Go to full page →

ന്യായവിസ്താരസഭ വീച 480

ദുഷ്ടലോകം മുഴുവനും സ്വർഗ്ഗീയ ഭരണത്തിനെതിരായി രാജദ്രോഹം ആരോപിക്കപ്പെട്ടു ദൈവത്തിന്‍റെ ന്യായവിസ്താര കോടതിയിൽ അവർ നില്ക്കുന്നു. അവർക്കു ന്യായവാദം നടത്താൻ ഒന്നുമില്ല. അവർക്ക് എതി രായി നിത്യമരണം വിധിക്കപ്പെട്ടു. വീച 480.1

പാപത്തിന്‍റെ ശമ്പളം ശ്രേഷ്ടസ്വാതന്ത്ര്യവും നിത്യജീവനുമല്ലെന്നും, പ്രത്യുത അടിമത്വവും നാശവും മരണവുമാണെന്ന് എല്ലാവർക്കും വ്യക്ത മായി. ദുഷ്ടന്മാർ തങ്ങളുടെ മത്സരത്താൽ എന്താണ് നഷ്ടമാക്കിയത് എന്നു കണ്ടു. സീമാതീതമായ നിത്യമഹത്വം അവർക്കു നല്കിയപ്പോൾ അവര തിനെ നിന്ദിച്ചു, എന്നാൽ ഇപ്പോൾ അതു എത്രത്തോളം അഭികാമ്യമായി പ്രത്യക്ഷപ്പെടുന്നു. നഷ്ടപ്പെട്ട ആത്മാവ്, “ഇതെല്ലാം എനിക്കു ലഭ്യമായി രുന്നു, എന്നാൽ ഞാനതു വളരെ അകലെയാക്കുന്നതു തിരഞ്ഞെടുത്തു. എത്രവിചിത്രമായ മതിഭ്രമം ഉണ്ടാക്കുന്ന മോഹം! ഞാൻ സമാധാനം, സന്തോഷം, ബഹുമാനം ഇവയ്ക്കുപകരം തിരഞ്ഞെടുത്തതു ദുരിതവും, നൈരാശ്യവും അപകീർത്തിയുമാണ്” എന്ന് വിലപിച്ചു. അവരെ സ്വർഗ്ഗ ത്തിൽനിന്നു ബഹിഷ്കരിച്ചത് നീതിയാണെന്ന് എല്ലാവരും കണ്ടു. അവ രുടെ ജീവിതത്തിൽ ഈ യേശു തങ്ങളെ ഭരിക്കേണ്ട എന്ന് അവർ പ്രഖ്യാ പിച്ചുകഴിഞ്ഞു. വീച 480.2

ദൈവപുത്രന്‍റെ കിരീടധാരണം ദുഷ്ടന്മാർ പരവേശമുള്ളവരെപ്പോലെ വീക്ഷിച്ചു. അവന്‍റെ കൈകളിൽ ദിവ്യ കല്പനകൾ അടങ്ങിയ പലകകൾ ഉണ്ടായിരുന്നു. അത് അവർ നിന്ദിക്കുകയും ലംഘിക്കുകയും ചെയ്തിരുന്നു. രക്ഷിക്കപ്പെട്ടവരിൽനിന്ന് ആരാധനയും ആനന്ദവും അത്ഭുതവും പൊട്ടിപ്പുറപ്പെട്ടത് അവർ കണ്ടു. സംഗീതധ്വനി വലിയ ജനസമൂഹത്തിലേക്കും പട്ടണത്തിനു പുറത്തുള്ളവരിലേക്കും മാറ്റൊലിക്കൊണ്ടപ്പോൾ എല്ലാവരും ഏകസ്വരത്തില്‍ “സര്‍വ്വശക്തിയുള്ള ദൈവമായ കര്‍ത്താവേ നിന്‍റെ പ്രവൃത്തികൾ വലുതും അത്ഭുതകരവുമായവ; സർവ്വജാതികളുടെയും രാജാവേ നിന്‍റെ വഴികള്‍ നീതിയും സത്യവും ഉള്ളവ” (വെളി. 15:3) എന്നു പറഞ്ഞ് അവർ സാഷ്ടാംഗം വീണ് അവനെ നമസ്കരിച്ചു. വീച 480.3