Go to full page →

രാഷ്ട്രീയ പ്രകോപനങ്ങൾ സആ 429

നമ്മുടെ സഭകളിലും സ്കൂളുകളിലും ബൈബിൾ പഠിക്കുന്നവർ രാഷ്ട്രീയക്കാരോടോ രാഷ്ട്രീയ നയങ്ങളോടോ അനുകൂലവും പ്രതികൂലവുമായ പക്ഷപാതം പ്രത്യക്ഷമാക്കാൻ സ്വത്രന്തരല്ല. എന്തുകൊണ്ടെന്നാൽ, അങ്ങനെ ചെയ്യുന്നതിൽ മറ്റുള്ളവരെ ക്ഷോഭിപ്പിക്കുകയും പ്രിയംകരമായ സിദ്ധാന്തത്തിനുവേണ്ടി വാദിക്കുന്നതിനും ഇടയാകും. ഏതല്ക്കാല സത്യം വിശ്വസിക്കുന്നവരെന്നഭിമാനിക്കുന്നവരുടെ കൂട്ടത്തിൽ ചിലർ അഭിപ്രാ ങ്ങളും രാഷ്ടീയ സവിശേഷതകളും പറയുവാൻ പ്രക്ഷുബ്ധരാകുന്നു. ഇതു സഭയിൽ ഭിന്നിപ്പു വരുത്തും . സആ 429.4

ദൈവജനം രാഷ്ടീയ പഠനങ്ങൾ കുഴിച്ചുമൂടണമെന്ന് ദൈവം ആഗ്രഹിക്കുന്നു. ഈ വിഷയങ്ങളിൽ മൗനമാണു ഭൂഷണം. തിരുവചനത്തിൽ ലളിതമായി വെളിപ്പെടുത്തിയിരിക്കുന്ന നിർമ്മല സുവിശേഷ സത്യങ്ങളിൽ യോജിക്കുവാൻ കിസ്തു അനുയായികളെ ആഹ്വാനം ചെയ്യുന്നു. നാം വോട്ടു ചെയ്യുന്ന വ്യക്തിയെ നല്ലവണ്ണം അറിയാത്തതിനാൽ സുരക്ഷിതമായി വോട്ടു ചെയ്യാൻ സാദ്ധ്യമല്ല. സുരക്ഷിതമായി നമുക്കു യാതൊരു രാഷ്ടീയ പദ്ധതികളിലും പങ്കെടുക്കാൻ സാദ്ധ്യമല്ല. വാസ്തവത്തിൽ, ക്രിസ്ത്യാനികളായിട്ടുള്ളവർ യഥാർത്ഥ മുന്തിരിവള്ളിയുടെ ശിഖരങ്ങളായിരിക്കും. മുന്തിരിവള്ളി യുടെ അതേ ഫലങ്ങൾതന്നെ കായ്ക്കുകയും ചെയ്യും. ക്രിസ്തീയ കൂട്ടായ്മയിൽ യോജിപ്പോടുകൂടെ പ്രവർത്തിക്കുകയും ചെയ്യും. ക്രിസ്തുവിന്റെ ബാഡ്ജല്ലാതെ രാഷ്ട്രടീയ ബാഡ്ജുകൾ ധരിക്കയില്ല. സആ 429.5

എന്നാൽ നാം എന്തു ചെയ്യണം? രാഷ്ടീയ പ്രശ്നങ്ങളെ വിട്ടുകളയു ക.ഒരു വലിയ മുന്തിരിത്തോട്ടം കൃഷി ചെയ്യുവാനുണ്ട്. എന്നാൽ, ക്രിസ്ത്യാനികൾ അവിശ്വാസികളുടെ ഇടയിൽ വേല ചെയ്യേണ്ടതായിരിക്കുമ്പോൾ ലൗകികരെപ്പോലെ പ്രത്യക്ഷപ്പെടരുത്. രാഷ്ട്രീയം സംസാരിച്ചോ അതിൽ പ്രവർത്തിച്ചോ സമയം കളയരുത്. കാരണമെന്തെന്നാൽ അങ്ങനെ ചെയ്താൽ അഭിപ്രായഭിന്നതയും മത്സരവും ഇളക്കിവിടാൻ സാത്താനു സൗകര്യം കൊടുക്കുന്നു. സആ 430.1

ദൈവജനം രാഷ്ട്രീയത്തിൽനിന്നും വേർപെട്ടിരിക്കണം. രാഷ്ടീയ സമരങ്ങളിൽ പങ്കെടുക്കരുത്. സഭയിലോ സ്കൂളിലോ സംഘർഷവും കുഴപ്പവും ജനിപ്പിക്കുന്ന ആശയങ്ങളിൽനിന്നും ഒഴിഞ്ഞു ലോകത്തിൽനിന്നു വേർപെട്ടി രിപ്പിൻ. സ്വാർത്ഥരായ മനുഷ്യവർഗ്ഗം കത്തിവെച്ച സദാചാര വിഷമാണ് വിരോധം (GW 391-395) സആ 430.2