Go to full page →

14 - യി(സായേൽ മക്കൾ വീച 108

(ഉല്പത്തി 37;41-48; പുറപ്പാട് 11:1-4)

യോസേഫ് പിതാവിന്‍റെ നിർദ്ദേശം ശ്രദ്ധിക്കുകയും ദൈവത്തെ ഭയപ്പെടുകയും ചെയ്തു. തന്‍റെ സഹോദരന്മാരുടേതിനെക്കാൾ അവന്‍റെ പിതാവിന്‍റെ നീതിയുക്തമായ ഉപദേശങ്ങളോട് കൂടുതൽ അനുസരണമുള്ളവനായിരുന്നു. പിതാവിന്‍റെ നിർദ്ദേശങ്ങൾ വിലയേറിയതായി അവൻ ഹൃദയത്തിൽ സംഗ്രഹിക്കുകയും ദൈവത്തെ അനുസരിപ്പാൻ അവൻ ഇഷ്ടപ്പെടുകയും ചെയ്തു. സഹോദരന്മാരുടെ ദുഷ്ടവഴികളെ ഉപേക്ഷിച്ച് നീതിയുടെ പാത പിന്‍തുടരുവാൻ അവൻ അവരോട് പറഞ്ഞു. അത് അവന് സഹോദരന്മാരുടെ ഇടയിൽ അസൂയയ്ക്ക് കാരണമാക്കി. അവൻ പാപത്തെ വെറുത്തു; അവന്‍റെ സഹോദരന്മാർ ദൈവത്തിന് എതിരായി പാപം ചെയ്യുന്നത് അവന് സഹിക്കാൻ കഴിഞ്ഞില്ല. ഈ കാര്യം അവൻ പിതാവിന്‍റെ മുമ്പിൽ അവതരിപ്പിച്ചു. പിതാവിന്‍റെ അധികാരത്തെ മാനിച്ച അവർ നല്ലവരാകുമെന്ന് അവൻ കരുതി. എന്നാൽ അത് അവന് സഹോദരന്മാരുടെ ഇടയിൽ കൂടുതൽ ശത്രുത ഉളവാക്കി. പിതാവ് യോസേഫിനെ കൂടുതൽ സ്നേഹിക്കുന്നുവെന്നുള്ളതിനാൽ അവനോട് അവർക്ക് അസൂയ ഉണ്ടായി. അത് ശത്രുതയായി മാറുകയും ചെയ്തു. വീച 108.1

“നാമെല്ലാവരും വയലിൽ കറ്റ കെട്ടുകയായിരുന്നു. എന്‍റെ കറ്റ എഴുന്നേറ്റുനിവർന്നുനിന്നു; നിങ്ങളുടെ കറ്റുകൾ ചുറ്റുംനിന്ന് എന്‍റെ കറ്റയെ നമസ്ക്കരിച്ചു” എന്ന് സ്വപ്നത്തിൽകൂടെ ദൈവദൂതൻ യോസേഫിനെ അറിയിച്ച കാര്യം തന്‍റെ സഹോദരന്മാരോടു പറഞ്ഞു. അപ്പോൾ അവർ, “നീ ഞങ്ങളുടെ രാജാവാകുമോ? അഥവാ ഞങ്ങളെ ഭരിക്കുമോ? “എന്നു ചോദിക്കുകയും അവന്‍റെ സ്വപ്നംമൂലം അവർ അവനെ കൂടുതൽ വെറുക്കുകയും ചെയ്തു. വീച 108.2

അവൻ മറ്റൊരു സ്വപ്നം കണ്ടു. അതും അവരോട് പറഞ്ഞു. “സൂര്യനും ചന്ദ്രനും പതിനൊന്നു നക്ഷത്രങ്ങളും എന്നെ നമസ്കരിച്ചു”. അവൻ പിതാവിനോടും അവന്‍റെ സഹോദരന്മാരോടും ഇതും പറഞ്ഞു. പിതാവ് അവനെ ഇപ്രകാരം ശാസിച്ചു: “ഈ സ്വപ്നം എന്താണ്? ഞാനും നിന്‍റെ മാതാവും നിന്‍റെ സഹോദരന്മാരും നിന്‍റെ മുമ്പിൽ വന്നു സാഷ്ടാംഗം വണങ്ങുമോ?” സഹോദരന്മാർക്ക് അവനോടുള്ള അസൂയ വർദ്ധിച്ചു. എന്നാൽ അതിനെ അവർ മനസ്സിൽ സൂക്ഷിച്ചു. വീച 109.1