Go to full page →

ന്യായരഹിതമായ ആവശ്യങ്ങൾ ഉന്നയിക്കുമ്പോൾ സആ 266

തീർച്ചപ്പെടുത്തേണ്ട സംഗതി ഇതാണ്: ഭർത്താവിനെ നികൃഷ്ട കാമവികാരങ്ങൾ നിയന്ത്രിക്കുന്നതായി കാണുമ്പോൾ ഭാര്യ നിർവ്വിവാദം ഭർത്താവിന്റെ ആവശ്യങ്ങൾക്കു വിധേയമാകാൻ ബാദ്ധ്യസ്ഥയാണോ? ദൈവത്തിനു ജീവനുള്ള യാഗമായി സൂക്ഷിക്കാനും വിശുദ്ധിയിലും മാനത്തിലും സആ 266.2

കൈവശം വെയ്ക്കുവാൻ ദൈവം വിധിച്ചിരിക്കുന്ന ശരീരത്തിന്റെ ഹാനിക്കാണു താൻ പ്രവർത്തിക്കുന്നതെന്നു അവളുടെ യുക്തിയും തീർപ്പും ബോദ്ധ്യപ്പെടുത്തുമ്പോൾ ഭർത്താവിന്റെ നിർബ്ബന്ധത്തിനു വഴങ്ങുവാൻ ബാദ്ധ്യസ്ഥയാണോ? സആ 266.3

ജീവനും ആരോഗ്യവും വിറ്റു ഭർത്താവിന്റെ മൃഗീയ വികാരങ്ങളെ തൃപ്തിപ്പെടുത്താൻ ഭാര്യയെ നയിക്കുന്ന സ്നേഹം നിർമ്മലവും വിശുദ്ധവുമല്ല. അവൾക്കു യഥാർത്ഥ സ്നേഹവും പരിജ്ഞാനവും ഉണ്ടെങ്കിൽ, താല്പര്യജനകമായ ആത്മിക വിഷയങ്ങളിൽ ശ്രദ്ധ പതിപ്പിച്ച് ഭർത്താവിന്റെ മനസ്സിനെ കാമസംതൃപ്തി അടയുന്ന വികാരങ്ങളിൽ നിന്നും സമുന്നതവും ആത്മികവുമായ കാര്യാദികളിലേക്കു തിരിക്കാൻ ശ്രമിക്കും. അമിതഭോഗത്താൽ ശരീരത്തെ അധമമാക്കാൻ സാദ്ധ്യമല്ലെന്നു ഭർത്താവിന്റെ അപ്രീതിക്കു പാത്രമാകേണ്ടിവന്നാലും താണുകേണു സ്നേഹപൂർവ്വം അപേക്ഷിക്കണം. അവളുടെ ശരീരത്തിന്മേൽ പ്രഥമവും പ്രധാനവുമായ അധികാരം ദൈവത്തിനാണുള്ളതെന്നും ദൈവത്തിന്റെ ഭയങ്കര ദിവസത്തിൽ താൻ കണക്കു ബോധിപ്പിക്കേണ്ടതാകയാൽ തന്റെ അധികാരത്തെ വിഗണിക്കാൻ സാദ്ധ്യമല്ലെന്നും ദയവായും സൗഹാർദ്ദമായും അവനെ ഓർപ്പിക്കണം. സആ 266.4

അവളുടെ അനുരാഗം ശ്രഷ്ഠമാക്കുകയും വിശുദ്ധിയിലും മാന്യതയിലും അവളുടെ വിശുദ്ധമായ സ്ത്രീത്വത്തിന്റെ അന്തസ്സു പാലിക്കുകയും ചെയ്യുമെങ്കിൽ നീതിയുക്തമായ പ്രേരണയാൽ തന്റെ ഭർത്താവിനെ ശുദ്ധീകരിക്കാൻ സ്ത്രീക്കു ധാരാളം പ്രവർത്തിക്കാം. ഇങ്ങനെ അവൾക്കു തന്റെ ഉന്നത ദൗത്യം നിറവേറ്റാൻ കഴിയും. ഇപ്രകാരം ചെയ്യുന്നതുമൂലം അവൾതന്നെയും ഭർത്താവിനെയും രക്ഷിക്കുന്ന ഇരട്ടവേല ചെയ്യുന്നു. വളരെ ലഘുവും പ്രയാസകരവുമായ ഇക്കാര്യത്തിൽ വളരെ ബുദ്ധിയും സഹിഷ്ണുതയും ആവശ്യമാണ്. അതുപോലെ ധാർമ്മിക ധൈര്യവും ബലവും ആവശ്യമാണ്. ശക്തിയും കൃപയും പ്രാർത്ഥനയിൽ കാണുവാൻ കഴിയും. ഹൃദയത്തെ നയിക്കുന്ന തത്വം ആത്മാർത്ഥ സ്നേഹമായിരിക്കണം. സആ 266.5

ദൈവത്തോടും ഭർത്താവിനോടുമുള്ള സ്നേഹം ഒന്നു മാത്രമാണ് പ്രവർത്തനത്തിനുള്ള ശരിയായ ആധാരം. എല്ലാ കാര്യങ്ങളിലും ഭർത്താവിന്റെ ഇഷ്ടാനുസരണം അവന്റെ നിയന്ത്രണത്തിനു ശരീരവും മനസും ഭാര്യ കീഴ്പെടുത്തുമ്പോൾ, മനഃസാക്ഷിയും അന്തസ്സും പോരെങ്കിൽ വ്യക്തിത്വവും ബലികഴിച്ചു തന്റെ ഭർത്താവിനെ ഉല്കൃഷ്ടനാക്കാൻ തനിക്കുണ്ടായിരിക്കേണ്ട ശക്തിയേറിയ പ്രേരണാശക്തിയെ ഉപയോഗപ്പെടുത്തുവാനുള്ള സുവർണ്ണാവസരം നഷ്ടമാക്കുന്നു. അവന്റെ പരുഷ സ്വഭാവത്തെ മൃദുലപ്പെടുത്താൻ അവൾക്കു കഴിയും. വികാരങ്ങളെ സംയമനം ചെയ്വാൻ ഉത്സാഹപൂർവം ഭർത്താവിനെ ഉദ്യമിപ്പിച്ചു സംസ്ക്കാര ചിത്തനും നിർമ്മലനുമാക്കുന്ന രീതിയിൽ അവളുടെ പവിത്രീകരിക്കുന്ന പ്രേരണാശക്തി ചെലുത്തണം, ലോകമോഹത്താലുള്ള നാശം വിട്ടൊഴിഞ്ഞു ദിവ്യസ്വഭാവത്തിന്റെ പങ്കാളികളാകാൻ ഇതു സഹായിക്കുന്നു. നികൃഷ്ട വിഷയാസക്തിയിൽനിന്നു മനസ്സിനെ ഉന്നതവും ശ്രേഷ്ഠവുമാക്കിത്തീർക്കാൻ അത്രമാത്രം വലുതാണു പ്രേരണാശക്തി. മൃഗീയവികാരം സ്നേഹത്തിന്റെ അടിസ്ഥാനമാക്കി ഭർത്താവിന്റെ ചെയ്തികളെ നിയന്ത്രിക്കുമ്പോൾ അയാളെ പ്രീതിപ്പെടുത്താൻ അയാളുടെ നിലയിലേക്കു താണിറങ്ങിയേ തീരു എന്നു ഭാര്യ ചിന്തിക്കുന്നെങ്കിൽ അവൾ സആ 267.1

ദൈവത്തെ വെറുപ്പിക്കുയത്രേ ചെയ്യുന്നത്. കാരണം, ശുദ്ധീകരിക്കുന്ന പ്രേരണാശക്തി ഭർത്താവിൽ ചെലുത്താൻ അവൾ പരാജയമടയുന്നതിനാലാണ്. യാതൊരു പ്രതിഷേധ ശബ്ദവും ഉയർത്താതെ അവൾ തന്റെ മ്യഗീയവികാരങ്ങൾക്ക് കീഴ്പ്പെടണമെന്നു വിചാരിക്കുന്നെങ്കിൽ അവനോടും ദൈവത്തോടുമുള്ള തന്റെ കർത്തവ്യം മനസിലാക്കുന്നില്ല. സആ 267.2