Go to full page →

ന്യായവിധികളും കല്പനകളും വീച 161

മോശെ എഴുതിയ വിധികളും ചട്ടങ്ങളും അവൻ ദൈവത്തോടുകൂടെ പർവ്വതത്തിൽ ആയിരുന്നപ്പോൾ ദൈവം കല്പിച്ചവയാണ്. ദൈവജനം പത്ത് കല്പനകളുടെ തത്വങ്ങൾ പാലിച്ചിരുന്നെങ്കിൽ അവർക്ക് ദൈവത്തോടും മനുഷ്യർ തമ്മിലുമുള്ള കടമകളെക്കുറിച്ചുള്ള പ്രത്യേക നിർദ്ദേശങ്ങൾ മോശെയ്ക്കു നൽകിയത് ഒരു പുസ്തകത്തിൽ എഴുതേണ്ടിവരികയില്ലായിരുന്നു. ദൈവത്തോടും മനുഷ്യർ തമ്മിലുമുള്ള കടമകളെ സംബന്ധിക്കുന്ന പ്രത്യേക നിർദ്ദേശങ്ങളിൽക്കൂടെ പത്ത് കല്പനകളുടെ തത്വങ്ങൾ അല്പം കൂടെ ലഘുവാക്കി അവർക്ക് നല്കിയത് അവർ തെറ്റിൽ വീഴാതിരിക്കുവാൻ ആയിരുന്നു. വീച 161.2

കർമ്മാചാരപരമായ യാഗകർമ്മാദികൾ ക്രിസ്തുവിന്‍റെ മരണത്തോടുകൂടെ അവസാനിക്കേണ്ടതാണ് എന്ന് മോശെയ്ക്ക് പ്രത്യേക നിർദ്ദേശങ്ങൾ നല്കിയിരുന്നു. യാഗവ്യവസ്ഥകളെല്ലാം ഊനമില്ലാത്ത കുഞ്ഞാടായ ക്രിസ്തുവിന്‍റെ യാഗത്തെ സൂചിപ്പിച്ചിരുന്നു. വീച 161.3

ആദാമിന്‍റെ പാപത്തിനുശേഷം ബലിസമ്പ്രദായത്തിലൂടെയുള്ള ആരാധനാവ്യവസ്ഥ ദൈവം അവന് നല്കിയതു തന്‍റെ പിൻഗാമികളേയും ആദാം പഠിപ്പിച്ചു. ജലപ്രളയത്തിനുമുമ്പ് ഈ പരിപാടിയൊക്കെ ദുഷിച്ചുപോകയും ദൈവത്തോടു വിശ്വസ്തരായവരിൽനിന്നും അവിശ്വസ്ത രായിട്ടുള്ളവർ വേർപെട്ട് ബാബേൽ ഗോപുരനിർമ്മാണത്തിന് പോകയും ചെയ്തു. അവർ സ്വർഗ്ഗത്തിലെ ദൈവത്തിന് യാഗം കഴിക്കുന്നതിനുപകരം അവർ ഉണ്ടാക്കിയ ദേവീദേവന്മാർക്ക് യാഗം കഴിച്ചു വരുവാനുള്ള വീണ്ടെടുപ്പുകാരനിലെ വിശ്വാസം മൂലമല്ല അവർ യാഗങ്ങൾ അർപ്പിച്ചിരുന്നത്. പ്രത്യുത തങ്ങളുടെ കൈവേലകളായ ദൈവങ്ങളുടെ ദുഷിച്ച ബലിപീഠങ്ങളിൽ അനേക മൃഗങ്ങളെ യാഗം അർപ്പിച്ച് അവരെ പ്രസാദിപ്പിക്കാൻ ആയിരുന്നു. അവരുടെ അന്ധവിശ്വാസം അമിതത്ത്വത്തിലേക്ക് നയിച്ചു. അവർ ജനത്തെ പഠിപ്പിച്ചത് അവരുടെ യാഗത്തിന്‍റെ വില കൂടുന്തോറും അവരുടെ വിഗ്രഹദേവന്മാർ കൂടുതൽ പ്രസാദിക്കുകയും അങ്ങനെ അവർക്കും അവരുടെ ജാതിക്കും കൂടുതൽ ഐശ്വര്യവും ധനവും ലഭിക്കുമെന്നുമാണ്. അതിനാൽ ഈ ഊമ വിഗ്രഹങ്ങൾക്കു നരബലി തന്നെയും പലപ്പോഴും നടത്തിയിരുന്നു. ആ ജനതകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിന് വളരെ ക്രൂരവും അമിതവുമായ നിയമങ്ങളും ചട്ടങ്ങളും ഉണ്ടായിരുന്നു. അവരുടെ നിയമങ്ങൾ ഉണ്ടാക്കുന്നത് കൃപയാൽ ഹൃദയം പത്രം വരാത്തവരും വളരെ ഹീനമായ കുറ്റകൃത്യങ്ങളിൽ മുഴുകിയിരിക്കുന്നവരുമായ അധികാരികൾ ആയിരുന്നു. ജനങ്ങളുടെ ഏറ്റം നിസാരമായ ലംഘനത്തിന് വളരെ ക്രൂരമായ ശിക്ഷ നടപ്പാക്കുന്നവരുമായിരുന്നു അവർ. വീച 162.1

മോശെ യിസ്രായേലിനോട് സംസാരിച്ചത് ഈ വീക്ഷണത്തിൽ ആയിരുന്നു. “നിങ്ങൾ കൈവശമാക്കാൻ ചെല്ലുന്ന ദേശത്തു നിങ്ങൾ അനുസരിച്ച് നടക്കാനായി എന്‍റെ ദൈവമായ യഹോവ എന്നോടു കല്പിച്ചതു പോലെ ഞാൻ നിങ്ങളോടു ചട്ടങ്ങളും വിധികളും ഉപദേശിച്ചിരിക്കുന്നു. അവയെ പ്രമാണിച്ച് നടപ്പിൻ, ഇതുതന്നെയല്ലയോ ജാതികളുടെ ദൃഷ്ടിയിൽ നിങ്ങളുടെ ജ്ഞാനവും വിവേകവും ആയിരിക്കുന്നത്. അവർ ഈ കല്പനകൾ ഒക്കെയും കേട്ടിട്ട്. ഈ ശേഷം ജാതി ജ്ഞാനവും വിവേകവും ഉള്ള ജനംതന്നെ എന്നുപറയും. നമ്മുടെ ദൈവമായ യഹോവയോടു നാം വിളിച്ച് അപേക്ഷിക്കുമ്പോൾ ഒക്കെയും അവൻ നമുക്ക് അടുത്തിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തിരിക്കുന്ന ശ്രേഷ്ഠജാതി ഏതുള്ളൂ? ഞാൻ ഇന്നു നിങ്ങളുടെ മുമ്പിൽ വെയ്ക്കുന്ന ഈ സകലന്യായ പ്രമാണവും പോലെ ഇത്ര നീതിയുള്ള ചട്ടങ്ങളും വിധികളും ഉള്ള ശ്രേഷ്ഠജാതി ഏതുള്ളൂ?” ആവ. 4:5-8. വീച 162.2