Go to full page →

യേശുവിന്‍റെ സ്നാനം വീച 214

ദൈവദൂതന്മാർ യേശുവിന്‍റെ സ്നാനാന്തരീക്ഷത്തിൽ തിങ്ങിക്കൂടുകയും പരിശുദ്ധാത്മാവു പ്രാവിന്‍റെ രൂപത്തിൽ അവന്‍റെ മേൽ വരികയും ജനം അതിശയിച്ച് അവനെ നോക്കിനിൽക്കുകയും ചെയ്തപ്പോൾ “ഇവൻ എന്‍റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന പിതാവിന്‍റെ ശബ്ദം സ്വർഗ്ഗത്തിൽനിന്ന് ഇപ്രകാരം കേട്ടു വീച 214.3

യോർദ്ദാനിൽ യോഹന്നാനാൽ സ്നാനം ഏൽക്കാൻ വന്നത് രക്ഷകനായിരുന്നു എന്ന് യോഹന്നാന് നിശ്ചയമില്ലായിരുന്നു. എന്നാൽ ദൈവം അവനു വാഗ്ദത്തം നൽകിയിരുന്നത് ഒരടയാളത്താൽ അവൻ ദൈവ കുഞ്ഞാടിനെ അറിയണമെന്നുള്ളതായിരുന്നു. ആ അടയാളം, പരിശുദ്ധാത്മാവു പ്രാവുപോലെ യേശുവിന്‍റെ ശിരസിൽ ഇരിക്കുകയും അവനുചുറ്റും സ്വർഗ്ഗീയ മഹത്വം പ്രകാശിക്കുകയും ചെയ്യും എന്നുള്ളതായിരുന്നു. അവൻ യേശുവിനെ ചൂണ്ടിക്കൊണ്ടു പറഞ്ഞു, “ഇതാ, ലോകത്തിന്‍റെ പാപം ചുമക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്.” യോഹ. 1:29. വീച 215.1