Go to full page →

പെട്ടകനിര്‍മ്മാണം വീച 68

ദൈവം പെട്ടകത്തിന്‍റെ കൃത്യമായ അളവുകൾ നോഹയ്ക്കു നല്കി. അതിന്‍റെ ഓരോ ഭാഗവും നിർമ്മിക്കേണ്ട വിധവും പറഞ്ഞുകൊടുത്തു. പല വിധത്തിലും അത് ഒരു കപ്പൽപോലെ അല്ലായിരുന്നു. പ്രത്യുത, ഒരു വീടു പോലെ ആയിരുന്നു. എന്നാൽ അതിന്‍റെ അടിത്തട്ട് വെള്ളത്തിൽ പൊങ്ങിക്കിടക്കത്തക്കവണ്ണം ഒരു കപ്പൽപോലെ ആയിരുന്നു. പെട്ടകത്തിന്‍റെ പാർശ്വങ്ങളിൽ ജനാലകളില്ലാതെയാണ് നിർമ്മിച്ചത്. അതിന് മൂന്ന് നില കെട്ടിടത്തിന്‍റെ ഉയരമുണ്ടായിരുന്നു. മീതെയുള്ള ഒരു ജനാലയിൽകൂടെയായിരുന്നു വെളിച്ചം ലഭിച്ചിരുന്നത്. വാതിൽ ഒരു വശത്തായിരുന്നു. വിവിധ ഇനം മൃഗങ്ങൾക്കായി പ്രത്യേക അറകൾ സജ്ജീകരിച്ചിരുന്നു. അവയ്ക്കക്കെല്ലാം വെളിച്ചം ലഭിച്ചിരുന്നത് മീതെയുള്ള ജനാലയിൽകൂടെ ആയിരുന്നു. അനേക നൂറ്റാണ്ടുകൾ കഴിഞ്ഞാലും ദ്രവിച്ചുപോകാത്ത ഗോഫർ മരംകൊണ്ടായിരുന്നു അത് നിർമ്മിച്ചത്. അത് എന്തുകൊണ്ടാണ് ദ്രവിച്ചുപോകാത്തതെന്ന് കാണാൻ മനുഷ്യന്‍റെ കണ്ടുപിടുത്തങ്ങൾക്ക് കഴിഞ്ഞിട്ടില്ല. ദൈവമായിരുന്നു അതിന്‍റെ സംവിധായകൻ, നോഹയായിരുന്നു അതിന്‍റെ പ്രധാന ശില്പി. വീച 68.1

നോഹ തന്‍റെ ശക്തിയുടെ പാരമ്യത്തിൽ ഓരോ ഭാഗവും വളരെ കൃത്യമായി ചെയ്തിട്ടും ദൈവകോപത്താൻ ആഞ്ഞടിക്കുന്ന കൊടുംകാറ്റിൽ തനിയെ നിലനിൽക്കാൻ അതിന് അസാദ്ധ്യമായിരുന്നു. നിർമ്മാണപൂർത്തീകരണ പ്രവർത്തനം വളരെ സാവധാനത്തിലായിരുന്നു. ഓരോ തടിക്കഷണവും അടുപ്പിച്ച അനുയോജ്യമായി ഓരോ ചേർപ്പും കീലു തേച്ച് ഉറപ്പിച്ചിരുന്നു. മനുഷ്യനു ചെയ്യാവുന്നതെല്ലാം പരിപൂർണ്ണമായി ചെയ്തു. എങ്കിലും ദൈവത്തിനു മാത്രമെ തന്‍റെ അത്ഭുതകരമായ ശക്തിയാൽ ആഞ്ഞടിക്കുന്ന തിരമാലകളിൽനിന്നും അതിനെ സംരക്ഷിക്കാൻ കഴിയുമായിരുന്നുള്ളൂ. വീച 68.2

ആദ്യം ഒരു വലിയ ജനക്കൂട്ടം നോഹയുടെ മുന്നറിയിപ്പ് സ്വീകരിക്കുന്നതുപോലെ തോന്നി. എങ്കിലും മാനസാന്തരത്തോടെ ദൈവത്തിങ്കലേക്കു പൂർണ്ണമായി തിരിഞ്ഞില്ല. ജലപ്രളയത്തിനുമുമ്പ് അവർക്കെല്ലാം സമയം നൽകിയത് അവരുടെ കൃപയുടെ കാലം ആയിരുന്നു. അത് അവരെ ശോധന ചെയ്ത് തെളിയിക്കണമായിരുന്നു. ആ പരിശോധനയിൽ അവർ പരാജയപ്പെട്ടു. നിലവിലുള്ള അധഃപതനം അവരെ കീഴടക്കി. അവസാനം അവർ വിശ്വസ്തനായ നോഹയെ കളിയാക്കുകയും അപഹസിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽ ചേർന്നു. അവർ തങ്ങളുടെ പാപങ്ങളെ ഉപേക്ഷിക്കാതെ വിഷയാസക്തിയാൽ മുഴുകി ബഹുഭാര്യാത്വം തുടർന്നു. വീച 69.1

അവരുടെ കൃപാകാലത്തിന് ഒരു അവസാനം അടുത്തു. അവിശ്വാസികളായവരും കളിയാക്കുന്നവരുമായ ജനത്തിന് ദൈവത്തിന്‍റെ പ്രത്യേക ദിവ്യശക്തിക്ക് ഒരു അടയാളം ആവശ്യമായിരുന്നു. ദൈവനിർദ്ദേശങ്ങൾ നോഹ വിശ്വസ്തതയോടെ പാലിച്ചു. ദൈവനിർദ്ദേശപ്രകാരം പെട്ടകനിർമ്മാണം പൂർത്തിയാക്കി. മനുഷ്യർക്കും മൃഗങ്ങൾക്കും ആവശ്യമായ ആഹാരം സുലഭമായി ശേഖരിച്ച് അതിനുള്ളിൽ സംഭരിച്ചു. അനന്തരം വിശ്വസ്തനായ നോഹയോടു ദൈവം കല്പിച്ചു. “നീയും സർവ്വ കുടുംബവുമായി പെട്ടകത്തിൽ കടക്ക; ഞാൻ നിന്നെ ഈ തലമുറയിൽ എന്‍റെ മുമ്പിൽ നീതിമാനായി കണ്ടിരിക്കുന്നു.” വീച 69.2