Go to full page →

അനേക രോഗങ്ങളുടെ കാരണം സആ 385

മാംസഭക്ഷണം ഒരിക്കലും ഏറ്റവും ഉത്തമമായിരുന്നില്ല. എന്നാൽ അതിന്റെ ഉപയോഗം ഇപ്പോൾ ജന്തുക്കളിൽ രോഗം പെട്ടെന്നു വർദ്ധിക്കുന്നതിനാൽ കൂടുതൽ പ്രതിഷേധാർഹമാണ്. അതു ഭക്ഷിക്കുന്നവർ അതിന്റെ ഗുണവും ആ മ്യഗങ്ങളുടെ ജീവിതരീതിയും ഒന്നു കാണുകയാണെങ്കിൽ വെറുപ്പോടെ അതിൽനിന്നും പിന്തിരിയും. ജനങ്ങൾ ക്ഷയരോഗത്തിന്റെയും കാൻസറിന്റെയും (അർബ്ബുദം, അണുക്കളുള്ള മാംസം നിരന്തരം ഭക്ഷിക്കുന്നു. ക്ഷയവും കാൻസറും അതുപോലെ ഭയങ്കര രോഗങ്ങളും ഇപ്രകാരം ബാധിക്കുന്നു. (MH 313). മാംസഭക്ഷണത്താൽ രോഗം വരാനുള്ള സാദ്ധ്യത പത്തിരട്ടി വർദ്ധിച്ചിരിക്കയാണ്. (2T 64) സആ 385.4

മൃഗങ്ങൾ രോഗബാധിതമാണ്. അവയുടെ മാംസം ഭക്ഷിക്കുന്നതുമൂലം നമ്മുടെ രക്തത്തിലും ജീവവസ്തുക്കളിലും രോഗങ്ങളുടെ വിത്തു പാകുന്നു. മലേറിയ (മലമ്പനി) ഉള്ള സ്ഥലങ്ങളിൽ പോകുമ്പോഴോ പകർച്ചവ്യാധിയുള്ള അവസങ്ങളിലോ ഇങ്ങനെയുള്ളവർക്കു പ്രതിരോധശക്തി കുറവാകയാൽ പെട്ടെന്നു രോഗം ബാധിക്കുന്നു. കാൻസർ രോഗത്തിന്റെയും പരുക്കളുടെയും വ്യാപ്തി ഏറിയ കൂറും ചത്ത മാംസം ഭക്ഷിക്കുന്നതു മൂലമാണെന്നു ദൈവം എനിക്കു നല്കിയ വെളിപ്പാടിൽനിന്നു ഗ്രഹിക്കാൻ കഴിഞ്ഞു. (CD 386-388) സആ 385.5

പല സ്ഥലങ്ങളിലും, മലിനവസ്തുക്കൾ ഭക്ഷിച്ചു ജീവിക്കുന്ന മത്സ്യങ്ങൾ രോഗകാരണങ്ങളാണ്, പ്രത്യേകിച്ചു വലിയ പട്ടണങ്ങളിലെ മാലിന്യങ്ങൾ ഒഴുകി വീഴുന്നിടവുമായി ബന്ധമുള്ള മത്സ്യങ്ങൾ ചിലപ്പോൾ അവിടെ നിന്നും മാലിന്യങ്ങളില്ലാത്തിടങ്ങളിലേക്കു പോകുകയും, അവിടെ വെച്ചു അവയെ പിടിച്ചു മനുഷ്യർ ആപൽശങ്ക കൂടാതെ ഭക്ഷിച്ചു രോഗവും മരണവും ഉളവാക്കുകയും ചെയ്യുന്നു. സആ 386.1

മാംസഭക്ഷണത്തിന്റെ ദൂഷ്യം ഉടനെ മനസ്സിലാക്കിയില്ലെന്നു വന്നേക്ക മെങ്കിലും അതു ഹാനികരമല്ലെന്നുള്ളതിനു തെളിവല്ല. മാംസഭക്ഷണത്താൽ രക്തം ദുഷിക്കുകയും രോഗം ബാധിക്കുകയും ചെയ്തെന്നു വളരെ കുറച്ചു. പേർ മാത്രമേ വിശ്വസിക്കുകയുള്ളൂ. മാംസഭക്ഷണത്താൽ ധാരാളംപേർ രോഗബാധിതരാവുകയും മരിക്കുകയും ചെയ്യുന്നു. പക്ഷെ, യഥാർത്ഥ കാരണം അവരോ മറ്റുള്ളവരോ സംശയിച്ചിട്ടില്ലായിരിക്കാം. ( MH314 315} സആ 386.2