Go to full page →

59 - കൃപാകാലത്തിന്‍റെ അവസാനം വീച 454

മൂന്നാം ദൂതന്‍റെ ദൂത് സമാപിക്കുന്ന സമയത്തേക്കു ഞാൻ ചൂണ്ടിക്കാണിക്കപ്പെട്ടു. ദൈവശക്തി അവരുടെമേൽ ഉണ്ടായിരുന്നു; അവരുടെ വേല അവർ തീർക്കുകയും അവർക്കു മുമ്പിലുണ്ടായിരുന്ന പരിശോധനാ സമയത്തിനായി അവർ ഒരുക്കപ്പെടുകയും ചെയ്തു. അവർക്കു പിന്മഴ അഥവാ ദൈവസന്നിധിയിൽ നിന്നുള്ള ആശ്വാസം ലഭിച്ചു. ജീവനുള്ള സാക്ഷ്യം പുനർജീവിക്കപ്പെട്ടു. അവസാനം അവർ മുന്നറിയിപ്പ് എല്ലായിടത്തും മുഴക്കുകയും ലോകത്തിൽ ഈ ദൂതു സ്വീകരിക്കാത്തവരെ ഇളക്കുകയും ക്ഷുഭിതരാക്കുകയും ചെയ്തു. വീച 454.1

സ്വർഗ്ഗത്തിൽ ദൈവദൂതന്മാർ അങ്ങോട്ടും ഇങ്ങോട്ടും ധൃതികൂട്ടുന്നത് ഞാൻ കണ്ടു. ഒരു ദൂതൻ തന്‍റെ പാർശ്വത്തിൽ മഷിക്കുപ്പിയുമായി ഭൂമിയിൽ നിന്നു മടങ്ങിയെത്തി, വിശുദ്ധന്മാരെ എണ്ണി മുദ്രയിടുന്ന തന്‍റെ ജോലി പൂർത്തിയാക്കിയെന്നു യേശുവിനോടു പറഞ്ഞു. അനന്തരം പത്തുകല്പന അടങ്ങിയ പെട്ടകത്തിനുമുമ്പിൽ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്ന യേശു ധൂപകലശം താഴെയിട്ടു. താൻ കരങ്ങളുയർത്തി ഉച്ചത്തിൽ പറഞ്ഞു: “സകലവും പൂര്‍ത്തിയായി.” യേശു ഈ വിശുദ്ധ പ്രസ്താവന ചെയ്തപ്പോൾ സ്വർഗ്ഗീയ സൈന്യം തങ്ങളുടെ കിരീടങ്ങൾ താഴെയിട്ടു, “അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവന്‍ ഇനിയും അഴുക്കാടട്ടെ; വിശുദ്ധന്‍ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.” എന്നു പറഞ്ഞു. വെളി. 22:11. വീച 454.2

ഓരോരുത്തരും ജീവനോ അഥവാ മരണത്തിനോ ആയി തീരുമാനി ക്കപ്പെട്ടു. യേശു സ്വർഗ്ഗീയ കൂടാരത്തിൽ ശുശ്രൂഷ ചെയ്തുകൊണ്ടിരിക്കുമ്പോൾ മരിച്ചുപോയ നീതിമാന്മാരുടെ ന്യായവിധിയും അനന്തരം ജീവിച്ചിരിക്കുന്ന നീതിമാന്മാരുടെ ന്യായവിധി നടത്തപ്പെടുകയും ചെയ്യുന്നു. ക്രിസ്തുവിനു രാജ്യം ലഭിച്ചു, തന്‍റെ ജനത്തിന്‍റെ പാപപരിഹാരം നിർവ്വഹിച്ചിട്ടു അവരുടെ പാപം മായിച്ചുകളഞ്ഞു. തന്‍റെ രാജ്യത്തിലേക്കുള്ള പ്രജകളെല്ലാം ചേർക്കപ്പെട്ടു. കുഞ്ഞാടിന്‍റെ കല്യാണം പൂർത്തിയായി. രാജ്യവും ആകാശ ത്തിൻകീഴിലുള്ള അതിന്‍റെ മഹത്വവും യേശുവിനും രക്ഷയ്ക്കവകാശിക ളുമായിട്ടുള്ളവർക്കും നല്കപ്പെടുകയും യേശു രാജാധിരാജാവും കർത്താ ധികർത്താവുമായി ഭരിക്കേണ്ടതിന്നായി വരികയും ചെയ്യുന്നു. വീച 455.1

യേശു അതിപരിശുദ്ധ സ്ഥലത്തുനിന്നും പുറത്തുവന്നപ്പോൾ അവന്‍റെ വസ്ത്രാഗ്രത്തിലുള്ള മണികളുടെ കിലുക്കം ഞാൻ കേൾക്കുകയും അപ്പോൾ ഭൂമിയിൽ വസിക്കുന്നവരുടെ മേൽ ഒരു അന്ധകാരം മൂടുകയും ചെയ്തു: ദൈവത്തോടു പാപം ചെയ്യുന്നവർക്കുവേണ്ടി പിതാവിന്‍റെ മുമ്പിൽ ഒരു മദ്ധ്യസ്ഥൻ അവിടെയില്ല. യേശു പിതാവിന്‍റെ മുമ്പിൽ പാപിയായ മനുഷ്യനു വേണ്ടി നിന്നിരുന്നപ്പോൾ ജനങ്ങളിൽ ഒരു നിയന്ത്രണം ഉണ്ടായിരുന്നു; എന്നാൽ മനുഷ്യന്‍റെയും ദൈവത്തിന്‍റേയും മദ്ധ്യേ നിന്ന് അവൻ മാറിയപ്പോൾ നിയന്ത്രണം മാറ്റപ്പെടുകയും അവസാനം പാപിയായ മനുഷ്യന്‍റെമേൽ സാത്താനു പൂർണ്ണ നിയന്ത്രണം ഉണ്ടായിരിക്കയും ചെയ്തു. വീച 455.2

യേശു സ്വർഗ്ഗീയ കൂടാരത്തിൽ ശുശ്രൂഷ ചെയ്തുകൊണ്ടിരുന്നപ്പോൾ ബാധകൾ ഒഴിക്കാൻ അസാധ്യമായിരുന്നു; എന്നാൽ അവിടെയുള്ള തന്‍റെ വേല പൂർത്തിയാവുകയും തന്‍റെ മദ്ധ്യസ്ഥത അവസാനിക്കുകയും ചെയ്തപ്പോൾ ദൈവക്രോധം അടക്കുവാൻ ഒന്നുമില്ലായിരുന്നു. തിരുത്തലിനെ വെറുക്കുകയും രക്ഷയെ നിസ്സാരമാക്കിക്കളയുകയും ചെയ്ത പാപിയുടെ തലയിൽ രക്ഷാകവചം ഇല്ലാത്ത നിലയിൽ ദൈവത്തിന്‍റെ ഉഗ്രകോപം ചൊരിഞ്ഞു. വിശുദ്ധ ദൈവത്തിന്‍റെ മുമ്പിൽ ഒരു മദ്ധ്യസ്ഥനില്ലാത്ത ആ ഭയങ്കര സമയത്തു വിശുദ്ധന്മാർ ഇവിടെ ജീവിക്കുന്നുണ്ടായിരുന്നു. സകലവും തീരുമാനിക്കപ്പെട്ടു. ഓരോ മുത്തും എണ്ണപ്പെട്ടു. സ്വർഗ്ഗീയ വിശുദ്ധ മന്ദിരത്തിന്‍റെ പ്രാകാരത്തിൽ യേശു ഒരുനിമിഷം നില്ക്കുകയും യേശു അതിപരിശുദ്ധ സ്ഥലത്ത് ആയിരുന്നപ്പോൾ ജനങ്ങൾ ഏറ്റുപറഞ്ഞ പാപങ്ങൾ അതിന്‍റെ കാരണഭൂതനായ സാത്താന്‍റെമേൽ ചുമത്തുകയും ചെയ്തു. അവൻ അതിന്‍റെ ശിക്ഷ ഏല്ക്കണം. വീച 455.3