Go to full page →

19 - വിശുദ്ധ മന്ദിരം വീച 164

(പുറപ്പാട് 25-40)

ദൈവകല്പനപ്രകാരമാണ് സമാഗമനകൂടാരം അഥവാ വിശുദ്ധ മന്ദിരം നിർമ്മിച്ചത്. നിർമ്മാണ വൈദഗ്ദദ്ധ്യത്തോടുകൂടി വേല ചെയ്യുവാൻ ദൈവം മനുഷ്യരെ എഴുന്നേൽപ്പിക്കുകയും അവരെ സാധാരണയിൽ കൂടു തൽ കഴിവുള്ളവരാക്കുകയും ചെയ്തു. മോശെയോ കൂടെ പണി ചെയ്യുന്നവരോ അതിനുള്ള രൂപരേഖ തയ്യാറാക്കുവാൻ പാടില്ലായിരുന്നു. ദൈവംതന്നെ അതിന്‍റെ രൂപരേഖ തയ്യാറാക്കി മോശെയ്ക്ക് നല്കി. അതിന്‍റെ വലിപ്പത്തെക്കുറിച്ചും ഏതുതരം സാധനങ്ങളാണ് ഉപയോഗിക്കേണ്ടതെന്നതിനെപ്പറ്റിയും അതിനകത്ത് ഉണ്ടായിരിക്കേണ്ട ഉപകരണങ്ങളെക്കുറിച്ചും ദൈവം പ്രത്യേക നിർദ്ദേശങ്ങൾ നല്കി. സ്വർഗ്ഗീയ മന്ദിരത്തിന്‍റെ ഒരു ലഘു മാതൃക മോശെയ്ക്ക് പർവ്വതത്തിൽവച്ച് കാണിച്ചു കൊടുത്തപ്രകാരം പണിയുവാൻ കല്പിച്ചു. മോശെ അതിന്‍റെ സകല നിർദ്ദേശങ്ങളും ഒരു പുസ്തകത്തിൽ എഴുതി ഏറ്റവും സ്വാധീനശക്തിയുള്ള ജനത്തെ വായിച്ച് കേൾപ്പിച്ചു. വീച 164.1

അനന്തരം ദൈവത്തിന് അവരുടെ ഇടയിൽ വസിക്കുന്നതിനുള്ള ഒരു മന്ദിരം പണിയുവാൻ ജനം സ്വമേധാദാനം കൊണ്ടുവരുവാൻ ദൈവം ആവശ്യപ്പെട്ടു. “മോശെയുടെ സാന്നിധ്യത്തിൽനിന്നു അവരെല്ലാം പുറപ്പെട്ടു പോയി. മോശെ മുഖാന്തിരം യഹോവ കല്പിച്ച സകല പ്രവൃത്തിക്കുമായി കൊണ്ടുവരുവാൻ യിസ്രായേൽ മക്കളിൽ ഔദാര്യമനസ്സുള്ള സകല പുരുഷന്മാരും സ്ത്രീകളും യഹോവയുടെ ശുശ്രൂഷയ്ക്കും വിശുദ്ധ വസ്ത്രങ്ങളുടെ നിർമ്മാണത്തിനുമായി യഹോവയ്ക്കു വഴിപാട് കഴിപ്പാൻ നിശ്ചയിച്ചവർ എല്ലാവരും വള, കുണുക്ക്, മോതിരം, മാല മുതലായ സകല വിധ പൊന്നാഭരണങ്ങളും കൊണ്ടുവന്നു.” വീച 164.2

വലിയ വിലയേറിയ ഒരുക്കങ്ങൾ ഇതിന് ആവശ്യമായിരുന്നു. അമൂല്യവും വിലയേറിയതുമായ സാധനങ്ങൾ ശേഖരിക്കണമായിരുന്നു. എന്നാൽ സ്വമേധാദാനങ്ങൾ മാത്രമേ സ്വീകരിച്ചിരുന്നുള്ളൂ. ദൈവത്തിന് ഒരു സ്ഥലം ഒരുക്കുന്നതിൽ ഒന്നാമത് ആവശ്യമായിരുന്നത് ദൈവവേലയോടുള്ള ഭക്തിയും ഹൃദയംഗമായ ത്യാഗവും ആയിരുന്നു. കൂടാരനിർമ്മാണം പുരോഗമിച്ചുകൊണ്ടിരുന്നപ്പോൾ ജനം തങ്ങളുടെ കാഴ്ചദ്രവ്യം മോശെയുടെ അടുക്കൽ കൊണ്ടുവരികയും മോശെ അത് ജോലിചെയ്യുന്നവരുടെ പക്കൽ ഏല്പിക്കുകയും ചെയ്തു. അവർ അത് പരിശോധിച്ചപ്പോൾ ജനം ആവശ്യത്തിലധികം കൊണ്ടുവന്നു എന്ന് ബോധ്യമായി. മോശെ യിസ്രായേൽ മക്കളുടെ ഇടയിൽ പ്രസിദ്ധമാക്കിയത്, “മന്ദിര നിർമ്മാണത്തിന് ഇനി സ്ത്രീപുരുഷന്മാർ ദ്രവ്യങ്ങൾ ഒന്നും കൊണ്ടുവരേണ്ട എന്നത്രെ”. വീച 165.1