Go to full page →

“ആർക്കും ഒന്നും കടമ്പെട്ടിരിക്കരുത്” സആ 290

പണം ലഭിച്ചാലുടനെ ചെലവഴിക്കുന്നതു മൂലമാണ് ഇന്നനേക സാധു കുടംബങ്ങൾ തീരെ ദരിദ്രരായിരിക്കുന്നത്. ഏതു കാര്യത്തിനും പണം സമ്പാദിക്കുന്നതിനു മുമ്പു പണം വാങ്ങി ചെലവഴിക്കുന്നതു ഒരു കെണിയാണ്. (AH 392) സആ 290.3

വേദാനുസൃത ക്രിസ്ത്യാനികളെന്നഭിമാനിക്കുന്നവരിൽ സൂക്ഷ്മമായ സത്യസന്ധത ലോകം പ്രതീക്ഷിക്കാൻ ലോകർക്കവകാശമുണ്ട്. നമ്മിൽ ഒരാൾ ന്യായമായി കൊടുക്കാനുള്ളതു കൊടുക്കുന്നതിൽ അനാസ്ഥ കാണിച്ചാൽ നാം എല്ലാവരും വിശ്വസിക്കാൻ കൊള്ളാത്തവരെന്നു കണക്കാക്കപ്പെടും സആ 290.4

ദൈവഭക്തരെന്നു നടിക്കുന്നവർ, സ്വീകരിച്ചിരിക്കുന്ന ഉപേദശത്തെ ധരിക്കണം. അല്ലാതെ അവരുടെ വിചാരശൂന്യമായ പ്രവർത്തനരീതിമൂലം സത്യം ദുഷിക്കപ്പെടാനിടവരരുത്. “ആർക്കും ഒന്നും കടമ്പെട്ടിരിക്കരുത്,” എന്നു അപ്പൊസ്തലൻ പറയുന്നു. (5T179-182) സആ 290.5

അനേകരും വരവനുസരിച്ച് ചെലവഴിക്കാൻ പഠിച്ചിട്ടില്ല. പരിതസ്ഥിതിക്കനുസരിച്ചു ജീവിക്കാൻ പഠിക്കാതെ വീണ്ടും വീണ്ടും കടത്തിൽ മുങ്ങുകയും, തൽഫലമായി നിരാശാഭരിതരും അധൈര്യമുള്ളവരുമായിത്തീരുന്നു. (AH 374) സആ 290.6

കടത്തിൽ പെട്ടുപോകുന്ന രീതിയിൽ തന്റെ കാര്യങ്ങൾ നിയന്ത്രിക്കാൻ ഒരാളെ അനുവദിക്കരുത്. ഒരാൾ കടത്തിൽപെടുമ്പോൾ, ആളുകൾക്കു വേണ്ടി സാത്താൻ വെച്ചിരിക്കുന്ന കെണിയിലാണു വീഴുന്നത്. സആ 290.7

മറ്റൊരു കടത്തിലും വീഴുകയില്ലെന്നു തീരുമാനിക്ക, കടത്തിൽ ചെന്നു ചാടുന്നതിനെക്കാൾ ആയിരം കാര്യങ്ങൾ ഉപേക്ഷിക്കുന്നതാണു നല്ലതു. മുസൂരിയെപ്പോലെ കടം ഒഴിവാക്കുക. (AH 392, 393) സആ 290.8