Loading...
Larger font
Smaller font
Copy
Print
Contents
അന്ത്യകാല സംഭവങ്ങൾ - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    13 - പിന്മഴ

    പരിശുദ്ധാത്മാവിന്റെ പ്രവർത്തനം മഴപാലെയായിരിക്കും

    അവൻ നിങ്ങൾക്ക് മഴ അതായത് മുൻമഴയും പിൻമഴയും ചൊരിയപ്പെടുവാൻ ഇടയാക്കും. പൗരസ്ത്യദേശത്ത് വിത്തുവിതയ്ക്കുന്ന കാലത്താണ് മുൻമഴ പെയ്യുന്നത്. വിത്തു മുളയ്ക്കുവാൻ അത് ആവശ്യമാണ്. ഫലഭൂയിഷ്ഠമാക്കുന്ന മഴയുടെ സ്വാധീനത്താൽ ഇളം മുളകൾ പൊട്ടിമുളയ്ക്കുന്നു. ആ ഋതുവിന്റെ അന്ത്യത്തോടടുക്കുമ്പോൾ പെയ്യുന്ന പിന്മഴ വിളവിനെ കൊയ്ത്തിനു പാകമാക്കുന്നു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളെ പ്രതി നിധീകരിക്കുവാൻ ദൈവം പ്രകൃതിയിലെ ഈ പ്രവർത്തനങ്ങളെ ഉപയോഗിക്കുന്നു. LDEMal 135.1

    മഞ്ഞും മഴയും ആദ്യം വിത്തു മുളപ്പിക്കുവാനും പിന്നീട് അതിനെ കൊയ്ത്തിനു പാകമാക്കുവാനും സഹായിക്കുന്നതുപോലെ ആത്മീയ വളർച്ച അതിന്റെ ഓരോ ഘട്ടത്തിലും നടക്കുന്നതിനായി പരിശുദ്ധാത്മാവിനെ നൽകുന്നു. ധാന്യം പാകമാകുന്നത് മനുഷ്യനിലുള്ള ദൈവകൃപ യുടെ പ്രവർത്തനത്തിന്റെ പൂർത്തീകരണത്തെയാണ് പ്രതിനിധീകരിക്കുന്നത്. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ദൈവസാദ്യശ്യം നമ്മുടെ സ്വഭാവങ്ങളിൽ പരിപൂർണ്ണമാക്കപ്പെടുന്നു. നമ്മൾ ക്രിസ്തുവിന്റെ സ്വഭാവവുമായി പൂർണ്ണമായും രൂപാന്തരപ്പെടണം, LDEMal 135.2

    പിന്മഴയും കൊയ്ത്തിനു പാകമാകുന്നതും പ്രതിനിധീകരിക്കുന്നത് മനുഷ്യപുത്രന്റെ വരവിനായി സഭയെ ഒരുക്കന്ന ആത്മീയ കൃപയെയാണ്. പക്ഷെ മുൻമഴ പെയ്തില്ലെങ്കിൽ ജീവൻ ഉണ്ടാകുകയില്ല, പച്ചില നാമ്പുകൾ മുളച്ചുവരുകയില്ല. മുൻമഴ അതിന്റെ പ്രവർത്തനം നടത്തിയില്ലെങ്കിൽ പിന്മഴയ്ക്ക് വിത്തുകളെ പരിപൂർണ്ണതയിലേക്ക് കൊണ്ടുവരുവാൻ കഴിയുകയില്ല.-TM 506 (1897).LDEMal 135.3

    എ.ഡി. 31 - ലെ പെന്തെക്കൊസ്തനാളിൽ മുൻമഴ ലഭിച്ചു

    യേശുക്രിസ്തുവിന്റെ കല്പനയനുസരിച്ച് ശിഷ്യന്മാർ യെരുശലേമിൽ പിതാവിന്റെ വാഗ്ദത്ത നിറവേറലായ പരിശുദ്ധാത്മവർഷത്തിനായി കാത്തിരുന്നു. അവർ ഉദാസീനരായിരുന്നില്ല. അവർ എല്ലായ്പ്പോഴും ദൈവാലയത്തിൽ ഇരുന്നു ദൈവത്തെ വാഴ്ത്തിപ്പോന്നു” എന്നാണ് വചനം പറയുന്നത്. ലൂക്കൊ . 24:53.LDEMal 135.4

    വാഗ്ദത്ത നിവൃത്തിക്കായി ശിഷ്യന്മാർ കാത്തിരുന്നപ്പോൾ അവർ അവരുടെ ഹൃദയങ്ങളെ യഥാർത്ഥ മാനസാന്തരത്താൽ താഴ്ത്തുകയും അവരുടെ അവിശ്വാസത്തെ ഏറ്റുപറയുകയും ചെയ്തു. മനുഷ്യരെ അഭിമുഖീകരിക്കുവാൻ തങ്ങളെ യോഗ്യരാക്കണമെന്നും, പാപികളെ ക്രിസ്തുവിങ്കലേക്കു നയിക്കുവാനുള്ള വാക്കുകൾ തങ്ങളുടെ സംസാരത്തിൽ വരണമെന്നും അവർ അത്യുത്സാഹത്തോടെ പ്രാർത്ഥിച്ചു. എല്ലാ ഭിന്നതകളും അധികാര മോഹങ്ങളും വിട്ടൊഴിഞ്ഞ് അവർ ക്രിസ്തുവുമായുള്ള കൂട്ടായ്മയിൽ ഒന്നിച്ചുചേർന്നു.-AA35-37 (1911).LDEMal 135.5

    ശിഷ്യന്മാർ ഉന്നതസ്ഥാനത്തിനുവേണ്ടി ആഗ്രഹിക്കാതെയും പൂർണ്ണമായ ഐക്യതയിലാവുകയും ചെയ്തതിനുശേഷം മാത്രമാണ് പരിശുദ്ധാത്മ വർഷം ഉണ്ടായത്.-8T 20 (1904).LDEMal 136.1

    അപ്പൊസ്തലന്മാരുടെ കാലത്തുണ്ടായ പരിശുദ്ധാത്മവർഷമാണ് മുൻമഴയുടെ ആരംഭം. അതിന്റെ ഫലം വളരെ മഹത്വപൂർണ്ണവുമായിരുന്നു. കാലാന്ത്യംവരെയും ഈ ആത്മാവിന്റെ സാന്നിദ്ധ്യം സത്യസഭയോടുകൂടെ ഉണ്ടായിരിക്കും .-AA54,55(1911).LDEMal 136.2

    പെന്തെക്കൊസ്നാളിലെ മുൻമഴയുടെ അനന്തരഫലം

    ആത്മാവിന്റെ സ്വാധീനത്താൽ അനുതാപത്തിന്റെ വാക്കുകളും ഏറ്റുപറച്ചിലും പാപക്ഷമ ലഭിച്ചതിനുള്ള സ്‌തോത്രഗാനങ്ങളും ഒരുമിച്ചുകേൾക്കാമായിരുന്നു. ഓരോ ദിവസവും ആയിരങ്ങൾ മാനസാന്തരപ്പെട്ടു സഭയോടു ചേർന്നു.LDEMal 136.3

    അവർക്ക് അന്നുവരെ പരിചിതമില്ലാതിരുന്ന ഭാഷകളിൽ വാക്ചാതുര്യ ത്തോടെ സംസാരിക്കുവാൻ പരിശുദ്ധാത്മാവ് അവർക്ക് കഴിവു കൊടുത്തു. അവരുടെ ജീവിതകാലം മുഴുവനുംകൊണ്ട് നേടുവാൻ കഴിയാതിരുന്ന കാര്യങ്ങൾ പരിശുദ്ധാത്മാവ് അവർക്കുവേണ്ടി ചെയ്തു.-AA38-40(1911).LDEMal 136.4

    ഭൂമിയുടെ അറ്റത്തോളം ക്രിസ്തുവിന്റെ സാക്ഷികളാകുവാൻ അവരെ പരിപ്പിക്കുന്ന തരത്തിൽ അവരുടെ ഹൃദയം മനുഷ്യസ്നേഹം കൊണ്ട് നിറഞ്ഞു.-AA46(1911).LDEMal 136.5

    പെന്തെക്കൊസ്തനാളിലെ ആത്മവർഷത്തിന്റെ ഫലമെന്തായിരുന്നു? ഉയിർത്തെഴുന്നേറ്റ യേശുവിനെക്കുറിച്ചുള്ള സന്തോഷവാർത്ത അന്നു ജനവാസമുള്ള സ്ഥലങ്ങളിലെല്ലാം കൊണ്ടുപോകപ്പെട്ടു. എല്ലാ ദിശകളിൽനിന്നും മാനസാന്തരപ്പെട്ടവർ സഭയിലേക്കു വന്നുകൊണ്ടിരുന്നു. പിന്മാറ്റക്കാർ തിരിച്ചുവന്നു. യേശുവിന്റെ സ്വഭാവംപോലെയുള്ള സ്വഭാവം വെളിപ്പെടുത്തുകയും ദൈവരാജ്യത്തിന്റെ വളർച്ചയ്ക്കായി പ്രയത്നിക്കുകയും ചെയ്യുക മാത്രമായിരുന്നു വിശ്വാസികളുടെ തീവ്രമായ അഭിലാഷം.-AA 48 (1911).LDEMal 136.6

    പിന്മഴയ്ക്കായുളള വാഗ്ദത്തം

    അപ്പൊസ്തലന്മാരുടെ കാലത്തുണ്ടായിരുന്ന പരിശുദ്ധാത്മവർഷമാണ് മുൻമഴയുടെ ആരംഭം. അതിന്റെ ഫലം വളരെ മഹത്വപൂർണ്ണമായിരുന്നു. പിന്മഴ അതിലും സമൃദ്ധമായിരിക്കും.-8T 21 (1904).LDEMal 136.7

    ഭൂമിയിലെ കൊയ്ത്തിന്റെ അവസാനത്തോടടുക്കുമ്പോഴേക്കും മനുഷ്യ പുത്രന്റെ വരവിനായി സഭയെ ഒരുക്കുന്നതിനുവേണ്ടി ആത്മകൃപകളുടെ ഒരു പ്രത്യേക വർഷച്ചാറ്റൽ ഉണ്ടാകും. ഈ പരിശുദ്ധാത്മവർഷം പിന്മഴപോലെതന്നെയായിരിക്കും .-AA55 (1911).LDEMal 137.1

    ദൈവത്തിന്റെ ന്യായവിധിയുടെ അന്ത്യസന്ദർശനത്തിനുമുൻപ് അപ്പൊ ലന്മാരുടെ കാലത്തിനുശേഷം കാണാതിരുന്ന ദൈവീകത്വത്തിന്റെ ഒരു ഉണർവ് ദൈവജനങ്ങളിൽ കാണുവാൻ സാധിക്കും, ദൈവത്തിന്റെ ശക്തിയും, ആത്മാവും ദൈവജനങ്ങളിൽ വർഷിക്കപ്പെടും.-GC 464 (1911).LDEMal 137.2

    വേല പെന്തെക്കൊസ്തനാളിനു സമാനമായിരിക്കും. സുവിശേഷ വേലയുടെ ആരംഭകാലഘട്ടത്തിൽ മുൻമഴപോലെ പരിശുദ്ധാത്മാവിനെ നൽകിയപ്പോൾ വിലയേറിയ വിത്തുകൾ മുളച്ചുവന്നതുപോലെ കാലാന്ത്യത്തിൽ വിത്തുകളെ കൊയ്ത്തിനു പാകമാക്കുവാൻ പിന്മഴ നൽകപ്പെടും .-GC611(1911).LDEMal 137.3

    പിന്മഴ ആർപ്പുവിളിയിലേക്കു നയിക്കും

    അവസാന ഏഴുബാധകൾ ചൊരിയപ്പെടുമ്പോൾ നിലനിൽക്കുന്നതിന് വിശുദ്ധന്മാരെ ഒരുക്കുവാനും മൂന്നാം ദൂതന്റെ ദൂത് കൂടുതൽ ഉച്ചത്തിൽ ഘോഷിക്കുവാനുമുള്ള ശക്തി ലഭിക്കുവാനായി ദൈവസന്നിധിയിൽനിന്നും പിന്മഴയോ പുതുശക്തിയോ വരും.-Ew86 (1854),LDEMal 137.4

    ദൈവത്തിന്റെ രക്ഷാകവചം ധരിച്ചിരിക്കുന്നവർ വലിയ ശക്തിയോടെ സത്യം പ്രസംഗിക്കുന്നതു ഞാൻ കേട്ടു. അതിന് ഫലമുണ്ടായിരുന്നു.... ഈ വലിയ മാറ്റം ആര് വരുത്തി എന്നു ഞാൻ ചോദിച്ചു. ഒരു ദൂതൻ പറഞ്ഞു: “ഇത് പിന്മഴയും ദൈവത്തിൽനിന്നുമുള്ള പുതുശക്തിയും മൂന്നാം ദൂതന്റെ ദൂതുമാണ്’.-EW 271(1858).LDEMal 137.5

    മുൻമഴ മാനസാന്തരം കൊണ്ടുവരുന്നു

    പിന്മഴ ക്രിസ്തുസമാനമായ സ്വഭാവം വളർത്തുന്നു

    ക്രിസ്തീയ ജീവിതത്തിന്റെ ആരംഭത്തിനു ശക്തി നൽകിയ ആത്മാവിനെ ഒഴിച്ചുനിർത്തിയുള്ള ഒരു ജീവിതം നയിക്കുവാൻ നമുക്ക് കഴിയുകയില്ല. മുൻമഴയാൽ ലഭിച്ച അനുഗ്രഹങ്ങൾ നമുക്ക് അന്ത്യനാളുകൾവരെ ആവശ്യമുണ്ട്. നമ്മൾ പരിശുദ്ധാത്മാവിനുവേണ്ടി ദൈവത്തോടു യാചിക്കുമ്പോൾ അത് നമ്മിൽ താഴമയുടെയും വിനയത്തിന്റെയും മനസ്സുണ്ടാക്കുന്നു, പിന്മഴയെ പരിപൂർണ്ണമാക്കുവാൻ ബോധപൂർവ്വം ദൈവത്തിലാശയിക്കുന്നു.-TM 501, 509(1897).LDEMal 137.6

    ഓരോ ആത്മാവിലും വസിക്കുവാൻ പരിശുദ്ധാത്മാവ് ആഗ്രഹിക്കുന്നു. ഒരു ബഹുമാന്യനായ അതിഥിയായി സ്വാഗതം ചെയ്യുകയാണെങ്കിൽ അത് സ്വീകരിക്കുന്നവരെ ക്രിസ്തുവിൽ പരിപൂർണ്ണമാക്കുന്നു. ആരംഭിച്ച നല്ല വേല പൂർത്തീകരിക്കപ്പെടും. അശുദ്ധ ചിന്തകൾ, അപഥവികാരങ്ങൾ, നിഷേധാത്മ പ്രവൃത്തികൾ എന്നിവയുടെ സ്ഥാനത്ത് വിശുദ്ധമായ ചിന്തകളും സ്വർഗ്ഗീയമായ സ്നേഹവും വാത്സല്യവും ക്രിസ്തസമാനമായ പ്രവൃത്തികളും ഉണ്ടാകും.-CH561 (1896).LDEMal 138.1

    ദൈവാത്മാവ് നമ്മളിൽ ഒരളവുവരെ ഉണ്ടായിരുന്നിരിക്കണം. എന്നാൽ ഈ ആത്മാവ് കൂടുതലായി ഉണ്ടാകുവാൻ പ്രാർത്ഥനയോടും വിശ്വാസത്തോടുംകൂടെ നമ്മൾ തുടർച്ചയായി അന്വേഷിക്കേണ്ടിയിരിക്കുന്നു, നാം പുരോഗമിക്കുകയും മുന്മഴയും പിന്മഴയും പ്രാപിക്കുവാനുള്ള ഒരു മനോഭാവത്തിൽ നാം നമ്മെ എത്തിച്ചില്ലെങ്കിൽ നമ്മുടെ ആത്മാവ് നഷ്ടമാകുകയും അതിന്റെ ഉത്തരവാദിത്വം നമ്മുടെ വാതിൽക്കൽ തന്നെ ആയിരിക്കുകയും ചെയ്യും. LDEMal 138.2

    സഭാകൂട്ടായ്മകളും ക്യാമ്പ് മീറ്റിംഗുകളും ഭവന കൂടിവരവുകളും പോലെയുള്ള ആത്മനേട്ട പ്രയത്നങ്ങൾ മുൻമഴയും പിൻമഴയും വർഷിപ്പിക്കുന്നതിനുള്ള ദൈവത്തിന്റെ അവസരങ്ങളാണ്.-TM 508 (1897). LDEMal 138.3

    ദൈവാത്മാവിനുള്ള വഴി ഒരുക്കിക്കഴിയുമ്പോൾ അനുഗ്രഹം വരും. ഭൂമിയിലേക്കുള്ള മഴ പെയ്യാതിരിക്കുവാനായി സ്വർഗ്ഗത്തിന്റെ കിളിവാതിലുകളെ അടയക്കുവാൻ സാത്താനു കഴിഞ്ഞാലും ദൈവകുഞ്ഞുങ്ങളുടെമേൽ പകരുന്ന അനുഗ്രഹ വർഷത്തെ തടയുവാൻ കഴിയുകയില്ല.-ISM124 (1887).LDEMal 138.4

    പരിശുദ്ധാത്മാവിന്റെ വരവിനായി

    അത്യുത്സാഹത്തോടെ പ്രാർത്ഥിക്കണം

    പെന്തെക്കൊസ്ത നാളിൽ ശിഷ്യന്മാർ പ്രാർത്ഥിച്ചതുപോലെ അത്യുത്സാഹത്തോടെ നാം പരിശുദ്ധാത്മാവ് ഇറങ്ങിവരുവാനായി പ്രാർത്ഥിക്കണം. അവർക്ക് അന്ന് അതാവശ്യമായിരുന്നെങ്കിൽ, അതിലധികമായി നമുക്ക് ഇന്ന് ആവശ്യമുണ്ട്.-5T 158 (1882).LDEMal 138.5

    സഭയുടെമേൽ പരിശുദ്ധാത്മാവിന്റെ ഇറങ്ങിവരവ് ഭാവിയിൽ സംഭവിക്കു വാനുള്ള ഒരു കാര്യമായി നോക്കിപ്പാർക്കുന്നു. പക്ഷെ അത് ഇപ്പോൾ കിട്ടുക. എന്നത് സഭയ്ക്ക് അത്യാഹ്ലാദം തരുന്ന ഒന്നാണ്. അതിനുവേണ്ടി ആഗ്രഹി ക്കുക, പ്രാർത്ഥിക്കുക, വിശ്വസിക്കുക. നമുക്ക് അത് വേണം. അത് തരുവാൻ സ്വർഗ്ഗം കാത്തിരിക്കുന്നു.-Ey 701 (1895). LDEMal 138.6

    പരിശുദ്ധാത്മാവിനുവേണ്ടിയുള്ള നമ്മുടെ ആഗ്രഹത്തിന്റെയും വിശ്വാസത്തിന്റെയും അതിൽനിന്നു കിട്ടുന്ന അറിവും വെളിച്ചവും നമ്മൾ ഉപയോഗിക്കുന്നതിന്റെയും അളവിന് ആനുപാതികമായിട്ടായിരിക്കും നമുക്ക് ലഭിക്കുന്ന പരിശുദ്ധാത്മാവിന്റെ അളവ്.-RHMay 5 (1896).LDEMal 138.7

    പരിശുദ്ധാത്മദാനത്തിനായി യാചിക്കുവാനോ നമ്മുടെ പരാതികളാൽ ദൈവത്തെ അസഹ്യപ്പെടുത്തുവാനോ നാം ആഗ്രഹിക്കുന്നില്ല. ഇക്കാര്യത്തിനായി ദൈവത്തെ അസഹ്യപ്പെടുത്തണം എന്നതാണ് ദൈവം ആഗ്രഹിക്കുന്നത്. നമ്മുടെ അപേക്ഷകൾ ദൈവസിംഹാസനത്തിലേക്ക് എത്തിക്കൊണ്ടിരിക്കണം എന്നതാണ് ദൈവം ആഗ്രഹിക്കുന്നത്.-FE 537 (1909).LDEMal 138.8

    യഥാർത്ഥ അനുതാപത്താൽ നമ്മുടെ ഹൃദയങ്ങളെ വിനയപ്പെടുത്തണം

    ദൈവികമായ ഒരു യഥാർത്ഥ ഉണർവ് നമ്മിലുണ്ടാകണം എന്നതാണ് നമ്മുടെ ഏറ്റവും വലിയതും അത്യാവശ്യവുമായ ആവശ്യം. ഇതിനുവേണ്ടി ആഗ്രഹിക്കുന്നതായിരിക്കണം നമ്മുടെ പ്രഥമ ഉത്തരവാദിത്വം. ദൈവ ത്തിൽനിന്നും അനുഗ്രഹങ്ങളെ പ്രാപിക്കുവാൻ നാം അത്യുത്സാഹപൂർവ്വം പരിശ്രമിക്കണം. കാരണം നമ്മിൽ അനുഗ്രഹം ചൊരിയുവാൻ ദൈവത്തിനു മനസ്സിലാത്തതുകൊണ്ടല്ല, നമ്മൾ അത് പ്രാപിക്കുവാൻ തയ്യാറാകാത്തതു കൊണ്ടാണ്. ഭൗമിക പിതാക്കന്മാർ തങ്ങളുടെ മക്കൾക്ക് നല്ല ദാനങ്ങളെ കൊടുക്കുവാൻ ആഗ്രഹിക്കുന്നതിനെക്കാൾ നമ്മുടെ സ്വർഗ്ഗസ്ഥനായ പിതാവ് തന്നോടു യാചിക്കുന്നവർക്ക് പരിശുദ്ധാത്മാവിനെ നൽകുവാൻ എത്ര അധികമായി LDEMal 139.1

    നമ്മുടെ ഇടയിൽ ഒരു വലിയ ഉണർവ് ഉണ്ടാകേണ്ടിയിരിക്കുന്നു. മാനസാന്തരം വന്ന ഒരു ശുശ്രൂഷ ഉണ്ടാകേണ്ടതാണ്. അനുതാപവും ഏറ്റുപറച്ചിലും മാനസാന്തരവും ഉണ്ടാകണം. ദൈവവചനം പ്രസംഗിക്കുന്ന അനേകർക്കും ഹൃദയങ്ങളിൽ യേശുവിന്റെ രൂപപ്പെടുത്തുന്ന കൃപ ഉണ്ടാകേണ്ടതാണ്. സമയം കഴിയുന്നതിനു മുൻപേ കഠിനമായ വേല ചെയ്യേണ്ടതുള്ളതുകൊണ്ട് അവരുടെ മുൻപിൽ യാതൊന്നും തടസ്സമായി നിൽക്കരുത്.-Letter51 (1886).LDEMal 139.2

    ഉണർവിനോടൊപ്പം നവീകരണവും വേണം

    പരിശുദ്ധാത്മാവിന്റെ ശുശ്രൂഷയാൽ ഉണർവും നവീകരണവും ഉണ്ടായിരിക്കണം. ഉണർവും നവീകരണവും രണ്ടു വ്യത്യസ്ത കാര്യങ്ങളാണ്. ഒരു ആത്മീയ ജീവിതത്തിന്റെ പുതുക്കം, മനസ്സിന്റെയും ഹൃദയത്തിന്റെയും ശക്തികളുടെ ഒരു ഉത്തേജനം, ആത്മീയ മരണത്തിൽ നിന്നുമുള്ള ഒരു പുന രുത്ഥാനം എന്നിവയാണ് ഉണർവ് സൂചിപ്പിക്കുന്നത്. ഒരു പുനരൂപീകരണം, ആശയങ്ങളിലും സിദ്ധാന്തങ്ങളിലും ശീലങ്ങളിലും ചെയ്തികളിലുമുള്ള മാറ്റം എന്നിവയാണ് നവീകരണം സൂചിപ്പിക്കുന്നത്. ആത്മാവിന്റെ ഉണർവിനോട് ബന്ധപ്പെടാതിരിക്കുന്നിടത്തോളം നവീകരണം നീതിയുടെ നല്ല ഫലങ്ങളെ ഒരിക്കലും കൊണ്ടുവരികയില്ല. ഉണർവും നവീകരണവും അവയ്ക്ക് നിയോഗിക്കപ്പെട്ടിരിക്കുന്ന വേല ചെയ്യണം. ഇത് ചെയ്യുന്നതിന് അവ ഒരുമിച്ചു ചേരണം . - RHFeb 25 (1902).LDEMal 139.3

    നമ്മുടെ എല്ലാ കിടമത്സരങ്ങളും വിയോജിപ്പും നിർത്തലാക്കണം

    ദൈവവേലക്കാരുടെ ഉള്ളിൽ യേശുക്രിസ്തു വസിക്കുകയും എല്ലാ സ്വാർത്ഥതയും ചാകുകയും അധികാരത്തിനുവേണ്ടിയുള്ള കിടമത്സരങ്ങളും വൈരാഗ്യങ്ങളും ഇല്ലാതാകുകയും ഐക്യത നിലനില്ക്കുകയും പരസ്പര സ്നേഹം മറ്റുള്ളവർ അവരിൽ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന വിധത്തിൽ അവർ തങ്ങളെത്തന്നെ വിശുദ്ധീകരിക്കുകയും ചെയ്യുമ്പോൾLDEMal 140.1

    ദൈവവാഗ്ദത്തത്തിന്റെ ഒരു വള്ളിയോ പുള്ളിയോ ഒരിക്കലും മാറുകയില്ല. എന്നതുപോലെ പരിശുദ്ധാത്മാവിന്റെ കൃപാവർഷം അവരുടെമേൽ ചൊരിയപ്പെടും, പക്ഷെ മറ്റുള്ളവരുടെ വേല അവഗണിക്കുകയും തങ്ങളുടെ വേല മറ്റുള്ളവരുടേതിനെക്കാൾ നല്ലതാണെന്ന് സ്വയം ഭാവിക്കുകയും അവരുടെ വേലയിൽ ദൈവത്തിന്റെ അംഗീകാരം ഇല്ലെന്ന് അവർ തന്നെ തെളിയിക്കുക യുമാണ്. അവരെ അനുഗ്രഹിക്കുവാൻ ദൈവത്തിനു കഴിയുകയില്ല.-ISM 175 (1896).LDEMal 140.2

    യേശുക്രിസ്തുവിനെ നമ്മുടെ സങ്കേതവും കോട്ടയുമായി അംഗീകരിച്ചു കൊണ്ട് നമ്മൾ അവന്റെ മഹാദിവസത്തിൽ നിൽക്കുമ്പോൾ എല്ലാ അസുയയും അധികാരമോഹങ്ങളും കിടമത്സരങ്ങളും നമ്മൾ അകറ്റണം. ഈ ലൗകിക ചിന്തകൾ നമ്മിൽ വീണ്ടും മുളച്ചുവരാതിരിക്കുവാനായി അതിന്റെയെല്ലാം അടിവേരുതന്നെ നാം നശിപ്പിക്കണം. നമ്മെ മുഴുവനായിട്ടു ദൈവസന്നിധിയിൽ സമർപ്പിക്കണം .-TDG 258 (1913).LDEMal 140.3

    ക്രിസ്ത്യാനികൾ അവരിലുള്ള എല്ലാ വിയോജിപ്പും നിർത്തലാക്കി തങ്ങളെത്തന്നെ ദൈവത്തിനു സമർപ്പിച്ചുകൊണ്ട് നഷ്ടപ്പെട്ടുപോയവരുടെ രക്ഷയ്ക്കായി പ്രവർത്തിക്കട്ടെ. വാഗ്ദത്തം ചെയ്യപ്പെട്ട അനുഗ്രഹത്തിനായി അവർ വിശ്വാസത്താൽ യാചിക്കട്ടെ അപ്പോൾ അത് വരും.-8T21 (1904),LDEMal 140.4

    അന്യോന്യം സ്നേഹിക്കുക

    അന്യോന്യമുള്ള വാത്സല്യസ്നേഹം വെളിപ്പെടുത്തുന്നതാണ് ക്രിസ്ത്യാനിത്വം. തന്റെ സൃഷ്ടികളിൽനിന്നും ഉന്നതമായ സ്നേഹം ക്രിസ്തുവിന് ലഭിക്കേണ്ടതാണ്. മനുഷ്യർ തങ്ങളുടെ സഹവാസികൾക്കായി വിശുദ്ധമായ കരുതലുള്ളവരായിരിക്കണമെന്നും ക്രിസ്ത ആഗ്രഹിക്കുന്നു. രക്ഷിക്കപ്പെട്ട ഓരോ ആത്മാവും ദൈവത്തിൽനിന്ന് ആരംഭിക്കുന്ന സ്നേഹത്താലാണ് രക്ഷിക്കപ്പെട്ടത്. യഥാർത്ഥ മാനസാന്തരം എന്നത് സ്വാർത്ഥതയിൽനിന്നുംLDEMal 140.5

    ദൈവത്തോടുള്ള സ്നേഹത്തിലേക്കും അപരനോടുള്ള സ്നേഹത്തിലേക്കുമുള്ള ഒരു മാറ്റമാണ്. --ISM 114,115 (1901).LDEMal 140.6

    ദൈവം ഏറ്റവുമധികം വിലമതിക്കുന്ന ഗുണങ്ങൾ പരോപകാരവും വിശുദ്ധിയുമാണ്. എല്ലാ ക്രിസ്ത്യാനികളും ഈ രണ്ടു ഗുണങ്ങളും തങ്ങളുടെ ജീവിതത്തിൽ ആശ്ലേഷിക്കേണ്ടതാണ്.-5T85 (1882). LDEMal 140.7

    സുവിശേഷത്തെ പിൻതുണയ്ക്കുന്നതിനുള്ള ശക്തമായ വാദം എന്നത് സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന ക്രിസ്ത്യാനിയാണ്.-MH470(1905).LDEMal 140.8

    പരിപൂർണ്ണ സമർപ്പണം ആവശ്യമാണ്

    ഒന്നും മാറ്റിവയ്ക്കാത്ത സമർപ്പണത്തിൽ കുറഞ്ഞ യാതൊന്നും ദൈവം സ്വീകരിക്കയില്ല. അരമനസ്സുള്ളവരും പാപികളുമായ ക്രിസ്ത്യാനികൾക്ക് ഒരിക്കലും സ്വർഗ്ഗരാജ്യത്തിൽ പ്രവേശിപ്പാൻ കഴിയുകയില്ല. അവിടെ അവർക്ക് സന്തോഷം കണ്ടെത്തുവാൻ കഴിയുകയില്ല. കാരണം ആ രാജ കീയ കുടുംബാംഗങ്ങളെ ഭരിക്കുന്ന ഉന്നതവും വിശുദ്ധവുമായ തത്വങ്ങളെ ക്കുറിച്ച് അവർക്ക് ഒന്നും അറിഞ്ഞുകൂടാ. യഥാർത്ഥ ക്രിസ്ത്യാനികളുടെ ആത്മാവിന്റെ കവാടങ്ങൾ സ്വർഗ്ഗത്തിലേക്ക് തുറന്നിരിക്കും. അവൻ കി വുമായുള്ള കൂട്ടായ്മയിൽ ജീവിക്കും. അവരുടെ ഇഷ്ടങ്ങൾ ക്രിസ്തുവിൻ ഇഷ്ടവുമായി യോജിച്ചിരിക്കും, അവന്റെ ഏറ്റവും വലിയ ആഗ്രഹം കി വിനെപ്പോലെ ആയിത്തീരുക എന്നതാണ്.--RH May 16 (1907).LDEMal 141.1

    നമുക്ക് പരിശുദ്ധാത്മാവിനെ ഉപയോഗിക്കുവാൻ കഴിയുകയില്ല. പരിശു ദ്ധാത്മാവ് നമ്മെ ഉപയോഗിക്കണം, പരിശുദ്ധാത്മാവിലൂടെ ദൈവം തന്റെ മക്കളിൽ പ്രവർത്തിക്കുന്നു. “ഇച്ഛിക്കു എന്നതും പ്രവർത്തിക്കു എന്നതും നിങ്ങളിൽ ദൈവമല്ലോ തിരുവുള്ളം ഉണ്ടായിട്ടു പ്രവർത്തിക്കുന്നത്” ഫിലി. 2:13. പക്ഷെ അനേകരും ഇതിനു കീഴ്പ്പെടുന്നില്ല. അവർക്ക് എല്ലാം തനിയെ ചെയ്യുന്നതാണാഗ്രഹം. അതുകൊണ്ടാണ് അവർക്ക് സ്വർഗ്ഗീയ ദാനങ്ങൾ ലഭിക്കാത്തത്. താഴ്മയോടെ ദൈവത്തെ കാത്തിരിക്കുന്നവർക്കും അവന്റെ കൃപയ്ക്കും നിയന്ത്രണത്തിനും വേണ്ടി നോക്കിപ്പാർത്തിരിക്കുന്നവർക്കും മാത്രമേ ആത്മാവിനെ കൊടുക്കുകയുള്ളു.-DA672 (1898).LDEMal 141.2

    പിന്മഴയ്ക്കു വേണ്ടി വഴിയൊരുക്കുക

    ലോകമോഹങ്ങൾ, എല്ലാവിധ തെറ്റായ പ്രവൃത്തികളും വാക്കുകളും സ്വാർത്ഥത, അഹങ്കാരം, വക്രത എന്നിവയിൽ വിജയം വരിച്ചവർക്കല്ലാതെ ആർക്കും ദൈവത്തിൽ നിന്നുള്ള പുതുബലം ലഭിച്ചില്ലെന്നു ഞാൻ കണ്ടു. അതിനാൽ നാം കൂടുതലായി ദൈവത്തോട് അടുത്തടുത്ത് വരികയും കർത്താവിന്റെ ദിവസത്തിലുള്ള ആ യുദ്ധത്തിൽ നിൽക്കുവാൻ കഴിയുന്നതി നുള്ള ഒരുക്കത്തിനായി ശ്രമിക്കുകയും വേണം.-E971 (185 13. - നമ്മുടെ സ്വഭാവത്തിന്റെ ന്യൂനതകൾ പരിഹരിക്കുക, ആത്മാവാകുന്ന ആലയത്തിന്റെ കറകളെല്ലാം നീക്കി ശുദ്ധീകരിക്കുക എന്നിവ നമ്മൾ ചെയ്യേ ണ്ടതാണ്. അപ്പോൾ പെന്തെക്കൊസ്തനാളിൽ ശിഷ്യരിൽ മുൻമഴ ചൊരി ഞ്ഞതുപോലെ നമ്മിൽ പിൻമഴ ചൊരിയപ്പെടും. -5T214(1882).LDEMal 141.3

    എല്ലാ തടസ്സങ്ങളും നീക്കി ദൈവജനം തങ്ങളുടെ പാത വൃത്തിയാക്കുന്ന തുപോലെ സാത്താൻ പേടിക്കുന്നതൊന്നുമില്ല. അപ്പോൾ ദൈവത്തിന് തളർ ന്നുപോകുന്ന സഭയുടെ മേൽ തന്റെ ആത്മാവിനെ പകരുവാൻ കഴിയും.... എല്ലാ പ്രലോഭനങ്ങളെയും ഒളിഞ്ഞും തെളിഞ്ഞുമുള്ള എല്ലാ എതിർപ്പുക ളെയും വിജയപ്രദമായി ചെറുത്തു നിൽക്കുവാൻ കഴിഞ്ഞേക്കും. അത് “സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രെ എന്നു സൈന്യങ്ങളുടെ യഹോവ അരുളിചെയ്യുന്നു” സെഖ. 4:6.-ISM124(1887).LDEMal 141.4

    പിൻമഴ വരികയും എല്ലാ കറകളും കഴുകിക്കളഞ്ഞ ആത്മാക്കളിൽ ദൈവ ത്തിന്റെ അനുഗ്രഹം നിറയുകയും ചെയ്യും. ദൈവസന്നിധിയിൽ നിന്ന് പുതുശക്തി പകരുമ്പോൾ അതിനു നമ്മൾ യോഗ്യരാകുവാൻ അഥവാ പരിശുദ്ധാത്മാവിന്റെ സ്ഥാനത്തിനു യോഗ്യരാകുവാൻ നമ്മുടെ ആത്മാക്കളെ ദൈവത്തിനു സമർപ്പിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്.-ISM191 (1892).LDEMal 142.1

    ക്രിസ്തുവിന്റെ സേവനത്തിൽ കർത്തവ്യ നിരതരാകുക

    സഭകൾ ജീവനുള്ളതും കർത്തവ്യനിരതവും ആകുമ്പോൾ അവരുടെ ആത്മാർത്ഥമായ അഭ്യർത്ഥനയ്ക്ക് മറുപടിയായി പരിശുദ്ധാത്മാവിനെ നൽകും. അപ്പോൾ സ്വർഗ്ഗത്തിന്റെ കിളിവാതിലുകളെ തുറന്ന് പിൻമഴ ചൊരിയപ്പെടും.-RHFeb 25 (1890).LDEMal 142.2

    ദൈവത്തോടൊത്ത് വേലക്കാരാകുക എന്നതിന്റെ അർത്ഥം അനുഭവങ്ങ ളിലൂടെ മനസ്സിലാക്കിയ ഒരുകൂട്ടം പ്രബുദ്ധരായ ജനം ഉണ്ടാകുന്നതുവരെ ഭൂമിയെ മുഴുവൻ തന്റെ തേജസ്സിനാൽ പ്രകാശിപ്പിക്കുന്ന പരിശുദ്ധാത്മാ വിന്റെ ഒരു വലിയ വർഷച്ചാറ്റൽ ഉണ്ടാവുകയില്ല. നമുക്ക് ക്രിസ്തുവിന്റെ വേലയ്ക്കായി പൂർണ്ണ ഹൃദയത്തോടെയുള്ള സമർപ്പണമുണ്ടാകുമ്പോൾ അളവില്ലാതെ പരിശുദ്ധാത്മാവിനെ പകരണമെന്നു ദൈവം ആഗ്രഹിക്കും. പക്ഷെ സഭയുടെ ഒരു വലിയ ഭാഗം ദൈവത്തോടൊത്ത് വേലക്കാരാകാതെ അത് ഉണ്ടാകുകയില്ല.-Chs 253 (1896).LDEMal 142.3

    സഭയിൽനിന്നും ഉദാസീനതയുടെയും അലസതയുടെയും നിന്ദ തുടച്ചു മാറ്റപ്പെടുമ്പോൾ ദൈവത്തിന്റെ ആത്മാവ് അനുഗ്രഹപൂർവ്വം വെളിപ്പെടും, ദിവ്യശക്തി വെളിപ്പെടും, സൈന്യങ്ങളുടെ യഹോവയുടെ പ്രവർത്തനം നട കാണും ,-9T46 (1909)LDEMal 142.4

    ഒരുക്കമുളളവരായിരിക്കുക

    പിന്മഴയെച്ചൊല്ലി നാം വിഷമിക്കേണ്ടതില്ല, ഹൃദയമൊരുക്കി സ്വർഗ്ഗീയ മാരി സ്വീകരിക്കുവാൻ തയ്യാറായിക്കൊണ്ട് പിന്മഴ എന്റെ ഹൃദയത്തിൽ വീഴട്ടെ, മൂന്നാം ദൂതനോടു ചേരുന്ന തേജസേറിയ ദൂതന്റെ പ്രകാശം എന്റെ മേൽ പതിക്കട്ടെ; ആ വേലയിൽ ഒരു പങ്കു എനിക്കു തരുക, ദുതുഘോഷണം ഞാനും നടത്തട്ടെ; ക്രിസ്തുവിനോടൊപ്പം ഞാനും ഒരു സഹപ്രവർത്തകനാകട്ടെ” എന്നീവണ്ണം പ്രാർത്ഥന തുടരുക. അങ്ങനെ ദൈവത്തെ അന്വേഷിക്കുകയെന്നത് അവന്റെ കൃപ നിങ്ങൾക്കു അന്ന് നിങ്ങളെ എല്ലാ സമയവും യോഗ്യതയുള്ളവരാക്കി നിർത്തുകയാണ് ചെയ്യുന്നത് എന്ന് ഞാൻ പറഞ്ഞു കൊള്ളട്ടെ.-UL 283 (1891).LDEMal 142.5

    വേഗത്തിലും അതിശക്തമായും ഉത്തരം വരുകയോ അഥവാ ദിവസങ്ങളോ ആഴ്ചകളോ വൈകുകയോ നമ്മുടെ വിശ്വാസം ശോധന ചെയ്യപ്പെടുകയോ ചെയ്തേക്കാം. നമ്മുടെ പ്രാർത്ഥനയ്ക്ക് എങ്ങനെ എപ്പോൾ ഉത്തരം തരണമെന്നു ദൈവത്തിനറിയാം, ദിവ്യചാലുമായി ബന്ധത്തിലായിരിക്കുക യെന്നത് നമ്മുടെ വേലയുടെ ഭാഗമാണ്. വേലയുടെ ദൈവത്തിന്റെ ഭാഗത്തിനു ഉത്തരവാദി ദൈവമാണ്. വാഗ്ദത്തം ചെയ്തവൻ വിശ്വസ്തനാണ്. ഏകഹൃദയത്തോടും ഒരുമനപ്പെട്ടും എല്ലാ പകയും പിണക്കവും മാറ്റിവച്ച് താഴ്മയുള്ള അപേക്ഷകനെപ്പോലെ നോക്കിപ്പാർത്തിരിക്കുകയെന്നത് നമ്മുടെ മഹത്തും പ്രധാനപ്പെട്ടതുമായ കാര്യമാണ്. പെന്തെക്കൊസ്ദിനത്തിൽ പ്രാർത്ഥിച്ചും കാത്തുമിരുന്നവർക്കുവേണ്ടി നമ്മുടെ പ്രതിനിധിയും നായകനുമായ യേശു ചെയതത് നമുക്കുവേണ്ടിയും ചെയ്യുവാൻ ഒരുക്കമു ള്ളവനാണ്.-3 SP272(1878). LDEMal 143.1

    ആത്മമാരി എപ്പോൾ ഉണ്ടാകുമെന്നും ഈ ഭൂമിയിലെ വേല അവസാനി പ്പിക്കുന്നതിന് മൂന്നാം ദൂതനോടൊപ്പം ചേരുവാൻ ശക്തനായ ദൂതൻ എപ്പോൾ സ്വർഗ്ഗത്തിൽ നിന്നിറങ്ങി വരുമെന്നുമുള്ളതിന് പ്രത്യേകിച്ചൊരു സമയം എനിക്കില്ല. നമ്മുടെ വിളക്കു തെളിച്ചതും കത്തിക്കൊണ്ടിരിക്കുന്ന തുമായ അവസ്ഥയിലാക്കി സ്വർഗ്ഗീയ മാരിക്കുവേണ്ടി ഒരുങ്ങിയിരിക്കുക യാണ് സുരക്ഷിതം എന്നതു മാത്രമാണ് എന്റെ സന്ദേശം,-1 SM 192 (1892).LDEMal 143.2

    എല്ലാവരും പിന്മഴ പ്രാപിക്കുകയില്ല

    ദൈവത്തിന്റെ ജനം അവരുടെ ഭാഗത്തുനിന്നുമുള്ള ഒരു പ്രയത്നവും കൂടാതെ അവരുടെമേൽ ആത്മവർഷമുണ്ടായി തെറ്റുകളെ തിരുത്തുകയും മാറ്റുകയും ചെയ്യുന്നതിനും അത് അവരെ അവരുടെ ജഡത്തിന്റെയും ആത്മാവിന്റെയും അശുദ്ധികളിൽനിന്നു ശുദ്ധീകരിച്ച് മൂന്നാം ദൂതന്റെ ആർപ്പുവിളിയിൽ ചേരുവാൻ യോഗ്യതയുള്ളവരാക്കുകയും ചെയ്യുന്നതിനും കാത്തിരുന്നാൽ അവർ കുറവുള്ളവരായി കാണപ്പെടും.-1T619(1861). LDEMal 143.3

    സഭ മുഴുവനും ജീവങ്കലേക്കു വരുന്നത് കാണുവാൻ നിങ്ങൾ ആശിക്കുന്നുണ്ടോ? ആ സമയം ഒരിക്കലും വരുകയില്ല. മാനസാന്തരപ്പെടാത്തവരും ആത്മാർത്ഥവും ഫലപ്രദവുമായ പ്രാർത്ഥനയ്ക്ക് ചേരാത്തതുമായ വ്യക്തികൾ സഭയിലുണ്ട്. വ്യക്തിപരമായി നാം വേലയിൽ പ്രവേശിക്കണം. നാം കുറച്ചു സംസാരിക്കുകയും കൂടുതൽ പ്രാർത്ഥിക്കുകയും വേണം.-1 SM 122 (1887).LDEMal 143.4

    ആത്മവർഷമുണ്ടായപ്പോൾ അഥവാ മുന്മഴ ചൊരിഞ്ഞപ്പോൾ അത് സ്വീകരിക്കാതെയും വിലമതിക്കാതെയുമിരുന്നവർ പിന്മഴയുടെ വിലയറിയുകയോ കാണുകയോ ചെയ്യുകയില്ല എന്നതിന് നാം ഉറപ്പുള്ളവരായേക്കാം .-TM 399 (1896).LDEMal 143.5

    ലഭിച്ച വെളിച്ചത്തിനൊത്തവണ്ണം ജീവിക്കുന്നവർക്കു മാത്രമേ വലിയ വെളിച്ചമുണ്ടാകുകയുള്ളു. കർമ്മോന്മുഖമായ ക്രിസ്തീയ ഗുണവിശേഷങ്ങളുടെ ദൃഷ്ടാന്തീകരണത്തിൽ ദിനന്തോറും നാം മുന്നേറുന്നില്ലെങ്കിൽ പരിശുദ്ധാത്മാവിന്റെ പിന്മഴയിലൂടെയുള്ള വെളിപ്പെടൽ നാം തിരിച്ചറിയുകയില്ല. നമുക്കു ചുറ്റുമുള്ള എല്ലാ ഹൃദയങ്ങളിലും അത് വീഴുകയായിരിക്കും, എന്നാൽ നാമതു തിരിച്ചറിയുകയോ പ്രാപിക്കുകയോ ഇല്ല.-TM 507 (1897).LDEMal 143.6

    നിർണ്ണായകമാംവിധം പ്രയത്നിക്കാതെ പരിശുദ്ധാത്മാവ് പ്രവർത്തിക്കുന്നതിന് വെറുതെ കാത്തിരിക്കുന്നവർ അന്ധകാരത്തിൽ നശിച്ചുപോകും. ദൈവവേലയിൽ ഒന്നും ചെയ്യാതെ നിശ്ചലമായി ഇരിക്കേണ്ടവരല്ല നിങ്ങൾ.-Chs 228 (1903).LDEMal 144.1

    Larger font
    Smaller font
    Copy
    Print
    Contents