Loading...
Larger font
Smaller font
Copy
Print
Contents

അന്ത്യകാല സംഭവങ്ങൾ

 - Contents
 • Results
 • Related
 • Featured
No results found for: "".
 • Weighted Relevancy
 • Content Sequence
 • Relevancy
 • Earliest First
 • Latest First
  Larger font
  Smaller font
  Copy
  Print
  Contents

  12 - ഉലയ്ക്കൽ

  സഭാംഗത്വം രക്ഷയ്ക്കുറപ്പല്ല

  സഭാപുസ്തകത്തിൽ പേർ രേഖപ്പെടുത്തിയിരിക്കുന്നവരുടെ കൂട്ടത്തിൽ 20 പേരിൽ ഒരാൾപോലും അവരുടെ ഭൗമിക ചരിത്രം അവസാനിപ്പിക്കുവാൻ ഒരുങ്ങിയവരല്ല എന്ന പരിപാവനമായ പ്രസ്താവനയാണ് ഞാൻ സഭയോടു ണ്ടാക്കുന്നത്. അവർ ലോകത്തിൽ സാധാരണ പാപികളെപ്പോലെ ദൈവവും പ്രത്യാശയും ഇല്ലാത്തവരാണ്.-Chs 41 (1893).LDEMal 127.1

  സത്യം കേൾക്കുവാനും സ്വീകരിക്കുവാനും അവസരങ്ങളുള്ളവരുംദൈവത്തിന്റെ കല്പനയനുസരിക്കുന്നവരെന്ന് പറഞ്ഞുകൊണ്ട് സെവന്ത് -ഡെ അഡ്വന്റിസ്റ്റു സഭയോട് ചേർന്നവരും ആകുന്നു എങ്കിലും നാമധേയ സഭകളെക്കാളും കൂടുതൽ ഓജസ്സും സമർപ്പണവും ഇല്ലാത്തവരാണ്.LDEMal 127.2

  ദൈവിക കല്പനകളെ എതിർക്കുന്ന സഭകൾ ബാധകൾ സ്വീകരിക്കുന്നതു പോലെ തന്നെ അവരും സ്വീകരിക്കും.-19 MR 176 (1898).LDEMal 127.3

  ഗോതമ്പിൽ നിന്നും പതിർ വേർതിരിക്കപ്പെടുന്നു

  സഭയിൽ വിഭജനങ്ങൾ ഉണ്ടാകും. രണ്ടു കൂട്ടർ ഉയർന്നുവരും. കൊയ്ത്തോളം ഗോതമ്പും കളയും ഒരുമിച്ചു വളരും.-2 SM114(1896).LDEMal 127.4

  അരിപ്പയുടെ ഒരു ഉലയ്ക്കൽ ഉണ്ടാകും. ഗോതമ്പിൽനിന്നും പതിര് വേർതിരിക്കപ്പെടണം. അധർമ്മം പെരുകുന്നതുകൊണ്ട് അനേകരുടെ വിശ്വാസം തണുത്തുപോകുന്നു. യഥാർത്ഥമായത് ബലവത്തായിരിക്കേണ്ട സമയം ഇതാണ്.-Letter 46 (1887). LDEMal 127.5

  ദാഥാന്റെയും അബീരാമിന്റെയും മത്സരത്തിന്റെ ചരിത്രം ആവർത്തിക്കപ്പെടുന്നു, കാലത്തിന്റെ അന്ത്യംവരെ ഇത് ആവർത്തിക്കപ്പെടും. കർത്താവിന്റെ വശത്ത് ആരുണ്ടായിരിക്കും? ആര് വഞ്ചിക്കപ്പെടും, മറിച്ച് ആര് വഞ്ചകർ ആയിത്തീരുന്നു?-Letter 15 (1892).LDEMal 127.6

  കർത്താവ് വേഗം വരുന്നു. നമ്മുടെയിടയിൽ സത്യത്തെ സ്നേഹിക്കാ ത്തവരും അഥവാ ദൈവത്തെ മാനിക്കാത്തവരുമായ മനുഷ്യർ ഉള്ളതു കൊണ്ട് സഭയിൽ ശുദ്ധീകരണത്തിന്റെയും തരംതിരിക്കലിന്റെയും ഒരു പ്രക്രിയ ഉണ്ടാകണം .-RH March 19(1895).LDEMal 127.7

  ഉലയ്ക്കുവാൻ കഴിയുന്ന സകലവും ഉലയ്ക്കപ്പെടുന്ന ഒരു ഉലയ്ക്കലിന്റെ സമയത്താണ് നാം ജീവിക്കുന്നത്. സത്യം അറിയാകുന്നവർ വാക്കിലും പ്രവൃത്തിയിലുംകൂടെ ദൈവത്തിന്റെ കല്പന അനുസരിക്കുന്നില്ലെങ്കിൽ ദൈവം ഒരു ഒഴികഴിവും കൊടുക്കുകയില്ല.-61 332 (1900).LDEMal 127.8

  പീഡനം സദയെ ശുദ്ധീകരിക്കുന്നു

  അഭിവൃദ്ധി ഒരു കൂട്ടം മതവിശ്വാസ പ്രഖ്യാപകരെ ജനിപ്പിക്കുന്നു. ആപത്തുകാലം അവരെ സഭയിൽനിന്നും നിർമ്മാർജ്ജനം ചെയ്യുന്നു. -4T 89 (1876).LDEMal 128.1

  ഓരോരുത്തരുടേയും മേൽ പരീക്ഷ വരുവാനുള്ള സമയം വിദൂരതയിലല്ല. മൃഗത്തിന്റെ മുദ്ര നമ്മുടെമേൽ അടിച്ചേല്പിക്കപ്പെടും. പടിപടിയായി ലോകത്തിന്റെ ആവശ്യങ്ങൾക്കു കീഴ്പ്പെട്ടുപോയവർക്കും ലോകപകാര മുള്ള പതിവുകളോട് ഒത്തുചേർന്നവർക്കും പരിഹാസം, നിന്ദ, ജയിലറയുടെ ഭീഷണി, മരണം എന്നിവയ്ക്ക് മുന്നിൽ കീഴടങ്ങുക അത്ര പ്രയാസമല്ല. ദൈവത്തിന്റെ കല്പനകൾക്കും മനുഷ്യന്റെ കല്പനകൾക്കും മദ്ധ്യയാണ് പോരാട്ടം. ഈ സമയം സഭയുടെ മാലിന്യങ്ങളിൽ നിന്നും സ്വർണ്ണം വേർതിരി ക്കപ്പെടും.--ST81 (1882),LDEMal 128.2

  പീഡനത്തിന്റെ അസാന്നിദ്ധ്യത്തിൽ നല്ലതും ചോദ്യം ചെയ്യപ്പെടാത്തതുമായ ക്രിസ്ത്യാനിത്വം ഉണ്ടെന്ന രീതിയിൽ പ്രത്യക്ഷപ്പെടുന്നതും, എന്നാൽ ഒരു പീഡനം ഉയർന്നു വരേണ്ടിവന്നാൽ വിട്ടുപോകുന്നതുമായ മനുഷ്യർ നമ്മുടെ നിരയിലുണ്ട്.-Ev360(1890).LDEMal 128.3

  ദൈവത്തിന്റെ കല്പനയെ ഇല്ലായ്മ ചെയ്യുമ്പോൾ സഭ അഗ്നിശോധനയിലൂടെ കടന്നുപോകുകയും നാം ഇപ്പോൾ നോക്കിപ്പാർക്കുന്നതിനാനുപാതികമായി ഒരു വലിയ കൂട്ടം വഞ്ചനാത്മാവിനും സാത്താന്റെ ഉപദേശങ്ങൾക്കും ചെവി കൊടുക്കുകയും ചെയ്യും.-2SM 368 (1891).LDEMal 128.4

  ഉപരിപ്ലവത്തിലുളളവർ വിശ്വാസം ഉപേക്ഷിക്കും

  സമാധാനത്തിന്റെയും സമൃദ്ധിയുടെയും സമയത്ത് ചെയ്യുവാൻ സഭ പരാജയപ്പെട്ട വേല ഭയങ്കരമായ പ്രതിസന്ധിയുടെയും നിരാശയുടെയും വിലക്കപ്പെട്ട സാഹചര്യങ്ങളിലായി ചെയ്യേണ്ടിവരും. ലൗകിക അനുരൂപത നിശ്ശബ്ദമാക്കിയ അഥവാ പിടിച്ചുവച്ച മുന്നറിയിപ്പ് വിശ്വാസത്തിന്റെ ശ്രതുവിൽ നിന്നുമുള്ള നിഷ്ടൂരമായ എതിർപ്പിൽ കൊടുക്കേണ്ടിവരും. അപ്പോൾ എങ്ങും തൊടാതെ നിൽക്കുന്നവരും യാഥാസ്ഥിതികരുമായവർ അവരുടെ സ്വാധീനംകൊണ്ട് വേലയുടെ പുരോഗതിക്കു ഭംഗം വരുത്തി. അവർ വിശ്വാ സമുപേക്ഷിക്കുകയും ചെയ്യും . -5T463 (1885).LDEMal 128.5

  ദൈവം തന്റെ ജനത്തെ അനുഗ്രഹിക്കുകയും സാത്താന്റെ വഞ്ചനകൾ വിവേചിച്ചറിയുവാൻ അവരെ ഒരുക്കുകയും ചെയ്യുന്നു എന്ന് അവൻ കാണുമ്പോൾ ആത്മാക്കളുടെ കൊയ്ത്ത് നടത്തുന്നതിന് ഒരുവശത്ത് മതഭ്രാന്തും മറുവശത്ത് തണുത്ത ആചാരാനുഷ്ഠാനങ്ങളും കൊണ്ടുവരുന്നതിന് അവന്റെ സർവ്വശക്തിയുമുപയോഗിക്കുന്നു.-2 SM 19 (1890).LDEMal 128.6

  സത്യത്തെ സംബന്ധിച്ച് ബുദ്ധിശക്തിയുള്ളവരാകുവാൻ പദവികളും അവസരങ്ങളുമുണ്ടായിരുന്നിട്ടും ദൈവത്തിനു പൂർത്തിയാക്കുവാൻ കഴിയുമായിരുന്നതിനെതിരായി പ്രവർത്തിക്കുന്നവരെ ശുദ്ധീകരിക്കും, കാരണം താല്പര്യങ്ങൾ വിഭജിക്കപ്പെട്ട ഒരു മനുഷ്യന്റെയും സേവനത്ത ദൈവം സ്വീകരിക്കുന്നില്ല.-Ms 64 (1898).LDEMal 129.1

  നമുക്കുചുറ്റും കഷ്ടതകൾ വർദ്ധിക്കുമ്പോൾ നമ്മുടെ നിരയിൽ വേർതിരിവ്, ഐക്യത ഇവ രണ്ടും കാണപ്പെടും. യുദ്ധത്തിന്റെ ആയുധങ്ങളേന്തുവാൻ ഇപ്പോൾ തയ്യാറായിരിക്കുന്ന ചിലർ യഥാർത്ഥ കഷ്ടതയുടെ സമയം വരുമ്പോൾ ഉറപ്പുള്ള പാറമേൽ അവർ പണിയപ്പെട്ടിട്ടില്ല എന്നു തെളിയിക്കപ്പെടും.; അവർ പരീക്ഷയിൽ വീണുപോകും. വലിയ വെളിച്ചവും (പ്രത്യേകാ വസരങ്ങളുമൊക്കെയുണ്ടായിരുന്നിട്ടും അവയെ നല്ലവണ്ണം വളർത്തിയെടുക്കാത്തവർ ഒരിക്കലല്ലെങ്കിൽ മറ്റൊരു സമയത്ത് നമ്മിൽ നിന്നും പുറത്തുപോകും .--61400(1900).LDEMal 129.2

  നേരായുളള സാക്ഷ്യം ഒരു ഉലയ്ക്കലുണ്ടാക്കുന്നു

  ഞാൻ കണ്ട ഉലയ്ക്കലിന്റെ അർത്ഥം ഞാനാരാഞ്ഞു, ലവൊദിക്യ സഭയിലെ സത്യവാനായ സാക്ഷിയുടെ ഉപദേശം ആവശ്യപ്പെടുന്ന നേരുള്ള സാക്ഷ്യം കാരണമുണ്ടാകുന്നതാണെന്ന് എനിക്കു കാണിച്ചുതന്നു. ഇത് സ്വീകരിക്കുന്നവന്റെ ഹൃദയത്തിൽ അതിന്റെ ഫലമുണ്ടാകുകയും നിലവാരത്തെ ഉയർത്തുകയും നേരുള്ള സത്യം ചൊരിയുകയും ചെയ്യും. ചിലർ ഈ നേരുള്ള സാക്ഷ്യം വഹിക്കുകയില്ല. അവർ അതിനെതിരെ എഴുന്നേൽക്കു കയും അത് ദൈവജനത്തിനിടയിൽ ഒരു ഉലയ്ക്കൽ ഉണ്ടാകുവാൻ കാരണമാക്കുകയും ചെയ്യും .-IT 181 (1857).LDEMal 129.3

  ആഖാൻ ചെയ്തതുപോലെ, തങ്ങളെത്തന്നെ രക്ഷിക്കുന്നതിനുവേണ്ടി വളരെ വൈകി ഏറ്റുപറച്ചിലുകൾ നടത്തുന്നവർ നമ്മുടെ ഇടയിലുണ്ട്.LDEMal 129.4

  അവർ ശരിയോട് യോജിപ്പിലാകുന്നില്ല. ഹൃദയത്തിലേക്കു കടന്നുചെ ല്ലുന്ന സത്യസന്ധമായ സാക്ഷ്യങ്ങളെ അവർ നിന്ദിക്കുകയും മുന്നറിയിപ്പുകൾ നൽകുന്നവരെ നിശ്ശബ്ദരാക്കുമ്പോൾ സന്തോഷിക്കുകയും ചെയ്യുന്നു.-31 272(1873).LDEMal 129.5

  കഴിഞ്ഞ നാളുകളിലുണ്ടായിരുന്ന സത്യസന്ധമായ സാക്ഷീകരണങ്ങളുടെ ഒരു പുനർജീവനത്തിനായി ദൈവം വിളിക്കുന്നു. ആത്മീയ ജീവിതത്തിന്റെ പുനരുദ്ധാരണത്തിനുവേണ്ടിയാണ് അവൻ വിളിക്കുന്നത്. അവന്റെ ജനത്തിന്റെ ആത്മീയ ഊർജ്ജമെല്ലാം നാളുകളായി മരവിച്ച അവസ്ഥയിലാണ് എങ്കിലും ഈ വ്യക്തമായ മരണത്തിൽനിന്നുമുള്ള ഒരു ഉയിർത്തെഴുന്നേൽപ്പ് ഉണ്ടാകേണ്ടത് ആവശ്യമാണ്. പ്രാർത്ഥനയാലും പാപം ഏറ്റുപറഞ്ഞുകൊണ്ടും നമുക്ക് രാജാവിന്റെ പാതയൊരുക്കാം.-8T 297 (1904).LDEMal 129.6

  നീതിപൂർവ്വമല്ലാത്ത വിമർശനം ആത്മാക്കളുടെ നഷ്ടത്തിനു കാരണമാകുന്നു

  ഒരിക്കൽ സത്യത്തിൽ സന്തോഷിച്ചിരുന്ന കുടുംബങ്ങൾ അവരെ സ്നേഹിച്ചവരെയും അവർക്ക് നല്ല ഉപദേശങ്ങൾ കൊടുത്തിരുന്നവ രെയുംകുറിച്ചുള്ള അപവാദപ്രചരണവും കള്ളങ്ങളും കേട്ടിട്ട് നഷ്ടപ്പെടുന്ന അനുഭവങ്ങൾ ഇക്കാലത്തു ഉണ്ടായിട്ടുണ്ട്, ഭാവിയിലുണ്ടാവുകയും ചെയ്യും. ഈ കള്ളങ്ങളാകുന്ന കളകൾ വിതയ്ക്കപ്പെടുവാൻ അവർ ഹൃദയം തുറന്നു കൊടുക്കുകയും ഗോതമ്പിനോടുകൂടെ കളകൾ വളർന്നുവരികയും അവ ശക്തി പ്രാപിക്കുകയും ഗോതമ്പു കുറഞ്ഞുവരികയും അങ്ങനെ വിലയേറിയ സത്യങ്ങൾക്ക് അവരിൽ ശക്തിയില്ലാതെ വരികയും ചെയ്തു. TM 411 (1898).LDEMal 130.1

  തെറ്റായ ഉപദേശങ്ങൾ ചിലരെ അകറ്റിക്കളയുന്നു

  ശാസ്ത്രത്തെയും മതത്തെയും പരസ്പര വിരുദ്ധങ്ങളായി മനുഷ്യൻ കണക്കാക്കുന്നതിനു കാരണം പരിമിതികളുള്ള മനുഷ്യൻ ദൈവത്തിന്റെ ശക്തിയെയും മഹത്വത്തെയും ഗ്രഹിക്കുന്നില്ല എന്നുള്ളതാണ്. വേദപുസ്ത കത്തിലെ ഈ വാക്യങ്ങൾ എനിക്കു കാണിച്ചുതന്നു, “ശിഷ്യന്മാർ തങ്ങളുടെ പിന്നാലെ വലിച്ചുകളവാനായി വിപരീതോപദേശം പ്രസ്താവിക്കുന്ന പുരുഷന്മാർ നിങ്ങളുടെ ഇടയിൽനിന്നും എഴുന്നേൽക്കും (അപ്പൊ. 20:30). ദൈവജനത്തിനിടയിൽ ഇത് ഉറപ്പായും കാണപ്പെടും.-Ev593 (1990).LDEMal 130.2

  ഒരിടത്തും ഉറച്ചുനിൽക്കാത്ത ഉപരിതല വായനക്കാർ, സഭയിൽ കുലുക്കമുണ്ടാകുമ്പോൾ തെറ്റായ സിദ്ധാന്തങ്ങൾ കടന്നുവരുന്നതിലൂടെ ഒഴുകുന്ന മണൽപോലെയാകുന്നു. അസന്തുഷ്ടിയുടെ ഉയർന്ന വികാരത്താൽ അവർ ഏതു പക്ഷത്തേക്കും ചായും .-TM112 (1897).LDEMal 130.3

  സത്യത്തോട് സ്നേഹമില്ലാതെ അവർ ശ്രതുവിന്റെ തന്ത്രങ്ങളാൽ സ്വാധീ നിക്കപ്പെട്ട് സാത്താന്റെ ഉപദേശങ്ങൾക്കും പ്രലോഭനത്തിന്റെ ആത്മാവിനും ചെവികൊടുത്തുകൊണ്ട് വിശ്വാസത്തിൽനിന്ന് അകന്നുപോകുന്നു. - 61 401 (1900).LDEMal 130.4

  വിശുദ്ധമന്ദിരം എന്നൊന്നില്ല എന്നതുപോലെയുള്ള തെറ്റായ ഉപദേശങ്ങൾ ശ്രതുവായവൻ കൊണ്ടുവരും. വിശ്വാസത്തിൽനിന്നു വിട്ടുപോകേണ്ടതിന്റെ കാരണങ്ങളിലൊരെണ്ണമിതായിരിക്കും.--Ev 224(1905).LDEMal 130.5

  സാക്ഷ്യങ്ങളുടെ ത്യജിക്കൽ വിശ്വാസത്യാഗത്തിനു കാരണമാകുന്നു

  ഒരു കാര്യം ഉറപ്പാണ്; സാത്താന്റെ കൊടിക്കീഴിൽ അണിനിരക്കുന്ന സെവന്ത്-ഡേ അഡ്വന്റിസ്റ്റുകാർ ആദ്യം ത്യജിക്കുന്നത് ദൈവാത്മാവിന്റെ സാക്ഷ്യങ്ങളിലുള്ള താക്കീതുകളെയും ശാസനകളെയുമായിരിക്കും,-3SM 84(1903).LDEMal 130.6

  ദൈവാത്മാവിന്റെ സാക്ഷ്യങ്ങൾക്ക് ഒരു ഫലവുമില്ലെന്ന് വരുത്തി ത്തീർക്കുന്നതായിരിക്കും സാത്താന്റെ ഏറ്റവും അവസാനത്തെ വഞ്ചന. “ദർശനം ഇല്ലാത്തിടത്ത് ജനം നശിക്കുന്നു” (സദൃശ. 29: 18). യഥാർത്ഥ സാക്ഷ്യങ്ങളിലൂള്ള ദൈവത്തിന്റെ ശേഷിപ്പുജനത്തിന്റെ വിശ്വാസത്തെ അസ്ഥിരപ്പെടുത്തുവാൻ സാത്താൻ തന്റെ വിവിധ ചാരന്മാരിലൂടെയും വിവിധ മാർഗ്ഗങ്ങളിലൂടെയും സമർത്ഥമായി പ്രവർത്തിക്കും. --ISM48 (1890).LDEMal 130.7

  സാക്ഷ്യങ്ങളിലുള്ള നമ്മുടെ സ്വന്തം ജനങ്ങളുടെ വിശ്വാസത്തെ അസ്ഥി രപ്പെടുത്തുവാൻ ശത്രുവായവൻ തന്റെ അതിവിദഗ്ദ്ധമായ തന്ത്രങ്ങളിലൂടെ പരിശ്രമിക്കുന്നു. അത് സാത്താൻ രൂപകല്പന ചെയ്തതുപോലെയായിരിക്കും. ദൈവാത്മാവിന്റെ സാക്ഷ്യങ്ങളിലൂടെയുള്ള താക്കീതുകളെയും ശാസ നകളെയും ശ്രദ്ധിക്കാതിരിക്കുവാനായി ജനങ്ങളെ ഒരുക്കുന്നവർക്ക് ജീവിതത്തിലേക്ക് തെറ്റുകളുടെ ഒരു വേലിയേറ്റം ഉണ്ടാകുന്നതായി കാണും.-3SM 83(1890).LDEMal 131.1

  സാക്ഷ്യങ്ങളിലുള്ള ദൈവജനത്തിന്റെ വിശ്വാസത്തെ ബലഹീനമാക്കുക യെന്നത് സാത്താന്റെ പദ്ധതിയാണ്. അതിനുശേഷം നമ്മുടെ വിശ്വാസത്തിന്റെ പ്രധാന തത്വങ്ങളിൽ സംശയം ജനിപ്പിക്കും അവസാനം ദൈവവചനത്തെപ്പോലും അവിശ്വസിക്കുന്ന രീതിയിലാക്കുകയും ആ വ്യക്തിയെ നിത്യനാശത്തിലേക്കു നയിക്കുകയും ചെയ്യും. ഒരിക്കൽ വിശ്വസിച്ചിരുന്ന സാക്ഷ്യങ്ങളെ അവിശ്വസിക്കുകയും ഉപേക്ഷിക്കുകയും ചെയ്യുമ്പോൾ ഈ വഞ്ചിക്കപ്പെട്ടവർ അവിടെവച്ച് നിറുത്തുകയില്ല എന്ന് സാത്താനറിയാം. ഒരി ക്കലും സൗഖ്യമാക്കുവാൻ കഴിയാത്തതും അവസാനം നാശത്തിലേക്കു നയിക്കുന്നതുമായ ദൈവവചനത്തിന്റെ ഒരു തുറന്ന നിഷേധത്തിൽ അവർ എത്തുന്നതുവരെ ഇരട്ടി ശക്തിയോടെ അവൻ പരിശ്രമിക്കും.-4T211,LDEMal 131.2

  സഭാനേതാക്കന്മാരുടെ ഇടയിൽ കൂറുമാറ്റം

  പ്രകാശം കണ്ട് നമ്മൾ അഭിനന്ദിച്ചിരുന്ന പല നക്ഷത്രങ്ങളും അന്ധകാരത്തിലേക്കു പോകും .-PK 188 (c. 1914).LDEMal 131.3

  ദൈവം വളരെയധികം ആദരിച്ചിരുന്ന പല പുരുഷന്മാരും ലോകചരിത ത്തിന്റെ അവസാനഭാഗങ്ങളിൽ പുരാതന യിസ്രായേലിന്റെ മാതൃക പിൻതുടരും.... യേശുക്രിസ്തു തന്റെ ഉപദേശങ്ങളിലൂടെ സ്ഥാപിച്ചിരുന്ന തത്വങ്ങളിൽ നിന്നുമുള്ള വേർപിരിയൽ, ലൂസിഫറിന്റെ വിവേകശൂന്യമായ പ്രവർത്തന ത്തിൻകീഴിൽ നടക്കുന്ന തെറ്റായ ചെയ്തികളെ ന്യായീകരിക്കുവാൻ മാനുഷിക പദ്ധതികളിലൂടെ തിരുവചനങ്ങളെ ഉപയോഗിക്കുകയും മനുഷ്യരെ തെറ്റിദ്ധാരണയിൽത്തന്നെ ഉറപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ മനുഷ്യരെ അവരുടെ തെറ്റായ ചെയ്തികളിൽനിന്നും അകറ്റി നിർത്തുവാനാവശ്യമായ സത്യം ചോർച്ചയുള്ള പാത്രത്തിൽനിന്നും വെള്ളം ചോർന്നുപോകുന്നതു പോലെ അവരിൽനിന്നും നഷ്ടപ്പെടുന്നു.-13 MR 379, 381 (1904). LDEMal 131.4

  അനേകരും തങ്ങൾ ക്രിസ്തുവിനോടൊപ്പം അല്ല എന്നും ലോകസംബ ന്ധമായി മരിച്ചവരല്ല എന്നും അവർ അവനോടൊപ്പം ജീവിക്കുന്നില്ല എന്നും കാണിക്കും; ഉത്തരവാദിത്വത്തിലിരിക്കുന്ന അവരുടെ വിശ്വാസത്യാഗം അടിക്കടി ഉള്ളതായിരിക്കും . RH Sept 11 (1888).LDEMal 131.5

  വിശുദ്ധീകരണം പ്രാപിക്കാത്ത ശുശ്രൂഷകന്മാർ പറിച്ചെറിയപ്പെടും

  ഏറ്റവും വലിയ പ്രശനം (ഞായറാഴ്ച നിയമം) കയ്യെത്തും ദൂരത്തായിരിക്കുമ്പോൾ ദൈവത്താൽ നിയമിക്കപ്പെടാത്തവർ പറിച്ചെറിയപ്പെടുകയും ദൈവത്തിന്റെ പിന്മഴയ്ക്കുവേണ്ടി ഒരുക്കപ്പെട്ട നിർമ്മലവും യഥാർത്ഥവും വിശുദ്ധീകരിക്കപ്പെട്ടതുമായ ഒരു ശുശ്രൂഷ ഉണ്ടാകുകയും ചെയ്യും.-3SM 385 (1886).LDEMal 132.1

  കരങ്ങളിൽ വ്യാജപവചനങ്ങളുടെ കൂട്ടുപിടിച്ച്, സാത്താന്റെ നരകതുല്യമായ വിളക്കിന്റെ പ്രചോദനത്തോടും കൂടി അനേകരും നമ്മുടെ പ്രസംഗപീഠങ്ങളിൽ നിൽക്കും...LDEMal 132.2

  ഇനിയൊരിക്കലും സാക്ഷ്യം വഹിക്കാത്തവർ നമ്മിൽനിന്നും പുറത്തുപോകും. പക്ഷെ അവർക്കൊന്നും സത്യത്തെ തടുക്കുവാനുള്ള മതിൽ സൃഷ്ടിക്കുവാൻ കഴിയുകയില്ല. കാരണം അത് അന്ത്യം വരേയും മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കും.-TM 409,411 (1898). LDEMal 132.3

  ദൈവം തന്റെ ദാസിയിലൂടെ നൽകിയ ദൂതിൻപ്രകാരവും ദൈവവചനപ്രകാരവും പല ശുശ്രൂഷകന്മാരും ഡോക്ടർമാരും വിശ്വാസത്തിൽ നിന്നും വേർപെട്ടുപോകും.-3MR 192 (1906).LDEMal 132.4

  സഭ വീഴുവാൻ പോകുന്നതുപോലെ കാണപ്പെടും

  ദൈവത്തിന്റെ ഉലയ്ക്കൽ അനേകരെ ഉണങ്ങിയ ഇലകൾപോലെ പറത്തിക്കളയും .-4T 89 (1876).LDEMal 132.5

  പതിര് ഒരു മേഘംപോലെ കാറ്റിനാൽ പറത്തിക്കൊണ്ടു പോകുന്നതും തറയിൽ പാകമായ ഗോതമ്പു കിടക്കുന്നതും ഞങ്ങൾ കണ്ടു.-5T81 (1882).LDEMal 132.6

  അധികം വൈകാതെ ദൈവത്തിന്റെ ജനം അഗ്നിശോധനയാൽ പരീക്ഷി ക്കപ്പെടുകയും ഇപ്പോൾ സത്യസന്ധരും ആത്മാർത്ഥതയുള്ളവരുമായി കാണപ്പെടുന്ന ഒരു വലിയ അംശം പരിശുദ്ധിയില്ലാത്തവരാണെന്നു തെളിയിക്കപ്പെടുകയും ചെയ്യും.... LDEMal 132.7

  ക്രിസ്തുവിന്റെ മതം ഏറ്റവും പുച്ഛിക്കപ്പെടുമ്പോഴും ദൈവകല്പനകൾ ഏറ്റവും നിന്ദിക്കപ്പെടുമ്പോഴുമാണ് നമ്മുടെ തീക്ഷ്ണത ചൂടുപിടിക്കേണ്ടതും നമ്മുടെ ഉറപ്പും ധൈര്യവും ഏറ്റവും അചഞ്ചലമായിരിക്കേണ്ടതും. ഭൂരിപക്ഷം ജനങ്ങളും നമ്മെ തള്ളിക്കളയുമ്പോൾ സത്യത്തിന്റെയും നീതിയുടെയും പരിരക്ഷണത്തിനായി നില്ക്കുക, നേതാക്കന്മാർ ഇല്ലാതാവുമ്പോൾ കർത്താവിന്റെ യുദ്ധം നയിക്കുക എന്നിവയായിരിക്കും നമ്മുടെ പര ക്ഷണങ്ങൾ. ഈ സമയത്താണ് മറ്റുള്ളവരുടെ നിരുന്മേഷതയിൽനിന്നും ഉത്സാഹവും അവരുടെ ഭീരുത്വത്തിൽനിന്നും ധൈര്യവും അവരുടെ വഞ്ചന യിൽനിന്നു വിശ്വസ്തതയും നാം ആർജ്ജിച്ചെടുക്കേണ്ടത്.-5T 136 (1882)LDEMal 132.8

  സഭ വീഴുവാൻ പോകുന്നു എന്നപോലെ കാണപ്പെടും, പക്ഷെ അതു വീഴുകയില്ല. ഗോതമ്പിൽനിന്നും പതിർ വേർതിരിക്കുന്നതുപോലെ അധർമ്മികൾ സീയോനിൽനിന്നും അരിച്ചുമാറ്റപ്പെടുമ്പോഴും അതു നിലനിൽക്കും. ഇതു ഭയങ്കരമായ ഒരു അഗ്നിപരീക്ഷയാണ് എന്നിരുന്നാലും അത് നടക്കേണ്ടതാണ്.-2SM 380 (1886),LDEMal 133.1

  കൊടുങ്കാറ്റു സമീപിക്കുമ്പോഴേക്കും മൂന്നാം ദൂതന്റെ ദൂതിൽ വിശ്വസിച്ചി രുന്നുവെന്നു പറയപ്പെടുകയും കല്പനാനുസരണത്തിലൂടെ വിശുദ്ധീകരണം പ്രാപിക്കാതിരിക്കുകയും ചെയ്യുന്ന ഒരു വലിയ കൂട്ടം വിശ്വാസം ത്യജിച്ച് പ്രതിപക്ഷ നിരയിലേക്ക് ചേരും.-GC 608 (1911).LDEMal 133.2

  ദൈവത്തിന്റെ വിശ്വസ്തർ വെളിവാക്കപ്പെടും

  പരിശോധനയുടെയും ഉലയ്ക്കലിന്റെയും ഘട്ടത്തിൽ വെളിപ്പെട്ടുവരുന്ന വിശ്വസ്ത ദാസന്മാർ ദൈവത്തിനുണ്ട്. ബാലിനു മുൻപിൽ മുട്ടുമടക്കാത്ത ദൈവത്തിന്റെ വിലയേറിയ ആത്മാക്കൾ ഇപ്പോൾ ഒളിവായി കിടപ്പുണ്ടു. നിങ്ങൾക്കു ലഭിച്ചിരിക്കുന്ന തീക്ഷ്ണതയോടെ ജ്വലിക്കുന്ന പ്രകാശം അവർക്കു ലഭിച്ചിട്ടില്ല. പക്ഷെ ദുഷ്കരവും തൃപ്തികരമല്ലാത്തതുമായ സന്ദർഭങ്ങളിലായിരിക്കും യഥാർത്ഥ ക്രിസ്തീയ സ്വഭാവത്തിന്റെ ശുദ്ധമായ (പകാശം തെളിവായി വരുന്നത്. പകൽസമയത്ത് ആകശത്തേക്ക് നോക്കിയാൽ നക്ഷത്രങ്ങളെ കാണുവാൻ കഴിയുകയില്ല. അവ ആകാശത്ത് ഉണ്ടെങ്കിലും നമ്മുടെ കണ്ണുകൾക്ക് അവയെ തിരിച്ചറിയുവാൻ കഴിയുകില്ല. രാതിയിൽ അതിന്റെ യഥാർത്ഥ ദീപ്തി നമുക്ക് കാണുവാനാകും.-5T 80,81 (1882).LDEMal 133.3

  പീഡനസമയങ്ങളിലെല്ലാം സാക്ഷികൾ ഒന്നുകിൽ യേശുവിനുവേണ്ടി അല്ലെങ്കിൽ യേശുവിനെതിരായി തീരുമാനമെടുക്കും, തെറ്റായി കുറ്റം വിധിക്കപ്പെടുന്നവരോട് സഹതപിക്കുന്നവരും അവരോട് കയ്പാകാത്തവരും ക്രിസ്തുവിനോടുള്ള അവരുടെ ബന്ധം കാണിക്കും.-ST Feb 20(1901).LDEMal 133.4

  എതിർപ്പുകൾ ഉയരട്ടെ, മതഭ്രാന്തും അസഹിഷ്ണുതയും ഉയർന്നുവരട്ടെ, പീഡനം വീണ്ടും കത്തിപ്പടരട്ടെ, അപ്പോൾ അർദ്ധമാനസരും കപടഭക്തിക്കാരും ഇടറുകയും വിശ്വാസം ത്യജിക്കയും ചെയ്യും. പക്ഷെ സത്യക്രിസ്ത്യാനികൾ അവരുടെ സമ്പൽസമൃദ്ധിയിലുണ്ടായതിനെക്കാളും തിളക്കമാർന്ന പ്രത്യാശയാലും ഉറച്ച വിശ്വാസത്താലും പാറപോലെ ഉറച്ചു നിൽക്കും .-GC602(1911).LDEMal 133.5

  വിട്ടുപോകുന്നവരുടെ സ്ഥാനത്ത് പുതിയ വിശ്വാസികൾ കടന്നുവരും

  ചിലർ വിശ്വാസസംബന്ധമായി ഉലയ്ക്കപ്പെടുകയും വിശ്വാസം വിട്ടുപോകുകയും ചെയ്യും. അശദ്ധരും അലസരുമായവരും രക്ഷയ്ക്കും വിജയത്തിനും വേണ്ടി സഹിഷ്ണുതയോടെ അപേക്ഷിക്കുകയും കരയുകയും ചെയ്യുന്നവരോട് കൂട്ടുചേരാത്തവരുമായവർ പിന്നിൽ അന്ധകാരത്തിലേക്ക് തള്ളപ്പെടുകയും പൊടുന്നനെ അവരുടെ സ്ഥാനം സത്യത്തെ മുറുകെ പിടിക്കുന്നവരാൽ നിറയുകയും അവർ ആ സ്ഥാനങ്ങളിലേക്കു വരികയും ചെയ്യും .-EW 271 (1858).LDEMal 133.6

  തകർന്നുപോയ സ്ഥാനങ്ങൾ പതിനൊന്നാം മണിക്കുറിൽ കടന്നുവരുന്ന ക്രിസ്തുവിന്റെ പ്രതിനിധികളാൽ നികത്തപ്പെടും. ദൈവാത്മാവ് വാദിച്ചുകൊണ്ടിരിക്കുന്ന അനേകർ ഉണ്ട്. സത്യമെന്തെന്നറിയാൻ ഇപ്പോൾ അവസരം ലഭിക്കാത്തവർക്കുള്ള കരുണയുടെ സമയമാണ് ദൈവത്തിന്റെ ഭയങ്കരമായ ന്യായവിധികൾ. ദൈവം അവരെ അരുമയോടെ നോക്കുന്നു. അനുകമ്പാർദമായ അവന്റെ ഹൃദയം സ്പർശിക്കപ്പെട്ടിരിക്കുകയാണ്, രക്ഷിക്കുന്നതിനായി അവൻ കൈകൾ നീട്ടിയിരിക്കയാണ്, പ്രവേശിക്കാത്തവർക്കു വേണ്ടി വാതിലടച്ചിരിക്കുകയാണെങ്കിലും ഈ അന്ത്യകാലത്ത് ആദ്യമായി സത്യം കേൾക്കുന്ന ഒരു വലിയ കൂട്ടം പ്രവേശിക്കും .-Letter 103 (1903).LDEMal 134.1

  പിതാവിന്റെ സൈന്യത്തിൽനിന്ന് കൂട്ടംകൂട്ടമായി ശത്രുപക്ഷത്തേക്കു ചേരുകയും ശ്രതുപക്ഷത്തുനിന്ന് കൂട്ടം കൂട്ടമായി ദൈവകല്പനയനുസരിക്കുന്ന ദൈവജനത്തോടു ചേരുകയും ചെയ്യുമ്പോൾ അനേകരുടെയും ഗുണ നിലവാരം പൂഴിയിൽ പതിച്ച കാൽപാടുകൾ പോലെയാകും,-8T41(1904).LDEMal 134.2

  Larger font
  Smaller font
  Copy
  Print
  Contents