Go to full page →

കഷ്ടപ്പെടുന്നവര്‍ക്ക് വിടുതല്‍ വീച 222

കഷ്ടപ്പെടുത്തുവാനുള്ള സാത്താന്‍റെ ശക്തിയെ തകർത്തിട്ട് യേശു തന്‍റെ വേല തുടങ്ങി. അവൻ രോഗികളെ സൗഖ്യമാക്കി, അന്ധനു കാഴ്ച നൽകി, മുടന്തൻ സന്തോഷത്താൽ ദൈവത്തെ മഹത്വപ്പെടുത്തുവാൻ തുള്ളിച്ചാടുമാറാക്കി. അനേക വർഷമായി സാത്താന്‍റെ ശക്തിയാൽ രോഗാ തുരരായി കഴിയുന്നവരെ യേശു സൗഖ്യമാക്കി. ബലഹീനരെയും നിരാ ശരെയും ഭയപ്പെടുന്നവരെയും അനുഗ്രഹ വചനങ്ങളാൽ ആശ്വസിപ്പിച്ചു. ബലഹീനരും കഷ്ടപ്പെടുന്നവരും തന്‍റെ വിജയമായി സാത്താൻ ഉയർത്തിപ്പിടിച്ചു. യേശു അവരെ അവന്‍റെ പിടിയിൽനിന്നും മോചിപ്പിച്ച് സൗഖ്യവും സന്തോഷവും ആനന്ദവും പ്രദാനം ചെയ്തു. അവൻ മരിച്ചവരെ ഉയിർപ്പിക്കുകയും അവർ അവന്‍റെ മഹാശക്തിക്കുവേണ്ടി ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്തു. അവനിൽ വിശ്വസിക്കുന്ന ഏവർക്കും അവന്‍റെ കയ്യാൽ ശക്തി നൽകി. വീച 222.3

ക്രിസ്തുവിന്‍റെ ജീവിതം നന്മയുടെയും സഹതാപത്തിന്‍റെയും സ്നേഹത്തിന്‍റെയും വാക്കുകളും പ്രവർത്തനങ്ങളുംകൊണ്ടു നിറഞ്ഞിരുന്നു. അവന്‍റെ അടുക്കൽ വരുന്നവരുടെ കഷ്ടപ്പാടുകൾ നീക്കാൻ അവൻ സദാ ശ്രദ്ധാലുവായി അവരുടെ ആവശ്യാനുസരണം കഷ്ടതയിൽനിന്ന് വിടുതൽ നൽകിയിരുന്നു. ജനാവലി അവരുടെ സ്വന്തം ജീവിതത്തിൽ ദിവ്യശക്തിയുടെ തെളിവ് വഹിച്ചുകൊണ്ടുപോയി എങ്കിലും അതു കഴിഞ്ഞിട്ട് അനേകരും ഈ ശക്തിയേറിയ പ്രസംഗകൻ എളിമപ്പെട്ടവനാകയാൽ ലജ്ജിതരായി. ഭരണാധികാരികൾ അവനെ വിശ്വസിക്കായ്കയാൽ ജനങ്ങളും യേശുവിനെ സ്വീകരിപ്പാൻ മനസ്സില്ലാത്തവരായി. അവൻ വ്യസന പാത്രമായും രോഗം ശീലിച്ചവനായുമായിരുന്നു. അവന്‍റെ ശാന്തവും സ്വയത്യാഗപരവുമായ ജീവിതവുമായി അവരെ ഭരിക്കുന്നതവർക്കു സഹിപ്പാൻ കഴിഞ്ഞില്ല. ലോകം നല്കുന്ന ബഹുമാനം അവർ ആഗ്രഹിച്ചു. എങ്കിലും അനേകരും ദൈവപുത്രനെ അനുഗമിക്കുകയും അവന്‍റെ അധരങ്ങളിൽനിന്നു പുറപ്പെടുന്ന നിർദ്ദേശങ്ങൾ കേൾപ്പാൻ ആഗ്രഹിക്കുകയും ചെയ്തു. അവന്‍റെ വചനങ്ങൾ അർത്ഥവത്തും എല്ലാവർക്കും സുഗ്രാഹ്യവുമായിരുന്നു. വീച 223.1