Go to full page →

ആത്മാവിനെ നശിപ്പിക്കുന്ന വായന സആ 311

പ്രസ്സിൽനിന്നും സദാ പുറപ്പെടുവിക്കുന്ന അസംഖ്യം പ്രസിദ്ധീകരണങ്ങളാൽ ചെറുപ്പക്കാർ ശീഘ്രമായും ഉപരിപ്ലവമായും വായനശീലം രൂപീകരിക്കുകയും മനസ്സിന്റെ ക്രമാനുഗതമായ ചിന്താശീല ശക്തി നഷ്ടപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ, ഈജിപ്തിലെ അഥവാ മിസ്രയീമിലെ തവളകളെപ്പോലെ ദേശത്തെങ്ങും വലിയൊരു പങ്കു മാസികകളും പുസ്തകങ്ങളും നിറയുന്നതു നിരർത്ഥകവും ക്ഷീണിപ്പിക്കുന്നതും മാത്രമല്ല അശുദ്ധവും തരം താഴത്തുന്നതുമത്. അവയുടെ ഫലം മനസ്സിനെ ലഹരി പിടിപ്പിച്ചു നശിപ്പിക്കുക മാത്രമല്ല, ആത്മാവിന്റെ ദുഷിപ്പിച്ചു നശിപ്പിക്കുകയും ചെയ്യുന്നു. (Ed 189, 190 ) സആ 311.1

കുട്ടികളുടെയും യുവാക്കളുടെയും വിദ്യാഭ്യാസത്തിൽ ഇന്നു യക്ഷിക്കഥകൾക്കും പുരാണ കഥകൾക്കും നല്ല സ്ഥാനം നല്കിയിരിക്കുന്നു. ഈ സ്വഭാവത്തിലുള്ള പുസ്തകങ്ങൾ സ്കൂളുകളിൽ ഉപയോഗിക്കുന്നതു കൂടാതെ പല ഭവനങ്ങളിലും കാണപ്പെടുന്നു. വ്യാജസമ്പൂർണ്ണമായ പുസ്തകങ്ങൾ ഉപയോഗിക്കുവാൻ ക്രിസ്തീയ മാതാപിതാക്കൾക്കു കുഞ്ഞുങ്ങളെ എങ്ങനെ അനുവദിക്കുവാൻ കഴിയും. മാതാപിതാക്കളുടെ ഉപദേശത്തിനു വിപരീതമായ കഥകളുടെ അർത്ഥം ചോദിക്കുമ്പോൾ കൊടുക്കുന്ന ഉത്തരങ്ങൾ യഥാർത്ഥങ്ങളല്ലയെന്നുള്ളതാണ്. എന്നാൽ ഈ ഉത്തരങ്ങൾ അവയുടെ ഉപയോഗത്തിന്റെ ദുഷ്ഫലങ്ങളെ ഇല്ലാതാക്കുന്നില്ല. ഈ പുസ്തകങ്ങളിൽ പ്രകടിപ്പിച്ചിരിക്കുന്ന ആശയങ്ങൾ കുട്ടികളെ വഴി തെറ്റിക്കുന്നു. അവ ജീവിതത്തിന്റെ തെറ്റായ വീക്ഷണം നല്കി അയഥാർത്ഥമായതിലേക്കു അഭിലാഷം ജനിപ്പിക്കയും വളർത്തുകയും ചെയ്യുന്നു. സആ 311.2

ദുഷിച്ച സത്യം ഉൾക്കൊള്ളുന്ന പുസ്തകങ്ങൾ കുട്ടികളുടെയും യുവാക്കളുടെയും കൈകളിൽ പാപത്തിന്റെ വിത്തു എന്നു തെളിയിക്കപ്പെട്ട ആശയങ്ങൾ നമ്മുടെ കുഞ്ഞുങ്ങൾ വിദ്യാഭ്യാസകാലത്തു സ്വീകരിക്കാതിരിക്കട്ടെ. CT 384 385) സആ 311.3

ജാഗ്രതയോടെ സൂക്ഷിക്കേണ്ട മറ്റൊരു വിപത്തു നിരീശ്വരന്മാരായ എഴുത്തുകാരുടെ ഗ്രന്ഥങ്ങൾ നമ്മുടെ കുഞ്ഞുങ്ങൾ വായിക്കുന്നതാണ്. അപ്രകാരമുള്ള കൃതികൾ സത്യവിരോധിയുടെ പേരണയാൽ വിരചിതവും, അവ ആത്മനാശം സംഭവിക്കാത്ത ആർക്കും വായിക്കാവുന്നതും അല്ല. ഇതിന്റെ പ്രേരണക്കു വശംവദരായവർ ചിലപ്പോൾ അവസാനം തിരിഞ്ഞുവന്നേക്കാമെന്നുള്ളതും ശരിയാണ്. എന്നാൽ അതിന്റെ ചീത്ത പ്രേരണാശക്തി കൈകാര്യം ചെയ്യുന്നവർ തങ്ങളെത്തന്നെ സാത്താന്റെ പക്ഷത്തിലേല്പിക്കയും അവൻ നന്നായി മുതലെടുക്കുകയും ചെയ്യും. അവർ അവന്റെ പരീക്ഷകളെ നേരിടുമ്പോൾ വിവേചിച്ചറിവാനുള്ള ബുദ്ധിയോ പ്രതിരോധിച്ചു നില്പാനുള്ള ശക്തിയോ അവർക്കില്ല. വശീകരിക്കുന്ന മാന്ത്രിക ശക്തി പോലെ അവിശ്വാസവും നിരീശ്വരത്വവും അവരുടെ മനസ്സിനെ ബന്ധിക്കുന്നു. (CT 135, 136) സആ 311.4