Loading...
Larger font
Smaller font
Copy
Print
Contents
സഭയ്ക്കുള്ള ആലോചന - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    പ്രായോഗിക ജീവിത ധർമ്മങ്ങളിലുള്ള പരിശീലനത്തിന്റെ പ്രാധാന്യം

    ഇസ്രയേൽ മക്കളുടെ കാലത്തു എന്നപോലെ ഇന്നും ഓരോ യുവാവും പ്രായോഗിക ജീവിത ധർമ്മങ്ങളിൽ ഉപദേശിക്കപ്പെടണം. ആവശ്യമെന്നു കണ്ടാൽ ജീവസന്ധാരണത്തിനുതകുന്ന ഏതെങ്കിലും വേലയിൽ ഓരോരുത്തരും ജ്ഞാനം സമ്പാദിച്ചിരിക്കണം. ഇതു ജീവിതത്തിന്റെ കാലചക്രത്തിനൊരു രക്ഷ എന്നു മാത്രമല്ല, ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ പുരോഗമനത്തിന്നും അത്യാവശ്യമാണ്.സആ 362.2

    നമ്മുടെ സ്കൂളുകളിൽ വിവിധ തൊഴിലുകൾ നടത്തണം. തൊഴിൽ പഠനത്തിൽ കണക്കെഴുത്ത്, മരപ്പണി, കൃഷി എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തണം. ഇരുമ്പുപണി, പെയിന്റിംഗ്, ചെരുപ്പ് നിർമ്മാണം, പാചകവൃത്തി, ബേക്കറി വേല, അലക്കു, തുന്നൽ, അച്ചടി, ടൈപ്പിംഗ് എന്നിവയെല്ലാം പഠിപ്പിക്കാനുള്ള സജ്ജീകരണങ്ങൾ ചെയ്തിരിക്കണം. പ്രായോഗിക ജീവിതത്തിലെ കർത്തവ്യങ്ങൾ നിർവ്വഹിക്കുന്നതിനു യോഗ്യരാകാൻ തക്കവിധം ഈ പരിശീലനവേലയിൽ നമ്മുടെ സ്വാധീനതയിലുള്ള സകല ശക്തികളും വിനിയോഗിക്കണം,സആ 362.3

    വിദ്യാർത്ഥിനികൾക്കു സുഗാഹ്യവും പ്രായോഗികവുമായ വിദ്യാഭ്യാസം ലഭിക്കാൻ ധാരാളം ജോലികൾ നല്കേണ്ടതാണ്. അവരെ തോട്ടപ്പണിയും തുന്നൽ പണിയും പഠിപ്പിക്കണം. പൂന്തോട്ടം വെച്ചു പിടിപ്പിക്കുകയും പഴം ഉല്പാദിപ്പിക്കുന്ന ചെടികൾ നടുകയും ചെയ്യണം. ഇങ്ങനെ പ്രയോജനമുള്ള വേല ചെയ്യാൻ പഠിക്കുമ്പോൾ അവർക്കു തുറസ്സായ സ്ഥലത്തു ആരോഗ്യദായകമായ വ്യായാമവും സിദ്ധിക്കുന്നു. (CT 307-312)സആ 362.4

    മനസ്സിനും ശരീരത്തിന്മേലും ശരീരത്തിനു മനസ്സിന്മേലും ഉള്ള പ്രേരണാശക്തിക്കു പ്രാധാന്യം കല്പിക്കണം. മാനസിക പ്രവർത്തനങ്ങളാൽ അഭിവൃദ്ധിപ്പെട്ട തലച്ചോറിന്റെ വിദ്യുച്ഛക്തി ശരീരത്തെ മുഴുവൻ ശക്തിപ്പെടുത്തുകയും രോഗത്തെ പ്രതിരോധിക്കുവാനുള്ള ഒരമൂല്യസഹായമായിത്തീരുകയും ചെയ്യുന്നു. (Ed 197)സആ 363.1

    നാം പരിഗണിക്കേണ്ട ശരീരശാസ്ത്ര സംബന്ധമായ സത്യം തിരുവചനത്തിലുണ്ട്. “സന്തോഷമുള്ള ഹൃദയം മുഖപ്രസാദം ഉണ്ടാക്കുന്നു.” സദ്യ.15:13.സആ 363.2

    ആരോഗ്യം, സന്തോഷം, ഉത്സാഹം, പരിപുഷ്ടമായ തലച്ചോറ്, മാംസ പേശി, എന്നിവ കുട്ടികൾക്കും യുവാക്കൾക്കും ഉണ്ടാകാൻ അവർ കൂടുതൽ സമയം വെളിമ്പ്രദേശത്തു ചെലവഴിക്കയും ക്രമീകൃത ജോലികളിലും വിനോദങ്ങളിലും ഏർപ്പെടുകയും ചെയ്യണം. സ്കൂളുകളിൽ പുസ്തകപ്പുഴുക്കളായി കഴിഞ്ഞുകൂടുന്ന കുട്ടികൾക്കും യുവാക്കൾക്കും നല്ല ആരോഗ്യ പദ മായ ശരീരഘടന ഉണ്ടായിരിക്കയില്ല. തലച്ചോറിന്റെ വ്യായാമത്തിനു സദൃശ മായ ശരീര വ്യായാമം കൂടാതെ പഠിക്കുമ്പോൾ രക്തം തലച്ചോറിലേക്കാ കർഷിക്കപ്പെടുകയും രക്തചംക്രമണം സമീകൃതമല്ലാത്തതായും ഭവിക്കാനിടയുണ്ട്, തൻനിമിത്തം രക്തനില തലച്ചോറിൽ കൂടുതലും കൈകാലുകളിൽ വളരെക്കുറച്ചും ആകുവാൻ ഇടയാകുന്നു. കുട്ടികളുടെ പഠനത്തെയും വേല യെയും നിയന്ത്രിക്കുന്ന ചട്ടം ഉണ്ടായിരിക്കണം, പിന്നീടു കായികാദ്ധ്വാന ത്തിനും കുറെ സമയം ചെലവഴിക്കണം. ആഹാരം, വസ്ത്രധാരണം, ഉറക്കം, എന്നീ ശീലങ്ങൾ ശരീരനിയമപ്രകാരമാണെങ്കിൽ അവരുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബലികഴിക്കാതെതന്നെ അവർക്കൊരു വിദ്യാഭ്യാസം സമ്പാദിക്കാം. (CT83)സആ 363.3