Go to full page →

വ്യക്തിപരമായ തീരുമാനം ശ്രേഷ്ഠമാണെന്നു കരുതുന്നതിന്റെ അപകടം സആ 150

നിങ്ങളുടെ വ്യക്തിപരമായ തീരുമാനം അതിശ്രേഷ്ഠമാണെന്നു ഗണിക്കുന്നവർ വളരെ അപകടത്തിലാണു നിലകൊള്ളുന്നത്. സാത്താന്റെ മനഃപൂർവ്വമായ ശ്രമമാണ് വെളിച്ചത്തിന്റെ ചാനലായിരിക്കുകയും ഭൂമിയിൽ ദൈവത്തിന്റെ വേലയെ കെട്ടിപ്പടുക്കുകയും പുരോഗമിപ്പിക്കയും ചെയ്യുന്നവരിൽ നിന്നു അങ്ങനെയുള്ളവരെ വേർപെടുത്തുന്നത്. സത്യത്തിന്റെ പുരോഗമന ത്തിനായുള്ള ചുമതല വഹിക്കാൻ ദൈവം തെരഞ്ഞെടുത്ത നേതാക്കന്മാരെ നിന്ദിക്കയും അവഗണിക്കയും ചെയ്യുന്നത് തന്റെ ജനത്തിന്റെ സഹായത്തിനും പ്രോത്സാഹനത്തിനും ബലത്തിനുമായി അവൻ നിയമിച്ചിരിക്കുന്ന മാർഗ്ഗങ്ങളെ നിരസിക്കുന്നതാകുന്നു. ദൈവവേലയിലുള്ള ഏതു വേലക്കാരനും ഈ മാർഗ്ഗത്തെ മറികടന്നു തനിക്കു കിട്ടേണ്ട വെളിച്ചം ദൈവത്തിൽ നിന്നു നേരിട്ടല്ലാതെ മറ്റൊരു മാർഗേണയുമല്ലെന്നു നിരൂപിക്കുന്നപക്ഷം അവൻ ശ്രതുവിനാൽ വഞ്ചിക്കപ്പെട്ടു മറിച്ചിടപ്പെടേണ്ട സ്ഥാനത്തു തന്നെ ആക്കിത്തീർക്കുന്നതുമാണ്. സആ 150.3

കർത്താവിന്റെ ജ്ഞാനത്താൽ വിശ്വാസികൾ അന്യോന്യം പുലർത്തേണ്ട ഞെരുങ്ങിയ സമ്പർക്കം മുഖേന ക്രിസ്ത്യാനിയോടും സഭയോടും ഐക്യപ്പെട്ടിരിക്കണമെന്നു വ്യവസ്ഥ ചെയ്തിരിക്കുന്നു. ഇങ്ങനെ മാനുഷികോപകരണം ദൈവികമായതിനോടു സഹകരിപ്പാനിടവരും. ഓരോ ഉപാധിയും പരിശുദ്ധാത്മാവിന്നധീനമായിരിക്കയും എല്ലാ വിശ്വാസികളും ലോകം ഒട്ടുക്കും ദൈവകൃപയുടെ സുവാർത്ത അറിയിപ്പാനുള്ള സംഘടിതവും നിയന്ത്രിതവുമായ ഒരു പ്രയത്നത്തിൽ ഏർപ്പെടുന്നതുമാണ്. (AA164) സആ 151.1

മാനുഷിക ശരീരത്തിലെ എല്ലാ അവയവങ്ങളും ചേർന്ന് മുഴുശരീരം ഉണ്ടാകയും അതിനെ നിയന്ത്രിക്കുന്ന ബോധം കൊടുക്കുന്ന ആജ്ഞ അനുസരിച്ചു ഓരോ അവയവവും അതതിന്റെ പ്രവൃത്തി ചെയ്കയും ചെയ്യുന്നതു പോലെ കിസ്തുവിന്റെ സഭാംഗങ്ങളും ഒരൊറ്റ ശരീരമായി രൂപീകരിക്കപ്പെട്ടിട്ടു മുഴുവന്റെയും വിശുദ്ധീകരിക്കപ്പെട്ട ബുദ്ധിക്കു വിധേയമായി പ്രവർത്തിക്കത്തക്കവണ്ണം രൂപീകരിക്കപ്പെട്ടിരിക്കുന്നു. (1TT433) സആ 151.2