Go to full page →

ആണയിടൽ സആ 429

ആണയിടുന്നതു സംബന്ധിച്ചു ചില ദൈവമക്കൾ തെറ്റു ചെയ്യുന്നതു ഞാൻ കണ്ടു. അവരെ പീഡിപ്പിക്കുവാൻ സാത്താൻ ഇതൊരവസരമാക്കി കർത്താവിന്റെ പണം അവരിൽ നിന്നും കരസ്ഥമാക്കുന്നു. “സത്യപ്രതിജ്ഞ ചെയ്യരുത്” എന്ന കർത്താവിന്റെ വാക്കുകൾ കോടതികളിലെ സത്യപ്രതിജ്ഞയെ സ്പർശിക്കുന്നില്ലെന്നു ഞാൻ കണ്ടു. “നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽ നിന്നു വരുന്നു.” മത്താ. 5:37. ഇതു സാധാരണ സംസാരത്തെ സൂചിപ്പിക്ക ന്നു. ചിലർ തങ്ങളുടെ ഭാഷയിൽ അതിശയോക്തിയായി കലർത്തുന്നു. ചിലർ തങ്ങളുടെ ജീവനെക്കൊണ്ടു ആണയിടുന്നു. മറ്റു ചിലർ തങ്ങളുടെ തലയിലടിച്ചു ആണയിടുന്നു. ചിലർ സ്വർഗ്ഗത്തെയും ഭൂമിയെയും സാക്ഷിയാക്കി സത്യം ചെയ്യുന്നു. പറയുന്നതു സത്യമല്ലെങ്കിൽ ദൈവം ഉടനെതന്നെ ദണ്ഡിപ്പിക്കുമെന്നു ചിലർ വിശ്വസിക്കുന്നു. ഇപ്രകാരമുളള സാധാരണ ആണയിടലിനെതിരായിട്ടാണ് യേശു ശിഷ്യന്മാർക്കു താക്കീതു നല്കിയതു. സആ 429.1

രാജ്യനിയമങ്ങളുമായി കർത്താവിനു ഇപ്പോഴും എന്തോ ചെയ്യുവാനു ഞെണ്ടെന്നു ഞാൻ കണ്ടു. കർത്താവു സ്വർഗ്ഗീയമന്ദിരത്തിൽ നില്ക്കുമ്പോൾ തന്ന ദൈവത്തിന്റെ നിയന്ത്രണാശക്തി ഭരണാധിപന്മാരും ജനങ്ങളും അനു ഭവപ്പെടുന്നു. എങ്കിലും, സാത്താൻ ജനങ്ങളെ വളരെയേറെ നിയന്ത്രിക്കുന്നുണ്ട്. രാജ്യനിയമങ്ങൾ ഇല്ലായിരുന്നുവെങ്കിൽ നാം വളരെ കഷ്ടം അനുഭവി ക്കുമായിരുന്നു. പ്രത്യക്ഷമായി ആവശ്യം ഉണ്ടാകുകയും നിയമാനുസൃതം മൊഴി ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്യുമ്പോൾ തങ്ങൾ പറയുന്നതു സത്യം മാത്രമാണെന്നു ദൈവത്തെ സാക്ഷിയാക്കി ദൈവമക്കൾ പറയുന്നതു തിരുവചനലംഘനമല്ല. സആ 429.2

സത്യപ്രതിജ്ഞയനുസൃതമായി സാക്ഷ്യം വഹിക്കാനാരെങ്കിലുമ ണ്ടെങ്കിൽ അതു ക്രിസ്ത്യാനിയാണ്. അവൻ ദൈവമുഖപ്രകാശത്തിൽ ജീവിക്കുന്നു. ദൈവശക്തിയിൽ വളരുന്നു. പ്രധാനസംഗതികൾ നിയമപ്രകാരം തീരുമാനിക്കേണ്ടപ്പോൾ ക്രിസ്ത്യാനിയെപ്പോലെ ദൈവത്തോടഭ്യർത്ഥിക്കുവാൻ കഴിവുള്ളവനില്ല. ദൈവം ആണയിടുന്നതു കാണാൻ ദൂതൻ എന്നോടാജ്ഞാപിച്ചു. (IT 201 -203) സആ 429.3