Go to full page →

ബാലശിക്ഷണത്തിൽ സ്വയം നിയന്ത്രണത്തിന്റെ ആവശ്യകത സആ 273

ശിശുപരിപാലനത്തിൽ, ദൃഢവും പരിപക്വവുമായ മാതൃമനസ്സും ന്യായര ഹിതവും ശിക്ഷണരഹിതവുമായ മനസ്സും തമ്മിൽ കൂട്ടിമുട്ടുന്ന സമയങ്ങളുണ്ട്. ബുദ്ധിപൂർവ്വകമല്ലാത്ത നടത്തിപ്പ്, നിഷ്ടൂര നിർബന്ധം, എന്നിവ കുട്ടിക്കു വലിയ ഹാനി ചെയ്തേക്കും. സആ 273.1

കഴിയുന്നത്രയും സംഘട്ടനങ്ങൾ ഒഴിവാക്കണം. ഇതിന്റെ അർത്ഥം മാതാവിനും ശിശുവിനും ഉഗ്രസംഘട്ടനം ഉണ്ടെന്നാണ്, എന്നാൽ ഒരിക്കൽ വിപൽഘട്ടത്തിൽ പ്രവേശിച്ചാൽ രക്ഷകർത്താവിന്റെ കൂടുതൽ ധീമത്തായ ഇച്ഛയ്ക്കു വിധേയമാകാൻ കുട്ടിയെ വഴി നടത്തണം. സആ 273.2

കുട്ടിയിൽ എതിർ മനോഭാവം ഉണർത്തുന്ന യാതൊന്നും ചെയ്യാതെ അമ്മ പരിപൂർണ്ണ നിയന്ത്രണം പാലിക്കണം. ഉച്ചത്തിലുള്ള ആജ്ഞകൾ നല്കരുത്. താണതും ശാന്തവുമായ സ്വരം പാലിച്ചാൽ പ്രയോജനം ഉണ്ടാകും. യേശുവിന്റെ അടുക്കലേക്ക് കുട്ടിയെ ആകർഷിക്കത്തക്ക രീതിയിൽ മാത്രം പെരുമാറണം. തന്റെ സഹായിയും സ്നേഹവും ശക്തിയും ദൈവമാണെന്നവൾ ധരിക്കണം, സആ 273.3

അവൾ പരിജ്ഞാനമുള്ള ക്രിസ്ത്യാനിയാണെങ്കിൽ കുട്ടിയെ നിർബ്ബന്ധിച്ചു കീഴടക്കാൻ ശ്രമിക്കയില്ല. ശത്രു വിജയിക്കാതിരിക്കാൻ അവൾ ശുഷ്ക്കാന്തിയോടെ പ്രാർത്ഥിക്കണം. പ്രാർത്ഥിക്കുമ്പോൾ ആത്മീക ജീവിതത്തിന്റെ പുതുക്കത്തെക്കുറിച്ചു തികച്ചും ബോദ്ധ്യമുള്ളവളായിരിക്കണം, അവളിൽ പ്രവർത്തിക്കുന്ന അതേ, ശക്തിതന്നെ കുട്ടിയിലും പ്രവർത്തിക്കുന്നതായി അവൾ കാണുന്നു. കുട്ടി കൂടുതൽ ശാന്തനും വിനയമുള്ളവനും ആയി ത്തീരുന്നു. പോരാട്ടത്തിൽ ജയം നേടി. അവളുടെ ക്ഷമ, ദയ, ബുദ്ധിപൂർവ്വ മായ നിയന്ത്രണവാക്കുകൾ എന്നിവ അതിന്റെ പ്രവൃത്തി ചെയ്തു. മഴയ്ക്കു ശേഷം സൂര്യൻ പ്രകാശിക്കുന്നതുപോലെ കൊടുങ്കാറ്റിനുശേഷം ശാന്തത ഉണ്ടാകുന്നു. ഈ രംഗം വീക്ഷിച്ചുകൊണ്ടിരുന്ന ദൂതന്മാർ ആനന്ദഗീതം മുഴക്കിത്തുടങ്ങി. സആ 273.4

ദൈവാത്മാവിനാൽ നിയന്ത്രിക്കപ്പെടുന്നില്ലെങ്കിൽ ഈ സന്നിഗ്ദ്ധഘട്ടങ്ങൾ ഭാര്യാഭർത്താക്കന്മാരുടെ ജീവിതത്തിലും വരും. ആ സമയത്തു യുക്തി രഹിതവും ആകസ്മികവുമായ സ്വഭാവം കുട്ടികൾ പലപ്പോഴും പ്രകടിപ്പിക്കും. തീക്കല്ലു തമ്മിൽ ഉരസുന്നതുപോലെയാണ് മനസ്സുകൾ തമ്മിലുള്ള പോരാട്ടം. (YT47,483) സആ 273.5

*****