Go to full page →

സഭയിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം സആ 143

ക്രിസ്തു സഭയുടെ ശബ്ദത്തിനു ശക്തി കൊടുക്കുന്നു. “നിങ്ങൾ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും; നിങ്ങൾ ഭൂമിയിൽ അഴിക്കുന്നതെല്ലാം സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു”, മത്തായി, 18:18. സആ 143.2

ഒരു മനുഷ്യൻ തന്റെ സ്വന്തം ഉത്തരവാദിത്വത്തോടുകൂടി എഴുന്നേറ്റു തന്റെ ഏതെങ്കിലും സ്വന്ത ഇംഗിതം മറ്റുള്ളവരുടെ മേൽ അടിച്ചേൽപിക്കത്തക്കവണ്ണം എന്തെങ്കിലും ചെയ്താൽ സഭ അതു ഗണ്യമാക്കേണ്ടതില്ല. ദൈവം ഭൂമിയിലെ ഏറ്റവും ഉയർന്ന അധികാരം സഭയ്ക്കു നല്കിയിട്ടുണ്ട്. സഭയെന്ന നിലയിൽ അതിലെ ജനങ്ങളുടെ ഏകകണ്ഠമായ അഭിപ്രായമാണ് ദൈവത്തിന്റെ ശബ്ദമായിരിക്കേണ്ടത്. (3T450, 451) സആ 143.3

ഒരു മനുഷ്യൻ തന്റെ ആലോചനയും വിപരീതമായി കരുതുവാനോ അവന്റെ അഭിപ്രായം സഭയുടെ അഭിപ്രായത്തിനെതിരായി അടിച്ചേല്പിക്കുവാനോ ദൈവവചനം അധികാരപ്പെടുത്തുന്നില്ല. സഭയിൽ ശിക്ഷണമോ ഭരണകൂടമോ ഇല്ലാതിരുന്നുവെങ്കിൽ സഭ ഇതിനു മുമ്പേ ശിഥിലീഭവിച്ചുപോകുമായിരുന്നു. അതിന് ഒരു ഒറ്റ സമിതിയായി പിടിച്ചുനില്പാൻ കഴികയില്ലായിരുന്നു. സ്വത്രന്തമനസ്സുള്ള വ്യക്തികൾ എഴുന്നേറ്റു തങ്ങളുടെ നില ശരിയാണെന്നും ദൈവം തങ്ങളെ ഉപദേശിച്ചു വഴിനടത്തി വന്നിട്ടുണ്ടെന്നും എല്ലായ്പോഴും അവകാശപ്പെട്ടിട്ടുണ്ട്. ഓരോരുത്തനും ഓരോ സ്വന്ത ഉപദേശവും പ്രത്യേക അഭിപ്രായങ്ങളും ഉള്ളതുകൂടാതെ അവ ദൈവ വചനാനുസരണമാണെന്നു അവകാശപ്പെടുകയും ചെയ്യുന്നു. ഓരോരുത്തനും വ്യത്യസമായ ഉപദേശവും വിശ്വാസവുമുണ്ട്. എങ്കിലും ഓരോരുത്തർക്കും ദൈവത്തിൽനിന്നു പ്രത്യേക വെളിച്ചം സിദ്ധിച്ചിട്ടുണ്ട് എന്നു അവർ അവകാശപ്പെടുന്നു. ഇവയെല്ലാം ക്രിസ്തുവാകുന്ന ശരീരത്തിൽനിന്നു വിട്ടുമാറി ഓരോ പത്യേക സഭയായിത്തീരുന്നു. ഇവയെല്ലാം ശരിയായിരിക്കാനിടയില്ല, എന്നിരുന്നാലും അവയെല്ലാം കർത്താവിനാൽ നടത്തപ്പെടുന്നു എന്നഭിമാനിക്കുന്നു. സആ 143.4

നമ്മുടെ രക്ഷിതാവു അവന്റെ ഉപദേശങ്ങളാരംഭിക്കുന്നതു രണ്ടോ മൂന്നോ പേർ ഒരുമനപ്പെട്ടു എന്നോടു ചോദിക്കുന്നതെല്ലാം ഞാൻ അവർക്കു നല്കിക്കൊടുക്കും എന്ന വാഗ്ദത്തത്തോടുകൂടിയാണ്. ഒരു പ്രത്യേക കാര്യത്തിൽതന്നെയും നമ്മുടെ ഉദ്ദേശം സാധിക്കുന്നതിന്നു നമുക്കു മറ്റുള്ളവരോടു ഐക്യത വേണമെന്നു ക്രിസ്തു ഇവിടെ വെളിവാക്കിയിരിക്കുന്നു. ഉദ്ദേശൈക്യത്തോടുകൂടിയ ഒരുമനപ്പെട്ടുള്ള പ്രാർത്ഥനയ്ക്കു വളരെ പ്രാധാന്യം ഉണ്ട്. ദൈവം വ്യക്തികളുടെ പ്രാർത്ഥന കേൾക്കുന്നു. എങ്കിലും യേശു ഈ അവസരത്തിൽ താൻ ഭൂമിയിൽ രൂപീകരിച്ച് പുതിയ സഭയെ സംബന്ധിച്ചു ചില പ്രത്യേക നിർദ്ദേശങ്ങൾ നല്കുകയായിരുന്നു. തങ്ങൾ ആഗ്രഹിക്കുന്നതിനും എന്തിനുവേണ്ടി പ്രാർത്ഥിക്കുന്നുവോ ആ സംഗ തിക്കും അവരുടെയിടയിൽ ഒരു യോജിപ്പുണ്ടായിരിക്കണം. ഒരു ഹൃദയത്തിന്റെ വെറും ചിന്തയും അഭിലാഷവും വഞ്ചനയ്ക്കു വിധേയമാക്കാവുന്നതാണ്. എന്നാൽ നമ്മുടെ അപേക്ഷ ഒരേ ബിന്ദുവിൽ കേന്ദ്രീകരിക്കുന്ന അനേകം പേരുടെ അഭിലാഷങ്ങളായിരിക്കണം. (3T428, 429) സആ 144.1

സഭ മനുഷ്യരുടെ രക്ഷയ്ക്കുവേണ്ടിയുള്ള ദൈവനിയുക്തമായ മുഖാന്തി രമാകുന്നു. അതു സേവനത്തിനായി രൂപീകരിക്കപ്പെട്ടതും അതിന്റെ സആ 144.2

സേവനം ലോകത്തിൽ സുവിശേഷം പ്രചരിപ്പിക്കുന്നതുമാകുന്നു. തന്റെ സഭ മുഖേന അവന്റെ നിറവും പ്രതിബിംബിക്കണമെന്നാകുന്നു ആദി മുതൽക്കുള്ള ദൈവീക പദ്ധതി. സഭയിലെ അംഗങ്ങൾ അന്ധകാരത്തിൽ നിന്നു തന്റെ അത്ഭുത പ്രകാശത്തിലേക്ക് വിളിക്കപ്പെട്ടവർ തന്നെ അവന്റെ മഹത്വത്തെ കാണിക്കേണ്ടതാകുന്നു. സഭ ക്രിസ്തുവിന്റെ കൃപയുടെ കലവറയത്രേ. അതുമുഖേനയാണ് അവസാനമായി “സ്വർഗ്ഗത്തിൽ വാഴ്ചകൾക്കും അധികാരങ്ങൾക്കും” ദൈവസ്നേഹത്തിന്റെ അന്ത്യവും പരിപൂർണ്ണവുമായ പ്രകടനം ഉണ്ടാകുന്നത്. (AA9) സആ 144.3