Go to full page →

സഭാവസ്തു സആ 152

ഒരു പട്ടണത്തിലോ ഗ്രാമത്തിലോ ഒരു താല്പര്യം ഉല്പാദിപ്പിക്കപ്പെടുമ്പോൾ ആ താല്പര്യം വിട്ടുകളയാതെ തുടർന്നു പോകണം. അവിടെ ദൈവത്തിന്റെ ശബ്ബത്തിനു സ്മാരകമായും സന്മാർഗ്ഗാന്ധകാരത്തിന്റെ മദ്ധ്യ വെളിച്ചമായും ഒരു വിനീതമായ ആരാധനാസ്ഥലം സ്ഥാപിച്ചാനിടവരുന്നതുവരെ ആ പ്രദേശം മുഴുവനും ശരിയായി വേല ചെയ്യണം. ഈ സ്മാരകങ്ങൾ മിക്ക സ്ഥലങ്ങളിലും സത്യത്തിനു സാക്ഷിയായി നിലകൊള്ളണം. (6T100) സആ 152.1

സഭാസംബന്ധമായ കാര്യങ്ങൾ ക്രമീകരിക്കാതെ ഒരു കുഴഞ്ഞ രീതിയിൽ ഇടരുത്. ആളുകൾ ദൈവവേലയ്ക്കായി പ്രതിഷ്ഠിക്കുന്ന സാധനങ്ങൾ ശ്രതുവിന്റെ ഇടയിൽ അകപ്പെട്ടു പോകാതിരിക്കത്തക്കവണ്ണം ദൈവവേലയ്ക്കായി വസ്തു കരഗതമാക്കാൻ വേണ്ട നടപടികൾ കൈക്കൊള്ളണം. സആ 152.2

ദൈവത്തിന്റെ വേലയുടെ പുരോഗതിക്കു തടസം നേരിടാതിരിപ്പാനാണ് ഇങ്ങനെ ചെയ്യേണ്ടിയിരിക്കുന്നത്. സആ 152.3

ദൈവത്തിന്റെ ജനം ബുദ്ധിപൂർവ്വം പ്രവർത്തിക്കണമെന്നു ഞാൻ കണ്ടു. സഭയുടെ കാര്യങ്ങൾ ഒരു ഭ്രദനില പ്രാപിക്കുന്നതുവരെ അതിന്റെ (പവർത്തനകാര്യങ്ങൾ ഒന്നും ചെയ്യാതിരിക്കരുത്. അവൻ അവർക്ക് ചെയ്വാൻ കഴിവുള്ളതെല്ലാം ചെയ്തു കഴിഞ്ഞശേഷം ആ കാര്യങ്ങളെ ദൈവം ഭരിച്ചുനടത്തത്തക്കവണ്ണം അവയെ ഏല്പിച്ചുകൊടുക്കുകയും ദൈവത്തിന്റെ ശേഷിപ്പുജനത്തിന്മേൽ സാത്താന്റെ എതിർപ്പുണ്ടാകാതിരിപ്പാൻ അടങ്ങിയിരിക്കുകയും ചെയ്യണം. ഇതു സാത്താനു പ്രവർത്തിപ്പാനുള്ള കാലമാണ്, ഒരു കൊടുങ്കാറ്റുള്ള ഭാവി നമ്മുടെ മുമ്പിൽ ഇരിക്കുന്നു. അതുകൊണ്ടു സഭ ഉണർന്നെഴുന്നേറ്റു അവന്റെ പദ്ധതികൾക്കെതിരായി ഉറച്ചു നില്കത്തക്ക വണ്ണം ഒരു പുരോഗമനനില സ്വീകരിക്കണം, എന്തെങ്കിലും ചെയ്യേണ്ട സമയം ആഗതമായിരിക്കുന്നു. പള്ളിക്കാര്യങ്ങൾ അയച്ചു വിട്ടിട്ടു ശത്രുവിനു ബോധി ച്ചപോലെ കാര്യങ്ങൾ നിയന്ത്രിപ്പാൻ ദൈവജനം ഇടയാക്കുന്നതു തനിക്കു പ്രസാദകരമല്ല. (11210,211) സആ 152.4