Go to full page →

സേവനത്തിനായുള്ള ഒരുക്കം വീച 308

പൗലൊസിന്‍റെ ജീവൻ അപകടത്തിലാകയാൽ അവൻ ദമസ്ക്കൊസിൽനിന്നും കുറെ സമയത്തേക്കു മാറിപ്പോകാൻ ദൈവം അവനു നിർദ്ദേശം നല്കി. വലിയ ആൾപ്പാർപ്പില്ലാത്ത അറേബ്യയിലേക്ക് അവൻ പോയി. അവിടെ അവനു ദൈവവുമായി സമ്പർക്കപ്പെടുന്നതിനും ധ്യാനിക്കുന്നതിനും ധാരാളം സമയം ലഭിച്ചു. അവൻ തനിയെ ദൈവത്തോടുകൂടെ ആയിരിപ്പാനും സ്വന്തം ഹൃദയത്തെ ശോധന ചെയ്തവാനും മാനസാന്തരത്തിന്‍റെ ആക്കം വർദ്ധിപ്പിക്കാനും പ്രാർത്ഥനയോടെയും പഠനത്തോടെയും താൻ ഏറ്റെടുക്കുവാൻ പോകുന്ന ഏറ്റം പ്രാധാന്യമർഹിക്കുന്ന വലിയ വേലയ്ക്കായി ഒരുങ്ങുന്നതിനും സമയം കിട്ടി. മനുഷ്യരാൽ തിരഞ്ഞെടുക്കപ്പെട്ട അപ്പൊസ്തലനായിട്ടല്ല, ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവനായി ജാതികളുടെ ഇടയിലേക്കുള്ള സുവിശേഷ വേലയ്ക്കായി അവൻ നിയുക്തനായി. വീച 308.1

അറേബ്യയിൽ ആയിരുന്നപ്പോൾ അവൻ അപ്പൊസ്തലന്മാരുമായി സമ്പർക്കപ്പെടാതെ ഹൃദയംഗമായും ആത്മാർത്ഥമായും ദൈവത്തെ അന്വേഷിച്ചുകൊണ്ടിരുന്നു. അവന്‍റെ അനുതാപം അംഗീകരിക്കപ്പെടുകയും അവന്‍റെ വലിയ പാപം ക്ഷമിക്കപ്പെടുകയും ചെയ്തു എന്നു സുനിശ്ചിതമാവുന്നതുവരെ അവനു അടങ്ങിയിരിപ്പാൻ കഴിഞ്ഞില്ല. തന്‍റെ ആസന്ന ശുശ്രൂഷയിൽ യേശു തന്നോടുകൂടെ ഉണ്ടായിരിക്കുമെന്നുള്ള ഉറപ്പു ലഭിക്കുന്നതുവരെ ഈ സംഘട്ടനം അവൻ ഉപേക്ഷിച്ചില്ല. സ്വർഗ്ഗീയ വെളിച്ചത്താൽ അന്ധമാക്കപ്പെട്ട നേത്രത്തിൽ ക്രിസ്തുവിന്‍റെ മഹത്വം കണ്ടതിന്‍റെ ശാരീരിക അടയാളം അവൻ എന്നേക്കും വഹിക്കണമായിരുന്നു. അതു ക്രിസ്തുവിന്‍റെ നിലനിർത്തുന്ന കൃപ തന്നോടുകൂടെ നിരന്തരം ഉണ്ടായിരിക്കുമെന്നുള്ളതിന്‍റെ ഉറപ്പായിരുന്നു. പൗലൊസ് സ്വർഗ്ഗവുമായി അടുത്തു ബന്ധപ്പെടുകയും യേശു അവനോടു സംസാരിക്കുകയും വിശ്വാസത്തിൽ ഉറപ്പിക്കയും അവനു കൃപയും ജ്ഞാനവും നല്കുകയും ചെയ്തു. വീച 308.2