Go to full page →

ബുദ്ധിപൂർവ്വകമല്ലാത്ത വിവാഹ നിശ്ചയം ലംഘിക്കുന്നതും ഉത്തമം സആ 250

ക്രിസ്തുവിൽ മാത്രമേ വിവാഹബന്ധം സുരക്ഷിതമായി രൂപീകരിക്കാൻ കഴിയൂ. മാനുഷിക സ്നേഹം, അതിന്റെ ഉറ്റബന്ധത്തെ ദിവ്യസ്നേഹത്തിന്റെ ഉറവയിൽനിന്നും കോരിയെടുക്കണം. ക്രിസ്തു ഭരിക്കുന്നിടത്തു മാത്രമേ ആഗാധവും യഥാർതാവും നിസ്വാർത്ഥവുമായ സ്നേഹം ഉണ്ടായിരിക്കുകയുള്ളു സആ 250.2

ബന്ധപ്പെടുവാൻ ആഗ്രഹിക്കുന്ന ആളിന്റെ സ്വഭാവത്തെക്കുറിച്ചു പൂർണ്ണ ഗാഹ്യം കൂടാതെ നിങ്ങൾ വിവാഹനിശ്ചയിലേർപ്പെട്ടിട്ടുണ്ടെങ്കിൽ, നിങ്ങൾക്കു സ്നേഹിച്ചു ബഹുമാനിക്കാൻ കഴിയാത്ത ഒരാളുമായി വിവാഹ പ്രതിജ്ഞ ചെയ്തു ജീവിത ബന്ധം തുടങ്ങാൻ വിവാഹനിശ്ചയം സമർത്ഥക മായ ആവശ്യമാക്കിത്തീർക്കുന്നുവെന്നു ചിന്തിക്കരുത്. സോപാധികമായ വിവാഹ നിശ്ചയത്തിൽ ഒരിക്കലും ഇടപെടരുത്. അനേകരും ചെയ്യുന്നതു പോലെ കല്യാണശേഷം ബന്ധം വേർപ്പെടുത്തുന്നതിനെക്കാൾ വിവാഹത്തിനു മുമ്പു വിവാഹനിശ്ചയം റദ്ദാക്കുന്നതാണു ഏറെ ഉത്തമം. സആ 250.3

നിങ്ങൾ പറഞ്ഞേക്കാം, “ഞാൻ വാഗ്ദത്തം ചെയ്തല്ലേ, അതിൽ നിന്നു പിന്തിരിയുകയോ?” അതിനുത്തരം ഞാൻ പറയുന്നത്. തിരുവെഴുത്തിനു വിപരീതമായി നിങ്ങൾ വാഗ്ദത്തം ചെയ്തിട്ടുണ്ടെങ്കിൽ തീർച്ചയായും റദ്ദാക്കുക. തിടുക്കമായ വാഗ്ദത്തത്തിനു ഇടയാക്കിയ മോഹത്തെക്കുറിച്ചു ദൈവമുമ്പാകെ താഴ്മയോടുകൂടെ ഏറ്റുപറയുക. ആ വാഗ്ദത്താൽ നിന്റെ സൃഷ്ടാവിനെ അനാദരിക്കുന്നതിനെക്കാൾ വളരെ ഉത്തമമായതു അതിനെ തിരിച്ചെടുക്കുകയാണ്. സആ 250.4

വിവാഹബന്ധത്തിലേക്കുള്ള ഓരോ പടിയും വിനീതവും ലഘുവും ആരമാർത്ഥവും ദൈവത്തെ പ്രസാദിപ്പിച്ചു ബഹുമാനിക്കാനുള്ള ഉദ്ദേശ ത്തോടുകൂടിയതുമായിരിക്കട്ടെ. ഈ ലോകത്തിലെയും വരുവാനുള്ള ലോകത്തിലെയും അനന്തര ജീവിതത്തെ ബാധിക്കുന്ന ഒന്നാണു വിവാഹം. ദൈവം അംഗീകരിക്കാത്ത യാതൊരു പദ്ധതിയും യഥാർത്ഥ ക്രിസ്ത്യാനി ആവിഷ്ക്കരിക്കില്ല. സആ 251.1

മനുഷ്യസ്നേഹത്തിനു ഹൃദയം വെമ്പൽ കൊള്ളുന്നു. എന്നാൽ യേശു സ്നേഹത്തിന്റെ സ്ഥാനം ഏറ്റെടുക്കാൻ ഇതു ശക്തിയുള്ളതോ, പവിത്രമോ, വിലയേറിയതോ അല്ല, ജീവിത ഭാരങ്ങളെയും ഉത്തരവാദിത്വങ്ങളെയും ക്ലേശങ്ങളെയും അഭിമുഖീകരിക്കാൻ ഭാര്യക്കു ജ്ഞാനവും ശക്തിയും കൃപയും തന്റെ രക്ഷകനിൽ മാത്രമേ കാണാൻ സാധിക്കു. അവനെ അവളുടെ ബലവും വഴികാട്ടിയുമാക്കിത്തീർക്കണം. ഏതൊരു ഭൗമിക സ്നേഹിതനും, ഹൃദയസമർപ്പണം നടത്തുന്നതിനു മുമ്പു യാതൊരു സ്ത്രീയും ക്രിസ്തുവിന്നു സ്വയം സമർപ്പിച്ച്, ഇതിനു വിപരീതമായ യാതൊരു ബന്ധത്തിലും ഏർപ്പെടാതിരിക്കട്ടെ. യഥാർത്ഥ സന്തോഷം കാണുവാൻ ആഗ്രഹിക്കുന്നവർക്കു തങ്ങളുടെ അധീനതയിലുള്ള എല്ലാറ്റിലും, എല്ലാ പ്രവൃത്തികളിലും സ്വർഗ്ഗീയാനുഗ്രഹം ഉണ്ടായിരിക്കണം. അനേക ഹ്യദയങ്ങളെയും കഷ്ടതയാൽ നിറക്കുന്നതു അനുസരണക്കേടാണ്. എന്റെ സഹോദരീ, ഈ കരിനിഴ ലുകൾ ഒരിക്കലും പൊങ്ങിവരാത്ത ഭവനം ആഗ്രഹിക്കുന്നുവെങ്കിൽ നീ ദൈവശതുവുമായി ബന്ധപ്പെടരുത്. സആ 251.2