Go to full page →

മൃഗവും അതിന്‍റെ പ്രതിമയും വീച 430

ഈ ഒന്നാമത്തെ മൃഗം റോമാസഭയെ പ്രതിനിധീകരിക്കുന്നു, എതി രഭിപ്രായക്കാരെയെല്ലാം ശിക്ഷിപ്പാൻ അധികാരമുള്ള ഒരു ക്രിസ്തീയ സഭ യാണ് ഇത്. മൃഗത്തിന്‍റെ പ്രതിമ പ്രതിനിധീകരിക്കുന്നത് അതുപോലെ അധികാരമുള്ള മറ്റൊരു സംഘടനയാണ്. ഈ പ്രതിമാ നിർമ്മാണം ആ മൃഗത്തിന്‍റെ വേലയാണ്; അതു സമാധാനപരമായി ഉത്ഭവിക്കുകയും സൗമ്യതയെ സ്വീകാര്യമാക്കുകയും ചെയ്ത അമേരിക്കൻ ഐക്യനാടുകളുടെ അടയാളമായി യോജിക്കുന്നു. ഇവിടെ പാപ്പാത്വത്തിന്‍റെ പ്രതിമ കാണാം. ഈ നാട്ടിലെ സഭകൾ പൊതുവിൽ വിശ്വാസസംബന്ധമായ കാര്യങ്ങളിൽ യോജിപ്പിലെത്തുമ്പോൾ രാഷ്ട്രത്തെ പ്രേരിപ്പിച്ചു നിയമ നിർമ്മാണം നടത്താനും തങ്ങളുടെ സ്ഥാപനങ്ങളെ നിലനിർത്താനും തുടങ്ങുകയും അമേരിക്കയിലെ പ്രൊട്ടസ്റ്റന്‍റുസഭകൾ റോമാധികാരത്തിനൊരു പ്രതിമ നിർമ്മിക്കുന്നതിന് വളരെ യോജിക്കുകയും ചെയ്യും. അപ്പോൾ ദൈവത്തിന്‍റെ പുരാതന ജന ങ്ങളെപ്പോലെ സത്യസഭയ്ക്കു പീഡനം ഉണ്ടാകും. വീച 430.1

കുഞ്ഞാടിനെപ്പോലെ കൊമ്പുള്ള മൃഗം കല്പിക്കുന്നു. “ചെറിയവരും വലിയവരും സമ്പന്നന്മാരും ദരിദ്രന്മാരും സ്വതന്ത്രന്മാരും ദാസന്മാരുമായ എല്ലാവർക്കും വലങ്കൈമേലോ നെറ്റിയിലോ മുദ്ര കിട്ടുമാറും മൃഗത്തിന്‍റെ പേരോ പേരിന്‍റെ സംഖ്യയോ ആയ മുദ്രയുള്ളവനല്ലാതെ വാങ്ങുകയോ വില്ക്കുകയോ ചെയ്യുവാൻ വഹിയാതെയും ആക്കുന്നു.” വെളി.13:16,17. ഇതിനെ സംബന്ധിച്ചാണു മൂന്നാം ദൂതിന്‍റെ മുന്നറിയിപ്പു നല്കിയിരി ക്കുന്നത്. ഒന്നാമത്തെ മൃഗത്തിന്‍റെ അഥവാ പാപ്പത്വത്തിന്‍റെ അടയാളം ഗ്രഹിക്കപ്പെടേണ്ടത് അതിന്‍റെ സമുന്നമായ ശക്തിയാലാണ്. ദാനിയേൽ പ്രവാചകൻ ഏഴാം അദ്ധ്യായത്തിൽ പ്രസ്താവിച്ചിട്ടുള്ള ചെറിയ കൊമ്പ് ദൈവത്തിന്‍റെ സമയങ്ങളേയും നിയമങ്ങളേയും മാറ്റുവാൻ ശ്രമിക്കുന്ന റോമാസഭയെയാണ് പ്രതിനിധീകരിക്കുന്നത്. പൗലൊസ് അപ്പൊസ്തലൻ പ്രസ്താവിച്ചിരിക്കുന്നത് അവൻ ദൈവത്തെക്കാൾ തന്നെത്താൻ ഉയർത്തുന്ന നാശയോഗ്യനും അധർമ്മമൂർത്തിയുമാണെന്നത്രെ. ദൈവകല്പനകളെ മാറ്റിയതിനാൽ മാത്രം പാപ്പാത്വം ദൈവത്തെക്കാൾ ഉയർത്തുകയാണോ? വ്യതിയാനപ്പെടുത്തിയ കല്പനകളെ അറിഞ്ഞുകൊണ്ടുതന്നെ അനുസരിക്കുന്നവ ആ ശക്തിക്കു പരമോന്നത ബഹുമാനം അർപ്പിക്കുന്നു. വീച 430.2

പത്തു കല്പനയിൽ നാലാം കല്പനയിൽ മാത്രമാണ് ആകാശവും ഭൂമിയും സൃഷ്ടിച്ച ദൈവത്തെ ചൂണ്ടിക്കാട്ടുന്നത്. അതിനെ മാറ്റിവെയ്ക്കുകയാണ് റോം ചെയ്തത്. മറ്റു തെറ്റായ ദൈവങ്ങളിൽ നിന്നു സത്യദൈവത്തെ തിരിച്ചറിവാനുള്ളതു നാലാം കല്പനയിലൂടെയാണ്. സൃഷ്ടിപ്പിന്‍റെ സ്മരണ നിലനിർത്താനാണ് ശബ്ബത്ത് സ്ഥാപിച്ചത്. അങ്ങനെ മനുഷ്യമനസ്സിനെ ജീവനുള്ള ദൈവത്തിങ്കലേക്കു തിരിക്കുന്നു. അവന്‍റെ സൃഷ്ടിപ്പിൻ ശക്തിയെക്കുറിച്ചു തിരുവചനത്തിലുടനീളം പ്രസ്താവിച്ചിരിക്കുന്നതു യിസ്രായേലിന്‍റെ ദൈവം ജാതികളുടെ ദൈവങ്ങളെക്കാൾ ശ്രേഷ്ടനാണെന്നുള്ളതിന്‍റെ തെളിവാണ്. ശബ്ബത്തു എന്നും ആചരിച്ചിരുന്നെങ്കിൽ മനുഷ്യന്‍റെ ചിന്തയും സ്നേഹവും അവന്‍റെ സ്രഷ്ടാവിങ്കലേക്കു നയിച്ച് അവനെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുമായിരുന്നു; കൂടാതെ ഒരു വിഗ്രഹാരാധിയോ, നാസ്തികനോ ഉണ്ടാകയുമില്ലായിരുന്നു. വീച 431.1

ദൈവത്തെ സ്രഷ്ടാവെന്നു ചൂണ്ടിക്കാട്ടുന്ന സ്ഥാപനമാണ് സൃഷ്ടിയുടെ മേൽ തന്‍റെ ശരിയായ ആധിപത്യം സ്ഥാപിക്കുന്നത്. ശബ്ബത്തിന്‍റെ വ്യതിയാനപ്പെടുത്തലാണ് റോമാസഭയുടെ അടയാളം അഥവാ മുദ്ര. നാലാം കല്പനയുടെ അവകാശം അറിയാവുന്നവർ ശരിയായ ശബ്ബത്തിനുപകരം തെറ്റായതു ആചരിക്കുമ്പോൾ റോമിന്‍റെ (പോപ്പിന്‍റെ)അധികാരത്തെ മാനിക്കുന്നു. വീച 431.2