Go to full page →

അദ്ധ്യായം 15 -തെറ്റു ചെയ്യുന്നവരോടുള്ള പെരുമാറ്റം സആ 162

എല്ലാവർക്കും രക്ഷ കരഗതമാക്കുവാനാണ് ക്രിസ്തു വന്നത്. കാൽവരിയിലെ ക്രൂശിൽ നഷ്ട്ടപ്പെട്ടുപോയ ലോകത്തിനു ഒരു അളവറ്റ വില അവൻ കൊടുത്തു. അവന്റെ സ്വയവർജ്ജനം, സ്വയത്യാഗം, സ്വയത്യാഗപരമായ അദ്ധ്വാനം, വിനയം, സർവ്വോപരി അവന്റെ ജീവാർപ്പണം ഇവയെല്ലാം പതിതരായ മനുഷ്യനോടുള്ള അവന്റെ സ്നേഹത്തിന്റെ അഗാധതയെ സാക്ഷിക്കുന്നു. നഷ്ടമായി പോയതിനെ തെരഞ്ഞെടുത്തു രക്ഷിപ്പാനാണ് അവൻ ഈ ലോകത്തിൽ വന്നത്. അവന്റെ ദൗത്യം പാപികൾക്കുവേണ്ടിയായിരുന്നു. എല്ലാ നിലയിലും ഭാഷയിലും ജാതിയിലുമുള്ള പാപികൾക്കു വേണ്ടിയുള്ളതായിരുന്നു. അവൻ എല്ലാവർക്കുംവേണ്ടി വില കൊടുത്തു. അവരെ വീണ്ടടുത്തു തന്നോടുള്ള ഐക്യതയിലും സഹതാപത്തിലും നിലനിർത്തുവാൻ തന്നെ. ഏറ്റവും നികൃഷ്ട പാപിയെപ്പോലും അവൻ തള്ളിക്കളകയില്ല. അവന്റെ ശുശ്രൂഷ, പ്രത്യേകിച്ചു അവൻ കരഗതമാക്കുവാൻ വന്ന രക്ഷ ഏറ്റവും ആവശ്യമായിരുന്നവർക്കുവേണ്ടി ആയിരുന്നു. നവീകരണത്തിനായുള്ള അവരുടെ ആവശ്യം എത്രമാത്രം കൂടുതലായിരുന്നുവോ അത്രത്തോളം അവനോടുള്ള അവന്റെ താലപര്യം ആഴമേറിയതും സഹതാപം വലിയതും അദ്ധ്വാനം എരിവേറിയതുമായിരുന്നു. ഏറ്റവും പ്രത്യാശാരഹിതമായ അവസ്ഥയിലുള്ളവരോടും അവന്റെ രൂപാന്തര കൃപ അത്യന്തം ആവശ്യമായിരുന്നവരോടും അവന്റെ സ്നേഹഹൃദയം അതിന്റെ ആഴങ്ങളോളം ഇളകിയിരുന്നു. സആ 162.1

ഒരു ജനമെന്ന നിലയിൽ നമ്മുടെയിടയിൽ പരീക്ഷിതരും തെറ്റിപ്പോകുന്ന വരുമായവരുടെ നേർക്കു അഗാധവും എരിവേറിയതും, ആത്മാവിനെ സ്പർശിക്കുന്നതുമായ സഹതാപവും സ്നേഹവും തീരെ കുറവായിരിക്കു ന്നു. അനേകർ വളരെ തണുത്തതും പാപപൂർണ്ണവുമായ ഉദാസീനത കാണിച്ചുവരുന്നുണ്ട്. സആ 162.2

ക്രിസ്തു പറഞ്ഞതുപോലെ, സഹായം ഏറ്റവും ആവശ്യപ്പെടുന്നവരിൽ നിന്നു ഒഴിഞ്ഞുമാറി മറുവശത്തുകൂടി എത്രമാത്രം അകന്നിരിപ്പാൻ കഴിയുമോ അത്രമാത്രം അകന്നിരിക്കുന്നവരായിട്ടാണ് ഇന്നു അനേകർ കാണപ്പെടുന്നത് പുതുതായി മാനസാന്തരപ്പെടുന്ന ആത്മാവിൽ ചില സ്ഥിരമായ ശീലങ്ങളോടോ, ഏതെങ്കിലും പ്രത്യേക തരത്തിലുള്ള പരീക്ഷകളോടോ, ഭയങ്കര സആ 162.3

പോരാട്ടം നടത്തേണ്ടതായും ചില അനിയന്ത്രിത വികാരമോ ചായ്വോ കൊണ്ടു കീഴാക്കപ്പെട്ടിട്ട് അല്പം ബുദ്ധികേടു കാണിക്കയോ, തെറ്റു പ്രവർത്തിക്കേണ്ടതായോ വന്നു എന്നു വരാം. ഈ അവസ്ഥയിലാണ് അവൻ തന്റെ ആത്മീയാരോഗ്യ യഥാസ്ഥാനത്തിനായി സഹോദരന്മാരുടെ ശക്തി, സമയോചിത ബുദ്ധി, ജ്ഞാനം ആദിയായവ ആവശ്യപ്പെടുന്നത്. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ആണു താഴെ കാണുന്ന ദൈവവചനത്തിലെ ഉപദേശം ബാധകമാകുന്നത്, “സഹോദരന്മാരേ, ഒരു മനുഷ്യൻ വല്ല തെറ്റിലും അകപ്പെട്ടുപോയെങ്കിൽ ആത്മികരായ നിങ്ങൾ അങ്ങനെയുള്ളവനെ സൗമ്യതയുടെ ആത്മാവിനാൽ യഥാസ്ഥാനപ്പെടുത്തുവിൻ. നീയും പരീക്ഷയിൽ അകപ്പെടാതിരിപ്പാൻ സൂക്ഷിച്ചുകൊൾക.” ഗലാ. 6.1. “എന്നാൽ ശക്തന്മാരായ നാം അശക്തന്മാരുടെ ബലഹീനതകളെ ചുമക്കുകയും നമ്മിൽ തന്നെ പ്രസാദിക്കാതിരിക്കുകയും വേണം” റോമർ 15: 1. (5T603-605) സആ 163.1

ശാന്തമായ മാർഗ്ഗങ്ങളും മൃദുവായ ഉത്തരങ്ങളും സന്തോഷകരമായ വാക്കുകളും നവീകരിക്കാനും രക്ഷിപ്പാനും കാഠിന്യത്തെയും ഉഗ്രതയെയുംകാൾ ഏറെ നല്ലതാകുന്നു കുറെ അധികം നിർദ്ദയത്വം മനുഷ്യരെ നിങ്ങൾ എത്തിപ്പിടിക്കാൻ കഴിയാത്ത ദൂരത്തിൽ അകറ്റിക്കളയും. അതേ സമയത്തു ഒരു രമ്യമനോഭാവം അവരെ നിങ്ങളോടു ബന്ധിക്കുകയും അങ്ങനെ നിങ്ങൾ അവരെ സന്മാർഗ്ഗത്തിൽ ഉറപ്പിപ്പാൻ സാധിക്കയും ചെയ്യും, നിങ്ങൾ ക്ഷമിക്കുന്ന ആത്മാവിനാൽ പ്രേരിതരായി നിങ്ങളുടെ ചുറ്റും ഉള്ളവരുടെ നല്ല ഉപദേശങ്ങളും പ്രവൃത്തികളും അഭിനന്ദിക്കയും ചെയ്ക . (4T65) സആ 163.2