Go to full page →

ആദാമും ഹൗവ്വയും ഏദെനില്‍ വീച 19

വിശുദ്ധ ഇണകൾ ഏദെനില്‍ വളരെ സന്തുഷ്ടരായിരുന്നു. ജീവനുള്ള സകലത്തിന്മേലും അവർക്കു അനന്തമായ നിയന്ത്രണം നൽകിയി രുന്നു. സിംഹവും കുഞ്ഞാടും ഒരുമിച്ചു നിരുപദ്രവികളായും സമാധാനമായും വിഹരിച്ചിരുന്നു. അഥവാ അവരുടെ പാദത്തിങ്കൽ ഉറങ്ങുമായിരുന്നു. വർണ്ണപ്പകിട്ടുള്ള തൂവലുകളോടുകൂടിയ പക്ഷികൾ ആദാമിനും ഹൗവ്വയ്ക്കും ചുറ്റുമുള്ള വൃക്ഷലതാദികളുടെയും പുഷ്പങ്ങളുടെയും ഇടയിൽ ചിറകടിച്ചു പറക്കുകയും അവരുടെ കളകൂജനങ്ങളാൽ അന്തരീക്ഷം മുഖരിതമാകുകയും അവയുടെ സ്വരമാധുര്യം വൃക്ഷങ്ങളുടെ ഇടയിൽ പ്രതിധ്വനിച്ചതിലൂടെ തങ്ങളുടെ സ്രഷ്ടാവിനു സ്തുതി അർപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്നു. വീച 19.2

ആദാമും ഹൗവ്വയും തങ്ങളുടെ ഏദെൻ ഭവനത്തിന്‍റെ മനോഹാരിത്വത്തിൽ ആകൃഷ്ടരായി. അവർക്കു ചുറ്റുമുള്ള ചെറിയ പാട്ടുകാരിൽ അവർ സന്തോഷിച്ചു. അവരുടെ വർണ്ണപ്പകിട്ടുള്ള തൂവലുകൾ മനോഹാരിതങ്ങളായിരുന്നു. വിശുദ്ധ ഇണകൾ അവയോടു ചേർന്ന സ്നേഹത്തിന്‍റെയും സ്തുതിയുടെയും സംഗീതത്തോടെ തങ്ങളുടെ ശബ്ദം ഉയർത്തി തങ്ങളുടെ ചുറ്റുമുള്ള നല്ല അന്തരീക്ഷത്തിനുവേണ്ടി പിതാവിനും തന്‍റെ പ്രിയപുത്രനും നന്ദി അർപ്പിച്ച് ആരാധിച്ചു. സൃഷ്ടിപ്പിന്‍റെ ഐക്യതയും ക്രമവും അവർ മനസ്സിലാക്കി. അതിൽ അടങ്ങിയിരിക്കുന്ന ജ്ഞാനവും അപ്രമേയമത്രേ എന്നും അവർ ഗ്രഹിച്ചു. പുതിയ ഭംഗിയും തങ്ങളുടെ ഏദെൻ ഭവനത്തിന്‍റെ മഹത്വവും തുടർച്ചയായി അവർ ഗ്രഹിക്കുകയും അവ അവരുടെ ഹൃദയത്തെ അതിന്‍റെ ആഴമേറിയ സ്നേഹത്താൽ നിറയ്ക്കുകയും അവരുടെ അധരങ്ങളിൽനിന്നു നന്ദിയുടെയും ഭക്തിയുടെയും വാക്കുകൾ ഉയർന്നു വരികയും ചെയ്തുകൊണ്ടിരുന്നു. വീച 20.1