Loading...
Larger font
Smaller font
Copy
Print
Contents

അന്ത്യകാല സംഭവങ്ങൾ

 - Contents
 • Results
 • Related
 • Featured
No results found for: "".
 • Weighted Relevancy
 • Content Sequence
 • Relevancy
 • Earliest First
 • Latest First
  Larger font
  Smaller font
  Copy
  Print
  Contents

  1 - ഭൗമഗ്രഹത്തിലെ അന്തിമപ്രതിസന്ധി

  ഭാവിയെ സംബന്ധിച്ച വ്യാപകമായ ഭയം പിടികൂടൽ

  ‘ഇക്കാലമെന്നത് ജീവിച്ചിരിക്കുന്ന സകലർക്കും വളരെ പ്രബലമായ താല്പര്യം ജനിപ്പിക്കുന്ന ഒരു സമയമാണ്. ഭരണകർത്താക്കളും നയതന്ത്രജ്ഞരും അധികാരികളും എന്നുതുടങ്ങി ചിന്തിക്കുന്ന സ്ത്രീപുരുഷന്മാരുടെയെല്ലാം ശ്രദ്ധ തിരിയുന്നത് നമുക്ക് ചുറ്റും കാണുന്ന സംഭവങ്ങളിലേക്കാണ്. രാഷ്ട്രങ്ങളുടെ ഇടയിൽ നിലനിൽക്കുന്ന ബന്ധങ്ങളെ അവർ നിരീക്ഷിക്കുന്നു. ഭൂമിയിലെ സകലതിലും ഇടംപിടിക്കുന്ന ബന്ധങ്ങളെ അവർ നിരീക്ഷിക്കുന്നു. ഭൂമിയിലെ സകലതിലും ഇടംപിടിക്കുന്ന അതിന്റെ തീവ്രത അവർ നിരീക്ഷിക്കുകയും ഭ്രമിപ്പിക്കന്ന ഒരു പ്രതിസന്ധിയിലേക്കു ലോകം ചാഞ്ഞുകൊണ്ടിരിക്കുന്ന മഹത്തും നിർണ്ണായകവുമായ ഒന്ന് സംഭവിക്കാൻ പോകുന്നു എന്ന് തിരിച്ചറിയുകയും ചെയ്യുന്നു -PK 537 (c.1914).LDEMal 7.1

  കരയിലും കടലിലുമുള്ള ദൂരന്തങ്ങൾ, താറുമാറായ സമൂഹത്തിന്റെ അവസ്ഥ, യുദ്ധത്തിന്റെ മുന്നറിയിപ്പുകൾ എന്നിവ അശുഭസൂചകങ്ങളാണ്. സമീപിച്ചുകൊണ്ടിരിക്കുന്ന ഭയങ്കരമായ സംഭവങ്ങളെ അവ വിളിച്ചറിയിച്ചുകൊണ്ടിരിക്കുന്നു. ദുഷ്ടതയുടെ പ്രതിനിധികൾ അവരുടെ ശക്തികളെ ഒരുമിച്ചു ചേർത്തുകൊണ്ടിരിക്കുന്നു. അവസാന പ്രതിസന്ധിക്കായി അവർ ശക്തി സംഭരിക്കുന്നു. നമ്മുടെ ലോകത്തിൽ ഭയങ്കരമായ മാറ്റങ്ങൾ പെട്ടെന്ന് സംഭവിക്കാൻ പോകുന്നു, അന്ത്യകാല സംഭവങങ്ങൾ ദ്രുതഗതിയിൽ ആയിരിക്കും -9T11(1909).LDEMal 7.2

  ഉപദ്രവകാലം ആസന്നമായിരിക്കുന്നു

  ‘ക്രിസ്തുവിന്റെ വരവുവരെ നീണ്ടുനിൽക്കുവാൻ പോകുന്ന കഷ്ടകാലം ആസന്നമായിരിക്കുന്നു. നഷ്ടപ്പെടുത്തുവാൻ നമുക്കിനി സമയമില്ല. യുദ്ധത്തിന്റെ ആത്മാവിനാൽ ലോകം ഇളകിമറിഞ്ഞുകൊണ്ടിരിക്കന്നു. ദാനിയേൽ പ്രവചനം പതിനൊന്നാമദ്ധ്യായത്തിലെ പ്രവചനങ്ങളുടെ അന്ത്യനിറവേറൽ ഏകദേശം പൂർത്തിയാകുവാൻ പോകുന്നു.’ -RHNov.24(1904).LDEMal 7.3

  ‘ഒരു ജാതി ഉണ്ടായതുമുതൽ ഈ കാലംവരെ സംഭവിച്ചിട്ടില്ലാത് കഷ്ടകാലം ഉണ്ടാകും’ (ദാനി: 12:1) ‘ഈ കഷ്ടകാലം ആസന്നമായിരിക്കുന്നു. നാം ഉറങ്ങിപ്പോയ കന്യകമാരെപ്പോലെയാണ്. നമ്മെ അവന്റെ നിത്യകരത്തിൻ കീഴിൽ അണയക്കുകയും നമുക്കു മുമ്പിലുള്ള പീഡനകാലത്തിൽ കാത്തുസൂക്ഷിക്കുകയും ചെയ്യുവാൻ ഉണർന്ന്, കർത്താവായ യേശുവിനോട് അപേക്ഷിക്കുക.’ -3MR305 (1906)LDEMal 7.4

  ‘ലോകം കൂടുതൽ കൂടുതൽ അരാജകത്വത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണ്യേശു വരുന്നതുവരെ നിലച്ചുപോകാത്ത കഷ്ടകാലം രാഷ്ട്രങ്ങളുടെ ഇടയിൽ പെട്ടെന്ന് ഉണ്ടാകുവാൻ പോകുന്നു.’ -RHFeb.11(1904).LDEMal 7.5

  ‘നാം കഷ്ടകാലത്തിന്റെ വക്കിലെത്തിയിരിക്കുകയാണ്, കഷ്ടിച്ചു സ്വപ്‌നം കണ്ടിരുന്ന പരിഭ്രാന്തികൾ നമ്മുടെ മുമ്പിലുണ്ട്.’-9T 43 (1909).LDEMal 8.1

  ‘കാലത്തിന്റെ പ്രതിസന്ധിയുടെ കവാടത്തിൽ നാം നിൽക്കുകയാണ്. അഗ്നി, വെള്ളപ്പൊക്കം, ഭൂമികുലുക്കം എന്നിവയായ ദൈവത്തിന്റെ ന്യായവിധികൾ, യുദ്ധം, രക്തച്ചൊരിച്ചിൽ എന്നിവയോടൊപ്പം ഒന്നൊന്നായി പെട്ടെന്ന് പിൻതുടരും.’ -PK278(c.1914).LDEMal 8.2

  ‘കൊടുങ്കാറ്റിനു സമമായ സമയങ്ങൾ നമ്മുടെ മുമ്പിലുണ്ട്, അതുകൊണ്ട് അവിശ്വാസത്തിന്റെയും നിരാശയുടെയും ഒരു വാക്കുപോലും നാം ഉച്ചരിക്കാതിരിക്കണം.’ -ChS 136 (1905).LDEMal 8.3

  വരുവാൻ പോകുന്ന ന്യായവിധിയെ സംബന്ധിച്ച് ദൈവം എല്ലായ്‌പോഴും മുന്നറിയിപ്പ് തന്നിട്ടുണ്ട്

  വരുവാൻ പോകുന്ന ന്യായവിധിയെ സംബന്ധിച്ച് ദൈവം എല്ലായ്‌പോഴും മുന്നറിയിപ്പ് തന്നിട്ടുണ്ട്. തങ്ങളുടെ കാലത്തേക്കുള്ള അവന്റെ ദൂതിൽ വിശ്വാസമുള്ളവരും അവരുടെ വിശ്വാസം അവന്റെ കല്പനകളോടുള്ള അനുസരണത്തിലൂടെ പ്രാവർത്തികമാക്കിയവരും അവിശ്വാസികളുടെയും അനുസരണം കെട്ടവരുടെയും മേൽ വന്ന ന്യായവിധിയിൽ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.LDEMal 8.4

  നോഹയോട് ദൈവം ഇപ്രകാരം പറഞ്ഞു: ‘നീയും സർവ്വ കുടുംബവുമായി പെട്ടകത്തിൽ കടക്ക; ഞാൻ നിന്നെ ഈ തലമുറയിൽ എന്റെ മുമ്പാകെ നീതിമാനായി കണ്ടിരിക്കുന്നു.’ ‘അങ്ങനെ ലോകത്ത് ചെന്ന് തന്റെ പുത്രിമാരെ വിവാഹം ചെയ്യുവാനുള്ള മരുമക്കളോടു സംസാരിച്ചു. നിങ്ങൾ എഴുന്നേറ്റു ഈ സ്ഥലം വിട്ടു പുറപ്പെടുവിൻ; യഹോവ ഈ പട്ടണം നശിപ്പിക്കും എന്നു പറഞ്ഞു’ (ഉല്പത്തി 7:1; 19:4). സ്വർഗ്ഗീയ ദൂതന്മാരുടെ സംരക്ഷണയിൻകീഴിൽ ലോത്ത് തന്നെ സമർപ്പിച്ചതുകാരണം താൻ രക്ഷ പ്രാപിച്ചു. അമ്മാതിരി യെരൂശലേമിന്റെ നാശത്തെ സംബന്ധിച്ച് ക്രിസ്തു തന്റെ ശിഷ്യന്മാർക്കു മുന്നറിയിപ്പ് കൊടുത്തിരുന്നു. വരുവാനിരുന്ന നാശത്തിന്റെ അടയാളങ്ങൾ നിരീക്ഷിച്ചിരുന്നവർ പട്ടണത്തിൽനിന്നും ഓടിപ്പോകുകയും നാശത്തിൽ നിന്നു രക്ഷപ്പെടുകയും ചെയ്തു. അതുപോലെ ക്രിസ്തുവിന്റെ രണ്ടാംവരവിനെയും ഈ ലോകത്തിന്റെമേൽ വരുവാൻ പോകുന്ന നാശത്തെയും സംബന്ധിച്ച മുന്നറിയിപ്പ് നമുക്കു നൽകപ്പെട്ടിരിക്കുകയാണ്. ഈ മുന്നറിയിപ്പിനു ചെവികൊടുക്കുന്നവർ രക്ഷിക്കപ്പെടും.-DA 634 (1898).LDEMal 8.5

  നമ്മുടെ നാളുകളിൽ നാം പ്രതീക്ഷിക്കേണ്ടത് ദൈവം നമ്മോടു പറഞ്ഞിട്ടുണ്ട്.

  യേശുവിന്റെ ക്രൂശീകരണത്തിനുമുമ്പ് താൻ മരണപ്പെടുവാൻ പോകുന്നു എന്നും കല്ലറ തുറന്ന് ഉയിർത്തെഴുന്നേൽക്കുമെനന്നും വിശദീകരിച്ചപ്പോൾ അത് അവരുടെ മനസ്സിലും ഹൃദയത്തിലും (മാർക്കൊസ് 8:31,32;9:31;10:32-34 കാണുക) പതിപ്പിക്കുന്നതിന് ദൂതന്മാർ സന്നിഹിതരായിരുന്നു. എന്നാൽ റോമൻ നുകത്തിൽ നിന്നുമുള്ള താൽക്കാലിക വിടുതൽ നോക്കിപ്പാർത്തിരുന്ന ശിഷ്യന്മാർക്ക്, തങ്ങളുടെ സകല പ്രത്യാശയും കേന്ദ്രീകരിച്ചിരുന്ന അവരുടെ കർത്താവ് ലജ്ജാകരമായ ഒരു മരണത്തിലൂടെ കടന്നുപോകുവാൻ പോകുകയാണ് എന്നത് സഹിക്കാൻ കഴിഞ്ഞില്ല. അവർ ഓർത്തിരിക്കേണ്ടിയിരുന്ന വാക്കുകൾ അവരുടെ മനസ്സിൽ നിന്നും അപ്രത്യക്ഷമാകുകയും പരീക്ഷയുടെ സമയം വന്നപ്പോൾ അവർ തയ്യാറെടുപ്പില്ലാത്തവരായി കാണപ്പെടുകയും ചെയ്തു. യേശു അവർക്കും ഒരു മുന്നറിയിപ്പും കൊടുത്തില്ലയെന്നവണ്ണം അവന്റെ മരണം അവരുടെ സകല പ്രത്യാശയെയും നശിപ്പിച്ചു.LDEMal 9.1

  അതുപോലെ ക്രിസ്തുവിന്റെ വാക്കുകളാൽ തന്നെ ശിഷ്യന്മാരുടെ മുമ്പിൽ അത് തറന്നുകാട്ടിയിരുന്നതുപോലെ, പ്രവചനങ്ങളിലൂടെ ഭാവി നമുക്കു മുമ്പിൽ വ്യക്തമായി തുറക്കപ്പെട്ടിരിക്കുകയാണ്. കൃപയുടെ വാതിൽ അടയുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളും മഹാകഷ്ടകാലത്തിനായുള്ള തയ്യാറെടുപ്പിന്റെ വേലയും നമുക്കു മുമ്പിൽ വെളിപ്പെട്ടിരിക്കുകയാണ്. എന്നാൽ ജനമിന്ന് ആയതിനെ സംബന്ധിച്ച് ഒരു പരിജ്ഞാനവുമില്ലാത്തവരെപ്പോലെയാ് ജീവിതം നയിക്കുന്നത്.-GC 594(1911).LDEMal 9.2

  അന്ത്യകാല പ്രവചനങ്ങൾ നമ്മുടെ ശ്രദ്ധ ആവശ്യപ്പെടുന്നു.

  പിന്നീട് ഞാൻ മൂന്നാം തവണ ദൈവദൂതനെ കണ്ടു (വെളിപ്പാട് 14:9-11). എന്നെ അനുഗമിച്ച ദൂതൻ ഇപ്രകാരം പറഞ്ഞു: ‘അവന്റെ വേല ഭയാനകമാണ്. അവന്റെ ദൗത്യം ഭീതി നിറഞ്ഞതാണ്. കളയിൽ നിന്ന് ഗോതമ്പ് വേർതിരിച്ച് മുദ്രവയ്ക്കുകയോ അഥവാ കെട്ടി സ്വർഗ്ഗീയ കൊയ്ത്തുകാരനെ ഏല്പിക്കുകയോ ചെയ്യുവാൻ ചുമതലപ്പെട്ട മാലാഖയാണ് അവൻ. ഇക്കാര്യങ്ങൾ മുഴുമനസ്സിനെയും മുഴുശ്രദ്ധയെയും പിടിച്ചുപറ്റണം.’ -EW 118(1854).LDEMal 9.3

  ദൈവത്തിന്റെ കല്പനയോടുള്ള കൂറിനും നമ്മുടെ വിശ്വാസത്തിന്റെ കാരണങ്ങൾ ബോധ്യപ്പെടുത്തുവാനുമായി നാം ന്യായാധിപന്മാരുടെ മുമ്പാകെ നിൽക്കേണ്ടിവരും. ഇക്കാര്യങ്ങൾ യുവജനങ്ങൾ അറിഞ്ഞിരിക്കണം.LDEMal 9.4

  ഈ ലോകചരിത്രത്തിന്റെ അവസാനത്തിനുമുമ്പ് സംഭവിക്കുവാൻ പോകുന്ന കാര്യങ്ങളെപ്പറ്റി അവർ അറിഞ്ഞിരിക്കണം. ഇവ നമ്മുടെ നിത്യരക്ഷയെ സംബന്ധിക്കുന്നവയും അദ്ധ്യാപകരും വിദ്യാർത്ഥികളും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടവയുമാണ്.’ -6T 128, 129 (1900).LDEMal 9.5

  ‘നാം ജീവിക്കുന്ന കാലത്തെ ചൂണ്ടിക്കാണിക്കുന്ന മഹാ അടയാളങ്ങളെ സംബന്ധിച്ച് നാം പഠിക്കേണ്ടിയിരിക്കുന്നു.’-4MR 163 (1895).LDEMal 9.6

  ദൈവം നയിക്കുന്നതിനും നടത്തുന്നതിനുംവേണ്ടി അവന്റെ നിയന്ത്രണത്തിൻ കീഴിൽ തങ്ങളെത്തന്നെ സമർപ്പിക്കുന്നവർ, സംഭവിക്കുവാൻ ദൈവം നിയോഗിച്ചിരിക്കുന്ന സംഭവങ്ങളുടെ രീതി മനസ്സിലാക്കും.-7T 14(1902).LDEMal 10.1

  വലിയ നവോത്താന പ്രസ്ഥാനങ്ങളുടെ മേലുള്ള ദൈവിക നടത്തിപ്പിനെപ്പറ്റി പഠിക്കുന്നതിന് പ്രവാചന നിറവേറലുകൾ ചരിത്രത്തിൽ സംഭവിച്ചിരിക്കുന്നത് നാം കാണുകയും വൻപോരാട്ടത്തിലെ അന്ത്യപോരാട്ടത്തിനു വേണ്ടി രാഷ്ട്രങ്ങൾ അണിനിരക്കുന്നത് മനസ്സിലാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു-8T 307(1904).LDEMal 10.2

  പ്രത്യേകിച്ച് ദാനിയേലും വെളിപ്പാടും പഠിക്കുക

  ദൈവവചനം വളരെ ആഴമായി പഠിക്കേണ്ടതുണ്ട്; പ്രത്യേകിച്ച്, ഇതിനു മുമ്പൊരിക്കലുമില്ലാതവണ്ണം നമ്മുടെ ശ്രദ്ധയെ ദാനിയേലിലേക്കും വെളിപ്പാടിലേക്കും തിരിക്കേണ്ടിയിരിക്കുന്നു. ദൈവത്തിൽ നിന്നും ദാനിയേലിനു ലഭിച്ച വെളിച്ചം പ്രത്യേകിച്ച് ഈ അന്ത്യകാലത്തേക്കുള്ളതാകുന്നു.-TM 112, 113 (1896).LDEMal 10.3

  ദാനിയേൽ പന്ത്രണ്ടാമദ്ധ്യായം നാം പഠിക്കണം. ലോകം അവസാനിക്കുന്നതിനു മുമ്പ് നാമെല്ലാവരും മനസ്സിലാക്കിയിരിക്കേണ്ടതായ ഒരു മുന്നറിയിപ്പിൻ സന്ദേശമാണ് അതിലടങ്ങിയിരിക്കുന്നത്.-15 MR 228(1903).LDEMal 10.4

  പുതിയ നിയമത്തിലെ അവസാന പുസ്തകമായ വെളിപ്പാടിൽ നാം നിർബന്ധമായും അറിഞ്ഞിരിക്കേണ്ട സത്യങ്ങൾ നിറഞ്ഞിരിക്കുന്നു. -COL 133 (1900).LDEMal 10.5

  വെളിപ്പാടു പുസ്തകത്തിലെ നിറവേറേണ്ടതായ പ്രവചനങ്ങൾ എത്രയും വേഗം നിറവേറേണ്ടവയാണ്. ദൈവജനം ഇപ്പോൾ ഈ പ്രവചനങ്ങളെ ശുഷ്‌കാന്തിയോടു കൂടി പഠിക്കുകയും അവയെ വ്യക്തമായി ഗ്രഹിക്കുകയും ചെയ്യേണ്ടതാണ്. സത്യത്തെ മറച്ചുവയ്ക്കുന്നില്ല; ഭാവിയിൽ എന്തായിരിക്കും എന്ന വ്യക്തമായ ഒരു മുന്നറിയിപ്പാണ് ഇത് തരുന്നത്. -INL 96 (1903)LDEMal 10.6

  വെളിപ്പാടു പുസ്തകത്തിൽ ക്രമമായി നൽകപ്പെട്ടിരിക്കന്ന പരിപാവനമായ ദൂതുകൾ ദൈവജനത്തിന്റെ മനസ്സുകളിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കണം-8T 302 (1904).LDEMal 10.7

  വിഷയം ജനത്തിനുമുമ്പിൽ ഉണ്ടായിരിക്കണം.

  ഈ അന്ത്യനാളുകളെ സംബന്ധിച്ച പ്രവചനങ്ങൾ പലർക്കും മനസ്സിലാകുന്നില്ല. അവർ പ്രകാശപൂരിതമാക്കപ്പെടണം. കാഹളത്തിലൂടെ ഒരു നിശ്ചിത ശബ്ദം പുറപ്പെടുവിക്കേണ്ടത് കാവൽക്കാരുടേയും അയ്‌മേനികളുടെയും ഉത്തരവാദിത്വമാണ്.-Ev. 194, 195 (1875).LDEMal 10.8

  കാവൽക്കാർ അവരുടെ ശബ്ദമുയർത്തി ഇക്കാലത്തേക്കുള്ള സത്യം വിളിച്ചറിയിക്കട്ടെ. പ്രവചനചരിത്രത്തിൽ ജനം എവിടെ എത്തിയിരിക്കന്നു എന്ന് അവർ അറിയട്ടെ.-5T 716 (1889).LDEMal 10.9

  ഈ ലോകത്തിന്റെ ചരിത്രം അവസാനിപ്പിക്കേണ്ടതായ ഒരു ദിവസം ദൈവം കുറിച്ചിരിക്കുകയാണ്; ‘രാജ്യത്തിന്റെ ഈ സുവിശേഷം സകല ജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും.’ പ്രവചനം പെട്ടെന്നു നിറവേറിക്കൊണ്ടിരിക്കുന്നു. അതിഭയങ്കരവും ഏറ്റവും പ്രധാനപ്പെട്ടതുമായ വിഷയങ്ങളെ സംബന്ധിച്ച് കൂടുതലും അതിലധികവും ഘോഷിക്കപ്പെടണം. എന്നെന്നേക്കുമായി ഓരോരുത്തരടെയും തീർപ്പു കല്പിക്കുന്ന നാൾ ആസന്നമായിക്കൊണ്ടിരിക്കുന്നു.LDEMal 11.1

  വലിയ വേദനയോടുകൂടി ജനമദ്ധ്യേ ഈ വിഷയം അവതരിപ്പിക്കേണ്ടിയിരിക്കുന്നു. യഹോവയുടെ ആ മഹാദിവസം പെട്ടെന്നും അപ്രതീക്ഷിതമായും വരാതിരിക്കുവാൻ ലോകജനതയുടെ മുമ്പിൽ മാത്രല്ല, നമ്മുടെ സ്വന്തം സഭയ്ക്കു മുമ്പിലും പരിപാവനമായ ഈ വസ്തുത എത്തേണ്ടിയിരിക്കുന്നു. പ്രവചനത്തിന്റെ ഭയാനകമായ ഈ മുന്നറിയിപ്പ് ഓരോ വ്യക്തിയെയും അഭിസംബോധന ചെയ്തുകൊണ്ടുള്ളതാണ്. ആശ്ചര്യപ്പെടുത്തുന്ന അപകടത്തിൽ നിന്നും സുരക്ഷിതമാണെന്ന് ആർക്കും തോന്നാതിരിക്കട്ടെ. ഈ മഹാസംഭവം ആസന്നമായിരിക്കുന്നു എന്ന് കാണിക്കുന്ന സംഭവങ്ങളെപ്പറ്റിയുള്ള ദൃഢവിശ്വാസത്തെ കവർന്നെടുക്കത്തക്കവണ്ണം ആരും പ്രവചനത്തെ വ്യാഖ്യാനിക്കാതിരിക്കട്ടെ.-FE 335, 336 (1895).LDEMal 11.2

  ഭാവിസംഭവങ്ങളെ അതിന്റെ ശരിയായ വീക്ഷണത്തിൽ സൂക്ഷിക്കുക.

  ഭാവിസംഭവങ്ങൾ എപ്രകാരം നടപ്പിലാകുവാൻ പോകുന്നു എന്ന് കൃത്യമായി വിശദീകരിക്കുവാൻ ഇപ്പോൾ നമുക്ക് കഴിയുകയില്ല. എങ്കിലും കർത്താവിന്റെ ദിവസം അടുത്തിരിക്കകൊണ്ട് നാം ഉണർന്നിരുന്ന് പ്രാർത്ഥിക്കേണ്ട സമയം ഇതാണെന്ന് അറിഞ്ഞിരിക്കണം-2SM 35 (1901).LDEMal 11.3

  മൃഗത്തിന്റെ മുദ്ര കൃത്യമായും അത് ഘോഷിക്കപ്പെട്ടതുപോലെ തന്നെയാണ്. ഇക്കാര്യത്തെ സംബന്ധിച്ച് എല്ലാവരും മനസ്സിലാക്കിയിട്ടില്ല, ചുരുൾ അഴിയുന്നതുവരെ മനസ്സിലാക്കുകയുമില്ല. -6T 17 (1900).LDEMal 11.4

  അനേകരും അവരുടെ ഇപ്പോഴുള്ള ഉത്തരവാദിത്വങ്ങളിലും സുഖസൗകര്യങ്ങളിലും അനുഗ്രഹങ്ങളിലും നിന്ന് അകലെ നോക്കിയിട്ട്, ഭാവിപ്രതിസന്ധിയെ സംബന്ധിച്ചിടത്തോളം കഷ്ടതയെ കടമെടുക്കുന്ന അവസ്ഥയിലാണ്. ഇത് കഷ്ടകാലത്തെ മുൻകൂട്ടി വിളിച്ചുവരുത്തുകയാണ് ചെയ്യുന്നത്. അങ്ങനെ വിളിച്ചുവരുത്തുന്ന കഷ്ടതകളിന്മേൽ ഒരു കരുണയും ഉണ്ടായിരിക്കുകയുമില്ല.-3SM 383, 384 (1884).LDEMal 11.5

  ദൈവജനത്തിന് ഒരു കഷ്ടകാലം വരുവാൻ പോകുന്നു. എന്നാൽ ജനത്തിനു മുന്നിൽ അത് എപ്പോഴും അവതരിപ്പിച്ച് അവരിൽ അത് മുൻകൂട്ടി വാഴുവാൻ ഇടയാക്കരുത്. ദൈവജനത്തിനിടയിൽ ഒരു കുലുക്കം ഉണ്ടാകേണ്ടിയിരിക്കുന്നു; എന്നാൽ സഭകളിലേക്കു വഹിച്ചുകൊണ്ടു പോകേണ്ടതായ ഏതൽക്കാലസത്യം ഇതല്ല.-ISM 180(1890).LDEMal 12.1

  Larger font
  Smaller font
  Copy
  Print
  Contents