരം ഉയർത്തുകയും അവന്‍റെ ശ്രമം പരിപൂർണ്ണ പരാജയവും ലജ്ജാവഹവുമായിത്തീരുകയും ചെയ്തു.  വീച 328.2