Go to full page →

വൈകാരിക (sensational) മതത്തിനെതിരായ താക്കീത് സആ 441

ഈയവസരം ദൈവവേലയിൽ നമുക്കാവശ്യം ആത്മികരും തത്വദീക്ഷിതരുമായ സുവ്യക്ത സത്യപരിജ്ഞാനികളെയാണു. ജനങ്ങൾക്കാവശ്യം നവീനവും കല്പിതവുമായ ഉപദേശങ്ങളല്ലെന്നു എനിക്കു നിർദ്ദേശം ലഭിച്ചു. അവർക്കു മാനുഷിക അനുമാനങ്ങൾ ആവശ്യമില്ല. സത്യം അറിയുകയും ആചരിക്കുകയും ചെയ്യുന്നവരുടെ സാക്ഷ്യം അവർക്കാവശ്യമാണ്. “വചനം. പ്രസംഗിക്ക; സമയത്തിലും അസമയത്തിലും ഒരുങ്ങി നില്ക്കു; സകല ദീർഘ ക്ഷമയോടും ഉപദേശത്തോടുംകൂടെ ശാസിക്ക; തർജ്ജനം ചെയ്ക; പ്രബോധിപ്പിക്ക്. അവർ പത്ഥ്യോപദേശം പൊറുക്കാതെ കർണ്ണ രസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും സത്യത്തിനു ചെവി കൊടുക്കാതെ കെട്ടുകഥകൾ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും. നീയോ സകലത്തിലും നിർമ്മദൻ ആയിരിക്ക; കഷ്ടം സഹിക്ക; സുവിശേഷകന്റെ പ്രവൃത്തി ചെയ്ക; നിന്റെ ശുശൂഷ നിറപടിയായി നിവർത്തിക്ക” (2 തിമൊ. 4:2-5) എന്ന നിയോഗത്തെ ഗ്രഹിക്കുന്നവരുടെ സാക്ഷ്യമാണവർക്കാവശ്യം. സആ 441.4

സമാധാന സുവിശേഷത്തിന്റെ ഒരുക്കം കാലിന്നു ചെരിപ്പാക്കി സുനിശ്ചിതമായും ഉറപ്പായും നടക്കുക. നിർമ്മലവും നിഷ്ക്കളങ്കവുമായ മതം വൈകാരികമതം (sensational religion) അല്ലെന്നു മനസ്സിലാക്കണം. ഊഹാപോഹങ്ങളിൽ അധിഷ്ഠിതമായ സിദ്ധാന്തങ്ങളിലും ഉപദേശങ്ങളിലും അഭിരുചിയുണ്ടാക്കുവാൻ പ്രാത്സാഹിപ്പിക്കേണ്ട ഭാരം ദൈവം ആർക്കും നല്കീട്ടില്ല. എന്റെ സഹോദരന്മാരേ, ഇവ നിങ്ങളുടെ ഉപദേശത്തിൽ നിന്നകറ്റുക, അവ നിങ്ങളുടെ അനുഭവത്തിൽ പ്രവേശിക്കാൻ അനുവദിക്കരുത്. നിങ്ങളുടെ ജീവിത പ്രവർത്തനം അവയാൽ മലിനപ്പെടുത്തരുത്. (8T 294 295) സആ 442.1