Go to full page →

ഉറച്ച നിലപാടിനു അഭ്യർത്ഥന സആ 392

സെവന്ത് ഡേ അഡ്വന്റിസ്റ്റുകാർ ഒരു മഹത്തായ ദൂതു കൈകാര്യം ചെയ്യുന്നു. നാല്പതു കൊല്ലങ്ങൾക്കുമുമ്പു 1863-ൽ ആരോഗ്യ നവീകരണത്തെക്കുറിച്ചു (പ്രത്യേക വിജ്ഞാനവെളിച്ചം കർത്താവു നമുക്കു നല്കി. എന്നാൽ ആ വെളിച്ചത്തിൽ നാം എങ്ങനെ നടക്കുന്നു? ദൈവത്തിന്റെ ഉപദേശം അനുസരിച്ചു ജീവിക്കാൻ എത്ര പേരാണു നിരസിക്കുന്നതു! ലഭിച്ച വിജ്ഞാനപ്രകാശത്തിനു ആനുപാതികമായി ഒരു ജനമെന്ന നിലയിൽ നാം പുരോഗമിക്കേ ണ്ടതാണ്. ആരോഗ്യനവീകരണ തത്വങ്ങളെ മനസ്സിലാക്കി ആദരിക്കേണ്ടതു നമ്മുടെ കടമയാണ്. മിതത്വവിഷയത്തിൽ മറ്റെല്ലാവരെക്കാളും നാം പുരോഗ മിക്കേണ്ടതാണ്. എന്നിട്ടും നല്ല ഉപദേശം പ്രാപിച്ച സഭാംഗങ്ങളും ശുശ്രൂഷ് കന്മാർപോലും ഈ അറിവിനെ അനാദരിക്കുന്നുണ്ട്. അവരിഷ്ടംപോലെ തിന്നുകയും പ്രവർത്തിക്കുകയും ചെയ്യുന്നു. സആ 392.3

ദൈവവേലയിൽ ഉപദേഷ്ടാക്കന്മാരും അദ്ധ്യാപകന്മാരുമായിട്ടുള്ളവർ ആരോഗ്യ നവീകരണ വിഷയത്തിൽ വേദാനുസൃതമായി ഉറച്ച നിലപാടു സ്വീകരിച്ച്, നാം ലോകചരിത്രത്തിന്റെ അവസാനഘട്ടത്തിലാണു ജീവിച്ചിരിക്കുന്നതെന്നു വിശ്വസിക്കുന്നവർക്കു നല്ല സാക്ഷ്യം നല്കുക. തങ്ങളെ ത്തന്നെ സേവിക്കുന്നവർക്കും ദൈവത്തെ സേവിക്കുന്നവർക്കും മദ്ധ്യേ തെളിവായ രേഖ വരയ്ക്കണം. ദൂതിന്റെ പ്രാരംഭകാലത്തു നല്കിയ തത്വ ങ്ങൾ ഇന്നും പ്രാധാന്യമുള്ളതായി കരുതണമെന്നു എനിക്കു കാണിച്ചുതന്നു. ആഹാരവിഷയത്തിൽ നല്കിയ വെളിച്ചത്തിൽക്കൂടെ ഒരി ക്കലും പോയിട്ടില്ലാത്ത ചിലരുണ്ട്. വെളിച്ചത്തെ പറയിൻ കീഴിൽ നിന്നും പുറത്തെടുത്തു വ്യക്തമായും ഉജ്ജ്വലമായും പ്രകാശിപ്പിക്കേണ്ട സമയം ഇതാണ്. സആ 392.4

ആരോഗ്യകരമായ ജീവിതതത്വങ്ങൾ വ്യക്തിപരമായും, ഒരു ജനതയെന്ന നിലയിലും നമുക്കു വളരെ അർത്ഥവത്താണ്. ആരോഗ്യനവീകരണ ദൂതു ആദ്യമായി എനിക്കു ലഭിക്കുമ്പോൾ ഞാൻ വളരെ ബലഹീനയും കൂടെക്കൂടെ മോഹാലസ്യ പാത്രവുമായിരുന്നു. ദൈവത്തോടു സഹായമഭ്യർത്ഥിക്കുകയും വിപുലമായ ആരോഗ്യ നവീകരണ വിഷയം എന്റെ മുമ്പിൽ തുറന്നു വെയ്ക്കുകയും ചെയ്തു. ദൈവകല്പന കാക്കുന്നവർ അവനുമായി വിശുദ്ധ ബന്ധത്തിലേർപ്പെടുകയും ഭക്ഷണപാനീയങ്ങളിൽ വർജ്ജനം ആചരിച്ചു മനസ്സിനെയും ശരീരത്തെയും സേവനത്തിനു ഉത്തമനിലയിൽ സൂക്ഷിക്കുകയും വേണം. ഈ വെളിച്ചം എനിക്കു വലിയ അനുഗ്രഹമായിരു ന്നു. ദൈവം എന്നെ ശക്തീകരിക്കുമെന്നറിഞ്ഞു ആരോഗ്യ നവീകരണ കർത്താവിന്റെ സ്ഥാനം ഞാൻ സ്വീകരിച്ചു. എന്റെ പ്രായത്തെ പരിഗണിക്കാതെ ഇന്നെനിക്കു ചെറുപ്പകാലത്തെക്കാൾ നല്ല ആരോഗ്യമുണ്ട്. സആ 393.1

ഞാൻ ആരോഗ്യ നവീകരണത്തിനുവേണ്ടി തൂലികയാൽ വാദിക്കുന്നതു പോലെ, തദനുസൃതം ജീവിക്കുന്നില്ലെന്നു ചിലർ അഭിപ്രായപ്പെടുന്നു. എന്നാൽ ഞാനൊരു വിശ്വസ്ത ആരോഗ്യ നവീകരണ കർത്താവാകുന്നു വെന്നു എനിക്കു പറയുവാൻ കഴിയും. ഇതു സത്യമെന്നു എന്റെ കുടുംബാം ഗങ്ങൾക്കും നല്ലവണ്ണം അറിയാം. സആ 393.2