Go to full page →

വിശ്വാസത്തിന്‍റെ പരമോന്നത ശോധന വീച 86

വീണ്ടും അബ്രഹാമിന്‍റെ വിശ്വാസത്തെ ഏറ്റം ഭയങ്കരമായ ഒരു ശോധനയാൽ പരീക്ഷിക്കുന്നതു ആവശ്യമാണെന്നു ദൈവത്തിനു തോന്നി. അവന്‍റെ ആദ്യപരീക്ഷയിൽ ഉറച്ചുനിന്നു ദൈവവാഗ്ദത്തം സാറായിൽകൂടെ നിവൃത്തിയാകും എന്നു ക്ഷമയോടെ കാത്തിരുന്നെങ്കിൽ, ഹാഗാറിനെ അവന്‍റെ ഭാര്യയായി എടുക്കാതിരുന്നെങ്കിൽ, മനുഷ്യനോട് ഒരിക്കലും ആവശ്യപ്പെടാത്ത ഈ പരിശോധനയ്ക്ക് വിധേയനാക്കുകയില്ലായിരുന്നു. ദൈവം അബ്രഹാമിനോട് ആജ്ഞാപിച്ചു. “നിന്‍റെ മകനെ നീ സ്നേഹിക്കുന്ന നിന്‍റെ ഏകജാതനായ യിസഹാക്കിനെത്തന്നെ കൊണ്ടു പോയി മോര്യാദേശത്തു ചെന്ന് അവിടെ ഞാൻ നിന്നോടു കല്പിക്കുന്ന ഒരു മലയിൽ അവനെ ഹോമയാഗം കഴിക്ക.” വീച 86.2

അബ്രഹാം ദൈവത്തെ അവിശ്വസിക്കുകയോ വൈമനസ്യം കാട്ടുകയോ ചെയ്യാതെ അതിരാവിലെ തന്‍റെ സേവകന്മാരിൽ രണ്ടാളെയും തന്‍റെ പുത്രനായ യിസഹാക്കിനെയും ദഹനയാഗത്തിന് ആവശ്യമായ വിറകുമായിട്ട് ദൈവം കല്പിച്ച സ്ഥലത്തേക്കു പുറപ്പെട്ടു തന്‍റെ യാത്രയുടെ യാഥാർത്ഥ്യം സാറായെയും അറിയിച്ചില്ല. അവളെ അറിയിച്ചാൽ അവൾ ദൈവത്തെ അവിശ്വസിക്കുകയും മകനെ വിടാതിരിക്കുകയും ചെയ്യുമെന്ന് അവന് അറിയാമായിരുന്നു. അബ്രഹാമിന്‍റെ പിതൃസ്നേഹം അവനെ നിയന്ത്രിപ്പാനും ദൈവത്തോട് മത്സരിപ്പാനും അവനെ അനുവദിച്ചില്ല. ദൈവകല്പനകൾ തന്‍റെ ആത്മാവിന്‍റെ ആഴത്തെ അളക്കുവാനുള്ളതായിരുന്നു. “നിന്‍റെ മകനെ, അവന്‍റെ ഹൃദയത്തെ ഒന്നുകൂടെ ആഴത്തിൽ സ്പർശിക്കുവാൻ തക്കവണ്ണം കൂട്ടിച്ചേർത്തു “നീ സ്നേഹിക്കുന്ന നിന്‍റെ ഏകജാതനായ പുത്രനെ വാഗ്ദത്ത സന്തതിയായ അവനെ ഒരു ദഹനയാഗമായി അർപ്പിക്ക.” വീച 87.1

ഈ പിതാവു തന്‍റെ മകനുമായി മൂന്നു ദിവസം യാത്ര ചെയ്തു. ആവശ്യത്തിന് സമയം നൽകിയത് വീണ്ടും ചിന്തിക്കുവാനും ദൈവത്തെ അവിശ്വസിക്കണം എങ്കിൽ അവിശ്വസിക്കാനും ആയിരുന്നു. എന്നാൽ അവൻ ദൈവത്തെ അവിശ്വസിച്ചില്ല. യിശ്മായേലിൽകൂടെ വാഗ്ദത്തം നിവൃത്തിയാകുമെന്ന് ഇപ്പോൾ അവൻ ചിന്തിച്ചില്ല. വീച 87.2

യിസഹാക്ക് വാഗ്ദത്തപുത്രൻ എന്ന് അബ്രഹാം വിശ്വസിച്ചു. അവനെ ദഹനയാഗമായി അർപ്പിക്കാൻ ആവശ്യപ്പെട്ടതും അവൻ വിശ്വസിച്ചു. ദൈവത്തിന്‍റെ വാഗ്ദത്തത്തിൽ അവൻ ചഞ്ചലിച്ചില്ല. സാറായുടെ വാർദ്ധക്യത്തിൽ ദൈവാനുഗ്രഹത്താൽ നല്കിയ മകന്‍റെ ജീവൻ ഹനിക്കുവാൻ തന്നോട് ആവശ്യപ്പെട്ടത് ചെയ്താൽ യിസഹാക്കിനെ മരിച്ചവരിൽനിന്നും എഴുന്നേല്പിക്കുവാനും ദൈവത്തിനു കഴിയുമെന്ന് അവൻ വിശ്വസിച്ചു. വീച 87.3

അബ്രഹാം തന്‍റെ ദാസന്മാരെ വഴിയിൽ നിർത്തിയിട്ട് അവരിൽനിന്നും അല്പം അകലെയായി ദൈവത്തെ ആരാധിപ്പാനായി പോയി. അവന്‍റെ ദാസന്മാർ തന്നെ അനുഗമിപ്പാൻ അനുവദിച്ചില്ല. യിസഹാക്കിനോടുള്ള സ്നേഹം മൂലം ദൈവകല്പനയ്ക്ക് എതിരായി അവർ നിൽക്കുമെന്ന് അവൻ കരുതി. ദാസന്മാരിൽനിന്ന് വിറകെടുത്ത് തന്‍റെ മകന്‍റെ തോളിൽ വെച്ചു. അവൻ കത്തിയും തീയും എടുത്തു. ദൈവം നല്കിയ ഭയങ്കരമായ ദൗത്യം നിറവേറ്റുവാനായി അവർ മുമ്പോട്ടുപോയി. പിതാവും മകനും ഒരുമിച്ചു നടന്നു. വീച 88.1

’യിസഹാക്ക് തന്‍റെ അപ്പനായ അബ്രഹാമിനോടു അപ്പാ എന്നു പറഞ്ഞതിന് അവൻ എന്താകുന്നു മകനേ എന്നു പറഞ്ഞു. തീയും വിറകും ഉണ്ട് എന്നാൽ ഹോമയാഗത്തിനുള്ള ആട്ടിൻകുട്ടി എവിടെ എന്നു ചോദിച്ചു. ദൈവം തനിക്കു ഹോമയാഗത്തിന്നുള്ള ഒരു ആട്ടിൻകുട്ടിയെ നോക്കിക്കൊള്ളും മകനെ എന്നു അബ്രഹാം പറഞ്ഞു. അങ്ങനെ അവരിരുവരും ഒരുമിച്ചു നടന്നു.” വിട്ടുവീഴ്ച ഇല്ലാത്ത, സ്നേഹിക്കുന്നവനും പരിതപിക്കുന്നവനുമായ പിതാവ് മകനോടൊപ്പം പതറാതെ നടന്നു. അബ്രഹാമിന് ദൈവം കാട്ടിക്കൊടുത്ത സ്ഥലത്ത് എത്തിയപ്പോൾ അവൻ അവിടെ ഒരു യാഗപീഠം ഉണ്ടാക്കിയശേഷം യിസഹാക്കിനെ ഒരു ഹോമയാഗമായി അർപ്പിക്കുവാൻ ദൈവം കല്പിച്ച വിവരവും അവനെ അറിയിച്ചു. യിസഹാക്കിൽകൂടെ ഒരു വലിയ ജാതിയെ ഉണ്ടാക്കുമെന്നു ദൈവം പലപ്രാവശ്യം അബ്രഹാമിനോടു വാഗ്ദത്തം ചെയ്തതും അവനെ അറിയിച്ചു. ദൈവകല്പന അനുസരിച്ചു അവനെ യാഗമായി അർപ്പിച്ചാൽ അവനെ മരണത്തിൽനിന്നും ഉയിർപ്പിച്ച് ദൈവവാഗ്ദത്തം നിവർത്തിക്കും എന്ന് അവൻ പറഞ്ഞു. വീച 88.2