Go to full page →

ഭാവി ഭാര്യയിൽ കണ്ടുപിടിക്കേണ്ട യോഗ്യതകൾ സആ 237

തന്നോടൊപ്പം തോളോടുതോൾ നിന്നു ജീവിത ഭാരങ്ങളെ വഹിക്കാനും, പ്രേരണാശക്തിയാൽ ഉൽക്കഷ്ടമാക്കി സംസ്കാര സമ്പന്നനാക്കാനും, സ്നേഹത്തിൽ സന്തോഷചിത്തനാക്കാനും യോഗ്യതയുള്ളവളെ യുവാവു കണ്ടുപിടിക്കട്ടെ. “ബുദ്ധിയുള്ള ഭാര്യ യഹോവയുടെ ദാനം.” “ഭർത്താവിന്റെ ഹൃദയം അവളെ വിശ്വസിക്കുന്നു. അവൾ തന്റെ ആയുഷ്ക്കാലമൊക്കെയും അവന്നു തിന്മയല്ല നന്മതന്നെ ചെയ്യുന്നു. അവൾ ജ്ഞാനത്തോടെ വായ് തുറക്കുന്നു; ദയയുള്ള ഉപദേശം അവളുടെ നാവിന്മേൽ ഉണ്ട്. വീട്ടുകാരുടെ പെരു മാറ്റം അവൾ സൂക്ഷിച്ചുനോക്കുന്നു. വെറുതെ ഇരുന്നു അഹോവൃത്തി കഴിക്കുന്നില്ല. അവളുടെ മക്കൾ എഴുന്നേറ്റു അവളെ ഭാഗ്യവതി എന്നു പുകഴ്ത്തു ന്നു. അവളുടെ ഭർത്താവും അവളെ പ്രശംസിക്കുന്നു. അനേകം തരുണികൾ സാമർത്ഥ്യം കാണിച്ചിട്ടുണ്ട്. നീയോ അവരെല്ലാവരിലും ശ്രേഷ്ഠയായിരിക്കുന്നു. ഇപ്രകാരമുള്ള ഒരു ഭാര്യയെ കിട്ടുന്നവനു “നന്മ കിട്ടുന്നു; യഹോവയുടെ പ്രസാദം ലഭിച്ചുമിരിക്കുന്നു.” സആ 237.3

പരിഗണിക്കേണ്ട ചില കാര്യങ്ങളാവതു: നിങ്ങൾ വിവാഹം കഴിക്കുന്നവൾ കുടുംബത്തിനു സന്തോഷം കൈവരുത്തുമോ? അവൾ മിതവ്യയം ചെയ്യുന്നവളാണോ? അതോ, കല്യാണം കഴിച്ചാൽ, വൃഥാഭിമാനത്തിന്റെയും ആകാരഭംഗിയുടെയും അഭിലാഷ പൂരണത്തിനായി സ്വന്തം സമ്പാദ്യം മാത്രമല്ല നിന്റെ സർവ്വസ്വവും ചെലവഴിക്കുന്നവളാണോ? ഈ മാർഗ്ഗത്തിൽ അവളുടെ തത്വങ്ങൾ ശരിയായിട്ടുള്ളതാണോ? ആശ്രയിക്കാൻ ഇപ്പോൾ അവൾക്കെന്തെങ്കിലും ഉണ്ടോ? പ്രമപാരവശ്യതയിലും വിവാഹ ചിന്തയിലും മുഴുകിയിരിക്കുന്നവന്റെ മനസ്സിൽ ഈ പ്രശ്നങ്ങളെല്ലാം അപ്രധാനങ്ങളായി തുടച്ചു നീക്കപ്പെടുമെന്നു എനിക്കറിയാം. എന്നാൽ ഇവയെയെല്ലാം കാര്യമായി പരിഗണിക്കണം. എന്തെന്നാൽ ഭാവി ജീവിതത്തിനു ഉറ്റബന്ധമുണ്ട്. സആ 237.4

ഭാര്യയെ തെരഞ്ഞെടുക്കുമ്പോൾ അവളുടെ സ്വഭാവം പഠിക്കുക. അവൾ ക്ഷമാശീലയും സഹനശക്തിയുള്ളവളുമാണോ? അതോ, ചാരി നില്ക്കാൻ നിങ്ങളുടെ മാതാപിതാക്കന്മാർ ഒരു ശക്തനായ മകനെ ആവശ്യപ്പെടുന്ന സമയം അവരെ പരിചരിക്കാതിരിക്കുമോ? അവരുടെ സഹവാസത്തിൽ നിന്നും മകനെ, സ്വന്തം സുഖത്തിനുവേണ്ടി സ്വന്ത പദ്ധതികൾ നിർവ്വഹിക്കുവാൻ അകറ്റി, നേഹസമ്പന്നയായ ഒരു പുത്രിയെ നേടുന്നതിനുപകരം മാതാപിതാക്കൾക്കു പുത്രനെ നഷ്ടപ്പെടുത്തുമോ? സആ 238.1