Go to full page →

അനാരോഗ്യവഹമായ വായനയുടെ പ്രേരണാശക്തി സആ 309

മനസ്സിന്റെ പ്രവർത്തനം കൂടുതലും അതിന്റെ ആഹാരത്തെ ആശ്രയിച്ചിരിക്കുന്നുവെന്നു സാത്താനറിയാം. യുവാക്കളെയും മുതിർന്നവരെയും കഥാ പുസ്തകങ്ങൾ, കെട്ടുകഥകൾ, മറ്റു സാഹിത്യങ്ങൾ എന്നിവയുടെ വായനയിലേക്കു നയിക്കുവാൻ അവൻ (ശമിക്കുന്നു. അപ്രകാരമുള്ള സാഹിത്യപാരായണക്കാർ അവരുടെ മുന്നിലുള്ള കർത്തവ്യ നിർവഹണത്തിൽ അയോഗ്യരായി ഭവിക്കുന്നു. അയഥാർത്ഥമായ ലോകത്തിൽ അവർ ജീവിക്കുന്നു. തിരുവെഴുത്തു ശോധന ചെയ്തു സ്വർഗ്ഗീയ മന്നാ ആസ്വദിക്കാനവർക്കിഷ്ടമില്ല. ശക്തമാക്കപ്പെടേണ്ട മനസു ബലഹീനമാക്കപ്പെടുന്നു. ക്രിസ്തുവിന്റെ ദൂതിനെയും വേലയെയും സംബന്ധിക്കുന്ന വലിയ സത്യങ്ങൾ പഠിക്കുവാൻ മനസ്സിന്റെ ശക്തി ഇല്ലാതാക്കുന്നു. അതായതു മനസ്സിനെ സുരക്ഷിതമാക്കയും ഭാവനയെ തട്ടിയുണർത്തുകയും ക്രിസ്തു ജയിച്ചതുപോലെ ജയിക്കാനുള്ള ശക്തവും തീക്ഷ്ണവുമായ ആഗ്രഹത്തെ ജ്വലിപ്പിക്കുന്ന സത്യങ്ങൾ. സആ 309.3

പ്രസിദ്ധീകൃതമായ ഗ്രന്ഥങ്ങളിൽ വലിയൊരു പങ്കു നശിപ്പിക്കാൻ കഴിഞ്ഞാൽ മനസ്സിലും ഹൃദയത്തിലും ഭയാനകമായി പ്രവർത്തിക്കുന്ന ബാധയെ നിറുത്താം. പ്രണയകഥകൾ, നിരർത്ഥകവും സംഭമജനകവുമായ കല്പിത കഥകൾ, മതപരമായ നോവലുകൾ എന്നു വിളിക്കപ്പെടുന്ന പുസ്തകങ്ങൾ അതായതു കഥാകൃത്തു കഥയിൽ സന്മാർഗ്ഗ ഗുണപാഠങ്ങൾ ഘടിപ്പിച്ചിട്ടുള്ള പുസ്തകങ്ങൾ എന്നിവ വായനക്കാർക്കു ഒരു തീരാശാപമത്രെ. കഥാപുസ്തകത്തിലുടനീളം മതവികാരങ്ങൾ ധാരാളം കോർത്തിണക്കിയേക്കാമെങ്കിലും ദൈവദൂത് വേഷധാരിയായി വളരെ ശക്തിയോടെ വശീകരിക്കയും ചതിക്കയും ചെയ്യുന്നു. ഈ കഥകൾ സുരക്ഷിതമായി വായിക്കാൻ ആരും സുരക്ഷിതരും തത്വത്തിൽ അത്ര അടിയുറച്ചവരും അല്ല. സആ 310.1

നോവൽ പാരായണക്കാർ ആത്മികതയെ നശിപ്പിക്കുകയും വിശുദ്ധ തിരുവെഴുത്തുകളുടെ സൗന്ദര്യത്തെ മറയ്ക്കുകയും ചെയ്യുന്ന ദുഷ്പ്രവൃത്തിയിലാണ് ആമഗ്നരാകുന്നത്. ഇതു അനാരോഗ്യകരമായ ഒരു ഉത്കണ്ഠ അഥവാ ചിത്തോദ്വേഗം ഉളവാക്കുന്നു. ഭാവനയെ അസുഖകരമാക്കി മനസ്സിനെ നിഷ്പ്രയോജനമാക്കുകയും ചെയ്യുന്നു. ആത്മാവിനു പ്രാർത്ഥനയ്ക്കു വെറുപ്പുണ്ടാക്കി ആത്മീകാഭ്യാസത്തിനു മനസ്സിനെ അനർഹമാക്കുകയും ചെയ്യുന്നു. സആ 310.2

അനേകം യുവാക്കളിലും ദൈവം അനവധി വിശിഷ്ട കഴിവുകൾ നിക്ഷിപ്തമാക്കിയിരിക്കുന്നെങ്കിലും ബുദ്ധിപൂർവ്വകമല്ലാത്ത തെരഞ്ഞെടുപ്പിനാൽ വായനക്കാർ പലപ്പോഴും അവരുടെ ശക്തിയെ ദുർബ്ബലപ്പെടുത്തി മനസ്സിനെ ബലഹീനമാക്കി അനേക വർഷങ്ങളായി കൃപയിലും വിശ്വാസപരിജ്ഞാനത്തിലും വളർച്ച പ്രാപിക്കാതിരിക്കുന്നു. ബുദ്ധിപൂർവ്വകമല്ലാത്ത വായന തെരഞെഞ്ഞെടുത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതു. കർത്താവിന്റെ ശീഘാഗമനം കാംക്ഷിച്ചിരിക്കുന്നവർ, “ഈ മർത്യമായതു അമർത്യമായതു ധരിക്കുന്ന” ആ ആശ്ചര്യകരമായ രൂപാന്തരം നോക്കിപ്പാർക്കുന്നവർ ഈ കൃപാകാലയളവിൽ ഉന്നതതലത്തിൽ നിൽക്കേണ്ടതാണ്. സആ 310.3

എന്റെ പ്രിയ സ്നേഹിതരേ, സംഭമജനകമായ കഥകളുടെ പ്രേരണാശക്തിയെപ്പറ്റി സ്വാനുഭവത്തോടു ചോദിക്കുക. അങ്ങനെയുള്ളവ വായിച്ച ശേഷം ബൈബിൾ തുറന്നു താല്പര്യപൂർവ്വം ജീവന്റെ വചനങ്ങൾ വായി ക്കാമോ? ദൈവത്തിന്റെ ഗ്രന്ഥം താല്പര്യമില്ലാത്തതായി നിങ്ങൾക്കു തോന്നുന്നില്ലേ? പ്രേമകഥയുടെ വശ്യശക്തി മനസ്സിന്റെ ആരോഗ്യത്തെ നശിപ്പിക്കുകയും നിങ്ങളുടെ നിത്യക്ഷേമത്തെക്കുറിച്ചുള്ള പ്രധാന വിശുദ്ധ സത്യ ത്തിൽ ശ്രദ്ധ പതിപ്പിക്കൽ അസാദ്ധ്യമാക്കിത്തീർക്കുകയും ചെയ്യുന്നു. സആ 310.4

നിസ്സാരങ്ങളായ വായനയെ നിശ്ചയ ദാർഢ്യത്തോടെ നിരസിക്കുക. അതു നിങ്ങളുടെ ആത്മികതയെ ശക്തിപ്പെടുത്തുന്നില്ല. മാത്രമല്ല ഭാവനയെ ദുഷിപ്പിക്കുന്ന വികാരങ്ങളെ മനസ്സിൽ പ്രവേശിപ്പിക്കുകയും യേശുവിനെക്കു റിച്ചും അവന്റെ വിലയേറിയ പാഠങ്ങളെക്കുറിച്ചും അധികം ചിന്തിക്കാതിരിക്കാനിടയാക്കുകയും ചെയ്യും. തെറ്റായ മാർഗ്ഗത്തിലേക്കു മനസ്സിനെ നയിക്കുന്ന എല്ലാ കാര്യങ്ങളിൽനിന്നും മനസ്സിനെ സൂക്ഷിക്കുക. മാനസിക കഴിവുകളെ ശക്തിപ്പെടുത്താൻ കഴിയാത്ത നിസ്സാര കഥകളുടെ വായന നിരോധിക്കുക. മനസ്സിനു നല്കുന്ന ആഹാരം അനുസരിച്ചു വിചാരങ്ങൾ ഉത്ഭൂതമാകും . (MYP271-273) സആ 310.5