Go to full page →

ഒരു മാതൃകാപാഠം വീച 104

യാക്കോബും ഏശാവും രണ്ടു തരത്തിലുള്ള ജനത്തെ പ്രതിനിധീകരിക്കുന്നു. യാക്കോബ് നീതിമാന്മാരെയും ഏശാവു ദുഷ്ടന്മാരെയുമാണ് പ്രതി നിധീകരിക്കുന്നത്. കർത്താവിന്‍റെ വരവിനുമുമ്പ് നീതിമാന്മാരുടെ ഉപ്രദവത്തിനായി, ഏശാവ് നാനൂറാളുമായി വരുന്നത് അവരെ കൊല്ലുവാനുള്ള കല്പന പുറപ്പെടുവിക്കുന്ന സമയത്തേക്കുള്ളതാണ്. അത് കർത്താവിന്‍റെ വരവിനുമുമ്പായി നടക്കുവാനിരിക്കുന്നതത്രെ. ദുഷ്ടന്മാർ അവർക്കുചുറ്റും കൂടുമ്പോൾ അവർ തീവ്രമായ മനോവേദന നിറഞ്ഞവരായി യാക്കോബിനെപ്പോലെ തങ്ങളുടെ ജീവൻ രക്ഷിക്കാൻ മാർഗ്ഗം കാണാൻ കഴിയാതെയാകും. യാക്കോബിന്‍റെ മുമ്പിൽ ഒരു ദൈവദൂതൻ നിന്നു. അവനെ കടന്നു പിടിച്ചു. രാത്രി മുഴുവനും അവനുമായി പൊരുതി. യാക്കോബിനോട് അവൻ മൽപിടുത്തം നടത്തിയതുപോലെ നീതിമാന്മാർ തങ്ങളുടെ ഉപദ്രവകാലത്തു ദൈവവുമായി പ്രാർത്ഥനയിൽ പോരാടും. ഏശാവിന്‍റെ കയ്യിൽനിന്നുള്ള വിടുതലിനായി യാക്കോബ് രാത്രിമുഴുവൻ മൽപിടുത്തം നടത്തിയതു പോലെയും പ്രാർത്ഥിച്ചതുപോലെയും നീതിമാന്മാർ തങ്ങളുടെ തീവ്രമായ മനോവേദനയാൽ ദുഷ്ടന്മാരുടെ കയ്യിൽ നിന്നുള്ള വിടുതലിനായി രാപകൽ ദൈവത്തോടു പ്രാർത്ഥിക്കും. വീച 104.2

യാക്കോബ് തന്‍റെ യോഗ്യതയെക്കുറിച്ച് ഏറ്റുപറഞ്ഞതുപോലെ “ഞാൻ ഈ കരുണയ്ക്ക് യോഗ്യനല്ല, ദൈവത്തിന്‍റെ വാഗ്ദത്തങ്ങൾ ക്രിസ്തുവിൽകൂടെ നിസഹായർക്കും മാനസാന്തരപ്പെടുന്ന പാപികൾക്കും നീതി നല്കുന്നതിൽ ഞാൻ ആശ്രയിക്കുന്നു ” എന്ന് അവർ പറയും. യാക്കോബ് തന്‍റെ കഷ്ടതയിൽ ദൂതനെ മുറുകെ പിടിച്ചു പോകാൻ അനുവദിച്ചില്ല. അവന്‍റെ കണ്ണുനീരോടെയുള്ള പ്രാർത്ഥനയിൽകൂടെ കഴിഞ്ഞ കാലത്തെ തെറ്റുകളിൽനിന്നും രക്ഷപെടാൻ ശ്രമിച്ച യാക്കോബിൽനിന്ന് അകലാൻ ദൂതൻ ശ്രമിച്ച് അവനെ പരീക്ഷിച്ചതുപോലെ നീതിമാന്മാരെ ശോധന ചെയ്തു അവരുടെ വിശ്വാസവും ശക്തിയും സ്ഥിരോത്സാഹവും ദൈവത്തിലുള്ള അഭേദ്യ ബന്ധവും ദൈവം തെളിയിക്കും. വീച 105.1

യാക്കോബ് പിന്മാറിപ്പോകയില്ല. അവന്‍റെ ദൈവം കരുണയുള്ളവനാണെന്ന് അവനറിയാം. അതിനാൽ അവന്‍റെ കരുണയ്ക്കായി യാചിക്കും. തന്‍റെ കഴിഞ്ഞുപോയ തെറ്റുകളിൽനിന്ന് രക്ഷിപ്പാനും ഏശാവിന്‍റെ കയ്യിൽനിന്ന് വിടുവിപ്പാനും അപേക്ഷിച്ചതുപോലെ അവർ തങ്ങളുടെ യാചനകളെ മുമ്പോട്ടു വെയ്ക്കുന്നു. അങ്ങനെ അന്ന് രാത്രി മുഴുവൻ യാക്കോബ് തന്‍റെ അഭയയാചന തുടർന്നു. അവന്‍റെ തെറ്റുകളെക്കുറിച്ച് ചിന്തിച്ച് അവൻ നിരാശനായി, തനിക്ക് ദൈവത്തിൽനിന്നുള്ള സഹായം ഇല്ലെങ്കിൽ താൻ നശിച്ചു പോകുമെന്ന് അവൻ കരുതി. ദൂതനെ മുറുകെപ്പിടിച്ചുകൊണ്ട്സങ്കടത്തോടും, ആത്മാർത്ഥതയോടും കൂടിയ അപേക്ഷകൾ താൻ വിജയിക്കുന്നതുവരെ നടത്തി. വീച 105.2

ഇങ്ങനെയായിരിക്കും നീതിമാന്മാരുടെ അവസ്ഥ. തങ്ങളുടെ കഴിഞ്ഞ ജീവിതത്തെ പുനരവലോകനം ചെയ്യുമ്പോൾ തങ്ങളുടെ പ്രത്യാശ മിക്കവാറും നഷ്ടമാകും. എന്നാൽ അത് ജീവനോ മരണമോ ആയിട്ടുള്ള കാര്യമാകയാൽ തങ്ങളുടെ കഴിഞ്ഞുപോയ സങ്കടയാചനകളും വിനയത്തോടെ യുള്ള മാനസാന്തരവും തങ്ങളുടെ അനേക പാപങ്ങൾക്ക് പരിഹാരമായി, തന്‍റെ വാഗ്ദത്തങ്ങളിൽ മുറുകെപ്പിടിച്ചു ദൈവവുമായി സമാധാനമായിരിപ്പാൻ അവരോട് കല്പിക്കുന്നു. “അവൻ എന്നെ അഭയം പ്രാപിച്ചു എന്നോടു സമാധാനം ചെയ്തുകൊള്ളട്ടെ” യെശ. 27:5. അങ്ങനെ അവർ രാപകൽ ദൈവത്തോട് അഭയയാചന നടത്തിക്കൊണ്ടിരിക്കും. സഹോദരനെ വഞ്ചിച്ചു അനുഗ്രഹങ്ങൾ നേടിയതിൽ പശ്ചാത്തപിച്ച് പ്രാർത്ഥിച്ചില്ലായിരുന്നെങ്കിൽ യാക്കോബിന്‍റെ പ്രാർത്ഥന ദൈവം ശ്രദ്ധിക്കയില്ലായിരുന്നു. നീതിമാന്മാർ യാക്കോബിനെപ്പോലെ കീഴ്പ്പെടാത്ത വിശ്വാസവും ആത്മാർത്ഥ തീരുമാനവും ഉള്ളവരായിരിക്കും. അവരുടെ അർഹതയില്ലായ്മ മനസ്സിലാക്കി മറക്കപ്പെടാത്ത പാപങ്ങൾ തുറന്നുകാട്ടുവാൻ ഉണ്ടായിരിക്കയില്ല. അവർ തെറ്റുകാരെങ്കിൽ മാനസാന്തരമില്ലാതെയും ഏറ്റുപറയാതെയും അവരുടെ മുമ്പിലുള്ള തെറ്റുകൾ ഉണ്ടായിരിക്കയില്ല. നിരാശ അവരുടെ ആത്മാർത്ഥ വിശ്വാസത്തെ ഹനിക്കയില്ല. അല്ലാത്തപക്ഷം ദൈവത്തോടു വിടുതലിനായി യാചിപ്പാൻ അവർക്ക് ഉറപ്പ് ഉണ്ടായിരിക്കയില്ല. അവരുടെ വിലയേറിയ സമയം മറഞ്ഞിരിക്കുന്ന പാപങ്ങളെ ഏറ്റുപറയുന്നതിനും തങ്ങളുടെ ആശ്രയില്ലാത്ത അവസ്ഥയിൽ നിലവിളിക്കുന്നതിനുമായി ഉപയോഗിക്കണം. വീച 105.3

ദൈവദിവസത്തിനായി ഒരുങ്ങുന്നതിനുള്ള കൃപാകാലം സകലർക്കും നല്കിയിരിക്കുന്നു. അവർ ഒരുങ്ങുവാനുള്ള സമയത്തെ അവഗണിക്കുകയും നല്കിയിരിക്കുന്ന മുന്നറിയിപ്പുകളെ കൂട്ടാക്കാതിരിക്കുകയും ചെയ്യുന്നെങ്കിൽ അവർക്ക് ഒഴിവുകഴിവ് നല്കാനാവില്ല. യാക്കോബിന്‍റെ ആത്മാർത്ഥമായ പ്രാർത്ഥനയും ദൂതനുമായുള്ള മൽപിടുത്തവും ക്രിസ്ത്യാനികൾക്ക് ഒരു മാതൃകയാണ്; യാക്കോബ് വിജയിച്ചത് അവൻ സ്ഥിരോത്സാഹത്തോടെയും തീരുമാനത്തോടെയും മുമ്പോട്ടുപോകയാലാണ്. വീച 106.1

യാക്കോബിനെപ്പോലെ ദൈവത്തിൽനിന്നും അനുഗ്രഹം പ്രാപിക്കാൻ ആഗ്രഹിക്കുന്നവർ അവനെപ്പോലെ ദൈവവാഗ്ദത്തങ്ങളിൽ മുറുകെപ്പിടിക്കണം. എന്നാൽ അവൻ വിജയിച്ചതുപോലെ വിജയിക്കും. വിശ്വാസികളെന്ന് അഭിമാനിക്കുന്ന അനേകരും ആത്മീയകാര്യത്തിൽ അശ്രദ്ധരാകയാൽ യഥാർത്ഥ വിശ്വാസത്തിന്‍റെ കാര്യത്തിൽ വളരെക്കുറച്ചേ വ്യാപരിക്കുന്നുള്ളൂ. സ്വയത്യാഗത്തിന് അവർ മുതിരുന്നില്ല, ദൈവത്തോട് അവർ അഭയയാചന കഴിപ്പാനും പ്രാർത്ഥനയിൽ കൂടുതൽ സമയം ചെലവിടാനും അനുഗ്രഹങ്ങൾക്കുവേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിപ്പാനും മുമ്പോട്ടു വരുന്നില്ല. അതിനാൽ അവർക്ക് അനുഗ്രഹവും ലഭിക്കുന്നില്ല. മഹാകഷ്ടകാലത്തു സജീവമായിരിക്കുന്ന വിശ്വാസം ദിവസേന പ്രായോഗികമാക്കിയിരിക്കണം. സ്ഥിരോത്സാഹത്തോടെ ദിവസേന വിശ്വാസത്തിൽ മുമ്പോട്ടു പോയില്ലെങ്കിൽ അവർ ഉപദ്രവകാലത്ത് നിലനിൽക്കയില്ല. വീച 106.2