Loading...
Larger font
Smaller font
Copy
Print
Contents
അന്ത്യകാല സംഭവങ്ങൾ - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    20 - വിശുദ്ധന്മാരുടെ അവകാശം

    സ്വർഗ്ഗത്തെയും പുതിയ ഭൂമിയെയും സംബന്ധിച്ച് എലൻ വറ്റിനു കാണിച്ചുകൊടുത്ത പല തരത്തിലുമുള്ള കാഴ്ചകൾ, നിത്യമായ യാഥാർത്ഥ്യങ്ങളുടെ മാതൃകകളായിരുന്നു. മാനുഷികമായ വീക്ഷണങ്ങ ളുടെ അടിസ്ഥാനത്തിലാണ് സ്വർഗ്ഗീയമായ കാര്യങ്ങൾ അവർക്കു കാണിച്ചുകൊടുത്തത്. ഗ്രഹിക്കുവാനുള്ള നമ്മുടെ ശക്തിയുടെയും ഭാഷ യുടെയും പരിമിതി നിമിത്തം, പ്രദർശിപ്പിച്ചു കൊടുക്കപ്പെട്ട ദൃശ്യങ്ങളുടെ യഥാർത്ഥ രൂപം പൂർണ്ണമായി മനസ്സിലാക്കുവാൻ നമുക്ക് കഴിയുകയില്ല. “ഇപ്പോൾ നാം കണ്ണാടിയിൽ കടമൊഴിയായി കാണുന്നു; അപ്പോൾ മുഖാമു ഖമായി കാണും; ഇപ്പോൾ ഞാൻ അംശമായി അറിയുന്നു; അപ്പോഴോ ഞാൻ അറിയപ്പെട്ടതുപോലെ തന്നെ അറിയും. (1 കൊരിന്ത്യർ 13:12)LDEMal 209.1

    ദൈവത്തിൽ നിന്നുമുളള ഒരു ദാനം

    നമുക്ക് സ്വർഗ്ഗത്തിലേക്കുള്ള പ്രവേശനാനുമതിപ്പതം നേടിത്തരുന്നത് ക്രിസ്തുവും അവന്റെ നീതിയും മാത്രമാകുന്നു.-Letter fb (1890).LDEMal 209.2

    അഹംഭാവമുള്ള ഹൃദയം രക്ഷ സമ്പാദിക്കുവാൻ പരിശ്രമിക്കും, എന്നാൽ സ്വർഗ്ഗത്തിനു നമ്മെ അവകാശികളാക്കുന്നതും, അതിനായുള്ള നമ്മുടെ യോഗ്യത കാണപ്പെടുന്നതും ക്രിസ്തുവിന്റെ നീതിയിലാണ്.-DA 300 (1898).LDEMal 209.3

    നാം സ്വർഗ്ഗീയ കുടുംബത്തിലെ അംഗങ്ങളായിത്തീരേണ്ടതിന്, അവൻ ഭൗമീക കുടുംബത്തിലെ അംഗമായിത്തീർന്നു. - DA638 (1898). LDEMal 209.4

    ഈ ഭൂമിയിലെ ഏറ്റവും വിശിഷ്ടമായ കൊട്ടാരത്തിന് അവകാശിയാകുന്നതിനെക്കാളും നമ്മുടെ കർത്താവ് നമുക്കുവേണ്ടി ഒരുക്കുവാൻ പോയിരിക്കുന്ന വാസസ്ഥലം അവകാശമാക്കുന്നതാണ് ഉത്തമം. ഭൗമികമായ എല്ലാ പുകഴ്ചകളെക്കാളും, “എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരു വിൻ; ലോകസ്ഥാപനം മുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ” എന്ന തന്റെ വിശ്വസ്തരായ ദാസന്മാരോടുള്ള രക്ഷകന്റെ വാക്കുകളാണ് നല്ലത്.-COL314 (1900).LDEMal 209.5

    ഭാവിലോകത്തെക്കുറിച്ച്‌ എന്തുകൊണ്ട് നാം ചിന്തിക്കണം

    നാം വിലമതിക്കുന്ന കാര്യങ്ങളിൽനിന്നും നിത്യത അപ്രത്യക്ഷമാകാതെ യിരിക്കുവാൻ യേശു സ്വർഗ്ഗവും അതിന്റെ മഹത്വവും നമ്മുടെ കാഴ്ച്ചയ്ക്കു മുമ്പിൽ വച്ചിരിക്കുന്നു.-STApril4 (1895).LDEMal 209.6

    നിത്യമായ യാഥാർത്ഥ്യങ്ങൾ കണ്ണിനു മുമ്പിൽ വച്ചുകൊണ്ട്, ദൈവ ത്തിന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ചിന്തകൾ നാം പടിപടിയായി പരിപോഷിപ്പിക്കും. ശതു ഉള്ളിൽ പ്രവേശിക്കുന്നതിനെതിരെ ഇതൊരു പ്രതിരോധമായിരിക്കും; അത് ശക്തിയും ഉറപ്പും നല്കുന്നതിനോടൊപ്പം നമ്മുടെ ആത്മാവിനെ ഭയത്തിന് അതീതമായി ഉയർത്തുകയും ചെയ്യുന്നു. സ്വർഗ്ഗത്തിലെ അന്തരീക്ഷത്തിൽ ശ്വാസോച്ഛ്വാസം ചെയ്യുന്ന നാം പിന്നെ ഈ ഭൂമിയിലെ മലേറിയ ശ്വസിക്കുകയില്ല...LDEMal 210.1

    സ്വർഗ്ഗത്തിന്റെ ആകർഷണം ചിന്തകൾക്കു സുപരിചിതം ആകേണ്ടതി നും ഓർമമയുടെ ഭിത്തിയിൽ സ്വർഗ്ഗീയമായ ചിത്രങ്ങളും സ്വർഗ്ഗീയ ലാവണവും തൂക്കേണ്ടതിനും സ്വർഗ്ഗീയമായതിന്റെ നേട്ടങ്ങളും സ്വർഗ്ഗീയമായ തിന്റെ മനോഹരമായ പ്രതിബിംബങ്ങളും അവതരിപ്പിച്ചുതരേണ്ടതിനും യേശു വരുന്നു...LDEMal 210.2

    മഹാഗുരു ഭാവിലോകത്തിന്റെ ഒരു ദൃശ്യം മനുഷ്യനു നല്കുന്നു. അതിന്റെ ആകർഷണങ്ങളോടുകൂടി, മനുഷ്യന്റെ കാഴ്ചയ്ക്കുള്ളിൽ വരുന്ന കാര്യങ്ങളെ അവൻ കാട്ടിത്തരുന്നു. ഭാവി ജീവിതത്തിലും അതിന്റെ അനുഗ്രഹങ്ങളിലും അവന് തന്റെ മനസ്സിനെ ഉറപ്പിക്കാമെങ്കിൽ, ഈ ലോകത്തിലെ താല്ക്കാലിക താല്പര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, അതിൽ പ്രകടമായിരിക്കുന്ന വൈരുദ്ധ്യം മനസ്സിൽ ആഴമായി പതിയും. ഹൃദയത്തെയും ആത്മാവിനെയും വ്യക്തിയെ മുഴുവനായും അതു സ്വാധീനിക്കും .-OHC 285, 286 (1890).LDEMal 210.3

    ക്രിസ്ത്യാനിയുടെ പ്രേരണകൾ

    ഇതിലും ബലമുള്ള ചലനശക്തിയും ഇതിലും ശക്തിയുള്ള പ്രവർത്തന ശേഷിയും ഒരിക്കലും കർമ്മോന്മുഖമാക്കുവാൻ കഴിയുകയില്ല: ശരിയായതു ചെയ്യുന്നതിലുള്ള ശഷ്ഠമായ പ്രതിഫലം, സ്വർഗ്ഗത്തിന്റെ ആനന്ദാനുഭൂതി, മാലാഖമാരുടെ സഹവാസം, ദൈവത്തിന്റെയും തന്റെ പുത്രന്റെയുംLDEMal 210.4

    സ്‌നേഹ സംസർഗ്ഗം, നിത്യത മുഴുവനുമുള്ള നമ്മുടെ കഴിവുകളുടെ വികസനം, വളർച്ച എന്നിവ നമ്മുടെ ഹൃദയം സാവിന്റെയും വീണ്ടെടുപ്പുകാരന്റെയും സേവനത്തിനായി സമർപ്പിക്കുന്നതിന് ശക്തമായ പ്രേരകങ്ങളും പ്രോത്സാഹനങ്ങളും അല്ലയോ?-SC 21 22 (1892).LDEMal 210.5

    നമുക്ക് യേശുവിനെ സമാധാനത്തിൽ കണ്ടുമുട്ടുവാനും രക്ഷിക്കപ്പെടുവാനും നിത്യമായി രക്ഷിക്കപ്പെടുവാനും കഴിഞ്ഞാൽ സകല ജീവജാലങ്ങളിലുംവെച്ച് ഏറ്റവും സന്തോഷമുള്ളവർ നാം ആയിരിക്കും. ഓ, ദുഷ്ടൻമാർ ശല്യമുണ്ടാക്കാത്തതും ക്ഷീണിച്ചവർ വിശ്രമിക്കുന്നതുമായ വീട്ടിൽ എത്തിച്ചേരുന്ന ആ അനുഭവമി-Letter 13 (1886), - ഈ ഭൂമിയിലുള്ള പ്രകൃതിയിലെ മനോഹരങ്ങളായ എല്ലാം കാണുവാൻ ഞാൻ ഇഷ്ടപ്പെടുന്നു. ദൈവത്തിന്റെ നല്ല സൃഷ്ടികളാൽ ചുറ്റപ്പെട്ട ഈ ഭൂമി, പാപത്തിന്റെ ശാപത്താൽ നശിപ്പിക്കപ്പെട്ടിരുന്നില്ല എങ്കിൽ, ഞാൻ അതിൽ പരിപൂർണ്ണമായും സംതൃപ്തയാകുമായിരുന്നു എന്ന് ഞാൻ ചിന്തി ക്കുന്നു. എന്നാൽ നമുക്ക് ഒരു പുതിയ ആകാശവും പുതിയ ഭൂമിയും ലഭിക്കും. യോഹന്നാൻ ഇതു തന്റെ വിശുദ്ധ ദർശനത്തിൽ കണ്ടു. “സിംഹാസനത്തിൽ നിന്നും ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടത്: ഇതാ, മനു ഷ്യരോടുകൂടെ ദൈവത്തിന്റെ കൂടാരം അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവ രോടുകൂടെ ഇരിക്കും” (വെളിപ്പാട് 21:3). ഓ, എത്ര അനുഗൃഹീതമായ (പ്രത്യാശ എന്ന മഹതികരമായ പ്രതീക്ഷ! Letter 62 (1886).LDEMal 210.6

    യഥാർത്ഥവും സ്പഷ്ടവുമായ ഒരു സ്ഥലം

    തങ്ങൾക്കുവേണ്ടി പക്ഷവാദം ചെയ്യുവാൻ ഇത്ര നല്ല ഒരു സഖിയുണ്ട്. എന്നറിയുന്നത് ശിഷ്യൻമാർക്ക് എത്ര നല്ല സന്തോഷത്തിന്റെ ഉറവിടമായിരി ക്കും. ക്രിസ്തുവിന്റെ പ്രത്യക്ഷമായ സ്വർഗ്ഗാരോഹണത്തിലൂടെ സ്വർഗ്ഗത്തെക്കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടുകൾക്കും ധാരണകൾക്കും മാറ്റം സംഭവി ച്ചു. ധാരാളം വിശാലതയുള്ളതും ശരീരമില്ലാത്ത ആത്മാക്കൾ വസിക്കുന്നതുമായ ഒരു പ്രദേശമായിട്ടാണ് അവരുടെ മനസ്സ് മുമ്പ് അതിനെ വിഭാവനം ചെയ്തിരുന്നത്. ഇപ്പോൾ, അവർ മറ്റാരെക്കാളും സ്നേഹിച്ചതും മാനി ച്ചതും സംസാരിച്ചിട്ടുള്ളതും കൂടെ യാത്ര ചെയ്തിട്ടുള്ളതും പുനരുത്ഥാനം ചെയ്തിട്ടുള്ള ശരീരത്തിൽ തങ്ങൾ തൊട്ടിട്ടുള്ളതുമായ യേശുവിനെക്കുറി ച്ചുള്ള ചിന്തയുമായി സ്വർഗ്ഗം ബന്ധിക്കപ്പെട്ടിരിക്കുന്നു....LDEMal 211.1

    ഇപ്പോൾ സ്വർഗ്ഗം അവർക്ക് നിശ്ചയമില്ലാത്തതും ശരീരമില്ലാത്ത ആത്മാക്കൾ നിറഞ്ഞതും ഗ്രഹിച്ചുകൂടാനാവാത്തതുമായ ഒരു സ്ഥലം അല്ല. ഇപ്പോൾ അവർ സ്വർഗ്ഗത്തെ നോക്കിയത് അവരുടെ ഭാവി ഭവനമായിട്ടും അവരുടെ പ്രിയ വീണ്ടെടുപ്പുകാരൻ അവർക്കായി ഒരുക്കിക്കൊണ്ടിരുന്ന വാസസ്ഥലമായിട്ടുമാണ്.-3 SP 262 (1878). LDEMal 211.2

    ഭാവി വാസസ്ഥലം ഭൗതികമായ ഒന്നായി കാണുന്നതിനുള്ള ഭയം അതിനെ നമ്മുടെ ഭവനമായി കാണുന്നതിൽനിന്നും അനേകരെ വിലക്കുന്നു. അവർ ആ സത്യത്തെ ആത്മീയവത്ക്കരണം ചെയ്യുന്നു. തങ്ങൾക്കുവേണ്ടി വാസസ്ഥലം ഒരുക്കുവാൻ താൻ പിതാവിന്റെ ഭവനത്തിലേക്കു പോവുക. യാണ് എന്ന് തന്റെ ശിഷ്യന്മാർക്ക് ഉറപ്പുകൊടുത്തിരുന്നു.-GC674, 675 (1911).LDEMal 211.3

    ആദിയിൽ ആദാമിനും ഹൗവ്വയ്ക്കും സന്തോഷം പ്രദാനം ചെയ്ത ജോലികളിലും വിനോദങ്ങളിലും വീണ്ടെടുക്കപ്പെട്ടവർ പുതിയ ഭൂമിയിൽ ഏർപ്പെടും. തോട്ടത്തിലും വയലിലും ഏദെൻ ജീവിതം ജീവിക്കും.-PK 730, 731 (c. 1914).LDEMal 211.4

    വിവരിക്കുവാനാവാത്ത മഹത്വം

    യേശുവിന്റെ അതിരറ്റ മനോഹാരിതയും മഹത്വവും ഞാൻ കണ്ടു. അവന്റെ മുഖം ഉച്ചസമയത്തെ സൂര്യനെക്കാളും പ്രകാശമുള്ളതായിരുന്നു. ഏറ്റവും വെൺമയുള്ളതായിരുന്നു അവന്റെ വസ്ത്രം. സ്വർഗ്ഗത്തിലെ മഹത്വവും കോമളത്തം നിറഞ്ഞ മാലാഖമാർ പത്തു കമ്പിയുള്ള വീണകൾ മീട്ടി പാടുന്നതും എങ്ങനെയാണ് നിങ്ങൾക്കു ഞാൻ വിവരിച്ചുതരിക-Letter 3, 1851.LDEMal 211.5

    ഞാൻ അവിടെ കണ്ടതായ അത്ഭുത കാര്യങ്ങൾ എനിക്ക് വിവരിക്കുവാൻ വഹിയാ. ഓ, എനിക്ക് കനാനിലെ ഭാഷയിൽ സംസാരിക്കുവാൻ കഴിഞ്ഞിരുന്നെങ്കിൽ, അതിലും മെച്ചമായ ലോകത്തിന്റെ മഹത്വം അല്പമെങ്കിലും എനിക്കു പറയാമായിരുന്നു.-EW 19 (1851).LDEMal 212.1

    സ്വർഗ്ഗത്തെ വിവരിക്കുവാൻ പരിശ്രമിക്കുന്നതിന് ഭാഷ തീരെ ദുർബ്ബലമാ കുന്നു. ആ ദൃശ്യം എന്റെ മുമ്പിൽ പ്രത്യക്ഷമായപ്പോൾ ഞാൻ വിസ്മയത്തിൽ ആഴ്ന്നുപോയി. അതിശയിപ്പിക്കുന്ന ഭാസുരത്വവും അതീവമായ ശോഭയും നിമിത്തം ആത്മനിയന്ത്രണം നഷ്ടപ്പെട്ട ഞാൻ പേന താഴെയിട്ടു, ഇങ്ങനെ ആശ്ചര്യം പ്രകടിപ്പിച്ചു! “ഓ, എത്ര വലിയ സ്നേഹം! എത്ര അത്ഭു താവഹമായ സ്നേഹം! ഏറ്റവും ശ്രേഷ്ഠമായ ഭാഷപോലും സ്വർഗ്ഗത്തിന്റെ മഹത്വവും രക്ഷകന്റെ സ്നേഹത്തിന്റെ അതുല്യമായ ആഴവും വിവരിക്കുന്നതിൽ പരാജയപ്പെടും.-EW 289(1858). LDEMal 212.2

    നീതിമാന്മാരുടെ പ്രതിഫലം വിവരിക്കുവാൻ മനുഷ്യന്റെ ഭാഷ പോരാ. അതു ദർശിക്കുന്നവർ മാത്രമേ അത് അറിയൂ. പരിമിതിയുള്ള ഒരു മനസ്സിനും ദൈവത്തിന്റെ പറുദീസയുടെ മഹത്വം ഗ്രഹിക്കുവാൻ കഴിയുകയില്ല.-GC675 (1911).LDEMal 212.3

    സ്വർഗ്ഗീയ പട്ടണത്തെക്കുറിച്ച് ഒരൊറ്റ ദൃശ്യം മാത്രം നമുക്കു ലഭിച്ചാൽ, ഭൂമിയിൽ തുടർന്നു ജീവിക്കുവാനുള്ള ആഗ്രഹം നമുക്കു പിന്നീടുണ്ടാവുകയില്ല.-ST April8 (1889).LDEMal 212.4

    അരുവികളും മലകളും മരങ്ങളും

    ഇവിടെ ഞങ്ങൾ ജീവവൃക്ഷവും ദൈവത്തിന്റെ സിംഹാസനവും കണ്ടു. സിംഹാസനത്തിൽനിന്നും നിർമ്മലമായ ജലം ഒഴുകുന്ന ഒരു നദി പുറപ്പെട്ടു, അതിന്റെ ഇരുകരകളിലും ജീവവൃക്ഷം നിന്നിരുന്നു. നദിയുടെ ഒരു വശത്ത് വൃക്ഷത്തിന്റെ ഒരു തായ്ത്തടിയും മറ്റെ വശത്ത് വേറൊരു തായ്ത്തടിയും ഉണ്ടായിരുന്നു. അവ രണ്ടും സ്വച്ഛമായ സ്വർണ്ണം കൊണ്ടുള്ളതായിരുന്നു. ഞാൻ കണ്ടത് രണ്ടു മരങ്ങൾ എന്നാണു ഞാൻ ആദ്യം ചിന്തിച്ചത്. ഞാൻ വീണ്ടും നോക്കി, അപ്പോൾ അവ മുകൾഭാഗത്ത് യോജിച്ച് ഒന്നായിരിക്കു ന്നതു കണ്ടു. ജീവനദിയുടെ ഇരുവശങ്ങളിലുമുള്ള ജീവവൃക്ഷമായിരുന്നു അത്. ഞങ്ങൾ നിന്ന് ഇടത്തേയ്ക്ക് അതിന്റെ കൊമ്പുകൾ ചാഞ്ഞു, അതിന്റെ ഫലം മഹത്വകരം ആയിരുന്നു; വെള്ളിയും സ്വർണ്ണവും ലയിച്ചാലെന്നതു പോലെയുള്ള നിറമായിരുന്നു അതിന്റേത്.-EW 17 (1851).LDEMal 212.5

    നിലയ്ക്കാതെ ഒഴുകിക്കൊണ്ടിരിക്കുന്ന തെളിഞ്ഞതും സ്വച്ഛവുമായ അരുവികൾ അവിടെ ഉണ്ടായിരുന്നു, അതിന്റെ സമീപത്തായി കർത്താവിന്റെ വീണ്ടെടുക്കപ്പെട്ടവരുടെ പാതയിൽ തങ്ങളുടെ തണൽ വിരിക്കുന്ന വൃക്ഷങ്ങൾ നിന്നിരുന്നു. വിശാലമായ സമതലങ്ങൾ അഴകിന്റെ ഒരു കുന്നായിത്തീർന്നു. ദൈവത്തിന്റെ പർവതങ്ങൾ അവയുടെ ഉയർന്ന നെറുകയെ പരി പോഷിപ്പിച്ചിരുന്നു. ആ ജീവ അരുവിയുടെ സമീപത്തുള്ള സ്വച്ഛതയുള്ള സമ തലങ്ങളിൽ, അത്രയും കാലം അലഞ്ഞവരും പരദേശികളുമായിരുന്ന ദൈവ ജനം തങ്ങൾക്ക് ഒരു ഭവനം കണ്ടെത്തും .-BC 675 (1911).LDEMal 213.1

    പുഷ്പങ്ങളും പഴങ്ങളും മൃഗങ്ങളും

    എല്ലാ തരത്തിലുമുള്ള പുഷ്പങ്ങൾ നിറഞ്ഞ മറ്റൊരു വയൽ ഞാൻ കണ്ടു. പറിച്ചെടുത്തപ്പോൾ “അവ ഒരിക്കലും വാടുകയില്ല” എന്ന് ഞാൻ ഉറക്കെ പറഞ്ഞു. പിന്നീട് ഒരു വയലിൽ നീളമുള്ള പുല്ല് വളർന്നു നില്ക്കു ന്നത് ഞാൻ കണ്ടു, കാണുവാൻ ഏറ്റവും മഹത്വകരം ആയിരുന്നു അത്; അതു നല്ല പച്ചയായിരുന്നു. യേശുരാജാവിന്റെ മഹത്വത്തിനായി അത് പ്രൗഢിയോടെ അങ്ങോട്ടുമിങ്ങോട്ടും വീശിയപ്പോൾ വെള്ളിയും സ്വർണ്ണവും ചേരുമ്പോഴുള്ളതുപോലെ ഒരു പ്രതിഫലനം ഉണ്ടായി. അതു കഴിഞ്ഞ് എല്ലാ വിഭാഗത്തിലുമുള്ള മൃഗങ്ങൾ ഉള്ള മറ്റൊരു പ്രദേശത്തേക്ക് ഞങ്ങൾ പോയി. സിംഹവും ആട്ടിൻകുട്ടിയും പുള്ളിപ്പുലിയും ചെന്നായും എല്ലാം തികഞ്ഞ സൗഹൃദത്തിലായിരുന്നു. അവയുടെ നടുവിലൂടെ ഞങ്ങൾ കടന്നു പോയി. അവ ഞങ്ങളുടെ പിന്നാലെ സൗമ്യമായി നടന്നു വന്നു.LDEMal 213.2

    അതിനുശേഷം ഞങ്ങൾ ഒരു വനത്തിൽ പ്രവേശിച്ചു. ഇവിടുത്തതു പോലെ ഇരുണ്ട വനം ആയിരുന്നില്ല അത്; അല്ലേ, അല്ല; അതു നിറയെ {പകാശവും തേജസ്സും ആയിരുന്നു; മരത്തിന്റെ ചില്ലകൾ അങ്ങോട്ടുമിങ്ങോട്ടും ആടി, അപ്പോൾ “ഞങ്ങൾ സൈ്വര്യമായി മരുഭൂമിയിൽ പാർക്കുകയും, വന ങ്ങളിൽ ഉറങ്ങുകയും ചെയ്യും” എന്ന് ഞങ്ങൾ ആർത്തു. സീയോൻ മലയിലേക്ക് പോകുന്ന വഴിയായിരുന്നതുകൊണ്ട് ഞങ്ങൾ വനത്തിൽക്കൂടെ കടന്നുപോയി.LDEMal 213.3

    മലയുടെ മുകളിൽ തേജസേറിയ ഒരു ദേവാലയം ഉണ്ടായിരുന്നു. ആല യത്തിനുചുറ്റും, നിത്യഹരിതമായ ഒരു ചെടി, ദേവദാരു, സരളവൃക്ഷം, കൊഴുന്ന്, മാതളം, അത്തി എന്നുതുടങ്ങി അതിനെ മനോഹരമാക്കുവാൻ എല്ലാതരത്തിലുമുള്ള വൃക്ഷങ്ങൾ ഉണ്ടായിരുന്നു. അതിന്റെ പഴങ്ങളുടെ ഭാരംകൊണ്ട് ചാഞ്ഞു നിന്നു. ഇവ ആ പ്രദേശത്തെ മുഴുവൻ തേജസ്സുള്ള താക്കി.LDEMal 213.4

    ശുദ്ധമായ വെള്ളികൊണ്ടു നിർമ്മിതമായ ഒരു മേശ ഞാൻ കണ്ടു; അതിന് അനേക മൈലുകളോളം നീളമുണ്ടായിരുന്നു. എങ്കിലും അതിന്റെ അറ്റംവരെ ഞങ്ങൾക്കു കാണാമായിരുന്നു. ജീവവൃക്ഷത്തിന്റെ ഫലം ഞാൻ കണ്ടു. മന്ന, ബദാം, അത്തിപ്പഴം, മാതളം, മുന്തിരിപ്പഴം, പിന്നെ മറ്റു പല തരത്തിലുമുള്ള പഴങ്ങളും ഞാൻ കണ്ടു. ആ പഴം ഭക്ഷിക്കുവാനുള്ള അനുവാദം ഞാൻ യേശുവിനോട് ചോദിച്ചു. - EW 18, 19 (1851).LDEMal 213.5

    നിത്യ യുവത്വത്തിന്റെ ചൈതന്യം

    എല്ലാവരും കല്ലറയിൽ പ്രവേശിച്ചപ്പോഴുണ്ടായിരുന്ന അതേ ഉയരത്തിലായിരിക്കും അവർ പുറത്തു വരുന്നത്. ഉയിർത്തെഴുന്നേല്ക്കുന്നവരിൽ ഏറ്റവും ഉയരം ഉള്ളത് ആദാമിനായിരിക്കും, എന്നാൽ ദൈവപുത്രനെക്കാൾ അല്പം കുറവായിരിക്കും അവന്റെ ഉയരം. തനിക്കു ശേഷമുള്ള തലമുറക ളിൽപ്പെട്ട മനുഷ്യരെക്കാൾ എടുത്തുകാണിക്കത്തക്ക തരത്തിൽ വ്യത്യസ്ത മായിരിക്കും അവന്റെ രൂപം; ഇത് മനുഷ്യവർഗ്ഗത്തിന്റെ ജീർണ്ണതയെ കാണി ക്കുന്നു. എന്നാൽ എല്ലാവരും നിത്യയൗവ്വനത്തിന്റെ ഉണർവ്വോടും ഓജLDEMal 214.1

    സ്കോടുംകൂടെ ഉയിർത്തെഴുന്നേല്ക്കും .... ആരംഭത്തിൽ നഷ്ടപ്പെട്ടുപോയ ഏദനിലെ ജീവവ്യക്ഷത്തിങ്കലേക്കുള്ള പ്രവേശനം തിരികെ ലഭിച്ചിട്ട്, വീണ്ടെടുക്കപ്പെട്ടവർ മനുഷ്യവർഗ്ഗത്തിന്റെ ആദിമ മഹത്വത്തിന്റെ കാലത്തു ണ്ടായിരുന്ന ആകാരത്തിനൊത്തവണ്ണം “വളർന്നുകൊണ്ടിരിക്കും” (മലാഖി 4:2) (ദയവായി KJV ഇംഗ്ലീഷ് ബൈബിൾ കാണുക).-GC644, 645 (1911).LDEMal 214.2

    ആദാമിന്, തന്റെ സൃഷ്ടിപ്പിങ്കൽ, ഇപ്പോഴത്തെ മനുഷ്യർക്കുള്ളതിനെക്കാളും ഇരുപതു മടങ്ങു ഊർജ്ജവും ഓജസ്സും നല്കിയില്ലായിരുന്നുവെങ്കിൽ, പ്രകൃതി നിയമങ്ങൾ ലംഘിച്ചുകൊണ്ടു ജീവിക്കുന്ന ഈ വർഗ്ഗത്തിന് വംശനാശം സംഭവിക്കുമായിരുന്നു. 3T 138 (1872).LDEMal 214.3

    ആർക്കും വിശ്രമത്തിന്റെ ആവശ്യം ഉണ്ടാകുകയില്ല, ആരും അത് ആഗ്രഹിക്കുകയുമില്ല. ദൈവഹിതം ചെയ്യുന്നതിലും അവന്റെ നാമത്തിനു സ്തുതി അർപ്പിക്കുന്നതിലും ക്ഷീണം ആർക്കും അനുഭവപ്പെടുകയില്ല. എല്ലാ പോഴും പ്രഭാതത്തിലെ ഉന്മേഷം നമുക്ക് അനുഭവപ്പെടും. അത് തീർന്നു പോവുകയേ ഇല്ല.... അറിവ് ആർജ്ജിക്കുന്നതുകൊണ്ട് മനസ്സു ക്ഷീണിക്കുകയോ ഊർജ്ജം തീർന്നുപോകുകയോ ഇല്ല.- GC 676, 677 (1911). LDEMal 214.4

    സ്വർഗ്ഗം എന്നാൽ പൂർണ്ണ ആരോഗ്യമത്രേ 3 T 172 (1872).LDEMal 214.5

    സന്തോഷം ഉറപ്പിക്കപ്പെടുന്നു

    ഭാവിജീവിതത്തിന്റെ തിരശ്ശീല യേശു മാറ്റി. “പുനരുത്ഥാനത്തിൽ അവർ വിവാഹം കഴിക്കുന്നില്ല, വിവാഹത്തിനു കൊടുക്കപ്പെടുന്നതുമില്ല” എന്ന് യേശു പറഞ്ഞു (മത്തായി 22:30).-DA 605 (1898).LDEMal 214.6

    പുതിയ ഭൂമിയിൽ വിവാഹങ്ങളും ജനനവുമൊക്കെ ഉണ്ടായിരിക്കുമെന്ന വിശ്വാസം പ്രകടമാക്കുന്ന മനുഷ്യർ ഇന്നുണ്ട്; എന്നാൽ തിരുവെഴുത്തുകൾ വിശ്വസിക്കുന്നവർക്ക് അങ്ങനെയുള്ള ഉപദേശങ്ങൾ സ്വീകരിക്കുവാൻ കഴി യുകയില്ല. പുതിയ ഭൂമിയിൽ കുഞ്ഞുങ്ങൾ ജനിക്കുമെന്ന ഉപദേശം “അധികം സ്ഥിരമായ പ്രവാചക വാക്യത്തിന്റെ ” ഒരു ഭാഗമല്ല... LDEMal 214.7

    ദൈവം തന്റെ വചനത്തിലൂടെ വെളിപ്പെടുത്താത്ത സിദ്ധാന്തങ്ങളിലും ഊഹാപോഹങ്ങളിലും മുഴുകുന്നത് ധിക്കാരപരമായ കാര്യങ്ങളാണ്. നമ്മുടെ ഭാവി അവസ്ഥയെപ്പറ്റി ഊഹാപോഹങ്ങളിലേക്കു കടക്കേണ്ടതില്ല.-ISM 172, 173 (1904).LDEMal 214.8

    പുതിയ ഭൂമിയിൽ എന്ത് അവസ്ഥ നിലനിൽക്കും എന്നതിനെ സംബ ന്ധിച്ച് ചിന്തിക്കുവാൻ ദൈവ വേലക്കാർ സമയം ചിലവഴിക്കരുത്. ദൈവം വെളിപ്പെടുത്താത്ത സിദ്ധാന്തങ്ങളിലും ഊഹാപോഹങ്ങളിലും മുഴുകുന്നത് ധിക്കാരപരമാണ്. നമ്മുടെ ഭാവിജീവിതത്തിന്റെ സന്തോഷത്തിനുവേണ്ടി യുള്ള സകലവും ദൈവം ഒരുക്കിയിരിക്കുന്നു. നമുക്കുവേണ്ടിയുള്ള സക ലവും അവൻ ഒരുക്കിയിരിക്കുന്നു. നമുക്കുവേണ്ടിയുള്ള ദൈവത്തിന്റെ പദ്ധ തികളെ സംബന്ധിച്ച് ഊഹിക്കേണ്ട ആവശ്യമില്ല. ഈ ജീവിതത്തിന്റെ അവ സ്ഥകളെ ആസ്പദമാക്കിക്കൊണ്ട് ഭാവിജീവിതത്തിന്റെ അവസ്ഥയെ അള ക്കേണ്ടവരുമല്ല നാം. -Gw314 (1904).LDEMal 215.1

    വീണ്ടെടുക്കപ്പെട്ടവരുടെ വ്യക്തിത്വം സംരക്ഷിക്കപ്പെടുന്നു

    കർത്താവായ യേശുക്രിസ്തുവിൽ നിദ്രകൊള്ളുന്നവരുടെ അവസാന പുനരുത്ഥാനത്തിന്റെ ഒരു പ്രതീകമാണ് അവന്റെ ഉയിർത്തെഴുന്നേല്പ്. ഉയിർത്തെഴുന്നേറ്റ രക്ഷകന്റെ മുഖഭാവം, അവന്റെ രീതി, സംസാരം എന്നിവയെല്ലാം ശിഷ്യന്മാർക്കു സുപരിചിതമായിരുന്നു. ക്രിസ്തു മരിച്ചവ രിൽനിന്നും എഴുന്നേറ്റതുപോലെ, അവനിൽ നിദ്രകൊള്ളുന്നവരും വീണ്ടും എഴുന്നേൽക്കും. ശിഷ്യന്മാർ യേശുവിനെ തിരിച്ചറിഞ്ഞതുപോലെ നാം നമ്മുടെ കൂട്ടുകാരെ അറിയും. അവർ ഈ മർത്യമായ ജീവിതത്തിൽ വികലാംഗരോ, രോഗം ബാധിച്ചവരോ വികൃതമാക്കപ്പെട്ടവരോ ആയേക്കാം. അവർ പൂർണ്ണ ആരോഗ്യത്തിലും രൂപഭംഗിയിലും എഴുന്നേൽക്കും, എന്നിരുന്നാലും മഹത്വീകരിക്കപ്പെട്ട ശരീരത്തിലും അവരുടെ വ്യക്തിത്വം പൂർണ്ണമായി നിലനിർത്തപ്പെടും.-DA804 (1898). LDEMal 215.2

    അതേ രൂപംതന്നെ പുറത്തു വരും. എന്നാൽ അത് രോഗത്തിൽ നിന്നും എല്ലാ കുറവുകളിൽ നിന്നും തികച്ചും സ്വതന്ത്രമായിരിക്കും. കൂട്ടുകാർ കൂട്ടുകാരെ തിരിച്ചറിയത്തക്കവിധം സ്വരൂപത്തിന്റെ അതേ വ്യക്തിത്വം നില നിർത്തിക്കൊണ്ട് വീണ്ടും ജീവിക്കും.-6 BC1093 (1901).LDEMal 215.3

    നാം അറിയപ്പെടുന്നതുപോലെ തന്നെ അവിടെയും അറിയും, ദൈവം ആത്മാവിൽ നട്ടിരിക്കുന്ന സ്നേഹവും സഹതാപങ്ങളും യഥാർത്ഥവും മാധുര്യമേറിയതുമായ ഉദ്യമം കണ്ടെത്തും .-Ed 306 1 1 903),LDEMal 215.4

    രക്തപ്രസാദമുള്ള മുഖസൗന്ദര്യവും വെളിച്ചത്തിന്റെ ഒരു അങ്കിയും

    ആദാം തന്റെ സ്രഷ്ടാവിന്റെ കരങ്ങളിൽനിന്നു പുറത്തുവന്നപ്പോൾ, അവൻ ഉയരമുള്ളവനും മനോഹരമായ രൂപഭംഗിയുള്ളവനും ആയിരുന്നു. ഇപ്പോൾ ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരെക്കാളും ഒരു മടങ്ങുകൂടെ ഉയരമു ള്ളവനും നല്ല അനുപാതത്തിലും ആയിരുന്നു. അവന്റെ സ്വരൂപം സമ്പൂർണ്ണവും മനോഹരവും ആയിരുന്നു. അവന്റെ മുഖസൗന്ദര്യം വെളുത്തതോ വിളറിയതോ അല്ലായിരുന്നു. എന്നാൽ രക്തപ്രസാദമുള്ളതും ആരോഗ്യപ്രസരിപ്പുള്ളതും ആയിരുന്നു. ഹവ്വാ ആദാമിന്റെ അത്രയും ഉയര മുള്ളവളായിരുന്നില്ല. ഹവ്വയുടെ തല ആദാമിന്റെ തോളിനു അല്പം മുകൾവരെ എത്തുമായിരുന്നു. അവൾ കുലീനയും രൂപഭംഗിയിൽ സമ്പൂർണ്ണയും സൗന്ദര്യവതിയും ആയിരുന്നു.-3SG 34 (1864).LDEMal 215.5

    പാപരഹിതരായ ഇണ കൃതിമമായ ഒരു വസ്ത്രവും ധരിച്ചിരുന്നില്ല. ദൂതന്മാർ ധരിക്കുന്നതുപോലെ അവർ വെളിച്ചവും തേജസ്സും കൊണ്ട് അവരണം ചെയ്യപ്പെട്ടിരുന്നു. അവർ അനുസരണത്തിൽ ആയിരുന്നിടത്തോളം വെളിച്ച ത്തിന്റെ ഈ അങ്കി അവരെ മൂടിയിരുന്നു.-Pp45 (1890).LDEMal 216.1

    നമ്മുടെ കുടുംബത്തെ സ്വർഗ്ഗത്തിൽ കാണുന്നതിലുളള സന്തോഷം

    കവാടത്തിന്റെ ഇരുവശങ്ങളിലുമായി മാലാഖമാരുടെ ഒരു പരിവാരം നാം കാണും. ഉള്ളിലേക്കു കടക്കുമ്പോൾ, എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ വരുവിൻ, ലോകസ്ഥാപനം മുതൽ നിങ്ങൾക്കുവേണ്ടി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ” എന്ന് യേശു പറയുന്നു. ഇവിടെ യേശു പറയുന്നത് അവന്റെ സന്തോഷത്തിൽ പങ്കാളികളാകുവാനാണ്. ഇതെന്താണ്? ഇതാണ് നിങ്ങളുടെ പിതാക്കന്മാരുടെ കഠിനാദ്ധ്വാനത്തിന്റെ സന്തോഷം. നിങ്ങളുടെ അദ്ധ്വാനവും അമ്മമാർക്കുള്ള പ്രതിഫലവും കാണുന്നതിലുള്ള സന്തോഷം, ഇതാ ഇവിടെ നിങ്ങളുടെ മക്കൾ, അവരുടെ കിരീടങ്ങളിൽ ജീവന്റെ കിരീടം ഇരിക്കുന്നു.--CO 567, 568 (1995).LDEMal 216.2

    ദൈവത്തിന്റെ ഏറ്റവും വലിയ ദാനമാണ് ക്രിസ്തു. അവന്റെ ജീവൻ നമ്മു ടേതും നമുക്കുവേണ്ടി കൊടുക്കപ്പെട്ടതുമാണ്. അവൻ നമുക്കുവേണ്ടി മരിച്ചു. ദൂതന്മാരുടെ മഹത്വമേറിയ ഒരു സിഖിത്വത്തോടുകൂടി നമ്മുടെ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുന്നതിനും അവരുടെ മുഖം തിരിച്ചറിയുന്നതിന് കല്ലറക ളിൽനിന്ന് പുറത്തു വരുന്നതിനും വേണ്ടി അവൻ ഉയിർത്തെഴുന്നേറ്റു. കാരണം, ക്രിസ്തുവിനെപ്പോലെയാകുകയെന്നത് നമ്മുടെ പ്രതിച്ഛായ നശിപ്പിക്കുകയില്ല, എന്നാൽ അവന്റെ തേജസ്സറിയ രൂപത്തിലേക്കു രൂപാന്തരപ്പെടുത്തുന്നു. ഇവിടെ കുടുംബ ബന്ധങ്ങളുമായി കഴിയുന്ന എല്ലാ വിശുദ്ധന്മാരും അവിടെ തമ്മിൽ അന്യോന്യം അറിയും.-3 SM 316 (1898).LDEMal 216.3

    ശിശുക്കളുടെയും ശാരീരികമായി ദുർബ്ബലരായവരുടെയും രക്ഷ

    പൊടിപടലങ്ങൾ നിറഞ്ഞ് കിടക്കകളിൽനിന്നും ശിശുക്കൾ അമർത്യതയോടുകൂടി പുറത്തുവരുമ്പോൾ, അവർ പെട്ടെന്ന് പറന്നു അവരുടെ അമ്മമാരുടെ കരങ്ങളിലെത്തുന്നു. ഇനിയൊരു വേർപാടില്ലാതെയാണ് അവർ കണ്ടു മുട്ടുന്നത്. എന്നാൽ പല ശിശുക്കൾക്കും അവരുടെ അമ്മമാർ അവിടെ ഉണ്ടാ യിരിക്കുകയില്ല. എടുക്കപ്പെടലിന്റെ ജയഗീതം അമ്മയിൽനിന്ന് കേട്ടത് വൃഥാവിലായി. മാതാവില്ലാത്ത ശിശുക്കളെ മാലാഖമാർ സ്വീകരിച്ച് ജീവന്റെ വൃക്ഷത്തിലേക്കു നയിക്കും.-2 SM 260 (1858).LDEMal 216.4

    അവിശ്വാസികളായ മാതാപിതാക്കളുടെ കുഞ്ഞുങ്ങൾപോലും രക്ഷിക്ക പ്പെടണം എന്ന് ചിലർ ചോദിച്ചിട്ടുണ്ട്. കാരണം അവർക്കു സ്വഭാവത്തിന്റെ പരിശോധന ഉണ്ടായിരുന്നിട്ടില്ല എന്നും എല്ലാവരും പരിശോധിക്കപ്പെടു കയും ശോധനയിലൂടെ അവരുടെ സ്വഭാവം തീരുമാനിക്കപ്പെടുകയും വേണം. “ശിശുക്കൾക്ക് ഈ കഷ്ടതയും പരിശോധനയും ഉണ്ടാകുന്നത് എങ്ങനെയാണ്” എന്ന് ചോദിക്കുന്നു. മിസയീമ്യരുടെ ആദ്യജാതരുടെ മേൽ ദൈവം അവന്റെ ന്യായവിധി അയച്ചതുപോലെ വിശ്വസിക്കുന്ന മാതാ പിതാക്കളുടെ വിശ്വാസം കുഞ്ഞുങ്ങളെ പൊതിയുന്നു എന്ന് ഞാൻ ഉത്തരം പറഞ്ഞു....LDEMal 217.1

    അവിശ്വാസികളായ എല്ലാ മാതാപിതാക്കളുടെയും മക്കൾ രക്ഷിക്കപ്പെടു മോ, നമുക്കു പറയുവാൻ കഴിയുകയില്ല. കാരണം ഇക്കാര്യത്തെ സംബ ന്ധിച്ച അവന്റെ ഉദ്ദേശ്യം എന്താണെന്നുള്ളത് ദൈവം വെളിപ്പെടുത്തിത്തന്നി ട്ടില്ലാത്തതുകൊണ്ട് ഈ വിഷയത്തെ ദൈവം വിട്ടിരിക്കുന്ന സ്ഥാനത്തു തന്നെ വിടുകയും അവന്റെ വചനത്തിൽ വ്യക്തമാക്കിയിരിക്കുന്ന വിഷയ ങ്ങളെ മാത്രം ധ്യാനിക്കുകയും ചെയ്യുക. -3 SM 313-315 (1885).LDEMal 217.2

    എ എന്ന വ്യക്തിയുടെ കാര്യത്തെ സംബന്ധിച്ചിടത്തോളം അവൻ ഇപ്പോൾ ആയിരിക്കുന്നതുപോലെ നാം അവനെ കാണുകയും അവന്റെ ലാളിത്യത്തെ ഓർത്ത് ഖേദിക്കുകയും ചെയ്യുന്നു. അവൻ പാപസംബന്ധ മായ ബോധം കൂടാതെയാണ് ഇരിക്കുന്നത്. ദൈവകൃപ ഈ പരമ്പരാസി ദ്ധവും പകർത്തപ്പെട്ടിരിക്കുന്നതുമായ മനോമാന്ദ്യം മാറ്റുകയും വിശുദ്ധന്മാ രുടെ മദ്ധ്യ വെളിച്ചത്തിൽ ഒരു അവകാശം ഉണ്ടായിരിക്കുകയും ചെയ്യും. അതിന്റെ കാരണം കർത്താവ് നിങ്ങൾക്കു തന്നിരിക്കുന്നു. ദൈവം നിങ്ങൾക്കു വിചാരശക്തി തന്നിരിക്കുന്നു. വിചാരശക്തിയുടെ ശേഷിയെ സംബന്ധിച്ചിടത്തോളം എ. ഒരു ശിശുവാണ്. എന്നാൽ അവന് സമർപ്പ ണവും ഒരു ശിശുവിന്റെ അനുസരണവും ഉണ്ട്.-8 MR 210 (1893).LDEMal 217.3

    വിശ്വസ്തരായ അമ്മമാരോടുള്ള ബഹുമാനം

    ന്യായവിസ്താരസഭ ഇരിക്കുകയും പുസ്തകങ്ങൾ തുറക്കപ്പെടുകയും മഹാന്യായാധിപനിൽനിന്നും “നല്ലവൻ” എന്ന വിധി പ്രഖ്യാപനം ഉണ്ടാകുകയും ജയാളിയുടെ നെറ്റിമേൽ അമർത്യമായ മഹത്വത്തിന്റെ കിരീടം വയ്ക്കുകയും ചെയ്യുമ്പോൾ, കൂടിയിരിക്കുന്ന പ്രപഞ്ചത്തിനു മുമ്പിൽ അനേകരും അവരുടെ കിരീടങ്ങൾ ഉയർത്തിപ്പിടിക്കുകയും അമ്മമാരെ ചൂണ്ടിക്കൊണ്ട് ഇങ്ങനെ പറയുകയും ചെയ്യും: “ദൈവകൃപയാൽ ഞാൻ ആയിരിക്കുന്ന അളവിൽ അമ്മ എന്നെ എത്തിച്ചു. അവരുടെ നിർദ്ദേശങ്ങളും പ്രാർത്ഥനകളും എന്റെ നിത്യരക്ഷയ്ക്കു അനുഗ്രഹമായിരുന്നു”.-MYT330 (1881).LDEMal 217.4

    കുഞ്ഞുങ്ങളെ കർത്താവിലേക്കു നേടുവാൻ അദ്ധ്വാനിച്ച് അമ്മമാരുടെ പേരുകളെ ദൈവത്തിന്റെ മാലാഖമാർ അനശ്വരമാക്കുന്നു.-CG568 (1895).LDEMal 217.5

    ജയാളികളായ ആത്മാക്കളുടെ പ്രതിഫലം

    വീണ്ടെടുക്കപ്പെട്ടവർ ദൈവമുമ്പാകെ നിൽക്കുമ്പോൾ, അവർ ഇവിടെ എത്തുവാൻ കാരണമായ വിശ്വസ്തതയും ക്ഷമയോടുകൂടിയതുമായ പ്രയതനം, അപേക്ഷകൾ, ആത്മാർത്ഥമായ പ്രേരണ എന്നിവ കാഴ്ചവച്ചവരുടെ പേരുകൾ ഈ വിലയേറിയ ആത്മാക്കൾ പറയും. അങ്ങനെ ഈ ലോക ത്തിൽ ദൈവത്തോടൊപ്പം അവർ കൂട്ടുവേലക്കാർ ആയിരുന്നതിന്റെ പതിഫലം പ്രാപിക്കുന്നു.-8 T 196, 197 (1904).LDEMal 218.1

    മനോഹരമായ നഗരത്തിന്റെ കവാടങ്ങൾ അവയുടെ മിന്നുന്ന വിജാഗിരിയിന്മേൽ പിന്നിലേക്കു തുറക്കപ്പെടുമ്പോൾ സത്യം കാത്തുസൂക്ഷിച്ച സർവ ജാതികളും ഉള്ളിൽ പ്രവേശിക്കുകയും അവരുടെ തലയിൽ മഹത്വത്തിന്റെ കിരീടമണിയുകയും അവർ ദൈവത്തിനു ബഹുമാനവും മഹത്വവും തേജസ്സും അർപ്പിക്കുകയും ചെയ്യും. ആ സമയം ചിലർ നിങ്ങളുടെ അടുത്തു വന്നിട്ട്, “നിങ്ങൾ എന്നോട് ദയയോടുകൂടി സംസാരിച്ച വാക്കുകളും നിങ്ങ ളുടെ കണ്ണുനീരും അപേക്ഷകളും ആത്മാർത്ഥമായ പ്രയത്നങ്ങളും അല്ലാ തിരുന്നെങ്കിൽ ഞാൻ ഒരിക്കലും രാജാവിനെ അവന്റെ മനോഹാരിതയിൽ കാണുകയില്ലായിരുന്നു” എന്ന് നിങ്ങളോട് പറയും. ഇതെന്തൊരു പ്രതിഫ ലമാണ്. വിശ്വസ്തരായവർക്കുവേണ്ടി ഭാവിയിലെ അമർത്യമായ ജീവിത ത്തിൽ കാത്തിരിക്കുന്ന അനന്തമായ പ്രതിഫലങ്ങളുമായി ഈ ഭൗമികവും അസ്ഥിരവുമായ ജീവിതത്തിൽ ലഭിക്കുന്ന പുകഴ്ച്ചകളെ താരതമ്യപ്പെടുത്തു മ്പോൾ അവ എത്ര അപ്രധാനമാണ്.--Ph 113) 16 (1909).LDEMal 218.2

    നമ്മുടെ മാറ്റപ്പെടാത്ത മനഃസ്ഥിതി

    നിങ്ങൾക്കു സ്വർഗ്ഗത്തിൽ ഒരു വിശുദ്ധനാകണമെങ്കിൽ ഇവിടെ ഭൂമിയിൽ നിങ്ങൾ ഒരു വിശുദ്ധനാകണം. നിങ്ങൾ ഇവിടെ ഈ ജീവിതത്തിൽ താലോ ലിക്കുന്ന സ്വഭാവ സവിശേഷതകൾ മരണത്തിലോ പുനരുത്ഥാനത്തിലോ മാറ്റപ്പെടുകയില്ല. നിങ്ങളുടെ ഭവനത്തിലും സമൂഹത്തിലും പ്രകടമാക്കിയ അതേ മനോഭാവത്തോടുകൂടി നിങ്ങൾ ശവക്കല്ലറയിൽനിന്നും പുറത്തുവ രും. യേശു തന്റെ വരവിൽ സ്വഭാവത്തിനു മാറ്റം വരുത്തുകയില്ല. രൂപാന്തര ത്തിന്റെ വേല ചെയ്യപ്പെടേണ്ടത് ഇപ്പോഴാണ്. ദിനന്തോറുമുള്ള ജീവിതം നമ്മുടെ നിത്യത തീരുമാനിക്കുന്നു. ക്രിസ്തുവിന്റെ കൃപയിലൂടെ നമ്മുടെ സ്വഭാവ വൈകല്യങ്ങളെ ഏറ്റുപറയുകയും അവയെ ജയിക്കുകയും മുക ളിലെ സ്വർഗ്ഗീയവാസത്തിന് യോഗ്യരായിത്തീരുന്നതിന് നാം ഈ ഭൂമിയിലാ യിരിക്കുമ്പോൾതന്നെ പ്രതിസമതയുളള ഒരു സ്വഭാവം രൂപപ്പെടുത്തുകയും വേണം ,-13 MR 82(1891).LDEMal 218.3

    സ്വർഗ്ഗത്തിലെ സമാധാനപരവും സ്നേഹനിർഭരവുമായ അന്തരീക്ഷം

    പരുഷവും അഥവാ ദയയില്ലാത്തതുമായ ഒരുവന്റെ സാന്നിദ്ധ്യത്താൽ സ്വർഗ്ഗത്തിലെ സമാധാനവും രമ്യതയും ഒരിക്കലും തകർക്കപ്പെടുകയില്ല.-8 T 140 (1904).LDEMal 218.4

    സ്വർഗത്തിലുള്ള സകലവും ഉന്നതവും ഉയർന്നതുമാണ്. എല്ലാവരും മറ്റു ള്ളവരുടെ സന്തോഷവും താല്പര്യവും അന്വേഷിക്കും. ആരും തന്നിലേക്കു നോക്കുകയും സ്വയത്തിനുവേണ്ടി കരുതുകയുമില്ല. ദൂതന്മാർക്കു ചുറ്റു മുള്ളവരുടെ ആനന്ദത്തിനും സന്തോഷത്തിനും സാക്ഷ്യം വഹിക്കുകയെ ന്നത് അവരുടെ പ്രധാനസന്തോഷമാണ്.-2 T239 (1869).LDEMal 219.1

    എല്ലാം സമാധാനപരമായതും ഭൂമിയിലെ പോരാട്ടങ്ങളുടെ കൊടുങ്കാറ്റു വീശാത്തതും പരിശുദ്ധരും നിർമ്മലരും അനുഗൃഹീതരും ഒത്തുകൂടുന്നതും ആയിരം പതിനായിരങ്ങൾ ജീവിക്കുകയും സന്തോഷത്തോടും നിർമ്മലമായ അടുപ്പത്തോടും കൂടെ നടന്ന് ദൈവത്തെയും സിംഹാസനത്തിലിരിക്കുന്ന കുഞ്ഞാടിനെയും തിക്കുകയും ചെയ്യുന്ന സ്വർഗ്ഗത്തിൽ ഞാൻ ആയിരി ക്കണമെന്ന് എനിക്കു തോന്നി. LDEMal 219.2

    അവരുടെ സ്വരങ്ങൾ സമ്പൂർണ്ണ യോജിപ്പിലായിരുന്നു. അവർ അന്യോന്യം തെറ്റായതൊന്നും ഒരിക്കലും ചെയ്യുകയില്ല.LDEMal 219.3

    അവിടെ ഏറ്റവും ശ്രേഷ്ഠൻ സ്വയവിലയിരുത്തലിൽ ഏറ്റവും ചെറിയവനും ഏറ്റവും ചെറിയവൻ അവന്റെ നന്ദിയിലും സ്നേഹത്തിന്റെ ധനത്തിലും ഏറ്റവും വലിയവനും ആണ്. LDEMal 219.4

    ബുദ്ധിശക്തിയെ മന്ദീഭവിപ്പിക്കുവാൻ രഹസ്യ തെറ്റുകളൊന്നും ഉണ്ടായിരിക്കുകയില്ല. വ്യക്തവും ശക്തിയേറിയതും പരിപൂർണ്ണവുമായ സത്യവും പരിജ്ഞാനവും എല്ലാ സംശയങ്ങളെയും തുടച്ചുമാറ്റുകയും സന്തോഷം നിറഞ്ഞ നിവാസികളുടെ മേൽ സംശയത്തിന്റെ ഒരു മ്ലാനതയും അതിന്റെ ഹാനികരമായ നിഴൽ പതിപ്പിക്കുകയില്ല. സ്വർഗ്ഗത്തിന്റെ മാധുര്യത്തേയും സമ്പൂർണ്ണ സമാധാനത്തെയും തർക്കസ്വരങ്ങളൊന്നും തകർക്കുകയില്ല. സങ്കടം, ദുഃഖം, കണ്ണുനീർ എന്നിവയൊന്നും അതിലെ നിവാസികൾ അറിയു കയില്ല. സകുലവും സമ്പൂർണ്ണ യോജിപ്പിലും സമ്പൂർണ്ണ കമത്തിലും സമ്പൂർണ്ണ പരമാനന്ദത്തിലും ആണ്. LDEMal 219.5

    അനുകമ്പ ഓരോ ഹൃദയത്തിലും ജീവിക്കുകയും എല്ലാ നോട്ടത്തിലും പ്രകടമാക്കപ്പെടുകയും ചെയ്യുന്ന ഒരു ഭവനമാണ് സ്വർഗ്ഗം. അവിടെ സ്‌നേഹം വാഴുന്നു. പരുഷമായ മൂലകങ്ങൾ, വിയോജിപ്പ് അഥവാ തർക്ക ങ്ങൾ അല്ലെങ്കിൽ വാക്കുകൾകൊണ്ടുള്ള പോരാട്ടങ്ങൾ എന്നിവ ഉണ്ടായിരിക്കുകയില്ല.--9 MR 104, 105 (1882).LDEMal 219.6

    പരീക്ഷയും പാപവും ഉണ്ടായിരിക്കുകയില്ല

    നന്മതിന്മകളെ സംബന്ധിച്ച പരിജ്ഞാനമുണ്ടാക്കുന്ന വൃക്ഷം ഒരിക്കലും പരീക്ഷയ്ക്കു അവസരമുണ്ടാക്കുകയില്ല. അവിടെ പരീക്ഷകനില്ല, തെറ്റിനു സാധ്യതയുമില്ല.-Ed 302 (1903).LDEMal 219.7

    പതിനായിരക്കണക്കിനു വാദ്യോപകരണങ്ങളുടെ ശബ്ദമെന്നവണ്ണമുള്ള വിജയാരവം ദൂതന്മാരിൽനിന്നും വീണ്ടെടുക്കപ്പെട്ടവരിൽനിന്നും ഞാൻ കേട്ടു. കാരണം അവർക്കു അസന്തോഷം ഉണ്ടാക്കുകയോ, സാത്താനാൽ പരീക്ഷിക്കപ്പെടുകയോ ചെയ്യുകയില്ല. കാരണം മറ്റു ലോകങ്ങളിലെ നിവാസികൾ സാത്താന്റെ സന്നിധിയിൽനിന്നും അവന്റെ പരീക്ഷകളിൽനിന്നും വീണ്ടെടുക്കപ്പെട്ടവരാണ്, -SR 416(1858).LDEMal 220.1

    പിതാവിനോടും പുത്രനോടുമുളള സമ്പർക്കം

    പിതാവിനോടും പുത്രനോടും തുറന്ന സമ്പർക്കം നടത്തുവാനുള്ള പദവി ദൈവജനത്തിനുണ്ടായിരിക്കും. ഇടയ്ക്കു മറയ്ക്കുന്ന ഒരു തിരശ്ശീലയില്ലാതെ നാം അവനെ മുഖാമുഖം കാണും,-GC 676, 677 (1911)LDEMal 220.2

    നാം അവനോടൊപ്പം എപ്പോഴും വസിക്കുകയും അവന്റെ വിലയേറിയ മുഖപകാശം ആസ്വദിക്കുകയും ചെയ്യും. സന്തോഷകരമായ പ്രത്യാശയാൽ എന്റെ ഹൃദയം ആനന്ദംകൊണ്ട് പാടുന്നു.-HP 352 (1856).LDEMal 220.3

    ക്രിസ്തു ഉള്ള ഇടമാണ് സ്വർഗ്ഗം. ക്രിസ്തു അവിടെ ഇല്ലെങ്കിൽ അവനെ നേഹിക്കുന്നവർക്ക് സ്വർഗ്ഗം സ്വർഗ്ഗമാകുകയില്ല.-Ms 41 (1897).LDEMal 220.4

    ദൈവവും ഉയിർത്തെഴുന്നേറ്റ വിശുദ്ധന്മാരും തമ്മിൽ ഈടാർന്നതും മൃദുലവുമായ ഒരു ബന്ധം ഉണ്ടായിരിക്കും .-DA606 (1898). LDEMal 220.5

    നമ്മുടെ തലയിൽ വച്ച കിരീടം വീണ്ടെടുപ്പുകാരന്റെ പാദങ്ങളിൽ അർപ്പിച്ചതിനുശേഷം സ്വർണ്ണവീണകൾ പിടിച്ചുകൊണ്ട് സിംഹാസനത്തിലിരിക്കുന്നവന് സ്തുതി പാടി സ്വർഗ്ഗം മുഴുവനും ശബ്ദമുഖരിതമാക്കും.-8 T 254 (1994). LDEMal 220.6

    ഈ ലോകജീവിതത്തിൽ അവർ ദൈവത്തോട് വിശ്വസ്തരാണെങ്കിൽ അവർ അവസാനം “ദൈവത്തിന്റെ മുഖം കാണും; അവന്റെ നാമം അവരുടെ നെറ്റിമേൽ ഇരിക്കും” (വെളിപ്പാട് 22:4). സ്വർഗത്തിലുള്ള സന്തോഷമെന്താ ണ്? ദൈവത്തെ കാണുകയെന്നതാണ് സ്വർഗ്ഗത്തിലൂടെ സന്തോഷം. ദൈവ ത്തിന്റെ മുഖത്ത് നോക്കുകയും അവനെ പിതാവെന്നവണ്ണം അറിയുകയും ചെയ്യുന്നതിനെക്കാളും ശഷ്ഠമായ സന്തോഷം ക്രിസ്തുവിന്റെ കൃപയാൽ രക്ഷിക്കപ്പെടുന്നവർക്കു എവിടെയാണുള്ളത്?-8T 268 (1904),LDEMal 220.7

    ദൂതന്മാരും എല്ലാ യുഗങ്ങളിലുമുള്ള വിശ്വസ്തരുമായുള്ള കൂട്ടായ്മ

    വീണ്ടെടുക്കപ്പെട്ട എല്ലാവരും തങ്ങളുടെ മേലുള്ള ദൂതന്മാരുടെ ശുശ്രൂഷ മനസ്സിലാക്കും. അവരുടെ ആദ്യനാളുകൾ മുതൽ കാവലായിരുന്നവരും ദുർഘട സമയങ്ങളിൽ അവരുടെ തല മൂടുകയും കാൽചുവടുകളെ കാത്തു സൂക്ഷിച്ചവരും മരണത്താഴ്വരയിലൂടെ നടന്നപ്പോൾ കൂടെയുണ്ടായിരിക്കു കയും വിശ്രമസ്ഥലം അടയാളപ്പെടുത്തുകയും ഉയിർപ്പിൻ പ്രഭാതത്തിൽ ആദ്യമായി അഭിവാദനം ചെയ്യുകയും ചെയ്യുന്ന അവരുടെ കാവൽ മാലാഖമാ രോട് സംസാരിക്കുകയും വ്യക്തിപരമായ ജീവിതത്തിലുണ്ടായ ദിവ്യ ഇടപെടലിന്റെയും മാനവ കുലത്തിനുവേണ്ടിയുള്ള വേലയിലെ സ്വർഗ്ഗീയ സഹകരണത്തിന്റെയും ചരിത്രം പഠിക്കുകയെന്നതും എത്ര ആശ്ചര്യകരമാണ്,-Ed 305 (1903).LDEMal 220.8

    നിത്യതയുടെ വെളിച്ചത്തിൽ ദൈവനടത്തിപ്പ് നാം കാണുന്നതുവരെ ദൃശ്യമായതും അദൃശ്യമായതുമായ ഏതെല്ലാം അപകടങ്ങളിലാണ് ദൂതന്മാരുടെ ഇടപെടലിലൂടെ നാം കാത്തുസൂക്ഷിക്കപ്പെട്ടത് എന്ന് നാം കാണുകയില്ല.-DA240 (1898).LDEMal 221.1

    ദൈവം തന്ന ആത്മാവിൽ നട്ടിരിക്കുന്ന സ്നേഹങ്ങളും അനുകമ്പകളും അതിന്റെ വാസ്തവമായതും മധുരകരവുമായ പ്രായോഗികതയിൽ നാമവിടെ കണ്ടെത്തും. പരിശുദ്ധ ദൂതന്മാരുമായുള്ള നിർമ്മലമായ ബന്ധവും അനുഗൃഹീത ദൂതന്മാരോടും കുഞ്ഞാടിന്റെ രക്തത്തിൽ തങ്ങളുടെ അങ്കി അലക്കി വെണ്മയാക്കിയ വിശ്വസ്തരോടുമുള്ള രമ്യമായ സാമൂഹിക ജീവിതം, “സ്വർഗ്ഗത്തിലും ഭൂമിയിലുമുള്ള സകല കുടുംബങ്ങളുമായി” ബന്ധിപ്പിക്കുന്ന വിശുദ്ധ ബന്ധങ്ങൾ (എഫെസ്യർ 3:15) എന്നിവ വീണ്ടെടുക്കപ്പെട്ടവ രുടെ സന്തോഷത്തിന് കാരണമാക്കിയവയാണ്.-GC677 (1911).LDEMal 221.2

    വീഴ്ച ഭവിക്കാത്ത സൃഷ്ടികളോടുളള സാക്ഷ്യം വഹിക്കൽ

    “മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രുഷിപ്പാനാണ് വന്നത്” (മത്തായി 20:28), ക്രിസ്തുവിന്റെ താഴെയുള്ള വേല അവന്റെ മുകളിലുള്ള വേലയാണ്. ഈ ലോകത്തിൽ അവനോടൊപ്പം വേല ചെയ്യുന്നതിനുള്ള പ്രതിഫലമെന്നത് വരുവാനുള്ള ലോകത്തിൽ അവന്റെ കൂടെ വേല ചെയ്യുന്നതിന്റെ വ്യാപകമായ പദവിയും വലിയ അധികാരവുമാണ്. “അതുകൊണ്ട് നിങ്ങൾ എന്റെ സാക്ഷികൾ എന്നു യഹോവയുടെ അരുളപ്പാട്; ഞാൻ ദൈവം തന്നെ” (യെശയ്യാവ് 43:12). ഇതും നാം ആയിരിക്കുന്നതു നിത്യതയിലാണ്.LDEMal 221.3

    യുഗങ്ങളോളം വൻപോരാട്ടം തുടരുവാൻ ദൈവം അനുവദിച്ചത് എന്തിനായിരുന്നു? സാത്താൻ തന്റെ മത്സരം ആരംഭിച്ചപ്പോൾതന്നെ അവന്റെ അസ്തിത്വത്തെ എന്തുകൊണ്ട് ഇല്ലായ്മ ചെയ്തില്ല? തിന്മയോട് ദൈവം ഇടപെടുന്നതിലുള്ള അവന്റെ നീതി പ്രപഞ്ചത്തിനു മുഴുവനും ബോധ്യമാകണം; പാപം അതിന്റെ നിത്യശിക്ഷാവിധി സ്വീകരിക്കണം. മാലാഖമാർ നോക്കുവാൻ ആഗ്രഹിക്കുന്ന അത്ഭുതങ്ങളും നിത്യതയിൽ ഉപയോഗിച്ചു തീർക്കുവാൻ കഴിയാത്തതുമായ അത്രയും ഉയരവും ആഴവും വീണ്ടെടുപ്പിൻ പദ്ധതിയിലുണ്ട്. സകല സൃഷ്ടിജാലങ്ങളിലും വെച്ച് സ്വന്തം അനുഭവത്തി ലൂടെ പാപവുമായുള്ള യഥാർത്ഥ പോരാട്ടം അറിഞ്ഞത് വീണ്ടെടുക്കപ്പെട്ട വർ മാത്രമാണ്; അവർ ക്രിസ്തുവിനോടൊപ്പം കൊണ്ടുവരപ്പെട്ടവരും ദൂത ന്മാർക്കുപോലും ചെയ്യുവാൻ കഴിയാത്തതും ക്രിസ്തുവിന്റെ കൂടെ അവന്റെ കഷ്ട്ടങ്ങളുടെ കൂട്ടായ്മയിൽ പ്രവേശിച്ചവരുമാണ്, വീണ്ടെടുപ്പിന്റെ ശാസ്ത്രത്തെ സംബന്ധിച്ച് അവർക്കു സാക്ഷ്യമുണ്ടായിരിക്കുകയില്ലയോ? വീഴ്ച ഭവിക്കാത്തവർക്ക് മറ്റൊന്നും അത്ര വിലപ്പെട്ടതാകുകയില്ല.-Ed 308 (1903)LDEMal 221.4

    ധന്യവും ശുതിമധുരതരവുമായി ദൈവത്തെ സ്തുതിക്കുന്നു

    ദൈവത്തിന്റെ ദർശനങ്ങളിലൂടെ അല്ലാതെ മർത്യമായ ഒരു ചെവിയും കേട്ടിട്ടില്ലാത്തതും ഒരു മനസ്സും ഉൾക്കൊണ്ടിട്ടില്ലാത്തതുമായ സംഗീതവും പാട്ടും അവിടെയുണ്ടായിരിക്കും....LDEMal 222.1

    വീണ്ടെടുക്കപ്പെട്ടവർ അവരുടെ അനുഭവത്തിന്റെ ഗാനമെന്നവണ്ണം ദൈവ മഹത്വത്തെ പ്രഖ്യാപിച്ചുകൊണ്ട് പാടിയത്: “സർവ്വശക്തിയുള്ള ദൈവമായ കർത്താവേ, നിന്റെ പ്രവൃത്തികൾ വലുതും അത്ഭുതവുമായവ; സർവജാതികളുടെയും രാജാവേ, നിന്റെ വഴികൾ നീതിയും സത്യവുമുള്ളവ. കർത്താവേ, ആർ നിന്റെ നാമത്തെ ഭയപ്പെടാതെയും മഹത്വപ്പെടുത്താതെയും ഇരിക്കും ? നീയല്ലോ ഏക പരിശുദ്ധൻ” (വെളി. 15:3,4).-Ed. 307-309 (1903). LDEMal 222.2

    എല്ലായ്പോഴും മുൻനിരയിൽ നിൽക്കുന്ന ഒരു ദൂതനുണ്ട്. ആ ദൂതൻ ആദ്യം വീണ് തൊടുകയും രാഗാലാപനം തുടങ്ങുകയും ചെയ്യുമ്പോൾ എല്ലാവരും സ്വർഗ്ഗത്തിന്റെ സമ്പൂർണ്ണ സംഗീതത്തിൽ ചേരുന്നു. ഇത് വർണ്ണ നാതീതമാണ്. ഇത് സ്വർഗ്ഗത്തിന്റെ സംഗീതമാണ്. -IT 146 (1857).LDEMal 222.3

    വ്യസനപാതമെന്നവണ്ണമല്ല, എന്നാൽ മഹത്വമേറിയവനും ജയാളിയു മായ രാജാവെന്നപോലെ അവൻ ഒലിവുമലയിൽ നിൽക്കുമ്പോൾ, എബ്രായ ഹല്ലേലൂയാകൾ ജാതികളുടെ ഹോശന്നായിൽ ഒന്നിച്ച് ലയിച്ച് വീണ്ടെടുക്കപ്പെട്ടവർ ഒരുമിച്ച് അവനെ കർത്താധികർത്താവായി കിരീടമണിയിക്കുക. എന്ന് പ്രഖ്യാപിക്കും.-DA830 (1898).LDEMal 222.4

    പ്രപഞ്ചത്തിലെ നിധികൾ അന്വേഷിക്കൽ

    നമ്മുടെ ദർശനങ്ങളെ മന്ദീഭവിപ്പിക്കുന്ന മറ മാറ്റപ്പെടുമ്പോൾ നാമിന്ന് സൂക്ഷ്മദർശിനിയിലൂടെ മാത്രം അല്പമായി ആ ലോകത്തിന്റെ മനോഹാരിത ദർശിക്കുന്നു. ആകാശത്തിലെ മഹത്വത്തെ നാം നോക്കുമ്പോൾ, ഇപ്പോൾ ദൂരദർശിനിയിലൂടെ സൂക്ഷിച്ചു നോക്കുന്നത്, പാപം മുഖാന്തര മുള്ള വരൾച്ച മാറ്റപ്പെടുമ്പോൾ ഭൂമി മുഴുവനും നമ്മുടെ ദൈവമായ കർത്താവിന്റെ സൗന്ദര്യത്തിൽ പ്രത്യക്ഷപ്പെടും. എന്തൊരു വയൽപ്രദേശമാണ് നമ്മുടെ പഠനത്തിനായി തുറക്കപ്പെടുന്നത്. അവിടെ ശാസ്ത്രവിദ്യാർത്ഥി സൃഷ്ടിപ്പിന്റെ ചരിത്രത്തിന്റെ രേഖകൾ വായിക്കുകയും തിന്മയുടെ ഒരു നിയമവും ഒർക്കുന്നതായി കാണുകയും ചെയ്യുന്നില്ല. പ്രകൃതിസ്വരങ്ങളുടെ സംഗീതം അവൻ ശ്രവിക്കുകയും വിലാപത്തിന്റെയോ അല്ലെങ്കിൽ സങ്കട ത്തിന്റെയോ അടക്കിയ ശബ്ദത്തെ കണ്ടെത്തുകയുമില്ല....LDEMal 222.5

    അഖിലാണ്ഡത്തിലെ കലവറ മുഴുവനും ദൈവമക്കളുടെ പഠനത്തിനായി തുറക്കപ്പെടും. ദൈവത്തിന്റെ വീഴ്ച ഭവിക്കാത്ത സൃഷ്ടികളുടെ ജ്ഞാനത്തിലേക്കും ആനന്ദത്തിലേക്കും പറഞ്ഞറിയിക്കുവാൻ കഴിയാത്ത സന്തോഷത്തോടുകൂടി നാം കടക്കും. ദൈവത്തിന്റെ കൈവേലയുടെ പഠനത്തിനു വേണ്ടി യുഗങ്ങളോളം കടക്കുകയും നാം നേടിയെടുക്കുന്ന പരിജ്ഞാനം പങ്കുവയ്ക്കുകയും ചെയ്യും .-Ed 303, 307 (1903).LDEMal 222.6

    മർത്യതയുടെ തടസ്സങ്ങൾ കൂടാതെ അവർ വിദൂര ലോകങ്ങളിലേക്കു തളർന്നുപോകാതെ പറക്കും. മനുഷ്യന്റെ ദുഃഖങ്ങളുടെ ദൃശ്യത്താൽ വീർപ്പു മുട്ടിയിരിക്കുന്ന മറ്റു ലോകങ്ങളിലെ നിവാസികൾ ആത്മാക്കളുടെ വീണ്ടെടു പ്പിൻ വാർത്തയിൽ സന്തോഷത്തിന്റെ ഗാനമാലപിക്കും. അവർണ്ണനീയമായ സന്തോഷത്തോടെ ഭൂവാസികൾ വീഴ്ച. ഭവിക്കാത്ത സൃഷ്ടികളുടെ സന്തോഷത്തിലേക്കും പരിജ്ഞാനത്തിലേക്കും പ്രവേശിക്കും. ദൈവ അത്തിന്റെ കൈവേലയെപ്പറ്റി യുഗങ്ങളായി നേടിയ അറിവും ജ്ഞാനവും ഭക്തി പുരസരം അവർ പങ്കുവയ്ക്കും. സൃഷ്ടികർത്താവിന്റെ സിംഹാസനത്തിനു ചുറ്റും വലം വയ്ക്കുന്ന സൂര്യനക്ഷത്രാദികളുടെ വ്യവസ്ഥയും പ്രവർത്തനനിയമങ്ങളും സൃഷ്ട്ടിമഹത്വത്തിന്റെ മങ്ങലേൽക്കാത്ത ദൃശ്യ ങ്ങളും കണ്ണിമയ്ക്കാതെ അവർ നോക്കിക്കാണും. ഏറ്റവും ചെറുതു മുതൽ ഏറ്റവും വലുതു വരെയുള്ള സകലതിന്മേലും സഷ്ടാവിന്റെ നാമം എഴുത പ്പെട്ടിരിക്കുകയും അവയിലെല്ലാം ദൈവശക്തിയുടെ ധനം വെളിപ്പെടുകയും ചെയ്യും . -GC677, 678 (1911).LDEMal 223.1

    പരിപാവനചരിത്രം ആവർത്തിക്കപ്പെടുന്നു

    വീണ്ടെടുക്കപ്പെട്ടവരുടെ കൂട്ടത്തിന്റെ ദൂരപരിധി ലോകത്തിൽനിന്നും ലോകത്തിലേക്കു ആയിരിക്കും. അവരുടെ അധികസമയവും വീണ്ടെടുപ്പിന്റെ നിഗൂഢത അന്വേഷിക്കുന്നതിനുവേണ്ടിയായിരിക്കും ചിലവിടുന്നത്. 7 BC990 (1886),LDEMal 223.2

    നിത്യത മുഴുവനും വീണ്ടെടുക്കപ്പെടുന്നവരുടെ പ്രതിപാദ്യ വിഷയം കലകളും മനസ്സുകളും ഭാഷകളുമായിരിക്കും. ക്രിസ്തു തന്റെ ശിഷ്യന്മാർക്കു തുറന്നുകൊടുക്കുവാൻ ആഗ്രഹിച്ചതും എന്നാൽ അത് ഗ്രഹിച്ചെടുക്കുവാൻ ആവശ്യമായ വിശ്വാസം ഇല്ലാതെ പോയതുമായ സത്യങ്ങളെ അവർ മനസ്സിലാക്കും. ക്രിസ്തുവിന്റെ മഹത്വവും സമ്പൂർണ്ണതയും സംബന്ധിച്ച പുതിയ കാഴ്ചപ്പാടുകൾ നിത്യതയോളം പ്രത്യക്ഷമായിക്കൊണ്ടിരിക്കും, നിത്യത മുഴുവനും വിശ്വസ്തനായ വീട്ടുടയവൻ അവന്റെ നിധിയിൽനിന്നും പുതിയതും പഴയതുമായവ കൊണ്ടുവന്നുകൊണ്ടിരിക്കും.-COL134 (1900).LDEMal 223.3

    കാലം ആരംഭിക്കുന്നതിനു മുമ്പുതന്നെ ജന്മമെടുക്കുകയും കാലം അവസാനിക്കുമ്പോൾ മാത്രം തീരുകയും ചെയ്യുന്ന മഹാപോരാട്ടത്തിന്റെ ഗതികൾ അവന്റെ മുമ്പിൽ തുറക്കപ്പെടും. പാപത്തിന്റെ ചരിത്രവും അതിന്റെ വക്രത നിറഞ്ഞ പ്രവർത്തനത്തിലുള്ള മാരകമായ കാപട്യവും അതിന്റെ നേരെയുള്ള സ്വന്തവഴിയിൽ നിന്നു വ്യതിചലിക്കാത്ത സത്യവും കണ്ടുമുട്ടു കയും തെറ്റിനെ കീഴടക്കുകയും ചെയതവയെല്ലാം വെളിപ്പെട്ടുവരും. ദൃശ്യവും അദ്യശ്യവുമായ ലോകത്തെ തമ്മിൽ വേർതിരിക്കുന്ന തിരശ്ശീല നീക്കപ്പെടുകയും അത്ഭുതകരമായവ വെളിപ്പെടുകയും ചെയ്യും.-Ed 304 (1903)LDEMal 223.4

    ഭൂമിയിലെ വ്യഥകളും വേദനകളും പരീക്ഷകളുമൊക്കെ അവസാനിക്കു കയും അതിന്റെ കാരണങ്ങൾ മാറ്റപ്പെടുകയും ചെയ്തുയെങ്കിലും ദൈവജന ത്തിന് അവരുടെ രക്ഷയ്ക്കു എന്തുമാത്രം വില കൊടുക്കേണ്ടിവന്നു എന്ന തിനെ സംബന്ധിച്ച് വ്യക്തമായ പരിജ്ഞാനം എപ്പോഴും ഉണ്ടായിരിക്കും.LDEMal 224.1

    നമ്മുടെ രക്ഷകൻ തന്റെ കൂശീകരണത്തിന്റെ അടയാളങ്ങൾ എപ്പോഴും വഹിക്കും. പാപം വരുത്തിവച്ച് (കൂരമായ പ്രവർത്തനത്തിന്റെ പാടുകൾ തന്റെ മുറിവേറ്റ തലയിലും വിലാപ്പുറത്തും കരങ്ങളിലും പാദങ്ങളിലും ഉണ്ടായിരിക്കും .-GC651, 674(1911).LDEMal 224.2

    ജീവിതത്തിന്റെ പരിശ്രമങ്ങൾ വിശദീകരിക്കപ്പെടുന്നു.

    ജീവിതാനുഭവങ്ങളുടെ എല്ലാ പരിഭവങ്ങളും വ്യക്തമാക്കപ്പെടും. കുഴപ്പം, നിരാശ, തകർന്ന ഉദ്ദേശങ്ങൾ, മുടക്കപ്പെട്ട പദ്ധതികൾ എന്നിവ മാത്രം പ്രത്യക്ഷപ്പെട്ടിടത്ത് ഒരു മഹത്തും എതിരായി തീരുമാനിക്കുന്നതും വീജയകരമായ ഉദ്ദേശവും ഒരു ദിവ്യ യോജിപ്പുമൊക്കെ കാണപ്പെടും.-Ed 305 (1903). LDEMal 224.3

    ദൈവത്തിന്റെ സിംഹാസനത്തിൽനിന്നും ഒഴുകുന്ന ജീവ അരുവിയുടെ വശത്തിലൂടെ യേശു നമ്മെ നയിക്കുകയും നാം ഭൂമിയിലായിരുന്നപ്പോൾ നമ്മുടെ സ്വഭാവത്തിന് സമ്പൂർണ്ണത വരുത്തുവാൻ അവൻ നമ്മെ നടത്തിയ ഇരുളടഞ്ഞ നടത്തിപ്പുകളെ വിശദീകരിക്കുകയും ചെയ്യും .-81 254 (1904).LDEMal 224.4

    ദൈവനടത്തിപ്പിൽ ഈ ലോകത്ത് നമുക്കു പരിഭമമുണ്ടാക്കിയവയെല്ലാം വ്യക്തമാക്കപ്പെടും. മനസ്സിലാക്കുവാൻ പ്രയാസമായിരുന്നവയെല്ലാം വിശദ മാക്കപ്പെടും. കൃപയുടെ നിഗൂഢതകൾ നമുക്കു മുന്നിൽ തുറക്കപ്പെടും, പരിമിതിയുള്ള നമ്മുടെ മനസ്സ് കുഴപ്പവും തകർന്ന വാഗ്ദത്തങ്ങളുമാണെന്നു മാത്രം. കണ്ടിരുന്നവയെല്ലാം സമ്പൂർണ്ണവും മനോഹരവുമായ യോജിപ്പിലാ ണെന്ന് നാം കാണും. ഏറ്റവും ശ്രമകരമാണെന്ന് തോന്നിയ അനുഭവങ്ങ ളെല്ലാം അനന്തമായ സ്നേഹം കല്പിച്ചവയാണെന്ന് നമുക്കു തോന്നും. സകലവും നമ്മുടെ നന്മയ്ക്കായി കൂടിവ്യാപരിപ്പിക്കുന്നവന്റെ കരുണാർദ മായ കരുതലിനെ നാം മനസ്സിലാക്കുമ്പോൾ പറഞ്ഞറിയിക്കുവാൻ കഴിയാത്ത ആനന്ദത്താലും പൂർണ്ണ മഹത്വത്താലും നാം സന്തോഷിക്കും.-9 T 2861909).LDEMal 224.5

    ഓരോ ഉന്നത പ്രവൃത്തിയുടെയും മെച്ചപ്പെടുത്തൽ

    നിസ്വാർത്ഥ ആത്മാവോടുകൂടിയവരെല്ലാം അവരുടെ അദ്ധ്വാനഫലം കാണും. ശരിയായ തത്വത്തിന്റെ ഉന്നത പ്രവൃത്തിയും കൂടുതൽ മെച്ചമായ വിധത്തിൽ കാണപ്പെടും, ഇതിന്റെ ഒരു കാര്യം നാമിവിടെ കാണുന്നു. ഈ ജീവിതത്തിൽ ലോകത്തിലെ ഏറ്റവും ഉന്നതമായ വേലയുടെ എത ചുരു ങ്ങിയ ഫലമാണ് ചെയ്ത ആളിൽ പ്രകടമാക്കുന്നത്? തങ്ങൾക്ക് എത്താവുന്നതിലും പരിജ്ഞാനത്തിലു മപ്പുറമുള്ളവർക്കുവേണ്ടി നിസ്വാർത്ഥമായും അക്ഷീണമായും എത്ര പേരാണ് പ്രവർത്തിക്കുന്നത്? അദ്ധ്യാപകരും മാതാ പിതാക്കളും അവരുടെ അന്ത്യ വിശ്രമത്തിലേക്കു പോകുന്നു. അവരുടെ ജീവിതത്തിലെ വേലകൾ വൃഥാവായിപ്പോയി എന്ന് അവർക്കു തോന്നുന്നു; ഒരിക്കലും നിലച്ചുപോകുവാൻ കഴിയാതവണ്ണം അവരുടെ വിശ്വസ്ത അടയ്ക്കപ്പെടാത്ത അനുഗ്രഹത്തിന്റെ ഉറവയാണെന്നത് അവർ അറിയുന്നില്ല; അവർ പരിശീലിപ്പിച്ച കുഞ്ഞുങ്ങൾ സഹമനുഷ്യർക്ക് ഒരു അനുഗ്രഹവും (പ്രചോദനവും ആയിത്തീരുന്നതും സ്വാധീനം ഒരു ആയിരം മേനി ആവർത്തിക്കുന്നതും വിശ്വാസത്താൽ മാത്രമേ അവർക്കു കാണുവാൻ കഴിയുകയുള്ളൂ. LDEMal 224.6

    അനേകും വേലക്കാരും ബലത്തിന്റെയും പ്രത്യാശയുടെയും ധൈര്യത്തിന്റെയും എല്ലാ ദേശങ്ങളിലുമുള്ള ഹൃദയങ്ങളിലേക്കു അനുഗ്രഹങ്ങൾ വഹിക്കുന്ന വചനങ്ങൾ ലോകത്തിലേക്കു അയയ്ക്കുന്നു. എന്നാൽ ഫലത്തെ സംബന്ധിച്ച്, ഏകാന്തതയിലും അറിയപ്പെടായ്കയിലും അദ്ധ്വാനിക്കുന്നവൻ ഒന്നും അറിയുന്നില്ല. അതുകൊണ്ട് സമ്മാനങ്ങൾ അർപ്പിക്കപ്പെടുന്നു, ഭാരങ്ങൾ വഹിക്കുന്നു, അദ്ധ്വാനമിടുന്നു. മനുഷ്യർ അവരുടെ ശവക്കല്ലറ കൾക്കുമീതെ വിത്തു വിതയ്ക്കുന്നു. മറ്റുള്ളവർ അനുഗൃഹീത കൊയ്ത്തു നടത്തുന്നു. മറ്റുചിലർ ഫലം അനുഭവിക്കത്തക്കവിധം വൃക്ഷങ്ങൾ നട്ടുണ്ടാ ക്കുന്നു. നന്മയ്ക്കുവേണ്ടി കാട്ടിക്കുട്ടി എന്ന് വരത്തക്കവിധം അവർ ഇവിടെ സംതൃപ്തരാണ്. വരുവാനുള്ള ലോകത്ത് ഇവയുടെയെല്ലാം പ്രവർത്തനങ്ങളും പ്രതികരണങ്ങളും കാണപ്പെടും.-Ed. 305, 306 (1903).LDEMal 225.1

    നമ്മുടെ സന്തോഷം നിരന്തരം വർദ്ധിച്ചുകൊണ്ടിരിക്കും

    രക്ഷാപദ്ധതിയിൽ നിഗൂഢതകളുണ്ട്. ഒരു മനുഷ്യനെപ്പോലെ കാണപ്പെടത്തക്കവണ്ണമുള്ള ദൈവപുത്രന്റെ താഴ്മയ്ക്ക് പുത്രനെ ഏല്പിച്ചുകൊടുക്കുന്നതിലുള്ള പിതാവിന്റെ അത്ഭുത സ്നേഹവും കൃപയും സ്വർഗ്ഗീയ മാലാഖമാർക്ക് നിരന്തരമുള്ള വിസ്മയ വിഷയങ്ങളാണ്.... നിത്യതയോളം ഇവ വീണ്ടെടുക്കപ്പെടുന്നവരുടെ പഠനവിഷയമായിരിക്കും. സൃഷ്ടിപ്പിലും വീണ്ടെടുപ്പിലുമുള്ള ദൈവത്തിന്റെ വേലയെ അവർ ധ്യാനിക്കുമ്പോൾ അത്ഭുതപ്പെടുകയും ആഹ്ലാദിക്കുകയും ചെയ്യുന്ന മനസ്സുകൾക്ക് പുതിയ സത്യങ്ങൾ നിരന്തരം തുറക്കപ്പെട്ടുകൊണ്ടിരിക്കും. ദൈവത്തിന്റെ ജ്ഞാനം, സ്നേഹം, ശക്തി എന്നിവയെ സംബന്ധിച്ച് അവർ കൂടുതൽ പഠിക്കുമ്പോൾ അവരുടെ മനസ്സ് നിരന്തരം വികസിച്ചുകൊണ്ടിരിക്കുകയും സന്തോഷ തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്യും .-T702, 703 (1889). LDEMal 225.2

    നിത്യതയുടെ നാളുകൾ കടന്നുപൊയ്ക്കൊണ്ടിരിക്കുമ്പോൾ അത് ദൈവത്തെയും ക്രിസ്തുവിനെയും സംബന്ധിച്ച് കൂടുതൽ മഹത്വമേറിയതും ധന്യവുമായ വെളിപ്പാടുകൾ കൊണ്ടുവരും. പരിജ്ഞാനം പുരോഗമനപരമായി ക്കുന്നതുപോലെ സ്നേഹവും ഭയഭക്തിയും സന്തോഷവും വർദ്ധിച്ചുകൊ ണ്ടിരിക്കും, മനുഷ്യർ ദൈവത്തെ സംബന്ധിച്ച് കൂടുതൽ പഠിക്കുന്തോറും അവന്റെ സ്വഭാവം പ്രശംസനീയവും ശേഷവുമായിക്കൊണ്ടിരിക്കും. വീണ്ടെടുപ്പിന്റെ ധന്യവും സാത്താനുമായുള്ള വൻവിവാദത്തിലുള്ള വിസ്മയ കരമായ നേട്ടങ്ങളും അവരുടെ മുമ്പിൽ യേശു തുറക്കുമ്പോൾ വീണ്ടെടുക്ക പ്പെട്ടവരുടെ ഹദയം കൂടുതൽ ഊഷ്മളമായ സമർപ്പണംകൊണ്ട് പുളകമണിയും. അവർ അത്യാഹ്ലാദത്തോടെ സ്വർണ്ണവീണകൾ മീട്ടുകയും പതിനായിരക്കണക്കിനു സ്വരങ്ങൾ ഊർജ്ജസ്വലമായി ഒത്തൊരുമിച്ച് സ്തുതിഗീതങ്ങൾ ആലപിക്കുകയും ചെയ്യും .-GC678 (1911).LDEMal 225.3

    എപ്പോഴും ഒരു അനന്തത അപ്പുറത്തുണ്ട്

    എല്ലാ ശക്തികളും വളർന്നുകൊണ്ടിരിക്കുകയും എല്ലാ കഴിവുകളും വർദ്ധിക്കുകയും ചെയ്യും. മഹത്തായ പരിശ്രമങ്ങൾ മുന്നോട്ടുവയ്ക്കും . ഉന്നതാഭിലാഷങ്ങളിൽ എത്തിപ്പറ്റും. ഉന്നതമായ ആഗ്രഹങ്ങൾ യാഥാർത്ഥ്യമാകും. തരണം ചെയ്യുവാൻ പുതിയ ഉന്നതികൾ ഉണ്ടാകും. പ്രശംസിക്കുവാൻ പുതിയ അത്ഭുതങ്ങളും ഗ്രഹിക്കുവാൻ പുതിയ സത്യങ്ങളും ഉണ്ടായിരിക്കും. ശാരീരികവും മാനസികവും ആത്മീകവുമായ ശക്തികളെ പുതിയ ലക്ഷ്യങ്ങളിലേക്കു നയിക്കും .-Ed 303 (1903),LDEMal 226.1

    ദൈവത്തിന്റെ ജ്ഞാനം, ശക്തി എന്നിവയിലുള്ള പരിജ്ഞാനത്തിൽ നാം എത്ര മുന്നേറിയാലും അപ്പോഴും ഒരു അനന്തത അപ്പുറത്തുണ്ട്. -RH Sept. 14(1886)LDEMal 226.2

    മനുഷ്യഹൃദയത്തിന്റെ ചാലുകളിലൂടെ തലമുറതലമുറയായി വന്നിട്ടുള്ള പിതൃതുല്യമായ സ്നേഹം, മനുഷ്യന്റെ ആത്മാക്കളിൽ തുറക്കപ്പെട്ട മൃദുത്വത്തിന്റെ ഉറവ എന്നിവ അനന്തവും വറ്റിപ്പോകാത്തതുമായ ദൈവത്തിന്റെ സ്‌നേഹവുമായി താരതമ്യപ്പെടുത്തുമ്പോൾ അവ അതിരില്ലാത്ത സമുദ്രത്തി ലേയ്ക്കൊഴുകുന്ന ചെറുനദിപോലെയാണ്. നാവിന് വർണ്ണിക്കുവാൻ കഴി യുകയില്ല; പേനയ്ക്കു ചിത്രീകരിക്കുവാൻ കഴിയുകയില്ല. നിങ്ങളുടെ ജീവിതത്തിലെ എല്ലാ നാളുകളും നിങ്ങൾ ധ്യാനിച്ചേക്കാം. ഇത് മനസ്സിലാക്കുന്നതിനുവേണ്ടി ശുഷ്ക്കാന്തിയോടെ വചനം പരിശോധിച്ചേക്കാം. സ്വർഗ്ഗീയ പിതാവിന്റെ സ്നേഹവും സഹതാപവും ഗ്രഹിക്കുവാനുള്ള സംരംഭത്തിൽ ദൈവം തന്നിരിക്കുന്ന സകല കഴിവുകളും ശക്തിയും ഉപയോഗിച്ചേക്കാം. എന്നിരുന്നാലും അതിനപ്പുറം ഒരു അനന്തതയുണ്ട്. ആ സ്നേഹത്തെ സംബന്ധിച്ച് യുഗങ്ങളായി നിങ്ങൾ പഠിച്ചേക്കാം. എന്നിരുന്നാലും ലോക ത്തിനുവേണ്ടി ദൈവം തന്റെ പുത്രനെ കൊടുത്ത സ്നേഹത്തിന്റെ വീതി, നീളം, ഉയരം, ആഴം എന്നിവ നിങ്ങൾക്കൊരിക്കലും പൂർണ്ണമായി ഗ്രഹിക്കു വാൻ കഴിയുകയില്ല. നിത്യതയ്ക്കും അത് പൂർണ്ണമായി വെളിപ്പെടുത്തുവാൻ കഴിയുകയില്ല.-5T 740.LDEMal 226.3

    ദൈവം സ്നേഹമാകുന്നു എന്ന് അഖിലാണ്ഡം മുഴുവൻ പ്രസ്താവിക്കും.

    വൻപോരാട്ടം അവസാനിക്കുന്നു. ഇനിമേൽ പാപവും പാപികളും ഉണ്ടാ യിരിക്കുകയില്ല. വിശ്വം മുഴുവനും ശുദ്ധമാക്കപ്പെട്ടു. ഒത്തൊരുമയും സന്തോഷവും സകല സൃഷ്ടിയിലും നിറയുന്നു. എല്ലാറ്റിനെയും സൃഷ്ടിച്ച വങ്കൽനിന്നും ജീവനും വെളിച്ചവും സന്തോഷവും അതിരില്ലാത്ത പ്രദേശങ്ങളിലേക്കു ഒഴുകും. അതിസൂക്ഷ്മമായ അണു മുതൽ ഏറ്റവും വലിയ ലോകം വരെ ജീവനുള്ളതും ജീവനില്ലാത്തതുമായവയെല്ലാം തങ്ങളുടെ മങ്ങലേൽക്കാത്ത സൗന്ദര്യത്തിലും തികഞ്ഞ സന്തോഷത്തിലും ദൈവം സ്‌നേഹമാകുന്നു എന്ന് പ്രഖ്യാപിക്കും. -GC678 (1911).LDEMal 227.1

    (Last Page Cover)LDEMal 228.1

    എലൻ ജി. വൈറ്റ് നൂറ്റിമുപ്പതിലധികം ഗ്രന്ഥങ്ങളുടെ രചയിതാവാണ്, അവയിലധികവും അവിടെ കയ്യെഴുത്തു പ്രതികളുടെ വിപുലമായ ശേഖരത്തിൽ നിന്നും തന്റെ മരണാനന്തരം സമാഹരിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളവയാണ്, എലൻ ജി. വൈറ്റ് ലോകത്തിലെ ഏറ്റവും മികച്ച ഗ്രന്ഥകർതിയാണ്. അവരുടെ എഴുത്തുകൾ 150-ലധികം ഭാഷകളിൽ പ്രത്യക്ഷപ്പെടുന്നു. ആത്മപ്രേരിതമായി അവർ യേശുവിനെ ഉയർത്തിക്കാണിക്കുകയും വിശ്വാസത്തിനടിസ്ഥാനമായ തിരുവെഴുത്തുകളിലേക്കു നിരന്തരം വിരൽചൂണ്ടുകയും ചെയ്തിട്ടുണ്ട്.LDEMal 228.2

    നമ്മുടെ ഈ ചെറുലോകം അഖിലാണ്ഡത്തിന്റെ പാഠപുസ്തകമാണന്നും (The Desire of Ages p.19) അദൃശ്യലോകം വർണ്ണനാതീതമാം വിധം ഈ ലോകത്തിലെ അന്ത്യകാല സംഭവങ്ങളെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണന്നും (Prophets and Kings p.148) എലൻ ജി. വൈറ്റ് പ്രഖ്യാപിക്കുന്നു. ഈ ഭൗമ ഗ്രഹത്തിലെ സംഭവപരമ്പരകളുടെ അത്യുച്ചഘട്ടത്തെ, നന്മയും തിന്മയും തമ്മിലുള്ള വൻ വിവാദവുമായുള്ള അവയുടെ ബന്ധത്തിൽ, വീക്ഷിക്കുമ്പോൾ, അവയെ സംബന്ധിച്ച് ഏൻങ്കിലും പ്രധാനമായത് പിടിച്ചെടുക്കുവാൻ നമുക്കു ശമിക്കാം, യേശു വേഗം വരുന്നു എന്ന മഹത്വമേറിയ സത്യം നമുക്കു മറ്റുള്ളവരുമായി പങ്കുവയ്ക്കാം.LDEMal 228.3

    End

    *****

    Larger font
    Smaller font
    Copy
    Print
    Contents