Go to full page →

കുട്ടികളോടുള്ള കണിശമായ സത്യസന്ധതയുടെ പ്രധാന്യം സആ 348

ഇതു കുട്ടിയുടെ ഹൃദയത്തിൽ ദിവസേന പതിയേണ്ട പാഠമാകയാൽ മാതാപിതാക്കന്മാർ സത്യന്ധതയുടെ മാതൃകകളായിരിക്കണം. ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും പ്രത്യേകിച്ചു കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസത്തിലും മാറിപ്പോകാത്ത തരുങ്ങൾ മാതാപിതാക്കന്മാരെ ഭരിക്കണം, “ബാല്യത്തിലെ ക്രിയകളാൽതന്നെ ഒരുത്തന്റെ പ്രവൃത്തി വെടിപ്പും നേരുള്ളതുമാകുമോ എന്നു അറിയാം.” സആ 348.1

വിവേചനാശക്തിയുടെ കുറവുള്ളവളും കർത്താവിന്റെ നടത്തിപ്പിനെ അനുകൂലിക്കാത്തവളുമായ മാതാവു തന്റെ മക്കളെ ചതിയരും കപടഭക്തരുമായി പരിശീലിപ്പിച്ചെന്നുവരാം. ഇങ്ങനെ വളർത്തിയ സ്വഭാവ വിശേഷങ്ങൾ തുടർന്നു നില്ക്കുകയും കള്ളം പറയുകയെന്നതു ശ്വസിക്കുന്നതുപോലെ സ്വാഭാവികമായി വരികയും ചെയ്യും. യഥാർത്ഥ്യത്തിനും ആത്മാർത്ഥതയ്ക്കും വ്യാജം സ്വീകരിക്കപ്പെടും. മാതാപിതാക്കന്മാരേ, നിങ്ങളുടെ വാക്കുകൾ ഉവ്വ് എന്നും ഇല്ലായെന്നും ഇരിക്കട്ടെ. നിങ്ങളുടെ കുട്ടികൾ സത്യസന്ധരായിരിക്കണം. നേരായും ഭ്രംശനം കൂടാതെയും ഇരിക്കുക. അല്പംപോലും വക്രോക്തി അനുവദിക്കരുത്. മാതാവു സത്യസന്ധതയില്ലാത്തവളും വക്രോ ക്തിയുള്ളവളും ആയി പരിചയിച്ചതിനാൽ കുട്ടി അവളുടെ മാതൃക പിന്തുടരുന്നു. സആ 348.2

മാതാവിന്റെ ജീവിതത്തിൽ സത്യസന്ധത പ്രായോഗികമാക്കേണ്ടതു വളരെ അത്യാവശ്യമാണ്. യൗവനയുക്തരായ ബാലികാ ബാലന്മാരുടെ പരിശീലനത്തിൽ സത്യത്തിൽനിന്നും വ്യതിചലിച്ചുള്ള സംസാരമോ ഏറ്റവും ചതിവോ പാടില്ലെന്നവരെ പഠിപ്പിക്കണം. (CG151, 152) സആ 348.3