Loading...
Larger font
Smaller font
Copy
Print
Contents
അന്ത്യകാല സംഭവങ്ങൾ - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    11 - സാത്താന്റെ അന്ത്യകാല വഞ്ചനകൾ

    ക്രിസ്ത്യാനിത്വത്തിന്റെ വേഷത്തിൽ

    നാമേവരും ഭൂമിയുടെ ചരിത്രത്തിന്റെ അന്ത്യനാളുകളിലേക്ക് കടന്നുവന്നിരിക്കുകയും മറ്റേതൊരു സമയത്തേക്കാളും അധികമായി പിശാചും തന്റെ വേല നിവൃത്തിയാക്കിക്കൊണ്ടിരിക്കുകയുമാണ്. ക്രിസ്തീയ ലോകത്തിന്റെ അധിപനായി അവൻ അഭിനയിക്കുകയും തന്റെ മാസ്മരിക ശക്തിയാൽ, അത്ഭുതങ്ങൾ ചെയ്തുകൊണ്ട് അവൻ ഏവരെയും വഞ്ചിക്കുകയും ചെയ്യുന്നു. സാത്താനെ അലറി നടക്കുന്ന സിംഹമായും ആരെ വിഴുങ്ങേണ്ടു എന്നു നോക്കിപ്പാർത്ത് നടക്കുന്നവനായും ചിത്രീകരിച്ചിരിക്കുന്നു. സകല ലോകത്തെയും തന്റെ കൂട്ടുകെട്ടിൻ കീഴിൽ കൊണ്ടുവരുവാൻ അവൻ ആഗ്ര ഹിക്കുന്നു. അവൻ തന്റെ യഥാർത്ഥ ലക്ഷ്യത്തെയും സ്വഭാവത്തെയും ക്രിസ്ത്യാനിത്വത്തിന്റെ മറയിൽ ഒളിച്ചുവെയ്ക്കുകയും ഒരു ക്രിസ്ത്യാനിയുടേതായ സ്വഭാവത്തെ പ്രതിഫലിപ്പിച്ച് സ്വയം കിസ്തുവാണെന്നുപോലും അവകാശപ്പെടുകയും ചെയ്യുന്നു.-8 MR 346(1901).LDEMal 114.1

    ശതുവിന്റെ പദ്ധതികൾ നടപ്പിലാക്കുന്നതിനായി അവൻ ക്രിസ്ത്യാനിത്വത്തിന്റെ കപടവേഷം ധരിച്ച് തന്റേതായ നിരവധി ഉപാധികളിലൂടെ തന്റെ മഹത്തായ ശക്തിയാൽ കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിച്ചുകളയും എന്ന ദൈവവചനം പ്രഖ്യാപിക്കുന്നത് (മത്തായി 24:24).-Ms 125 (1901).LDEMal 114.2

    ആത്മാക്കൾ ദൈവവചനത്തിൽ വിശ്വസിക്കുന്നു എന്നും സഭയുടെ സ്ഥാപനങ്ങളെ ബഹുമാനിക്കുന്നു എന്നും അവകാശപ്പെടുമ്പോൾ അവ രുടെ വേല ദൈവിക ശക്തിയാൽ ആണെന്ന ഭാവത്തോടെ ഏവരും സ്വീകരി ക്കും .-GC588 (1911). LDEMal 114.3

    ഉപേക്ഷിക്കപ്പെട്ട പാപിയുടെയോ മാനഹീനനും പുറന്തള്ളപ്പെട്ടവനുമായ വന്റെയോ അധാർമ്മിക ജീവിതമല്ല നമ്മുടെ ലോകത്തിലെ ദുരാചാരത്തിന്റെ ഏറ്റവും ശക്തിയേറിയ ചുറ്റുമതിൽക്കെട്ട്; കുറ്റമറ്റതും മാന്യവും ഉന്നതവും എന്നവണ്ണം പ്രത്യക്ഷപ്പെട്ടിട്ട് ഒരു പാപത്തെ പോഷിപ്പിക്കുന്നതും ഒരു തിന്മ യിൽ മുഴുകുന്നതുമായ ഒരു ജീവിതമാണ്. കഴിവു കാട്ടുക, താലന്ത്, അനു കമ്പ, ഉദാരമതിയും ദയയോടുകൂടിയ പ്രവർത്തനങ്ങൾ എന്നിവപോലും ആത്മാക്കളെ നാശത്തിലേക്കു തള്ളിയിടുവാൻ വേണ്ടി സാത്താൻ വശീകരി ക്കുന്ന അവന്റെ കെണികളായിത്തീർന്നേക്കാം.-Ed 150 (1903).LDEMal 114.4

    അഡ്വന്റിസ്റ്റ്‌ സഭകളിൽപോലും

    പുറത്തുള്ളവരെക്കാളും അകത്തുള്ളവരെ നാം ധാരാളമായി ഭയപ്പെടേണ്ടിയിരിക്കുന്നു. വിജയത്തിനും ശക്തീകരണത്തിനും എതിരായിട്ടുള്ള തടസ്സങ്ങൾ ലോകത്തിൽ നിന്നുള്ളതിൽ നിന്നും അധികമായി സഭക്കുള്ളിൽനിന്നു തന്നെയാണ്, ദൈവകല്പനകൾ അനുസരിക്കുന്നവരും യേശു വിന്റെ വിശ്വാസമുള്ളവരും ഈ ലോകത്തിൽ നിന്നുള്ള മറ്റേതൊരു കൂട്ടത്തക്കാളും അധികമായി തങ്ങൾ വിശ്വസിക്കുന്നതിനെ സംബന്ധിച്ച് ഒരു ജീവിക്കുന്ന സാക്ഷ്യമുള്ളവരും മറ്റുള്ളവർക്ക് ഉത്തമ മാതൃകയുള്ളവരും സ്വാധീനമുള്ളവരും ആയിരിക്കണമെന്ന് അവിശ്വാസികൾക്ക് പ്രതീക്ഷിക്കുന്നതിന് അവകാശമുണ്ട്. എന്നാൽ എത്ര അധികമായാണ് സത്യത്തിന്റെ അനുസാരികൾ എന്ന് അവകാശപ്പെടുന്നവർ അതേ വേലയുടെ പുരോഗതിക്കെതിരായി തടസ്സം നിൽക്കുന്നത് അവിശ്വാസത്തിന് വഴങ്ങി രസിക്കുകയും സംശയങ്ങൾ പ്രകടിപ്പിക്കുകയും ഇരുട്ടിനെ മനസ്സിൽ താലോലിക്കുകയും ചെയ്യുന്ന ഏവരും ദുഷ്ട ദൂതന്റെ സാന്നിദ്ധ്യത്തെ പ്രാത്സാഹിപ്പിക്കുകയും സാത്താന്റെ പ്രവർത്തനങ്ങളുടെ പൂർത്തീകരണത്തിന് ഒരു വാതിൽ തുറന്നിടുകയും ചെയ്യുകയാണ്.-ISM 122 (1887).LDEMal 115.1

    വ്യാജാത്മാക്കൾ വേദപുസ്തകത്തെ നിഷേധിക്കുന്നു

    തിരുവെഴുത്തുകളിൽ പാലിക്കുവാൻ കടപ്പെട്ട ഏതൽക്കാല സത്യത്തെ സംബന്ധിച്ച് വിശുദ്ധന്മാർക്ക് ഒരു പരിപൂർണ്ണ ഗ്രാഹ്യമുണ്ടായിരിക്കണം. ദുഷ്ടദൂതന്മാർ നമ്മുടെ മരണപ്പെട്ടുപോയ സുഹൃത്തുക്കളുടെയും ബന്ധു ക്കളുടെയും രൂപത്തിൽ വന്ന് ശബ്ബത്തും തിരുവെഴുത്തുകളെ അടിസ്ഥാനമാക്കാത്ത മറ്റു പല ഉപദേശങ്ങളും മാറ്റപ്പെട്ടുവെന്ന് പറയേണ്ടതിന് വെളിപ്പെടുവാൻ പോകുന്ന സമയം അടുത്തിരിക്കുന്നതിനാൽ നമുക്ക് മരണത്തിൽ മനു ഷ്യന്റെ അവസ്ഥയെ സംബന്ധിക്കുന്ന പഠനത്തെക്കുറിച്ചു വൃക്തമായ അറി വുണ്ടായിരിക്കണം.-Ew87 (1854).LDEMal 115.2

    വിശുദ്ധ അപ്പൊസ്തലന്മാർ അവരുടെ ഇഹലോക ജീവിത കാലത്തു പരി ശുദ്ധാത്മശക്തികൊണ്ട് രേഖപ്പെടുത്തിയതിനെ ഇപ്പോൾ ഈ വ്യാജാത്മാക്കൾ എതിർക്കുന്നു. വേദപുസ്തകത്തിന്റെ ദിവ്യമായ ഉത്ഭവത്തെ അവർ തള്ളിക്കളയുന്നു.-GC557 (1911).LDEMal 115.3

    ആത്മാവിന്റെ അമർത്യത, ഞായറാഴ്ചയുടെ പവിത്രത എന്നീ രണ്ടു തെറ്റുകളിലൂടെ സാത്താൻ ജനങ്ങളെ തന്റെ വഞ്ചനയ്ക്കുള്ളിൽ കൊണ്ടുവരുന്നു. ഇതിൽ ആദ്യത്തേതു പ്രേതാത്മവാദത്തിനടിസ്ഥാനമിടുമ്പോൾ മറ്റേതു റോമിനോടു അനുകമ്പാപൂർണ്ണമായ ബന്ധം സ്ഥാപിക്കുന്നു.-GC 588 (1911).LDEMal 115.4

    ലോകരക്ഷിതാവിനു മാത്രമുള്ള പേരും ആരാധനയും അവകാശപ്പെട്ട് കള്ളക്രിസ്തുക്കൾ പലരും എഴുന്നേൽക്കും. തിരുവെഴുത്തിൽ കാണുന്ന സാക്ഷ്യത്തിനെതിരായി അവർക്കു സ്വർഗ്ഗത്തിൽനിന്ന് വെളിപ്പാടുണ്ടെന്ന് അവകാശപ്പെടുകയും വലിയ അത്ഭുത രോഗശാന്തി നടത്തുകയും ചെയ്യും.... എന്നാൽ ദൈവത്തിന്റെ ജനം തെറ്റിപ്പോകുകയില്ല. ഈ ക്രിസ്തുക്കളുടെ ക്കളുടെ ഉപദേശങ്ങൾ വചനാനുസൃതമല്ല. മൃഗത്തെയും അതിന്റെ പ്രതിമ യെയും നമസ്ക്കരിക്കുന്നവരുടെ മേൽ കലർപ്പില്ലാതെ പകർന്നിരിക്കുന്ന ദൈവക്രോധമദ്യം ചൊരിയപ്പെടുമെന്നു ബൈബിൾ (പ്രസ്താവിക്കുമ്പോൾ കള്ളക്രിസ്തുക്കൾ അവരുടെ തന്നെ മേൽ അനുഗ്രഹങ്ങൾ ആശംസിക്കുന്നു .-GC624, 625 (1911).LDEMal 115.5

    വ്യാജ ഉണർവുകൾ

    പേരിനുവേണ്ടി മാത്രം അഡ്വന്റിസ്റ്റുകാരായി നിലനിൽക്കുന്നവരിലും വീണുപോയ സഭകളിലും ദൈവത്തിനു വിശ്വസ്തരായ മക്കളുണ്ടു എന്നതും ബാധകൾ വർഷിക്കപ്പെടുന്നതിനുമുമ്പു ശുശൂഷകന്മാരും ജനങ്ങളും ഈ സഭകളിൽനിന്നും പുറത്തേക്കു കൊണ്ടുവരപ്പെടുന്നതും സത്യത്തെ സന്തോ ഷത്തോടെ സ്വീകരിക്കുന്നതും ഞാൻ കണ്ടു. സാത്താനു ഇതറിയാം; മൂന്നാം ദൂതന്റെ ആർപ്പുവിളിക്കു മുമ്പുതന്നെ ഈ മത സംഘടനകളിൽ ഒരു ഇളക്കമുണ്ടാക്കുകയും സത്യത്തെ തള്ളിക്കളഞ്ഞവർ ദൈവം അവരോടൊപ്പ മുണ്ടെന്ന് ചിന്തിക്കുവാൻ ഇടയായേക്കാവുന്നതുമാണ്.-EW 261 (1858).LDEMal 116.1

    ദൈവത്തിന്റെ അന്ത്യ ന്യായവിധി ഭൂമിയിൽ വരുന്നതിനുമുമ്പേ, ദൈവജ നത്തിന്റെ ഇടയിൽ, അപ്പൊസ്തലിക കാലത്തിനുശേഷം കണ്ടിട്ടില്ലാത്ത പുരാതനമായ ദൈവികത്വത്തിന്റെ ഒരു ഉണർവ്വ് ഉണ്ടാകും.... ഈ വേലയെ തടസ്സപ്പെടുത്തുവാൻ ശത്രുവായ സാത്താൻ ആഗ്രഹിക്കുന്നു. അപ്രകാരമുള്ള ഒരു ചലനമുണ്ടാകുന്നതിനുമുമ്പ് ഒരു വ്യാജമാർഗ്ഗം അവതരിപ്പിച്ചു കൊണ്ട് അതിനെ തടയുവാൻ ശ്രമിക്കും, തന്റെ വഞ്ചനക്ക് വിധേയമാക്കാവുന്ന സഭകളിൽ, ദൈവത്തിന്റെ പ്രത്യേക അനുഗഹങ്ങൾ ചൊരിയപ്പെട്ടിരി ക്കുന്നു എന്നു തോന്നുമാറ് പ്രവർത്തിക്കും; വലിയ ആത്മീയ താല്പര്യമെന്നു തോന്നുംവിധം വെളിപ്പാടുകൾ ഉണ്ടാക്കും....LDEMal 116.2

    സത്യവും അസത്യവുമായി ഒരു കുട്ടിക്കുഴയ്ക്കൽ, വൈകാരികമായ ഇളക്കം ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ എന്നിവയാണ് തെറ്റിക്കുവാനായി കൊണ്ടുവരപ്പെടുന്ന ഉപാധികൾ. എങ്കിലും ആരും വഞ്ചിക്കപ്പെടേണ്ട ആവശ്യമില്ല. ദൈവവചനത്തിന്റെ വെളിച്ചത്തിൽ ഇ പ്രസ്ഥാനങ്ങളുടെ സ്വഭാവം കണ്ടുപിടിക്കുക ദുഷ്ക്കരമല്ല, വേദപുസ്തകത്തിന്റെ സാക്ഷ്യത്തെ മനുഷ്യൻ ത്യജിക്കുകയും അതിന്റെ തെളിവുറ്റതും ആത്മപരിശോധന നടത്തുന്നതുമായ ദൈവിക സത്യങ്ങളെ വിട്ടുമാറുകയും ചെയ്യുമ്പോൾ, അവിടെ ദൈവത്തിന്റെ അനുഗ്രഹങ്ങൾ വർഷിക്കപ്പെടുകയില്ലായെന്ന് അപ്പോൾ നമുക്ക് ഉറപ്പിക്കാം .-GC464(1911).LDEMal 116.3

    സംഗീതം ഒരു കെണിയാക്കപ്പെടുന്നു

    ഇന്ത്യാനയിൽ സംഭവിക്കുന്നുവെന്ന് നിങ്ങൾ എന്നോട് പറഞ്ഞ് വിവരിച്ച കാര്യങ്ങളൊക്കെയും തന്നെ കൃപയുടെ വാതിൽ അടയുന്നതിനു തൊട്ടു മുൻപ് സംഭവിക്കുമെന്ന് ദൈവം എനിക്ക് കാണിച്ചുതന്നു. അവലക്ഷണമായ പല കാര്യങ്ങളും പ്രകടമാക്കപ്പെടും. അവിടെ ഡ്രം, സംഗീതം, നൃത്തം എന്നിവ ഉണ്ടായിരിക്കും, ശരിയായ തീരുമാനങ്ങളെടുക്കുവാൻ വിവേകമുള്ളവരുടെ ഇന്ദ്രിയങ്ങൾക്കു അവയെ ആശ്രയിക്കുവാൻ കഴിയാതവണ്ണം ചിന്താക്കുഴപ്പത്തിലാക്കുന്നു...LDEMal 116.4

    ശരിയായി നടത്തിയിരുന്നുവെങ്കിൽ അവർക്ക് ഒരു അനുഗ്രഹമായിരിക്കുമായിരുന്നതിനെ ശബ്ദകോലാഹലംകൊണ്ട് ഇന്ദ്രിയത്തിന് ആഘാതമേല്പിക്കുകയും വഴിതെറ്റിക്കുകയും ചെയ്തിരിക്കുന്നു. പൈശാചിക ശക്തികൾ ഈ ശബ്ദകോലാഹലത്തിൽ പങ്കെടുത്ത് അതൊരു ആഘോഷമായി മാറ്റുകയും ഇത് പരിശുദ്ധാത്മാവിന്റെ പ്രവർത്തനമാണെന്ന് പറയുകയും ചെയ്യും. കഴിഞ്ഞ കാലങ്ങളിൽ ഉണ്ടായിരുന്നവ ഭാവിയിലും ഉണ്ടാകുന്നു. സംഗീതം, അത് നടത്തപ്പെടുന്ന രീതിയാൽ പിശാച് കെണിവയ്ക്കുന്നു. - 2 SM 36, 38 (1900).LDEMal 117.1

    പരിശുദ്ധാത്മാവിന്റെ ആഴത്തിലുള്ള പ്രവർത്തനത്തിൽനിന്നു നമ്മെ വേർപെടുത്തുന്ന തെറ്റായ യാതൊരു അപരിചിത ശീലങ്ങൾക്കും നമുക്കു ഇടംകൊടുക്കാതിരിക്കാം . 2 SM 42 (1908).LDEMal 117.2

    വ്യാജ അന്യഭാഷ

    മത്രഭാന്ത്, തെറ്റായ ആവേശം, വ്യാജമായ അന്യഭാഷ, ശബ്ദകോലാഹലങ്ങൾ എന്നിവയെല്ലാം ദൈവം സഭയ്ക്കായി നൽകിയ ദാനങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. ചിലർ ഇവിടെ വഞ്ചിക്കപ്പെട്ടിരിക്കുന്നു. ഇതിന്റെയൊ ക്കെ ഫലം ഒരിക്കലും നല്ലതല്ല. “അവരുടെ ഫലത്താൽ നിങ്ങൾക്ക് അവരെ തിരിച്ചറിയാം”. വിശ്വാസ ജീവിതത്തിന്റെ ഒരു മാനദണ്ഡമായി മരുഭാന്തി നെയും ശബ്ദകോലാഹലത്തെയും കണക്കാക്കിയിരിക്കുന്നു. വളരെ സന്തോഷപ്രദവും ശക്തിയേറിയതുമായ ഒരു കൂട്ടായ്മയല്ലെങ്കിൽ പലർക്കും തൃപ്തിവരുന്നില്ല. അവർ ഇതിനുവേണ്ടി അദ്ധ്വാനീക്കുകയും ആ ഒരു വികാരത്തോടെ എഴുന്നേല്ക്കുകയും ചെയ്യുന്നു. എന്നാൽ ഇപ്രകാരമുള്ള കൂട്ടായ്മകളുടെ സ്വാധീനം ഒരിക്കലും ഫലപ്രദമല്ല. അവരുടെ സന്തോഷത്തിന്റെ അവസ്ഥ ശരിയായവനിൽ നിന്നല്ല വന്നത് എന്നുള്ളതിനാൽ മീറ്റിംഗിനുമുമ്പ് അവർ ആയിരുന്നതിനെക്കാളും വളരെ താണ ഒരുതരം വികാരത്തിന് അടിമകളായി മാറുന്നു, LDEMal 117.3

    ആത്മീയ ഉണർവിനായുള്ള ഫലപ്രദമായ കൂട്ടായ്മകൾ എപ്പോഴും ആഴ ത്തിലുള്ള ഹൃദയ പരിശോധന നടത്തുന്നവയും വളരെ താഴ്മയോടും സത്യ സന്ധതയോടും തങ്ങളുടെ അവസ്ഥയെ തിരിച്ചറിയുന്നവയും ക്രിസ്തുവി നെക്കുറിച്ച് പഠിക്കുന്നവയും ആയിരിക്കും.-IT 412 (1864).LDEMal 117.4

    ദുഷ്ട ദൂതന്മാർ മനുഷ്യരൂപത്തിൽ പ്രത്യക്ഷപ്പെടുന്നു.

    മനുഷ്യരെ ദൈവത്തോടുള്ള അവരുടെ ഭക്തിയിൽനിന്നും മാറ്റുന്നതിന് സാത്താൻ സാധ്യമായ എല്ലാ അവസരങ്ങളും ഉപയോഗിക്കുന്നു. അവനും വീഴ്ച ഭവിച്ച് മറ്റ് ദൂതന്മാരും തെറ്റിക്കുവാനായി ഭൂമിയിൽ പ്രത്യക്ഷരാകും ദൈവദൂതന്മാരും അപ്രകാരം പ്രത്യക്ഷപ്പെടുകയും അവരുടെ സാധ്യമായ എല്ലാ ശക്തികളും ഉപയോഗിച്ച് ശത്രുവിന്റെ ഉദ്ദേശത്തെ പരാജയപ്പെടുത്തു കയും ചെയ്യുന്നു. - 8 MR 399 (1903).LDEMal 117.5

    മനുഷ്യരൂപത്തിൽ വരുന്ന ദുഷ്ട ദൂതന്മാർ സത്യം അറിയാവുന്നവരു മായി സംസാരിക്കും. അവർ ദൈവിക ദൂതുവാഹകരുടെ ദൂതുകളെ തെറ്റായി വ്യാഖ്യാനിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും. എഫെ സ്യർക്കെഴുതിയ ലേഖനം 6-ാം അദ്ധ്യായത്തിൽ നൽകിയിരിക്കുന്ന മുന്നറി യിപ്പ് സെവന്ത്-ഡേ അഡ്വന്റിസ്റ്റുകാർ മറന്നുപോയോ? നാം ഇരുട്ടിന്റെ ദുഷ്ടാത്മസേനയോട് ഒരു പോരാട്ടത്തിലാണ്. നാം നമ്മുടെ നേതാവിനെ വളരെ അടുത്തായി പിൻതുടരുന്നില്ലായെങ്കിൽ സാത്താൻ നമ്മുടെമേൽ വിജയം നേടും.-3 SM 411 (1903).LDEMal 118.1

    വിശ്വാസികളെന്ന ഭാവത്താൽ കടന്നുവരുന്ന ദുഷ്ടദൂതന്മാർ നമ്മുടെ കൂട്ടത്തിൽ അവിശ്വാസത്തിന്റെ ആത്മാവിനെ കൊണ്ടുവരുവാൻ ശ്രമിക്കും. ഇക്കാര്യം നിങ്ങളെ നിരാശരാക്കരുത്, മറിച്ച് സാത്താന്യ ദൂതന്മാർക്കെതിരായി നിൽക്കുന്നതിന് ആവശ്യമായ സഹായത്തിനായി നമുക്ക് ചെല്ലാം. ഈ ദുഷ്ടശക്തികൾ നമ്മുടെ മീറ്റിംഗുകളിലേക്ക് കടന്നുവരുന്നത് അനുഗ്രഹം നേടാനായിട്ടല്ല, മറിച്ച് ദൈവിക ശക്തിയുടെ സ്വാധീനത്തിനെതിരായി പ്രവർത്തിക്കുവാൽ.-2MCP 504, 505 (1909),LDEMal 118.2

    മരിച്ചവരുടെ രൂപത്തിൽ

    മരിച്ച വിശുദ്ധന്മാരുടെയും പാപികളുടെയും രൂപത്തിൽ നമുക്കു മുമ്പിൽ പ്രത്യക്ഷമാകുകയെന്നത് ദുഷ്ട ദൂതന്മാർക്ക് വലിയ പ്രയാസമേറിയ കാര്യമ ല്ല. ഈ വെളിപ്പാടുകൾ കൂടെക്കൂടെ ഉണ്ടാവുകയും കൂടുതൽ ഞെട്ടിപ്പിക്കുന്ന വ്യക്തിത്വങ്ങൾ അന്ത്യകാലങ്ങളിൽ നമുക്കു മുമ്പിൽ പ്രത്യക്ഷമാവു കയും ചെയ്യും .-Ev 604 (1875).LDEMal 118.3

    കല്ലറകളിൽ അടക്കം ചെയ്ത സ്നേഹഭാജനങ്ങളുടെ രൂപത്തിൽ കടന്നു വന്ന് ജീവിക്കുന്നവരുടെ സ്നേഹവായ്പ് പിടിച്ചുപറ്റുകയെന്നത് പിശാചിന്റെ വിജയകരമായ ഒരു വഞ്ചനയാണ്. തങ്ങളുടെ സ്നേഹഭാജനങ്ങളുടെ രൂപത്തിൽ വരുന്ന ദുഷ്ടദൂതന്മാർ അവർ ജീവിച്ചിരുന്നപ്പോൾ ചെയ്ത ചില (പ്രവൃത്തികൾ ചെയ്യുകയും നടന്ന ചില സംഭവങ്ങളിലേക്ക് ശ്രദ്ധയെ തിരിക്കുകയും ചെയ്യും. ഇപ്രകാരം പ്രവൃത്തിക്കുന്നതിലൂടെ മരിച്ച തങ്ങളുടെ സുഹൃത്തുക്കൾ ഇപ്പോൾ ദൂതന്മാർ ആണെന്നും അവർ ചിറകടിച്ച് ആകാശത്തിൽ പറക്കുകയും തങ്ങളോട് സംസാരിക്കുകയും ചെയ്യുന്നുയെന്നും വിശ്വസിക്കുമാറാക്കുന്നു. ഇപ്രകാരം മരിച്ച സുഹൃത്തായി കടന്നുവരുന്ന ഈ ദുഷ്ട ദൂതന്മാരെ ദൈവമെന്നു കണക്കാക്കുകയും വേദപുസ്തക വചനത്തെ ക്കാളും അധികമായി ഇവരുടെ വാക്കുകൾക്ക് പ്രാധാന്യം നൽകുകയും ചെയ്യും .-STAug, 26 (1889).LDEMal 118.4

    മരിച്ചവരുടെ രൂപത്തിൽ അവരുടെ സ്നേഹിതർക്കു മുമ്പിൽ പ്രത്യക്ഷ പ്പെടുവാൻ സാത്താനു ശക്തിയുണ്ട്. വഞ്ചനാകരമായ ഈ പ്രവർത്തനം പൂർണ്ണതയുള്ളതായിരിക്കും; അതേ നോട്ടം, വാക്കുകൾ, ശബ്ദം എന്നിവ അത്ഭുതവും വ്യക്തവുമായ വിധം പുനഃസ്ഥാപിക്കപ്പെടുന്നു. സ്നേഹി തരും ബന്ധുക്കളുമായ സ്നേഹഭാജനങ്ങളുടെ രൂപം ധരിച്ചുകൊണ്ട് ഭൂതാ ആത്മാക്കൾ അപകടകരമായ ദുരുപദേശങ്ങൾ പ്രസ്താവിക്കുന്നത് പലരും നേരിടേണ്ടിവരും, നമ്മുടെ മൃദുലമായ അനുകമ്പ അർഹിക്കത്തക്കവിധം ഈ സന്ദർശകർ അവരുടെ അഭിനയങ്ങൾ നിലനിർത്തുവാൻ അത്ഭുതങ്ങൾ പ്രവർത്തിക്കും .-GC552, 560 (1911).LDEMal 119.1

    സാരിക്കാൻ ക്രിസ്തുവിന്റെ വേഷമെടുക്കുന്നു

    അത്ഭുതങ്ങൾ പ്രവർത്തിക്കാനുള്ള ശക്തിയാൽ ശ്രതു മുഴുലോകത്തെയും വഞ്ചിക്കുവാൻ ഒരുങ്ങിക്കൊണ്ടിരിക്കുന്നു. കർത്താവായ യേശുവിന്റെ രൂപമെടുക്കുവാൻ അവൻ വെളിച്ചദൂതന്റെ വേഷം ധരിക്കുന്നു.-2 SM 96 (1894).LDEMal 119.2

    മനുഷ്യരൊക്കെയും അത്ര എളുപ്പത്തിൽ ഇപ്പോൾ തെറ്റിപ്പോകുന്നുവെങ്കിൽ അവൻ അത്ഭുതങ്ങൾ കാണിച്ച് യേശുവിനെപ്പോലും അനുകരിക്കു മ്പോൾ അവർ എപ്രകാരം നിൽക്കും? അവൻ ക്രിസ്തുവാണെന്ന് നടിച്ച്, (ക്രിസ്തുവിന്റെ വേഷം ധരിച്ച് ക്രിസ്തുവിന്റെ വേലകൾ സ്വയം ചെയ്യു മ്പോൾ അവനെയും അവന്റെ പ്രവൃത്തികളെയും ആർ തിരിച്ചറിയും?-2 SM 394 (1897). LDEMal 119.3

    സാത്താൻ കളം ഏറ്റെടുത്ത് ക്രിസ്തുവിന്റെ വേഷമെടുക്കുന്നു. അവൻ തെറ്റായി പ്രതിനിധീകരിച്ച്, തെറ്റായി പ്രയോഗിച്ച് തനിക്കാകുന്നതൊക്കെയും തെറ്റായി ചെയ്യുന്നു.-TM411 (1898),LDEMal 119.4

    അനീതിയുടെ സകല വഞ്ചനകളിലും ഏർപ്പെട്ട് തങ്ങളെത്തന്നെ രഹസ്യ സമൂഹങ്ങളിൽ ഏൽപ്പിച്ചുകൊടുത്തിരിക്കുന്നവരുമായി ചേർന്ന് പിന്നണിയിൽനിന്നും ശക്തിയോടെ നാടകത്തിലെ അവസാനത്തെ മഹത്തായ അര ങ്ങേറ്റത്തിലേക്ക് പ്രവേശിക്കുന്നതിനായി തയ്യാറെടുത്തുകൊണ്ട് സാത്താൻ യേശുവിന്റെ വേഷത്തിൽ വരുന്നു. - 8T28 (1904).LDEMal 119.5

    സാത്താൻ എല്ലാ കാര്യത്തിലും ക്രിസ്തുവിനു സദൃശമാക്കുന്നു

    ഒരു പരിധിക്ക് അപ്പുറത്തേക്ക് പോകുവാൻ പിശാചിന് സാദ്ധ്യമല്ല. യഥാർത്ഥത്തിൽ അവന് ചെയ്യുവാൻ സാധിക്കാത്തതിനെ ചെയ്യുന്നുവെന്ന് കാണിച്ചുകൊണ്ട് വഞ്ചനയുടെ പ്രവ്യത്തിയെ കാണിക്കുന്നു. അവ സാനനാളുകളിൽ യേശുക്രിസ്തു രണ്ടാമതു ലോകത്തിൽ വന്നു എന്നു വിശ്വസിക്കുമാറ് അവൻ പ്രത്യക്ഷനാകുന്നു. ഒരു വെളിച്ചദൂതന്റെ വേഷം സ്വയം ധരിക്കുന്നു. വേഷത്തിൽ ക്രിസ്തുവിനെ അവൻ എല്ലാ കാര്യ ത്തിലും അനുകരിക്കുമെങ്കിലും ഫറവോനെപ്പോലെ സത്യത്തോട് എതിർത്തുനിൽക്കുന്നവരെ അല്ലാതെ മറ്റാരെയും വഞ്ചിക്കുവാൻ സാധിക്കുകയില്ല.-5T698 (1889).LDEMal 119.6

    മഹാവഞ്ചനയുടെ നാടകത്തിന്റെ മകുടപ്രവൃത്തിയെന്ന വണ്ണം സാത്താൻ, ക്രിസ്തുവിന്റെ വേഷത്തിൽ പ്രത്യക്ഷമാകും. സഭ അതിന്റെ പ്രത്യാശയുടെ നിറവേറലായി കർത്താവിന്റെ രണ്ടാം വരവിനുവേണ്ടി ഏറെ നാളുകളായി നോക്കിപ്പാർക്കുകയാണല്ലോ! ഇപ്പോൾ വലിയ വഞ്ചകനായ സാത്താൻ, ക്രിസ്ത നേരത്തേ വന്നുകഴിഞ്ഞു എന്നു വിശ്വസിക്കത്തെക്ക വണ്ണം പ്രവർത്തിക്കും. വെളിപ്പാടിൽ യോഹന്നാൻ വിവരിക്കുന്ന ക്രിസ്ത വിന്റെ സൗന്ദര്യത്തോടും പ്രഭയോടുംകൂടി സാത്താൻ, ലോകത്തിൽ പലയി ടത്തും അവനെത്തന്നെ കാണിക്കും (വെളി. 1:13-15). അവനെ ചുറ്റിയിരിക്കുന്ന തേജസ്സ് ഇതുവരെയും മാനുഷിക ദൃഷ്ടികൾ ദർശിച്ചിട്ടുള്ളവയല്ല. “ക്രിസ്തു വന്നിരിക്കുന്നു, ക്രിസ്തു വന്നിരിക്കുന്നു” എന്ന ശബ്ദം വിജയത്തിന്റെ വിളിയായി ആകാശത്തിൽ ധ്വനിക്കും.LDEMal 120.1

    ജനമൊക്കെയും അവന്റെ മുമ്പാകെ സാഷ്ടാംഗം വീഴും. കർത്താവായ യേശുക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്യുന്നതിനുമുമ്പ് കൈകൾ ഉയർത്തി തന്റെ ശിഷ്യഗണത്തെ അനുഗ്രഹിച്ചതുപോലെ അനുഗ്രഹം ജനത്തിൻമേൽ ചൊരിയും. അവന്റെ ശബ്ദം ലാവണ്യവും മധുരമേറിയതും ഇമ്പം നിറഞ്ഞതും ആയിരിക്കും. യേശുക്രിസ്തു ലോകത്തിൽ ആയിരുന്നപ്പോൾ ഉച്ചരിച്ചതായ ചില വാക്കുകൾ ഏറ്റവും കരുണയോടും അനുകമ്പയോടുംകൂടെ അവൻ ഉച്ചരിക്കും; അവൻ രോഗികളെ സൗഖ്യമാക്കും. ക്രിസ്തു എന്നു നടിച്ചു വിശുദ്ധ ശബ്ബത്തിനെ ഞായറാഴ്ചയിലേക്ക് മാറ്റിയതിനാൽ അവൻ അനുഗ്രഹിച്ച ദിവസത്തെ വിശുദ്ധമാക്കുവിൻ എന്നു പ്രസ്താവിക്കും. - (GC 624, 1911).LDEMal 120.2

    വിശുദ്ധന്മാരുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നുവെന്ന് സാത്താൻ നടിക്കുന്നു

    വ്യവഹാരത്തിൽ സാത്താൻ നഷ്ടപ്പെടുവാൻ പോകുന്നുവെന്ന് അവൻ കാണുന്നു. മുഴുലോകത്തെയും അടിച്ചുവാരുവാൻ അവന് സാധിക്കുകയില്ല. വഞ്ചനയിലൂടെ വിശ്വസ്തരായവരെ കീഴടക്കുവാൻ അവൻ ഒരവസാന ആശയറ്റ ശ്രമംകൂടി നടത്തുന്നു. ക്രിസ്തുവിന്റെ വേഷം ധരിക്കുന്നതിലൂടെ അവ നിത് ചെയ്യുന്നു. യോഹന്നാന്റെ ദർശനത്തിൽ കൃത്യമായി ചിത്രീകരിച്ചിരിക്കുന്നതുപോലെ രാജകീയ വസ്ത്രം ധരിച്ചുതന്നെ പ്രത്യക്ഷപ്പെടുന്നു. ഇതു ചെയ്യുവാനുള്ള അധികാരം അവനുണ്ട്. സത്യത്തെ സ്നേഹിക്കാതെ ദൈവകല്പനകളെ ലംഘിച്ച് അനീതിയിൽ രസിച്ച്, കബളിപ്പിക്കപ്പെട്ട ക്രിസ്തീയ ലോകത്തിനു മദ്ധ്യേ ക്രിസ്തു രണ്ടാമതു വന്നവനെപ്പോലെ അവൻ പ്രത്യക്ഷപ്പെടും. LDEMal 120.3

    അവൻ ക്രിസ്തുവാണെന്ന് സ്വയം ഘോഷിക്കുകയും ക്രിസ്തുവാണെന്ന് വിശ്വസിക്കുമാറ് ക്രിസ്തുവിന്റെ സൗന്ദര്യത്തോടും മഹാതേജസ്സോടുംകൂടെ വേഷം ധരിക്കുകയും വളരെ ഇമ്പമേറിയ മധുര സ്വരത്തിൽ സംസാരിക്കുകയും ചെയ്യും. അവനെ ചുറ്റിയിരിക്കുന്ന തേജസ്സ് ഇതുവ രെയും മാനുഷിക ദൃഷ്ടികൾ ദർശിച്ചിട്ടുള്ളവയല്ല. “ക്രിസ്തു രണ്ടാമത് വന്നിരിക്കുന്നു, ക്രിസ്തു വന്നിരിക്കുന്നു എന്ന് അവനാൽ വഞ്ചിതരായി കബളിപ്പിക്കപ്പെട്ടവർ ഉച്ചത്തിൽ വിളിച്ച് പറഞ്ഞ് വിജയധ്വനി മുഴക്കുവാൻ വഴിയൊരുക്കുന്നു. ക്രിസ്തു ഭൂമിയിൽ ആയിരുന്നപ്പോൾ ചെയ്തതുപോലെ അവൻ കൈകൾ ഉയർത്തി അവരെ അനുഗ്രഹിക്കുന്നു....”LDEMal 120.4

    വിശുദ്ധൻമാരൊക്കെയും വിസ്മയത്തോടെ നോക്കുന്നു. അവരും വഞ്ചി ക്കപ്പെടുമോ? അവരും സാത്താനെ ആരാധിക്കുമോ? ദൈവദൂതന്മാർ അവ രുടെ അടുക്കൽ തന്നെയുണ്ട്. “മുകളിലേക്ക് നോക്കുക’ എന്ന വളരെ വ്യക്തവും മധുരതരവുമായ ഒരു സംഗീതസ്വരം അവർ കേട്ടു.LDEMal 121.1

    അവരുടെ ആത്മാവിന്റെ അന്തിമവും നിത്യവുമായ രക്ഷയെന്ന ഒരു ലക്ഷ്യം മാത്രമാണ് പ്രാർത്ഥിക്കുന്ന അവരുടെ മുമ്പിൽ ഉണ്ടായിരുന്നത്. അ ന്ത്യത്തോളം സഹിച്ചുനിൽക്കുന്നവർക്കു വാഗ്ദത്തം ചെയ്തിരിക്കുന്ന അമർത്യതയായ ഈ ലക്ഷ്യം അവരുടെ മുമ്പിൽ എപ്പോഴും ഉണ്ടായിരുന്നു. അവരുടെ ആഗ്രഹങ്ങൾ എത്ര ആത്മാർത്ഥവും തീക്ഷ്ണതയുമുള്ളതായിരുന്നു. ന്യായവിധിയും നിത്യതയും അവർക്കുമുമ്പിൽ ദൃശ്യമായിരുന്നു. വെള്ള നിലയങ്കി ധരിച്ചുംകൊണ്ട് അഗ്നിജ്വാലപോലെ തിളങ്ങുന്ന സിംഹാസനത്തിനു മുമ്പിൽ അവർ നിൽക്കുവാൻ പോകുന്നതിനെ അവർ വിശ്വാസത്താൽ കണ്ടിരുന്നു. ഇത് പാപത്തിൽ രസിക്കുന്നതിൽനിന്നും അവരെ പിൻതിരിപ്പിച്ചു....LDEMal 121.2

    ഒരു അവസാന ശ്രമമെന്ന നിലയ്ക്ക് സാത്താൻ തന്റെ വഞ്ചനാപരവും അവസാനത്തേതുമായ പ്രവൃത്തി ചെയ്യുന്നു. ക്രിസ്തു തങ്ങളെ വിടുവിക്കുവാൻ വേഗം വരേണമെന്നുള്ള അവരുടെ നിലവിളി അവൻ കേൾക്കുന്നു. അവസാന തന്ത്രം ക്രിസ്തുവിന്റെ വേഷം ധരിക്കുകയും തങ്ങളുടെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചുവെന്ന് ചിന്തിക്കുവാൻ അവർക്കിടയാക്കുകയും ചെയ്യുന്നതിനുവേണ്ടിയാണ്.-Ms 16 (1884). LDEMal 121.3

    കൃത്രിമമായത് യഥാർത്ഥമായതിൽനിന്നും എങ്ങനെ വ്യത്യസ്തമായിരിക്കുന്നു

    കർത്താവായ യേശുക്രിസ്തുവിന്റെ മഹത്വ പ്രത്യക്ഷതയെ കൃത്രിമമായി കാണിക്കുവാൻ ദൈവം സാത്താനെ അനുവദിക്കുന്നില്ല.- GC625 (1911).LDEMal 121.4

    സാത്താൻ... ക്രിസ്തുവിന്റെ വേഷം ധരിച്ചുകൊണ്ട് വലിയ അത്ഭുതങ്ങൾ ചെയ്യുകയും മനുഷ്യർ യേശുക്രിസ്തു എന്നവണ്ണം സാഷ്ടാംഗം വീണ് അവനെ ആരാധിക്കുകയും ചെയ്യും. ലോകം യേശുവെന്നപോലെ മഹത്വീകരിക്കുന്ന ഈ സൃഷ്ടിയെ ആരാധിക്കുവാൻ നമ്മോട് ആജ്ഞാപിക്കും. നാം എന്താണ് ചെയ്യേണ്ടത്? സാത്താൻ മനുഷ്യന്റെ ഏറ്റവും മോശമായ ശത്രുവാLDEMal 121.5

    ണെങ്കിലും ദൈവമെന്ന് അവകാശപ്പെടുന്ന ഇങ്ങനെയുള്ള ഒരു വൈരിക്കെ തിരേ ക്രിസ്തു മുന്നറിയിപ്പു തന്നിട്ടുണ്ട് എന്നും ക്രിസ്തു പ്രത്യക്ഷപ്പെടുമ്പോൾ അത് മഹാതേജസ്സോടും അധികാരത്തോടും ആയിരം ആയിരം പതിനായിരം പതിനായിരം ദൂതന്മാരോടും കൂടെ ആയിരിക്കുകയും അവൻ വരുമ്പോൾ നാം അവന്റെ ശബ്ദം അറിയുകയും ചെയ്യുമെന്നും അവരോട് പറയുക.-6BC1106(1888).LDEMal 121.6

    സാത്താൻ സാഹചര്യങ്ങൾ തനിക്കനുകൂലമാക്കുവാൻ കഴിവതും പരിശമിക്കുന്നു. വെളിച്ചദൂതന്റെ വേഷം ധരിച്ച് ഭൂമിയിൽ അത്ഭുത പ്രവർത്തകനായി അവൻ നടക്കും. മനോഹരമായ ഭാഷയിൽ ഉന്നതഭാവം അവതരിപ്പിക്കും. നല്ല വാക്കുകൾ പറയുകയും നല്ല പ്രവൃത്തികൾ ചെയ്യുകയും ചെയ്യും. കിന്റെ പ്രതിനിധാനം ചെയ്യപ്പെടും. എന്നാൽ ഒരു കാര്യത്തിൽ മാത്രം വ്യക്തമായ ഒരു വ്യത്യാസം ഉണ്ടായിരിക്കും. അതായത് ദൈവിക ന്യായപ്രമാണത്തിൽ നിന്നും സാത്താൻ മനുഷ്യരെ പിന്തിരിപ്പിക്കും. എന്നിരുന്നാലും കഴിയുമെങ്കിൽ വൃതന്മാരും തെറ്റിപ്പോകത്തക്കവിധം അവൻ കാണിക്കുന്ന കൃതിമ നീതി വിദഗ്ദ്ധമായതായിരിക്കും. കിരീടധാരികളും പ്രസിഡന്റുമാരും ഉന്നത ഭരണാധികാരികളും അവന്റെ തെറ്റായ സിദ്ധാന്തങ്ങൾക്കു മുമ്പിൽ തലകുനിക്കും .- FE471, 472(1897).LDEMal 122.1

    അത്ഭുതങ്ങൾ നടക്കും

    രോഗികൾ നമുക്കു മുൻപിൽ സൗഖ്യമാക്കപ്പെടും, നമുക്കു മുൻപിൽ അത്ഭുതങ്ങൾ നടക്കും, വഞ്ചനാപരമായ ആത്മാവോടെ സാത്താൻLDEMal 122.2

    കൊണ്ടുവരുവാൻ പോകുന്ന പരീക്ഷകളെ നേരിടുവാൻ നാം തയ്യാറെടുത്തിട്ടുണ്ടോ? IT 302 (1862).LDEMal 122.3

    ദുഷ്ട ദൂതൻമാരുടെ സ്വാധീനത്താൽ അനേകർ അത്ഭുതങ്ങൾ പ്രവർത്തിക്കും. അവർ അവരുടെ മായാജാലത്താൽ മനുഷ്യരെ രോഗികളാക്കുകയും ശേഷം മായാജാലം മാറ്റിയിട്ട് രോഗികളൊക്കെയും അത്ഭുതകരമായി സൗഖ്യം നേടിയെന്ന് മറ്റുള്ളവരെവിട്ട് പറയിപ്പിക്കുകയും ചെയ്യും. ഈ പ്രവൃത്തി സാത്താൻ വീണ്ടും വീണ്ടും ആവർത്തിക്കും.-2 SM53(1903).LDEMal 122.4

    സാത്താനുമായി വളരെ അടുത്ത് ബന്ധമുള്ള അത്ഭുകരമായ കാഴ്ചകൾ വളരെ വേഗം നടപ്പിലാകും, സാത്താൻ അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്ന് ദൈവവചനം പ്രസ്താവിക്കുന്നു. അവൻ മനുഷ്യരെ രോഗികളാക്കുകയും തന്റെ പൈശാചിക ശക്തി പെട്ടെന്ന് അവരിൽനിന്നും മാറ്റുകയും ചെയ്യും. അവർ രോഗസൗഖ്യം പ്രാപിച്ചവരായി കണക്കാക്കപ്പെടും. സൗഖ്യമാക്കുന്ന ഈ പൈശാചിക വേല നിമിത്തം സെവന്ത്-ഡേ അഡ്വന്റിസ്റ്റുകാർ പരീക്ഷയിലേക്കു നയിക്കപ്പെടും.-2 SM 53 (1984). യഥാർത്ഥമായ അത്ഭുതങ്ങൾ തന്നെയാണ് എന്നു തോന്നുമാറ് അത്ഭുതങ്ങ ളുടെ ഒരു പരമ്പരതന്നെ സൃഷ്ട്ടിക്കുവാൻ സാത്താന് സാധിക്കും. ഇസാ യേൽ മക്കൾക്ക് മിസയീമിൽനിന്നും വിടുതൽ ലഭിച്ച് പുറപ്പെടേണ്ടുന്ന സമയത്തും അവരുടെ ഉള്ളിൽ അവൻ ഇട്ടുകൊടുത്തതും ഇതേ പരീക്ഷയുടെ ചോദ്യംതന്നെയാണ്.-2SM 52 (1907).LDEMal 122.5

    സ്വർഗ്ഗത്തിൽ നിന്നും തീ

    മനുഷ്യരുടെ അവകാശവാദത്തിൽ നാം ആശ്രയിക്കുവാൻ പാടില്ല. ക്രിസ്തുവിന്റെ അനുയായികളെന്ന് അവർ ഭാവിച്ചുകൊണ്ട് രോഗികളെ സൗഖ്യമാക്കുന്നു. എത്ര അതിശയകരമായ പ്രവൃത്തി എന്നാൽ അവരുടെ പിന്നിൽ നിൽക്കുന്നത് വലിയ വഞ്ചകനാണ്, അവൻ മനുഷ്യരുടെ മുമ്പാകെ സ്വർഗ്ഗത്തിൽനിന്നും തീ ഇറങ്ങുമാറ് അത്ഭുതങ്ങൾ ചെയ്യുവാനിരിക്കുന്നതേ യുള്ളൂ.-2 SM49 (1887).LDEMal 123.1

    തന്റെ വഞ്ചനാപരമായ അതിശയങ്ങളാൽ സാത്താൻ ലോകത്തെ തന്റെ കാൽകീഴിലാക്കുകയും മനുഷ്യരുടെ മുമ്പിൽ വച്ച് സ്വർഗ്ഗത്തിൽനിന്നും തീയിറങ്ങുമാറ് പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും. അവൻ അത്ഭുതങ്ങൾ ചെയ്യുകയും അതിശയിപ്പിക്കുന്ന അത്ഭുത പ്രവൃത്തികളാൽ ലോകത്തെ തന്റെ കീഴിലാക്കുകയും ചെയ്യും.-2SMS1 (1890). LDEMal 123.2

    സാത്താൻ കഴിയുമെങ്കിൽ വൃതന്മാരെയും തെറ്റിക്കും, ക്രിസ്തുവെന്ന വ്യാജേന ഒരു വലിയ മെഡിക്കൽ മിഷനറിയാണെന്ന രീതിയിൽ അവൻ വരും. താൻ ദൈവം തന്നെയെന്ന് തെളിയിക്കുവാനായി അവൻ മനുഷ്യരുടെ മുമ്പാകെ സ്വർഗ്ഗത്തിൽനിന്നും തീ ഇറക്കുന്നു.-MM 87, 88 (1903).LDEMal 123.3

    വിശ്വാസത്തിൽനിന്നും വ്യതിഫലിച്ചുപോയ തന്റെ അനുയായികളിലൂടെ സാത്താൻ അത്ഭുതങ്ങൾ പ്രവർത്തിക്കുമെന്നും മനുഷ്യരുടെ മുൻപിൽ തീ ഇറക്കുന്ന പ്രവർത്തനങ്ങൾ വരെയും ചെയ്യുമെന്നും വചത്തിൽ പരാമർശിച്ചിരിക്കുന്നു.-2 SM 54(1901).LDEMal 123.4

    “അതു മനുഷ്യർ കാൺകെ ആകാശത്തുനിന്ന് ഭൂമിയിലേക്കു തീ ഇറങ്ങു മാറ് വലിയ അടയാളങ്ങൾ പ്രവർത്തിക്കുകയും മൃഗത്തിന്റെ മുമ്പിൽ പ്രവർത്തിക്കാൻ തനിക്കു ബലംകിട്ടിയ അടയാളങ്ങളെക്കൊണ്ട് ഭൂവാസികളെ തെറ്റിക്കുകയും ചെയ്യും ” (വെളി 13:13,14). ഇവിടെ പ്രവചിച്ചിരിക്കുന്നത് വെറും വഞ്ചനയല്ല. സാത്താന്റെ ദൂതന്മാർ മനുഷ്യരെ വഞ്ചിക്കുന്നത് തങ്ങ ളുടെ ശക്തിയാൽ പ്രവർത്തിക്കുന്ന വലിയ അത്ഭുതങ്ങളാലാണ്; വെറും നാട്യമല്ല, യാഥാർത്ഥ്യമാണ്.-GC553 (1911).LDEMal 123.5

    സാത്താനെ ദൈവമാക്കുന്നു

    ഈ കാലത്തുതന്നെ യഥാർത്ഥ ക്രിസ്തുവെന്നവണ്ണം എതിർക്രിസ്ത വരികയും, ലോക രാഷ്ട്രങ്ങളൊക്കെ ദൈവത്തിന്റെ ന്യായപ്രമാണത്ത ഇല്ലായ്മ ചെയ്യുകയും ചെയ്യും. ദൈവത്തിന്റെ വിശുദ്ധ കല്പനകൾക്കെതിരായ എതിർപ്പ് പൂർണ്ണ വളർച്ച പ്രാപിക്കുന്നു. എന്നാൽ എല്ലാ എതിർപ്പിന്റെയും യഥാർത്ഥ നേതാവ് വെളിച്ചദൂതന്റെ വേഷം ധരിച്ച സാത്താനാണ്. മനുഷ്യരൊക്കെയും വഞ്ചിക്കപ്പെടുകയും അവനെ ദൈവത്തിന്റെ സ്ഥാനത്തേക്കു ഉയർത്തുകയും ദൈവമാക്കുകയും ചെയ്യും, എന്നാൽ സർവ്വശക്തൻ ഇടപെടുകയും, വിശ്വാസ ത്യാഗികളായ സഭകൾ സാത്താനെ സ്തുതി ക്കുവാനായി കൂടിവരികയും ചെയ്യുമ്പോൾ ദൈവം ഇങ്ങനെ പ്രസ്താ വിക്കും: “അതു നിമിത്തം മരണം, ദുഃഖം, ക്ഷാമം എന്നിങ്ങനെ അവളുടെ ബാധകൾ ഒരു ദിവസത്തിൽതന്നെ വരും; അവളെ തീയിൽ ഇട്ടു ചുട്ടുക ളയും; അവളെ ന്യായം വിധിച്ച ദൈവമായ കർത്താവ് ശക്തനല്ലോ” (വെളി. 18:8). TM 62 (1893).LDEMal 123.6

    കർത്താവായ യേശുക്രിസ്തുവിന്റെ രണ്ടാം വരവിന്റെ സമയം അടുക്കു മ്പോഴേക്കും, സാത്താന്യ ശക്തികൾ എഴുന്നേൽക്കും. സാത്താൻ മനുഷ്യരു പത്തിൽ മാത്രമല്ല, യേശുക്രിസ്തുവിന്റെ രൂപത്തിൽപോലും പ്രത്യക്ഷപ്പെടുകയും സത്യത്തെ തിരസ്ക്കരിച്ച് ലോകം സാത്താനെ കർത്താധികർത്താവായും രാജാധിരാജാവായും സ്വീകരിക്കുകയും ചെയ്യും.-5 BC 1105, 1106 (1900).LDEMal 124.1

    അത്ഭുതങ്ങൾ യാതൊന്നും തെളിയിക്കുന്നില്ല

    നിങ്ങൾക്കു വേണ്ടി നിങ്ങൾ തന്നെ ദൈവത്തിങ്കലേക്കു ചെല്ലുക. നിങ്ങൾക്കു സത്യം എന്താണെന്ന് അറിയാം എന്ന് നിങ്ങൾ അറിയുന്നതിന് ദിവ്യപ്രകാശത്തിനുവേണ്ടി പ്രാർത്ഥിക്കുക. അത്ഭുത പ്രവൃത്തിയുടെ ശക്തി പ്രദർശിപ്പിക്കപ്പെടുകയും, ആതു വെളിച്ചദൂതന്റെ വേഷത്തിൽ വരുകയും ചെയ്യുമ്പോൾ യഥാർത്ഥ ദൈവത്തിന്റെ പ്രവൃത്തിയും അന്ധകാര ശക്തികളുടെ കൃത്രിമമായ വേലയും തമ്മിൽ തിരിച്ചറിയുവാൻ സാധിക്കട്ടെ. 3 SM 389 (1888).LDEMal 124.2

    വചനം പ്രസംഗിക്കുകയും കഷ്ടതയിലായിരുന്ന അനേകർക്ക് തന്റെ അതുതകരമായ പ്രവർത്തനത്തിലൂടെ സൗഖ്യം നൽകുകയും ചെയ്യുകയായിരുന്നു ക്രിസ്തുവിന്റെ പ്രവർത്തനരീതി. ഈ രീതിയിൽ പ്രവർത്തിക്കുവാൻ നമുക്കിപ്പോൾ കഴിയുകയില്ല എന്ന് എനിക്ക് നിർദ്ദേശം ലഭിച്ചു; *അന്ത്യ ആർപ്പുവിളിയുടെ പ്രവർത്തനത്തോടൊപ്പം ദൈവജനത്തിനും അത്ഭുതങ്ങൾ പ്രവർത്തിക്കുവാൻ സാധിക്കുമെങ്കിലും അത് ക്രിസ്തുവിന്റെ ഭൗമിക ശുശ്രൂഷാസമയത്ത് ലഭിച്ച പ്രാധാന്യത്തോടെയാകുകയില്ല. അത്ഭു തങ്ങൾ പ്രവർത്തിക്കുക എന്നത് ഈ സമയത്ത് ദൈവിക അംഗീകാര ത്തിന്റെ തെളിവുകളല്ല.കാരണം സാത്താനും തന്റെ ശക്തിയാൽ അനേക അത്ഭുതങ്ങൾ ചെയ്യും. ദൈവത്തിന്റെ ദാസൻമാർക്ക് അത്ഭുതത്തിന്റെ വഴിയിൽ പ്രവർത്തി ക്കുവാൻ കഴിയുകയില്ല; കാരണം സാത്താനും ദൈവികമാണെന്ന് അവകാശപ്പെട്ടുകൊണ്ട് വ്യാജ സൗഖ്യ പ്രവർത്തനങ്ങൾ നടത്തുന്നു.-2SM 54, 1904},LDEMal 124.3

    ദൈവജനത്തിന് അത്ഭുത പ്രവർത്തനത്തിൽ തങ്ങളുടെ സുരക്ഷിത ത്വത്തെ കണ്ടെത്തുവാൻ സാദ്ധ്യമല്ല; കാരണം സാത്താനും കൃത്രിമമായ തന്റെ ശക്തിയാൽ അത്ഭുതങ്ങൾ ചെയ്യും എന്നുള്ളതുതന്നെ. -9T 16 (1909). LDEMal 124.4

    അത്ഭുതങ്ങൾ വേദപുസ്തകത്തിനു പകരമാകുകയില്ല

    അത്ഭുത സൗഖ്യ പ്രവർത്തനങ്ങൾ നടത്തിയവർ ഈ പ്രദർശനത്തിന്റെ പേരിൽ ദൈവിക ന്യായപ്രമാണത്തെ അനുസരിക്കാതിരിക്കുന്നതിന് ഒഴിക ഴിവു പറയുകയും അനുസരണക്കേടിൽതന്നെ തുടർന്നും ആയിരിക്കുകയും ചെയ്യുമ്പോൾ, അവർ എന്തും ഏതും തന്നെ ചെയ്യുവാൻ ശക്തിയുണ്ടായിരു ന്നാലും അതവർക്ക് ദൈവിക ശക്തിയുണ്ടെന്നുള്ളതിന് തെളിവാകുകയില്ല; മറിച്ച് അവരുടെ ആ ശകതി അത്ഭുത പ്രവർത്തകനായ വലിയ വഞ്ചകന്റെ ശക്തിയാല -2SM 50 51 (1885).LDEMal 125.1

    അത്ഭുത പ്രവർത്തനത്തിന്റെ പ്രദർശനം ഒരിക്കലും വേദപുസ്തകത്തിനു പകരമാക്കുവാൻ കഴിയുകയില്ല. പൂഴ്ത്തിവയ്ക്കപ്പെട്ട നിധി പോലെ സത്യത്തെ തെരഞ്ഞ് നാം പഠിക്കേണ്ടതായിട്ടുണ്ട്. വചനത്തിന് പുറത്തുനിന്നുള്ളതോ പകരമായതോ ആയ പ്രബോധനങ്ങളൊന്നും നൽകപ്പെടുകയി ല്ല. വചനത്തെ മുറുകെ പിടിക്കുക; രക്ഷയ്ക്കു ജ്ഞാനികളാക്കുന്ന ചേർത്തു വച്ച വചനത്തെ മാത്രം സ്വീകരിക്കുക. -2 SM48 (1894).LDEMal 125.2

    അവസാനത്തെ ഏറ്റവും വലിയ വഞ്ചന നമ്മുടെ മുമ്പിൽ വളരെ വേഗം പ്രത്യക്ഷമാകും. എതിർ ക്രിസ്തു തന്റെ അത്ഭുത പ്രവർത്തനങ്ങൾ നമ്മുടെ മുമ്പിൽ കാണിക്കും. ഇതിനു സത്യത്തോടു വളരെ സാമ്യമുള്ളതിനാൽ വിശുദ്ധ തിരുവചനം കൂടാതെ തിരിച്ചറിയുവാൻ അസാദ്ധ്യമാണ്. അതിന്റെ സാക്ഷ്യത്താൽ ഓരോ പ്രസ്താവനയും ഓരോ അത്ഭുതവും പരിശോധിക്കപ്പെടേണ്ടതാണ്.-GC593 (1911).LDEMal 125.3

    വഞ്ചന എകദേശം സാർവ്വത്രികമാണ്

    സാത്താൻ ശക്തനായ ഒരു സൈന്യാധിപനെപ്പോലെ കളം ഏറ്റെടുത്തിരിക്കുകകൊണ്ട്, ആത്മാക്കളുടെ രക്ഷയ്ക്കുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുന്ന സ്ത്രീപുരുഷൻമാരെയാണിന്നാവശ്യം. ശേഷിക്കുന്ന ഈ അന്ത്യകാല സമയങ്ങളിൽ വഞ്ചിതരാക്കുവാൻ തനിക്കാവുന്ന വഴികളിലൂടെ യെല്ലാം പ്രവർത്തിച്ച് ദൈവം തന്റെ ജനത്തിനുവേണ്ടി പ്രകാശിപ്പിക്കുന്ന വെളിച്ചത്തെ തടസ്സപ്പെടുത്തുവാൻ ശ്രമിക്കുന്നു. മുഴുലോകത്തെയും അവൻ തന്റെ കാൽക്കീഴിൻ പരിധിയിൽ കൊണ്ടുവരുന്നു; എന്നാൽ വിക കല്പനകളോട് വിശ്വസ്തത പുലർത്തുന്നവർക്കുമാത്രം അവനോട് എതിർത്തു നിൽക്കുവാൻ സാധിക്കും. ഇവരെപ്പോലും കീഴടക്കുവാൻ അവൻ പരിശ്രമിക്കുന്നു.--3 SM389 (1889).LDEMal 125.4

    വഞ്ചനാപരവും പൈശാചികവുമായ ശക്തിയാൽ മരിച്ചവരുടെ രൂപങ്ങൾ പ്രത്യക്ഷപ്പെടുകയും അനേകരും ഭോഷ്ക്ക് സ്നേഹിക്കുകയും ഉണ്ടാക്കുകയും ചെയ്യുന്നവനിലേക്ക് തങ്ങളെത്തന്നെ ബന്ധിപ്പിക്കുകയും ചെയ്യും. നമ്മുടെ ഇടയിൽനിന്നുതന്നെ ചിലർ വിശ്വാസം വിട്ടകന്ന് വഞ്ചകാത്മാ ക്കൾക്കും പൈശാചിക സിദ്ധാന്തങ്ങൾക്കും തങ്ങളെ ഏൽപ്പിച്ചുകൊടുക്കു കയും സത്യത്തെ ദുഷിക്കുകയും ചെയ്യുമെന്ന് ഞാൻ നമ്മുടെ ജനത്തിനുLDEMal 125.5

    താക്കീത് കൊടുക്കുന്നു. - അതിശയകരമായ ഒരു പ്രവൃത്തി നടക്കും. വിവേചനത്തിന്റെ ആത്മാവിനെ തെറ്റായ സിദ്ധാന്തങ്ങളിൽ രസിക്കാൻ അനുവദിച്ച ഭരണ കർത്താക്കളും അഭിഭാഷകന്മാരും ഡോക്ടർമാരും തങ്ങളെത്തന്നെ വഞ്ചി ക്കുകയും വഞ്ചിക്കുന്നവനുമായി ഐക്യത്തിലാവുകയും ചെയ്യും. ഒരു ആത്മീയ അന്ധകാരം അവരെ പിടിച്ചടക്കും.-UL317 (1905).LDEMal 126.1

    Larger font
    Smaller font
    Copy
    Print
    Contents