Go to full page →

ധനികനും ദരിദ്രനും ഒരുപോലെ ആസ്വദിക്കാവുന്ന വിനോദം സആ 299

ശിശു പിതാവിനെപ്പോലെ സ്ഥിരബുദ്ധിയുള്ളവനായിരിക്കാത്തത പോലെ ശാന്തമായിരിക്കയില്ല. പാപകരമായ വിനോദങ്ങൾ നിഷേധിക്കപ്പെടുമ്പോൾ അവയുടെ സ്ഥാനത്തു സാന്മാർഗ്ഗികത്തിനു ഭംഗം വരാത്ത നിർവ്യാജ വിനോദങ്ങൾ യുവാക്കൾക്കു നല്കേണ്ട ചുമതല മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും രക്ഷകർത്താക്കൾക്കുമാണ്. ചെറുപ്പക്കാരെ കഠിനനിയമങ്ങളാലും നിയന്ത്രണങ്ങളാലും പിടിച്ചു കെട്ടി അവർ പീഡിപ്പിക്കപ്പെടുന്നു വെന്നു തോന്നിയിട്ടു അതിൽനിന്നും ഒഴിഞ്ഞുമാറി നാശമാർഗ്ഗത്തിലേക്കു പോകാനിടയാകരുത്. ഉറപ്പുള്ളതും ദയാമസൃണവും ശ്രദ്ധയുള്ളതുമായ കരത്താൽ ഭരണത്തിന്റെ കടിഞ്ഞാൻ പിടിച്ചു കൂടുതൽ സൗമ്യതയും വിവേകത്തോടും സ്നേഹത്തോടും അവരുടെ മനസ്സ്, ഉദ്ദേശം എന്നിവയെ നയിക്കയും നിയന്ത്രിക്കയും ഇങ്ങനെ നിങ്ങളുടെ ലക്ഷ്യം അവരുടെ ഉന്നത സിദ്ധിയാണെന്നവർ അറിയുകയും ചെയ്യും. (CT 335) സആ 299.3

മനസിനും ശരീരത്തിനും വളരെ പ്രയോജനമുള്ള വിനോദങ്ങൾ ഉണ്ട്. വിവേചനാശക്തിയും വിജ്ഞാനപ്രകാശിതവുമായ മനസ്സു വിനോദത്തിനും വൈവിധ്യത്തിനും നിർദ്ദോഷവും ബോധകവുമായ ധാരാളം മാർഗ്ഗങ്ങൾ കണ്ടെത്തും, തുറസായ സ്ഥലത്തുള്ള വ്യായാമവും പ്രകൃതി വസ്തുക്കളിലെ ദൈവത്തിന്റെ പ്രവൃത്തികളെപ്പറ്റിയുള്ള ധ്യാനവും വളരെ പ്രയോജനമുള്ളവയത്. (4T653) സആ 299.4

മറ്റുള്ളവർക്കും കൂടെ പ്രയോജനകരമായിരിപ്പാൻ സഹായകമായ വിനോദങ്ങളെപ്പോലെയല്ലാതെ തങ്ങൾക്കു മാത്രം സഹായകമായ യാതൊരു വിനോദവും കുട്ടികൾക്കും യുവജനങ്ങൾക്കും വലിയ അനുഗ്രഹമായിത്തീരുന്നില്ല. സ്വാഭാവികമായി വിനോദങ്ങൾ ഉത്സാഹപദമായും ഹൃദയഹാരിയായും ആയിരുന്നാൽ യുവാക്കൾ വളരെ വേഗം അഭിപ്രായങ്ങൾ കൈക്കൊള്ളും. (Ed212) സആ 299.5

ധനവാനും ദരിദ്രനും ഒന്നുപോലെ ആസ്വദിക്കാവുന്ന സന്തോഷം നിർമ്മല ചിന്തകൾ പരിരക്ഷിക്കുന്നതിലും നിസ്വാർത്ഥ പ്രവൃത്തികൾ അനുഷ്ഠിക്കുന്നതിലും സഹതാപവാക്കുകൾ സംസാരിക്കുന്നതിലും ദയാപവ്യത്തികൾ ചെയ്യുന്നതിലും ദൃശ്യമായ സന്തോഷം ദൈവം എല്ലാവർക്കും പ്രദാനം ചെയ്തിരിക്കുന്നു. ഇപ്രകാരമുളള സേവനം അനുഷ്ഠിക്കുന്നവരിൽ നിന്നു ക്രിസ്തുവിന്റെ വെളിച്ചം വിവിധ സങ്കടത്താൽ കഴിയുന്നവരുടെ ജീവിതത്തെ പ്രശോഭിപ്പിക്കാൻ പ്രകാശിക്കുന്നു. (9T 57) സആ 300.1

ഉല്ലാസ വിനോദ്രപവൃത്തികളെ തികച്ചും അനാവശ്യമാക്കിത്തീർക്കുന്ന ആവശ്യവും പ്രയോജനകരവുമായ ധാരാളം സംഗതികൾ ചെയ്വാൻ നമ്മുടെ ലോകത്തിലുണ്ട്. നന്മ പ്രവർത്തിക്കുന്നതിനും അഗാധ ചിന്തയ്ക്കു പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനും ഉപയോഗിക്കുന്നതിൽ തലച്ചോറും അസ്ഥിയും മാംസപേശിയും ഉറപ്പും ബലവും പാപിക്കുന്നു. ഇവ, അവയവങ്ങളുടെ ശക്തിയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കുന്നതിനു സഹായിക്കയും,ദൈവദത്തമായ അവരുടെ താലന്തുകളെ പ്രായോഗിക ഉപയോഗത്തിൽ പത്യുത സംഗതികൾ കൊണ്ടുവരികയും ചെയ്യുന്നു. ഇതിനാൽ ദൈവത്ത അവർക്കു മഹത്വപ്പെടുത്താം . (AH 509) സആ 300.2

പട്ടണത്തിലോ ഗ്രാമത്തിലോ അധിവസിക്കുന്നവർ, തങ്ങളെ ശാരീരിക മായും മാനസികമായും ക്ലേശിപ്പിക്കുന്ന ജോലികളിൽ നിന്നു വിരമിച്ചു. ഒത്തൊരുമിച്ചു പ്രകൃതിസുന്ദരമായ വൃക്ഷവാടികളിലോ ഉൾനാടൻ തടാക തീരത്തിലേക്കോ വിനോദസഞ്ചാരം ചെയ്യട്ടെ. ലഘുവും ആരോഗ്യദായകവുമായ ആഹാരവും, നല്ല പഴവർഗ്ഗങ്ങളും കൂടെ കൊണ്ടുവന്നു ഏതെങ്കിലും മര ച്ചോട്ടിലോ ആകാശവിതാനത്തിൻ കീഴിലോ ഇരുന്നു ഭക്ഷിക്കട്ടെ. സഞ്ചാരവും വ്യായാമവും പ്രകൃതി സൗന്ദര്യവും ഭക്ഷണസ്വാദു വർദ്ധിപ്പിക്കയും, രാജാക്കന്മാർക്കുപോലും അസൂയ തോന്നിക്കാവുന്ന ഭോജനം ആസ്വദിക്കാനും കഴിയും. സആ 300.3

ഇപകാരമുള്ള സന്ദർഭങ്ങളിൽ മാതാപിതാക്കന്മാരും കുട്ടികളും ജോലിയെക്കുറിച്ചും പ്രയാസങ്ങളെക്കുറിച്ചും വിചാരപ്പെടാതെ സ്വതന്ത്രരായി ചിന്തിക്കണം. മാതാപിതാക്കന്മാർ കുട്ടികളോടൊപ്പം കുട്ടികളായിത്തീർന്നു. കഴിയുന്നത്ര സകലതും സന്തോഷപദമാക്കണം. ആ ദിവസം മുഴുവനും വിനോദത്തിനായി വിട്ടുകൊടുക്കുക. വ്യായാമം ലഭിക്കാതെ ആഫീസുവേല ചെയ്യുന്നവർക്കു തുറസ്സായ സ്ഥലത്തുള്ള വ്യായാമം ആരോഗ്യത്തിനു വളരെ പ്രയോജനമുള്ളതായിരിക്കും. ഇതിനു കഴിവുളള എല്ലാവരും ഇതൊരു ചുമ തലയായി വിചാരിച്ചു ഈ രീതി പിന്തുടരണം. ഒന്നും നഷ്ട്ടപ്പെടുകയില്ല, കൂടുതൽ നേട്ടം ഉണ്ടാകുകയേയുള്ളു. അവരവരുടെ വേലയിലേക്കു പുതു ശക്തിയോടും പുതു ധൈര്യത്തോടും തിരിച്ചുപോയി തീക്ഷ്ണതയോടെ പ്രവൃത്തിയിൽ ഏർപ്പെടാൻ സാധിക്കുന്നതാണ്. കൂടാതെ ചെറുത്തു നില്ക്കുവാനുള്ള നല്ല കഴിവും സിദ്ധിക്കും. വ്യായാമത്തിനുവേണ്ടി പന്തുകളിക്കുന്നതു ഞാൻ നിഷേധിക്കുന്നില്ല; എന്നാൽ അതു അതിരു കടന്നു പോകാനിടയായെന്നും വന്നേക്കാം. സആ 300.4

ഇത്തരം വിനോദങ്ങളുടെ ഉണർവ്വിനെ അനുഗമിക്കുന്ന മിക്കവാറും സുനിശ്ചിതങ്ങളായ ഫലങ്ങളെപ്പറ്റി ഞാൻ സദാ ഭയപ്പെടുന്നു. ക്രിസ്തുവിനെക്കൂടാതെ നശിക്കുന്നവർക്കു സുവിശേഷ വെളിച്ചം നല്കാനുപകരിക്കേണ്ട പണം ചെലവഴിക്കാൻ ഇതു വഴിതെളിക്കുന്നു. സ്വയം പ്രീതിക്കുവേണ്ടിയുള്ള വിനോദങ്ങളുടെയും ചെലവുകളുടെയും മാർഗ്ഗങ്ങൾ പടിപടിയായി ആത്മപ്രശംസയിലേക്കു നയിക്കുന്നു. സന്തോഷ ലബ്ധിക്കായി നടത്തുന്ന ഈദൃശ വിനോദ പരിശീലനം ക്രിസ്തീയ സ്വഭാവ പൂർത്തീകരണത്തിന്നു പ്രതികൂലമായ പ്രതിപത്തിയും അതിയായ ആഗ്രഹവും ഉല്പാദിപ്പിക്കുന്നു. (AH 499) സആ 301.1

വിനോദത്തിലും കായികാഭ്യാസങ്ങളിലും വല്ലപ്പോഴുമൊക്കെ ശ്രദ്ധ പതിപ്പിക്കുന്നതു മുറയ്ക്കുള്ള സ്കൂൾ പഠനകമത്തിനൊരു തടസ്സമല്ല. എന്നാൽ വിഘ്നങ്ങൾ യഥാർത്ഥ തടസമല്ലെന്നു തെളിയിക്കും. ശരീരത്തിന്റെയും മനസ്സിന്റെയും ബലം വർദ്ധിപ്പിക്കുന്നതിലും നിസ്വാർത്ഥ മനോഭാവം കൈവളർത്തുന്നതിലും പൊതു താല്പര്യത്തിന്റെയും സ്നേഹ സംസർഗ്ഗത്തിന്റെയും ശൃംഖലയാൽ അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ബന്ധിപ്പിക്കുന്നതിലും ചെലവിടുന്ന സമയത്തിനും പ്രയത്നത്തിനും നൂറുമടങ്ങുഫലം സിദ്ധിക്കും, പലപ്പോഴും യുവജനങ്ങൾക്കു ആപൽഹേതുകമായിരിക്കുന്ന അസ്വസ്ഥ ശക്തിക്കു അനുഗൃഹീതമായ പോംവഴി ഉണ്ടാകുന്നതാണ്. നന്മയുടെ കാവൽ ഭടനെന്ന നിലയ്ക്ക് മനസ്സു നല്ല കാര്യങ്ങളിൽ വ്യാപൃതമായിരിക്കുന്ന അസംഖ്യം നിയമങ്ങളുടെ അതിർ കോട്ടകളെക്കാളും ശിക്ഷണത്തേക്കാളും ഉത്തമമാണ്. (ED213} സആ 301.2