Go to full page →

വിവാഹാലോചന നടത്തുന്നവർക്കുള്ള മുന്നറിയിപ്പുകൾ സആ 243

യുവതീയുവാക്കന്മാർ കൂടുതലായി പ്രചോദനത്തിൽ ആശ്രയിക്കുന്നു. അനുരാഗിയുടെ വശീകരിക്കുന്ന ബാഹ്യരൂപത്താൽ പെട്ടെന്നു മോഹിപ്പിക്കപ്പെടുകയോ, നിഷ്പ്രയാസം വശപ്പെടുകയോ അരുത്. ഇക്കാലത്തെ വിവാഹ പ്രാർത്ഥനാസമയം വഞ്ചനയുടെയും കപടഭക്തിയുടെയും പദ്ധതിയായി ട്ടാണ് നടന്നുവരാറുള്ളത്. ഇതിനാൽ കർത്താവിനു ചെയ്യാനുള്ളതിനെക്കാളും വളരെ കൂടുതൽ, ആത്മാക്കളുടെ ശ്രതുവിനു പ്രവർത്തിക്കാനുണ്ട്. വിശേഷ ബുദ്ധി എവിടെയെങ്കിലും ആവശ്യമുണ്ടെങ്കിൽ അതിവിടെയാണ്. എന്നാൽ ഇക്കാര്യത്തിൽ വളരെ കുറച്ചു മാത്രമേ ഇതുപയോഗിക്കുന്നുള്ളു വെന്നതു പരമാർത്ഥമാണ്. സആ 243.2

സങ്കല്പം, പ്രണയം, ശൃംഗാരങ്ങൾ തുടങ്ങിയവ കുഷ്ഠരോഗം പിടിപെടാതെ സൂക്ഷിക്കുന്നതുപോലെ സൂക്ഷിക്കണം. ഈ കാലത്തു ജീവിക്കുന്ന ലോകത്തിലെ അനേക സ്ത്രീപുരുഷന്മാർക്കും സദാചാരത്തിന്റെ കുറവുണ്ട്. ആകയാൽ വളരെ സൂക്ഷ്മത ആവശ്യമായിരിക്കുന്നു. കാര്യമായ മറ്റു ഗുണങ്ങളുടെ കുറവുണ്ടെങ്കിലും സദാചാര സ്വഭാവം പരിരക്ഷിച്ചിട്ടുള്ളവർ യഥാർത്ഥ സന്മാർഗ്ഗ ഗുണമുള്ളവരായിരിക്കും. സആ 243.3

ഈ യുഗത്തിൽ ജീവിക്കുന്ന യുവതീയുവാക്കളുടെ മതപരമായ അനുഭവത്തിൽ ഈ താണ ശൃംഗാരരസം കൂടുതലായി ഇടകലർന്നിരിക്കുന്നു. എന്റെ സോദരീ, നീ രൂപാന്തരപ്പെടാൻ ദൈവം ആഗ്രഹിക്കുന്നു, നിൻ പ്രേമത്തെ ഉൽക്കഷമാക്കാൻ അഭ്യർത്ഥിക്കുന്നു. നിന്നെ വിലയ്ക്കു വാങ്ങിയ രക്ഷകന്റെ സേവനത്തിനു നിന്റെ മാനസികവും ശാരീരികവുമായ ശക്തികളെ വിനിയോഗിക്കുക, നിന്റെ സകല പ്രവൃത്തികളും ദൈവനാമത്തിൽ നടക്കുവാൻ ചിന്തകളെയും വികാരങ്ങളെയും സംശുദ്ധമാക്കുക. സആ 243.4

പ്രേമപ്രകടനത്തിൽ അഥവാ വിവാഹാരാധനയിൽ രാത്രിയിലെ കുടുതൽ പങ്കും ചെലവഴിക്കുന്നവരെ സാത്താന്റെ ദൂതന്മാർ സൂക്ഷിച്ചുകൊണ്ടിരിക്കുന്നു. അവരുടെ കണ്ണുകൾ തുറന്നിരുന്നെങ്കിൽ ദൂതൻ അവരുടെ സംസാരങ്ങളെയും പ്രവൃത്തികളെയും രേഖപ്പെടുത്തുന്നതു കാണുമായിരുന്നു. ആരോഗ്യത്തിന്റെയും മര്യാദയുടെയും നിയമങ്ങൾ ലംഘിക്കപ്പെടുന്നു. വിവാഹത്തിനു മുമ്പുള്ള പ്രണയ കാലത്തിലെ കുറച്ചു മണിക്കൂറുകൾ വിവാഹാനന്തര ജീവിതത്തിൽ ഓടാൻ അനുവദിച്ചെങ്കിൽ എത്രയും അഭികാമ്യമായി സആ 243.5

രിക്കുമായിരുന്നു. എന്നാൽ സാധാരണയായി, പ്രണയ കാലത്തു പ്രകടിപ്പിച്ച് അനുരാഗം വിവാഹത്തോടെ അവസാനിക്കുന്നു. ആരോടാണു താൻ ഇടപെടാൻ പോകുന്നുവെന്നു സാത്താൻ അറിഞ്ഞു കൊണ്ടു ആത്മാക്കളെ നാശത്തിലേക്കു കുടുക്കാൻ വിവിധ ഉപായങ്ങളിലൂടെ നാരകീയ ബുദ്ധികളും പ്രയോഗിക്കുന്നു. എടുക്കുന്ന ഓരോ പടികളെയും വീക്ഷിച്ചു പല അഭിപ്രായങ്ങളും വെയ്ക്കുന്നു. പലപ്പോഴും ഈ അഭിപ്രായങ്ങളെയാണു ദൈവത്തിന്റെ ഉപദേശത്തേക്കാളും പിന്തുടരുന്നത്. ഭംഗി യായി കെട്ടിയ അപായവല ചെറുപ്പക്കാരെയും അശ്രദ്ധാലുക്കളെയും കുടുക്കാൻ സമർത്ഥമായി തയ്യാർ ചെയ്തിരിക്കുന്നു. പലപ്പോഴും അതു വെളിച്ച വേഷത്തിലാണു കാണാറുള്ളതെങ്കിലും, ഇതിനു ഇരയാകുന്നവർ വിവിധ ദുഖങ്ങളാൽ തങ്ങളെത്തന്നെ കുത്തിത്തുളയ്ക്കുന്നു. സആ 244.1