Go to full page →

അദ്ധ്യായം 23 - പരിശുദ്ധാത്മാവ് സആ 216

യേശുക്രിസ്തുവിന്റെ വരവിനായി നോക്കിപ്പാർക്കുക മാത്രമല്ല, അതിനെ ബാധപ്പെടുത്തുന്നതും ഓരോ ക്രിസ്ത്യാനിയുടെയും പദവിയാകുന്നു. അവന്റെ നാമം വഹിക്കുന്ന എല്ലാവരും അവന്റെ നാമമഹത്വത്തിനായുള്ള ഫലം പുറപ്പെടുവിച്ചിരുന്നെങ്കിൽ, എത്രവേഗം ലോകമാകമാനം സുവിശേഷവിത്തു വിതയ്ക്കാമായിരുന്നു. പെട്ടെന്നു ഒടുവിലത്തെ കൊയ്തത്തിനായി നിലം പഴുത്തുണങ്ങുകയും ക്രിസ്തു ആ വിലയേറിയ ധാന്യം ശേഖരി പ്പാൻ വരികയും ചെയ്യുമായിരുന്നു. സആ 216.1

എന്റെ സഹോദര സഹോദരികളേ, പരിശുദ്ധാത്മാവിനായി യാചിപ്പിൻ. ദൈവം ചെയ്തിട്ടുള്ള ഓരോ വാഗ്ദത്തത്തിന്റെയും പിന്നിൽ അവൻ ഉണ്ട്. വേദപുസ്തകം കൈയിൽവച്ചുകൊണ്ടു ഇങ്ങനെ പറവിൻ: “നീ പറഞ്ഞതു പോലെ ഞാൻ ചെയ്തു, ഞാൻ നിന്റെ വാഗ്ദത്തം നിന്റെ മുമ്പിൽ വെയ്ക്കുന്നു. യാചിപ്പിൻ എന്നാൽ നിങ്ങൾക്കതു കിട്ടും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും. ക്രിസ്തു ഇങ്ങനെ പ്രഖ്യാപിക്കുന്നു: “അതുകൊണ്ടു നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും നിങ്ങൾക്കു ലഭിച്ചു. എന്നു വിശ്വസിപ്പിൻ. നിങ്ങൾ എന്റെ നാമത്തിൽ അപേക്ഷിക്കുന്നതൊക്കെയും പിതാവും പുത്രനിൽ മഹത്വപ്പെടേണ്ടതിനു ഞാൻ ചെയ്തുതരും.” (മത്താ . 7:7; മർക്കൊ . 11:24; യോഹ. 14:13). സആ 216.2

തന്റെ ദാസന്മാരെ തന്റെ ഹിതമറിയിപ്പാൻ ക്രിസ്തു ദൂതന്മാരെ അവന്റെ ആധിപത്യത്തിൻ കീഴെങ്ങും അയക്കുന്നു. അവൻ തന്റെ സഭകളുടെ നടുവിൽ നടകൊള്ളുന്നു. തന്റെ അനുഗാമികളെ വിശുദ്ധീകരിപ്പാനും ഉയർത്തുവാനും മഹത്വപ്പെടുത്തുവാനും അവൻ ആഗ്രഹിക്കുന്നു. അവനിൽ വിശ്വസിപ്പിൻ. അവനിൽ വിശ്വസിക്കുന്നവരുടെ സ്വാധീനശക്തി ഈ ലോകത്തിൽ ജീവനിൽ നിന്നു ജീവങ്കലേക്കുള്ള വാസന ആയിരിക്കും. നക്ഷത്രങ്ങളെ ക്രിസ്തു തന്റെ വലങ്കയ്യിൽ പിടിച്ചിരിക്കുന്നു. അതിന്റെ ഉദ്ദേശം അവയിലൂടെ ലോകത്തിൽ തന്റെ വെളിച്ചം പ്രകാശിപ്പിക്കണമെന്നതാകുന്നു. അങ്ങനെ അവൻ തന്റെ ജനത്തെ മീതെയുള്ള സഭയിലെ ഉൽകൃഷ്ടസേവനത്തിനൊരുക്കുവാൻ വാഞ്ഛിക്കുന്നു. അവൻ നമുക്കു ഒരു വലിയ വേല തന്നിട്ടുണ്ട്. നമുക്കു അതിനെ വിശ്വസ്തതയോടെ ചെയ്യാം. മനുഷ്യജാതിക്കുവേണ്ടി ദിവ്യകൃപയ്ക്ക് എന്തു ചെയ്വാൻ കഴിയുമെന്നു നമ്മുടെ ജീവിതത്തിൽ നമുക്കു കാണിച്ചുകൊടുക്കാം . (8T 22,23) സആ 216.3