Go to full page →

വിവാഹ അവകാശങ്ങൾ സആ 263

ക്രിസ്ത്യാനികളെന്നഭിമാനിക്കുന്നവർ വിവാഹ ബന്ധത്തിന്റെ ഓരോ അവകാശത്തിന്റെയും അനന്തര ഫലത്തെ ശരിയായി പരിഗണിക്കണം, ഓരോ പ്രവൃത്തിയുടെയും അടിസ്ഥാനം വിശുദ്ധീകരിക്കപ്പെട്ട തത്വം ആയിരിക്കണം. പല സന്ദർഭങ്ങളിലും മാതാപിതാക്കന്മാർ തങ്ങളുടെ വിവാഹാവകാശങ്ങളെ ദുർവ്വിനിയോഗം ചെയ്തിട്ടുണ്ട്. അമിതാസക്തിയാൽ അവരുടെ മ്യഗീയ വികാരങ്ങൾ ശക്തിപ്പെടുകയും ചെയ്തിട്ടുണ്ട്. സആ 263.1

(മറ്റൊരു സന്ദർഭത്തിൽ മിസ്സിസ് വൈറ്റ് “കുടുംബബന്ധത്തിന്റെ രഹസ്യത്തെയും അവകാശങ്ങളെയും കുറിച്ചു സംസാരിക്കുന്നു.) സആ 263.2

ന്യായമായ കാര്യങ്ങൾ തന്നെയും അമിതമായാൽ ഭയങ്കര പാപമാണ്. വിവാഹജീവിതത്തിലുണ്ടായിരിക്കേണ്ട അറിവു അനേക മാതാപിതാക്കന്മാർക്കും സിദ്ധിക്കുന്നില്ല. സാത്താൻ അവസരം നോക്കി അവരുടെ മനസ്സിനെയും ജീവിതത്തെയും നിയന്തിക്കാതിരിക്കാൻ മുൻ കരുതലുകൾ ചെയ്യുന്നില്ല. എല്ലാ അമിതത്വത്തിൽ നിന്നും വിവാഹ ജീവിതത്തെ നിയന്ത്രിക്കുവാൻ ദൈവം ആവശ്യപ്പെടുന്നുവെന്നു അവർ കാണുന്നില്ല. വിഷയാസക്തിയുടെ നിയന്ത്രണം മതപരമായ കർത്തവ്യമായി വളരെ ചുരുക്കം പേർ മാത്രമേ കരുതുന്നുള്ളു. മനോബന്ധത്തിന്റെ ലക്ഷ്യത്തിനു വേണ്ടിയാണു വിവാഹത്താൽ ബന്ധിക്കപ്പെട്ടതെന്നും, ആകയാൽ വിവാഹം അധമവികാരാ സക്തിയെ വിശുദ്ധീകരിക്കുന്നുവെന്നും അവർ വാദിക്കുന്നു. ദൈവഭക്തരെന്നു നടിക്കുന്നവർ തന്നെയും അവരുടെ ജഡമോഹത്തിന്റെ കടിഞ്ഞാൺ അയച്ചുവിടുന്നു. ധാതുശക്തിയെ ദുരുപയോഗപ്പെടുത്തി ജീവിത ബന്ധത്തെ ക്ഷയിപ്പിച്ചു. ശരീരത്തിന്റെ പ്രവർത്തനത്തെ മന്ദീഭവിപ്പിക്കുന്നവരോടു ദൈവം കണക്കു ചോദിക്കുമെന്ന വസ്തുത അവർ പാടെ വിസ്മരിച്ചുകളയുന്നു. സആ 263.3