Go to full page →

അജ്ഞതയിൽ വളരാൻ കുട്ടികളെ അനുവദിക്കുന്നതു പാപം സആ 342

ചില മാതാപിതാക്കന്മാർ കുട്ടികൾക്കു മതബോധം നല്കുന്നതിൽ പരാജിതരാകയും സ്കൂൾ വിദ്യാഭ്യാസം അവഗണിക്കയും ചെയ്യുന്നു. ഇവ രണ്ടും അവഗണിക്കരുത്. കുട്ടികളുടെ മനസ്സു എപ്പോഴും പ്രവൃത്ത്യന്മുഖമായിരിക്കും. പരിപ്പിലോ വേലയിലോ വ്യാപൃതമായിരുന്നില്ലെങ്കിൽ ചീത്ത പ്രേരണകൾക്കു വശംവദമാകും, കുട്ടികൾ അജ്ഞതയിൽ വളരാൻ മാതാപിതാക്കന്മാർ അനുവദിക്കുന്നതു പാപമാണ്. ഉപയോഗപദവും താലപര്യജനകവുമായ പുസ്തകങ്ങൾ നല്കുക, വേല ചെയ്യാൻ പഠിപ്പിക്കുക, വേലക്കും പഠനത്തിനും പ്രത്യേക സമയം നിർദ്ദേശിക്കുക. കുട്ടികളുടെ മനസിനെ ശ്രേഷ്ഠമാക്കാൻ മാതാപിതാക്കൾ ശ്രമിക്കുകയും മാനസിക കഴിവുകളെ പരിപുഷ്ടമാക്കുകയും വേണം. മനസ്സു പ്രബുദ്ധരഹിതമായിരിപ്പാൻ അനുവദിച്ചാൽ അതു നികൃഷ്ടവും വിഷയാസക്തവും ദുഷിച്ചതുമായിത്തീരും. സാത്താൻ തന്റെ സന്ദർഭം അഭിവൃദ്ധിപ്പെടുത്തുകയും അലസമനസ്സിനെ പഠിപ്പിക്കയും ചെയ്യുന്നു. (IT 398, 399) സആ 342.1

മാതാവിന്റെ വേല ശിശുവിൽ തുടങ്ങുന്നു. കുട്ടിയുടെ ഇച്ഛയെയും സ്വഭാവത്തെയും കീഴ്പ്പെടുത്തിക്കൊണ്ടുവരുകയും അനുസരിക്കാൻ പഠിപ്പിക്കയും വേണം. വളരുന്തോറും അതിനു അയവു വരുത്തരുത്. കുട്ടികളുടെ തെറ്റു തിരുത്തുന്നതിനവരുമായി ഓരോ മാതാവും സംവാദം ചെയ്യുകയും ക്ഷമയോടുകൂടെ ശരിയായ മാർഗ്ഗം പഠിപ്പിക്കുകയും വേണം. ദൈവമക്കളാക്കിത്തീർക്കുന്നതിനാണു തങ്ങളുടെ കുട്ടികളെ ഉപദേശിക്കയും അനുയോജ്യമാക്കയും ചെയ്യുന്നതെന്നു ക്രിസ്തീയ മാതാപിതാക്കന്മാർ അറിഞ്ഞി രിക്കണം, കുട്ടികളുടെ മതപരമായ മുഴുവൻ അനുഭവവും, നല്കിയ പ്രബോധനങ്ങളാലും രൂപീകരിച്ച സ്വഭാവത്താലും പരിതമായിട്ടുള്ളതാണെന്നു ക്രിസ്തീയ മാതാപിതാക്കൾ അറിഞ്ഞിരിക്കണം. അപ്പോൾ, മനസ്സു കീഴ്പ്പെടുത്തി മാതാപിതാക്കന്മാരുടെ ആഗ്രഹത്തിനു വിധേയമാക്കുന്നില്ലെങ്കിൽ പാഠം പഠിക്കുകയെന്നതു പിൽക്കാലത്തു വളരെ പ്രയാസകരമായ ജോലിയായിരിക്കും. ഒരിക്കലും കീഴ്പ്പെടുത്താത്ത മനസ്സിനെ ദൈവത്തിന്റെ ആവ ശ്യങ്ങൾക്കു വിധേയമാക്കുകയെന്നതു എന്തൊരു ഉഗസംഘട്ടനവും, എന്തൊരു പോരാട്ടവുമാണ്! ഈ സുപ്രധാന ജോലിയെ അവഗണിക്കുന്ന മാതാപിതാക്കന്മാർ തങ്ങളുടെ കുഞ്ഞുങ്ങളോടും ദൈവത്തോടും കടുത്ത അപരാധവും പാപവും ചെയ്യുന്നു. സആ 342.2

മാതാപിതാക്കന്മാരേ, നിങ്ങളുടെ കുട്ടികൾക്കു വിദ്യാഭ്യാസം നല്കാനുള്ള ചുമതല ദൈവം നിങ്ങളെ ഭരമേല്പ്പിച്ചിരിക്കുന്നതിൽ പരാജിതരായാൽ അതിന്റെ ഫലത്തിനു ഉത്തരം പറയേണ്ടതാണ്. അതിന്റെ ഫലം നിങ്ങളുടെ കുട്ടികളിൽ മാത്രമല്ല ഒതുങ്ങി നില്ക്കുന്നത്. ഒരു മുള്ളു വയലിൽ വളരാൻ അനുവദിച്ചാൽ അതിന്റെ നല്ലൊരു കൊയ്ത്തുണ്ടാകുന്നതുപോലെ, നിങ്ങളുടെ അവഗണനയിൽ നിന്നുണ്ടാകുന്ന പാപങ്ങൾ, അവയുടെ പ്രേരണാശക്തിയുടെ മണ്ഡലത്തിൽ വരുന്ന ഏവരുടെയും നാശത്തിന്നായി പ്രവർത്തിക്കും. സആ 342.3

അവിശ്വസ്തരായ മാതാപിതാക്കളിൽ ദൈവശാപം നിലനില്ക്കും. അവർ നടുന്ന മുള്ളു അവരെ ഇവിടെ ക്ഷതപ്പെടുത്തുക മാത്രമല്ല ന്യായവിതാരസഭ ഇരിക്കുമ്പോൾ അവരുടെ അവിശ്വസ്തതയെ അഭിമുഖീകരിക്കേണ്ടതായും വരും. ന്യായവിധിയിൽ അനേകം കുട്ടികൾ എഴുന്നേറ്റു, അവരുടെ നാശത്തിൽ നിന്നും പിന്തിരിപ്പിക്കാത്തതിനു മാതാപിതാക്കളെ കുറ്റംവിധിക്കും, കുട്ടികളുടെ തെറ്റുകളെ ക്ഷമിച്ചുകൊടുക്കാനും തിരുത്താതെ കടന്നു പോകാനും മാതാപിതാക്കളുടെ കപട സഹാനുഭൂതിയും അന്ധമായ സ്നേഹവും ഇടവരുത്തുന്നു. തൽഫലമായി കുട്ടികൾ നഷ്ടപ്പെടുന്നു. കുട്ടികളുടെ രക്തം അവിശ്വസ്തരായ മാതാപിതാക്കളുടെ മേൽ ഇരിക്കുകയും ചെയ്യും . (IT219) സആ 342.4