Go to full page →

പീഡകനില്‍നിന്ന് അപ്പോസ്തലനിലേക്ക് വീച 306

പൗലൊസ് ദമസ്ക്കൊസിലെ നദിയിൽ അനന്യാസിനാൽ സ്നാനപ്പെട്ടു. അവൻ ഭക്ഷണം കഴിച്ച് ശക്തിപ്രാപിക്കുകയും ഉടൻതന്നെ പട്ടണത്തിലെ വിശ്വാസികളോടു പ്രസംഗിപ്പാൻ തുടങ്ങുകയും ചെയ്തു. താൻ യെരുശലേമിൽനിന്നു തിരിച്ചതു അവരെ നശിപ്പിക്കാനായിരുന്നു. കൊല്ലപ്പെട്ട യേശു വാസ്തവത്തിൽ ദൈവപുത്രനായിരുന്നു എന്നു അവൻ യെഹൂദന്മാരുടെ ദൈവാലയങ്ങളിൽ പഠിപ്പിച്ചു. പ്രവചനങ്ങളിൽ നിന്നുള്ള ന്യായവാദങ്ങൾ സുനിശ്ചിതവും അവന്‍റെ പരിശ്രമങ്ങൾ ദൈവശക്തിയോടുകൂടിയതും ആയിരുന്നതിനാൽ എതിർപ്പുള്ള യെഹൂദന്മാർക്കു അവനോടു മറുപടി പറയുവാൻ കഴിഞ്ഞില്ല. പരീശന്മാർക്കും പുരോഹിതന്മാർക്കും വേണ്ടിയുള്ള അവന്‍റെ വിദ്യാഭ്യാസം അവൻ ഒരിക്കൽ എതിർക്കുകയും നശിപ്പിക്കാൻ തീരുമാനിക്കുയും ചെയ്ത പ്രസ്ഥാനത്തിനിപ്പോൾ വളരെ പ്രയോജനമുള്ളതായിത്തീർന്നു. വീച 306.2

പൗലൊസിന്‍റെ മാനസാന്തരത്തിൽ യെഹൂദന്മാർക്ക് അതിശയവും ചിന്താക്കുഴപ്പവും ഉണ്ടായി. യെരുശലേമിൽ അവന്‍റെ സ്ഥാനവും ദമസ്ക്കൊസിലേക്കു പോയതിന്‍റെ പ്രധാന ലക്ഷ്യവും എന്തായിരുന്നു എന്നും അവർക്കറിയാമായിരുന്നു. പ്രധാന പുരോഹിതൻ അവനെ അധികാരപ്പെടുത്തി അയച്ചിരുന്നതു യേശുവിൽ വിശ്വസിക്കുന്നവരെ പിടിച്ചുകെട്ടി ജയിൽപുള്ളികളായി യെരുശലേമിലേക്ക് കൊണ്ടുവരുവാനായിരുന്നു. എന്നാൽ ഇപ്പോൾ അവൻ യേശുവിന്‍റെ സുവിശേഷം പ്രസംഗിക്കുകയും ശിഷ്യന്മാരായിത്തീർന്നവരെ ഉറപ്പിക്കുകയും നിരന്തരം പുതിയ വിശ്വാസികളെ താൻ ഒരിക്കൽ വെറുത്തിരുന്ന വിശ്വാസത്തിലേക്കു കൂട്ടിച്ചേർക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. അവനെ ശ്രദ്ധിച്ച എല്ലാവർക്കും അവന്‍റെ വിശ്വാസം കേവലം വികാരവിഭ്രാന്തിയോ മതഭ്രാന്തോ അല്ലെന്നും പ്രത്യുത അത്യധികമായ തെളിവോടുകൂടിയതാണെന്നും തെളിയിച്ചു. വീച 307.1

യെഹൂദാരാധനാ സ്ഥലങ്ങളിൽ പ്രവർത്തിച്ചപ്പോൾ അവന്‍റെ വിശ്വാസം ശക്തിപ്പെട്ടു. യെഹൂദന്മാരുടെ കഠിന എതിർപ്പിലും യേശു ദൈവ പുത്രനാണെന്നുള്ള തീക്ഷണത നിലനിർത്തി. അവന്‍റെ അത്ഭുതകരമായ മാനസാന്തരത്തിനു ശേഷം ക്രിസ്തുവിന്‍റെ ഉപദേശം അധികനാൾ ദമസ്ക്കൊസിൽ പ്രസംഗിപ്പാൻ കഴിഞ്ഞില്ല. പൗലൊസിന്‍റെ മാനസാന്തരശേഷം അവനോടും അവർക്കു യേശുവിനോടുണ്ടായിരുന്നതു പോലെയുള്ള വെറുപ്പ് ഉണ്ടായി. വീച 307.2