Go to full page →

യിസ്രായേലിലേക്ക് മടങ്ങി വീച 206

ചിലർ ഇതിനു താല്പര്യമുള്ളവരായിരുന്നില്ല. പെട്ടകം തിരികെ കൊണ്ടുപോയി കൊടുക്കുന്നത് വളരെ ഹീനകാര്യമാകയാൽ ഫെലിസ്ത്യർ ആരും അതിന് മുതിർന്നു തങ്ങളുടെ ജീവൻ അപകടത്തിലാക്കാൻ ഇഷ്ടപ്പെട്ടില്ല. ഈ പെട്ടകം അനേകരുടെ മരണത്തിന് ഇടയാക്കിയതാണ്. അവരുടെ ഉപദേഷ്ടാക്കൾ അവരോട് അഭ്യർത്ഥിച്ചത് ഫറവോനും മിസ്രയീമ്യരും തങ്ങളുടെ ഹൃദയം കഠിനമാക്കിയതുമൂലം കഷ്ടതകളും ബാധകളും ഉണ്ടായതുപോലെ അതിലും ഉപരിയായത് ഉണ്ടാകാൻ ഇടയാകരുതെന്നത്രെ. പെട്ടകം വഹിച്ചുകൊണ്ടുപോകാൻ അവർ ഭയപ്പെട്ടിരുന്നതിനാൽ അവരുടെ പുരോഹിതന്മാർ ഇപ്രകാരം ഉപദേശിച്ചു: “നിങ്ങൾ ഇപ്പോൾ ഒരു പുതിയ വണ്ടി ഉണ്ടാക്കി, നുകം വെച്ചിട്ടില്ലാത്ത കറവുള്ള രണ്ടു പശുക്കളെ കൊണ്ടുവന്ന് വണ്ടിക്ക് കെട്ടി അവയുടെ കിടാക്കളെ അവയുടെ അടുക്കൽനിന്ന് വീട്ടിലേക്ക് മടക്കിക്കൊണ്ടു പോകുവിൻ, പിന്നെ യഹോവയുടെ പെട്ടകം എടുത്തു വണ്ടിയിൽ വയ്പിൻ; നിങ്ങൾ പ്രായശ്ചിത്തമായി അവനു കൊടുക്കുന്ന പൊന്ന് ഉരുപ്പടികളും ഒരു ചെല്ലത്തിൽ അതിന് അരികെ വച്ച് അത് തനിച്ചുപോകുവാൻ വിടുവിൻ, പിന്നെ നോക്കുവിൻ, അത് ബേത്ത്ശേമിലേക്കുള്ള വഴിയായി സ്വദേശത്തേക്കു പോകുന്നുവെങ്കിൽ അവൻ തന്നെയാകുന്നു നമുക്ക് ഈ അനർത്ഥം വരുത്തിയത്; അല്ലെങ്കിൽ നമ്മെ ബാധിച്ചതു അവന്‍റെ കയ്യല്ല, യദൃശ്ചയാ നമുക്ക് ഭവിച്ചതാണെന്ന് അറിഞ്ഞു കൊള്ളാം. അവർ അങ്ങനെതന്നെ ചെയ്തു. കറവുള്ള രണ്ട പശുക്കളെ വരുത്തി വണ്ടിക്ക് കെട്ടി, അതിന്‍റെ കിടാക്കളെ വീട്ടിൽ ഇട്ട് അടച്ചു…. ആ പശുക്കൾ നേരെ ബേത്ത്ശേമിലേക്കുള്ള വഴിക്ക് പോയി. അവ കരഞ്ഞുകൊണ്ട് വലത്തോട്ടും ഇടത്തോട്ടും മാറാതെ പെരുവഴിയിൽകൂടെതന്നെ പോയി”. വീച 206.1

കിടാക്കളെ വീട്ടിൽ അടച്ചിട്ടിരിക്കുമ്പോൾ എന്തെങ്കിലും അദൃശ്യ ശക്തിയാൽ നിർബന്ധിതമായില്ലെങ്കിൽ പശുക്കൾ മുമ്പോട്ടു പോകയില്ലെന്നു ഫെലിസ്ത്യർക്ക് അറിയാമായിരുന്നു. പശുക്കൾ തങ്ങളുടെ കിടാക്കൾക്കു വേണ്ടി കരഞ്ഞുകൊണ്ട് അവർക്ക് എതിരെയുള്ള ബേത്ത്ശേബ വഴിക്കു പോയി, ഫെലിസ്ത്യപ്രഭുക്കന്മാർ പെട്ടകത്തിന് പിന്നാലെ ബേത്ത്ശേമിഷിന്‍റെ അതിർവരെ പോയി. വിശുദ്ധ പെട്ടകം മുഴുവനായി പശുക്കളെ ഏല്പിക്കുവാൻ അവർ ഇഷ്ടപ്പെട്ടില്ല. അതിന് എന്തെങ്കിലും കുഴപ്പം ഉണ്ടായാൽ അവർക്ക് വലിയ നാശനഷ്ടങ്ങൾ ഉണ്ടാകുമെന്ന് അവർ കരുതി. പെട്ടകത്തെയും കൊണ്ടുപോകുന്ന പശുക്കളെയും നയിച്ചത് ദൈവദൂതന്മാരാണ് എന്ന് അവർ അറിഞ്ഞിരുന്നില്ല. എന്നാൽ അത് എത്തേണ്ടിടത്തു ചെന്നു. വീച 207.1