Go to full page →

യെഹൂദന്മാരുടെ അനുഭവം ആവർത്തിക്കപ്പെടുന്നു വീച 434

ക്രിസ്തുവിന്‍റെ ഒന്നാം വരവിനെക്കുറിച്ചുള്ള പ്രഖ്യാപനത്തെ പിന്നോ ട്ടുതിരിഞ്ഞു നോക്കുവാൻ എന്നോടാവശ്യപ്പെട്ടു. ഏലിയാവിന്‍റെ ശക്തി യോടും ആത്മാവോടുംകൂടെ യേശുവിന്‍റെ വഴി ഒരുക്കുവാൻ യോഹന്നാൻ അയയ്ക്കപ്പെട്ടു. യോഹന്നാന്‍റെ സാക്ഷ്യം നിരസിച്ചവർക്കു യേശുവിന്‍റെ ഉപദേശംകൊണ്ടു പ്രയോജനമൊന്നും ലഭിച്ചില്ല. യേശുവിന്‍റെ വരവിന്‍റെ സ്ഥലം മുൻകുട്ടി പറഞ്ഞിരിക്കുന്നതു അവൻ മശീഹ ആണെന്നുള്ളതിനു മതിയായ തെളിവായിരുന്നിട്ടും അവന്‍റെ ദൂതിനെ അവർ എതിർത്തു. യോഹന്നാന്‍റെ ദൂതിനെ നിരസിച്ചവരെ സാത്താൻ കൂടുതലായി നയിച്ചതു ക്രിസ്തുവിന്‍റെ ദൂതു നിരസിക്കുകയും അവനെ ക്രൂശിക്കയും ചെയ്യുവാനാണ്. സ്വർഗ്ഗീയ സമാഗമന കൂടാരത്തിലേക്കവരെ നയിക്കുമായിരുന്ന പെന്തെക്കൊസ്തുനാളിന്‍റെ അനുഗ്രഹം പ്രാപിപ്പാൻ കഴിയാഞ്ഞത് ക്രിസ്തുവിന്‍റെ ദൂത് നിരസിച്ചതിനാലാണ്. വീച 434.1

മന്ദിരത്തിന്‍റെ തിരശ്ശീല ചീന്തിപ്പോയതു കാണിച്ചത് യെഹൂദന്മാരുടെ യാഗങ്ങളും ചട്ടങ്ങളും മേലാൽ സ്വീകരിക്കപ്പെടുകയില്ലെന്നത്രെ. വലിയ യാഗം അർപ്പിക്കപ്പെടുകയും അതു സ്വീകരിക്കപ്പെടുകയും ചെയ്തു. വീച 434.2

പെന്തെക്കൊസ്തുനാളിൽ പരിശുദ്ധാത്മാവ് ഇറങ്ങിവന്ന് യേശു ഭൗമിക കൂടാരത്തിൽനിന്നും സ്വർഗ്ഗീയ കൂടാരത്തിൽ തന്‍റെ സ്വന്തംരക്തം ചൊരിഞ്ഞതുമായി ചെന്ന് അവരുടെ പാപപരിഹാരം നടത്തിയതിന്‍റെ മേന്മ പ്രാപിക്കുന്നതിലേക്കു ശിഷ്യന്മാരുടെ മനസ്സിനെ നയിച്ചു. എന്നാൽ യെഹൂദന്മാർ പരിപൂർണ്ണ അന്ധകാരത്തിൽതന്നെ ഇരുന്നു. രക്ഷാപദ്ധതിയെ സംബന്ധിച്ച് അവർക്കു ലഭിച്ചിരുന്ന വെളിച്ചം നഷ്ടമാവുകയും അവർ തങ്ങളുടെ ഉപയോഗശൂന്യമായ യാഗകർമ്മാദികളിൽ ആശ്രയിക്കുകയും ചെയ്തു. ഭൗമിക കൂടാരത്തിന്‍റെ സ്ഥാനം സ്വർഗ്ഗീയകൂടാരം എടുക്കുകയും അവർ അതു ഗ്രഹിക്കാതിരിക്കുകയും ചെയ്തു. അതിനാൽ അവർക്കു ക്രിസ്തു വിശുദ്ധ സ്ഥലത്ത് ചെയ്യുന്ന മദ്ധ്യസ്ഥതയുടെ മേന്മ മനസ്സിലാകാതെപോകയും ചെയ്തു. വീച 434.3

യെഹൂദന്മാരുടെ ഗതിയും അവർ ക്രിസ്തുവിനെ നിരസിച്ചതും ക്രൂശി ച്ചതും അവനെ ലജ്ജാകരമായി അപമാനിച്ചതുമായ ചരിത്രം വായി ക്കുന്നതും അനേകരും ഭയങ്കരമായി ഇന്ന് കാണുന്നു. എന്നാൽ അവർ ക്രിസ്തുവിനെ സ്നേഹിക്കുന്നു എന്നു ചിന്തിക്കയും പത്രൊസിനെപ്പോലെ തള്ളിപ്പറകയോ യെഹൂദന്മാർ ക്രൂശിച്ചതുപോലെ ക്രൂശിക്കയോ ചെയ്ക യില്ലായിരുന്നു എന്നുപറകയും ചെയ്യുന്നു. എന്നാൽ ദൈവം എല്ലാവരുടെയും ഹൃദയങ്ങളെ വായിക്കുന്നു; അവർ അഭിമാനിക്കുന്ന യേശുവിനോടുള്ള സ്നേഹം പരിശോധിക്കാനുള്ള പരീക്ഷ അവരുടെ മുമ്പിൽ കൊണ്ടുവരുന്നു. വീച 435.1

ഒന്നാം ദൂതന്‍റെ ദൂതുസ്വീകരണം സ്വർഗ്ഗം മുഴുവനും അഗാധ താല്പ ര്യത്തോടെ വീക്ഷിച്ചു. എന്നാൽ യേശുവിനെ സ്നേഹിച്ചു എന്നഭിമാനി ച്ചവരും ക്രൂശിന്‍റെ കഥ വായിച്ചപ്പോൾ കണ്ണുനീർ വാർത്തവരുമായ അനേകരും അവന്‍റെ രണ്ടാം വരവിന്‍റെ സദ്വർത്തമാനത്തെ പരിഹസിക്കു കയാണ് ചെയ്തത്. സസന്തോഷം ദൂതു സ്വീകരിക്കേണ്ടതിനുപകരം അതൊരു വഞ്ചനയാണെന്ന് അവർ പ്രഖ്യാപിച്ചു. അവന്‍റെ വരവിനെ ഇഷ്ടപ്പെടുന്നവരെ അവർ വെറുക്കുകയും സഭകളിൽനിന്നു പുറംതള്ളുകയും ചെയ്തു. ഒന്നാം ദൂതു നിരസിച്ചവർക്കു രണ്ടാം ദൂതിന്‍റെ മേന്മ ലഭിക്കുകയോ വിശ്വാസത്താൽ യേശുവിനോടുകൂടെ സ്വർഗ്ഗത്തിലെ സമാഗമന കൂടാരത്തിൽ അതിപരിശുദ്ധ സ്ഥലത്തു പ്രവേശിപ്പാനവരെ ഒരുക്കുന്ന അർദ്ധരാത്രിയിലെ വിളിയുടെ മേന്മ ലഭിക്കുകയോ ചെയ്തില്ല. മുമ്പിലത്തെ രണ്ടു ദൂതുകൾ നിരസിക്കുകയാൽ അവരുടെ മനസ്സുകളെ അന്ധകാരമാക്കുകയും മൂന്നാം ദൂതന്‍റെ ദൂതിൽ ഒരു വെളിച്ചവും അവർക്കു ലഭിക്കാതിരിക്കയും ചെയ്തു. അതായിരുന്നു അതിപരിശുദ്ധ സ്ഥലത്തേക്കു അവർക്കു മാർഗ്ഗനിർദ്ദേശം നല്കേണ്ടിയിരുന്നത്. വീച 435.2