Loading...
Larger font
Smaller font
Copy
Print
Contents
അന്ത്യകാല സംഭവങ്ങൾ - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    7 - ഗ്രാമീണ ജീവിതം

    ദിവ്യ ആദർശം

    ദൈവം സൃഷ്ടിച്ചവയെല്ലാം മനോഹാരിതയിൽ സമ്പൂർണ്ണമായിരിക്കുകയും ആദാമിനെയും ഹവ്വയെയും സന്തോഷമുള്ളവരാക്കുവാൻ ദൈവം ഭൂമിയിൽ സൃഷ്ടിച്ചവയെല്ലാം തന്നെ ഒന്നിനും മുട്ടില്ലാത്തവയായി കാണപ്പെടുകയും ചെയ്തുവെങ്കിലും പ്രത്യേകിച്ച് അവർക്കുവേണ്ടി ഒരു തോട്ടം ഉണ്ടാക്കിയതിലൂടെ അവന് അവരോടുള്ള സ്‌നേഹത്തെ അവൻ വെളിപ്പെടുത്തി. തോട്ടത്തെ കാത്തുസൂക്ഷിക്കുന്ന സന്തോഷകരമായ വേലയ്ക്കുവേണ്ടി അവരുടെ സമയത്തിന്റെ ഒരു ഭാഗവും ദൂതന്മാരുടെ സന്ദർശനത്തെ സ്വീകരിക്കുകയും അവരുടെ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുകയും ആനന്ദകരമായ ധ്യാനത്തിനുമായി ഒരു ഭാഗവും ചിലവഴിച്ചിരുന്നു. അവരുടെ അദ്ധ്വാനം ക്ഷീണമുണ്ടാക്കുന്നതായിരുന്നില്ല, എന്നാൽ ആനന്ദകരവും ശക്തിപ്പെടുത്തുന്നതുമായിരുന്നു. ഈ മനോഹരമായ തോട്ടം അവരുടെ ഭവനവും പ്രത്യേക വാസസ്ഥലവും ആയിരിക്കണമായിരുന്നു. 3SG 34 (1864).LDEMal 70.1

    അനാദിയായ ദൈവം തന്റെ പുത്രനുവേണ്ടി തിരഞ്ഞെടുത്ത അവസ്ഥക ളെന്തെല്ലാമായിരുന്നു? ഗലീലാക്കുന്നുകളിൽ ഒരു ഏകാന്തമായ ഭവനം; സത്യസന്ധതയാലും സ്വാഭിമാനത്തോടുകൂടിയ അദ്ധ്വാനത്താലും നില നിർത്തപ്പെട്ടിരുന്ന ഒരു കുടുംബം; ലാളിത്യത്തിന്റെ ഒരു ജീവിതം; വിഷമതകളും ബുദ്ധിമുട്ടുകളും കൊണ്ടുള്ള ദൈനംദിന പോരാട്ടം; സ്വയത്യാഗം, സാമ്പത്തികം, ക്ഷമ, സന്തോഷകരമായ സേവനം; മാതാവിനോടൊപ്പമിരുന്നുള്ള തിരുവെഴുത്തുകളുടെ ചുരുളുകൾ തുറന്നുള്ള പഠനത്തിന്റെ മണിക്കുറുകൾ;’ പ്രഭാതത്തിന്റെ പ്രശാന്തത അല്ലെങ്കിൽ പച്ചപ്പുൽതാഴ്‌വരകളിലെ മങ്ങിയ വെളിച്ചം; പ്രകൃതിയുടെ വിശുദ്ധ ശുശ്രൂഷകൾ; സൃഷ്ടിപ്പിനെയും ദിവ്യ നടത്തിപ്പിനെയും സംബന്ധിച്ച പഠനങ്ങൾ ദൈവവുമായുള്ള ആത്മാവിന്റെ ബന്ധം എന്നിവയായിരുന്നു യേശുവിന്റെ ആദ്യകാല ജീവിതത്തിലെ അവസ്ഥകളും അവസരങ്ങളും.-MH 365, 366 (1905).LDEMal 70.2

    പട്ടണങ്ങളിൽനിന്നുമകലെ കഴിയുന്നിടത്തോളം പട്ടണങ്ങളിൽനിന്നും പുറത്തുവന്ന്, നിങ്ങൾക്ക് ഒരു ചെറിയ തോട്ടമുണ്ടാക്കുവാനും പുഷ്പങ്ങൾ വളരുന്നത് കുഞ്ഞുങ്ങൾ നിരീക്ഷിക്കുകയും അവയിൽനിന്ന് ലാളിത്യത്തിന്റെയും നിർമ്മലതയുടെയും പാഠങ്ങൾ പഠിക്കുകയും ചെയ്യുവാൻ കഴിയുന്നിടത്തും അല്പസ്ഥലം വാങ്ങിക്കുക.-2SM356 (1903).LDEMal 70.3

    പട്ടണങ്ങളിൽനിന്നും പുറത്തുവരുക എന്നതാണ് ഇക്കാലത്തേയ്ക്കുള്ള എന്റെ സന്ദേശം. വൻനഗരങ്ങളിൽനിന്നും മൈലുകൾ അകലെ ഒരു സ്ഥാനം കണ്ടെത്തുക എന്നതാണ് നമ്മുടെ ജനത്തിനുവേണ്ടിയുള്ള ക്ഷണമെന്നത് ഉറപ്പുവരുത്തുക. സാൻഫ്രാൻസിസ്‌കോ നഗരത്തെ ഇന്ന് ആയിരിക്കുന്ന അവസ്ഥയിൽ ഒന്ന് നോക്കിയാൽ നഗരങ്ങളിൽനിന്ന് പുറത്തുവരേണ്ട ആവശ്യകത കാണിച്ചുകൊണ്ട് ബുദ്ധിശക്തിയുള്ള നിങ്ങളുടെ മനസ്സുകളോട് അത് സംസാരിക്കും.LDEMal 71.1

    നിങ്ങൾ നിനയ്ക്കാത്ത നാഴികയിൽ ഈ പട്ടണങ്ങളുടെ മേൽ ദൈവം സ്വർഗ്ഗത്തിൽനിന്ന് അഗ്‌നിയും ഗന്ധകവും വർഷിപ്പിക്കുമെന്നതുകൊണ്ട് അവന്റെ ജനം നഗരങ്ങൾ വിട്ട് ഒരു സ്ഥാനം കണ്ടെത്തുവാൻ ദൈവം ആവശ്യപ്പെടുന്നു. അവരുടെ മേലുള്ള സന്ദർശനം അവരുടെ പാപങ്ങൾക്കാനുപാതികമായിട്ടായിരിക്കും. ഒരു പട്ടണം നശിപ്പിക്കപ്പെടുമ്പോൾ, അതൊരു ലളിതമായ കാര്യമാണെന്ന് നമ്മുടെ ജനം കരുതുകയോ, അനുകൂല സാഹചര്യമുണ്ടായാൽ നശിപ്പിക്കപ്പെട്ട ആ നഗരത്തിൽ വീടുകൾ പണിയാമെന്നോ ആരും ചിന്തിക്കരുത്....LDEMal 71.2

    ഇക്കാര്യങ്ങൾ മനസ്സിലാക്കുന്നവർ വെളിപ്പാട് പതിനൊന്നാമദ്ധ്യായം വായിക്കട്ടെ. ഓരോ വാക്യവും വായിച്ച് പട്ടണങ്ങളുടെമേൽ ഇനിയും വരുവാൻ പോകുന്ന സംഗതികളെ പഠിപ്പിക്കുക. അതേ പുസ്തകം പതിനെട്ടാമദ്ധ്യായത്തിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ദൃശ്യങ്ങളും വായിക്കുക.-MR 1518 (May 10, 1906). LDEMal 71.3

    ഒരു സ്ഥലവും ഒരു വീടും സ്വന്തമാക്കുന്ന മാതാപിതാക്കൾ രാജാക്ക ന്മാരും രാജ്ഞികളുംപോലെയാണ്.-AH 141 (1894).LDEMal 71.4

    പുറത്തുനിന്നും പട്ടണങ്ങളിൽ വേല ചെയ്യുക

    ദൈവത്തിന്റെ കല്പനയനുസരിക്കുന്ന ജനമെന്ന നിലയിൽ നാം പട്ടണങ്ങൾ വിട്ടുപോകണം. ഹാനോക്ക് ചെയ്തതുപോലെ, നാം പട്ടണങ്ങളിൽ വേല ചെയ്യുകയും പട്ടണത്തിൽ താമസിക്കാതിരിക്കുകയും വേണം.-Ev 77, 78 (1899).LDEMal 71.5

    പട്ടണങ്ങൾക്കു പുറത്തുനിന്നുകൊണ്ട് നാം പട്ടണത്തിൽ വേല ചെയ്യണം. ‘’പട്ടണങ്ങൾക്കു മുന്നറിയിപ്പു കൊടുക്കേണ്ടതില്ലയോ? അതേ, അവിടെ വസിക്കുന്ന ദൈവജനത്താലല്ല, അവിടെ സന്ദർശിക്കുന്നവരാണ് ഭൂമിയിൽ വരുവാനുള്ളവയെ സംബന്ധിച്ച് മുന്നറിയിപ്പു കൊടുക്കേണ്ടത് എന്ന് ദൂതൻ പറഞ്ഞു,-2SM358 (1992).LDEMal 71.6

    പട്ടണങ്ങളിലെ വേലയല്ല നാം കേന്ദ്രീകരിക്കേണ്ടത് എന്ന പ്രത്യേക വെളിച്ചം വർഷങ്ങളായി എനിക്കു ലഭിച്ചുകൊണ്ടിരിക്കുന്നു. ഈ പട്ടണങ്ങളെ നിറയ്ക്കുന്ന ശബ്ദകോലാഹലങ്ങളും തൊഴിൽ സംഘടനകൾ ഉണ്ടാക്കുന്ന സ്ഥിതിവിശേഷങ്ങളും അവരുടെ പ്രതിഷേധങ്ങളുമൊക്കെ നമ്മുടെ വേലക്കു ഒരു വലിയ തടസ്സമായിരിക്കും .-7T 84(1902).LDEMal 71.7

    ഒരു ദേശത്ത് അധർമ്മം പെരുകുമ്പോൾ സൊദോമിൽ ലോത്തിന്റെ ശബ്ദം കേട്ടതുപോലെ, മുന്നറിയിപ്പിന്റെയും നിർദ്ദേശത്തിന്റെയും എന്തെങ്കിലും ശബ്ദമുണ്ടായിക്കൊണ്ടിരിക്കണം. ദുഷ്ടത നിറഞ്ഞതും ദുഷിച്ച തുമായ ഈ പട്ടണത്തിൽ ലോത്ത് തന്റെ ഭവനമുണ്ടാക്കാതിരുന്നെങ്കിൽ പല തിന്മകളിൽ നിന്നും തനിക്കു തന്റെ കുടുംബത്തെ രക്ഷിക്കുവാൻ കഴിയുമായിരുന്നു. സൊദോമിൽ ലോത്തും തന്റെ കുടുംബവും ചെയ്തതൊക്കെ അവർ പട്ടണത്തിൽനിന്നും അകലെ താമസിച്ചിരുന്നെങ്കിലും ചെയ്യുവാൻ കഴിയുമായിരുന്നു.-Ev78 (1903). LDEMal 72.1

    ഇന്നത്തെ അവസ്ഥയിൽ, ചിക്കാഗോയിൽ വേല ചെയ്യുവാൻ ചിലർ നിർബ്ബന്ധിതരാകും, എന്നാൽ ഇവർ പട്ടണങ്ങളിൽ വേല ചെയ്യുന്നതിനുവേണ്ടി ഗ്രാമീണ ജില്ലകളിൽ പ്രവർത്തനകേന്ദ്രങ്ങൾ തയ്യാറാക്കുകയാ യിരിക്കണമായിരുന്നു. ദൈവമക്കൾ എളിയതും ചിലവു കുറഞ്ഞതുമായ വേലസ്ഥലങ്ങൾ അവരുടെ വേലയ്ക്ക് കേന്ദ്രങ്ങളാക്കുന്നത് കാണുവാൻ ദൈവം ആഗ്രഹിക്കുന്നു. സമയാസമയങ്ങളിൽ ആശ്ചര്യകരമാം വിധം വിലകുറഞ്ഞ സ്ഥലങ്ങൾ ശ്രദ്ധയിൽപ്പെടുകയും വിശാലമായ ഇടങ്ങൾ ലഭ്യമാകുകയും ചെയ്യും -Ev402 (1906).LDEMal 72.2

    സ്വാഭാവികമായ ചുറ്റുപാടുകളിൽ ധന്യമായ അനുഗ്രഹങ്ങൾ

    ‘‘പട്ടണങ്ങൾ വിട്ടു പോരുക’‘ എന്ന് ഞങ്ങൾ വീണ്ടും പറയുന്നു. കുന്നുക ളിലേക്കും പർവ്വതങ്ങളിലേക്കും നിങ്ങൾ പോകുകയെന്നത് ഒരു വലിയ അപ് ഹരിക്കപ്പെടലാണെന്ന് കരുതരുത്, എന്നാൽ അവന്റെ ഹിതവും വഴിയും പഠി ക്കുന്നതിന് നിങ്ങൾക്കു ദൈവത്തോടൊപ്പം കഴിയുവാൻ മതിയായ ആ ഏകാന്തതയ്ക്കായി അന്വേഷിക്കുക...LDEMal 72.3

    ആത്മീയതയ്ക്കുവേണ്ടി അന്വേഷിക്കുകയെന്നത് നമ്മുടെ ജനം അവ രുടെ ജീവിതചര്യയാക്കുവാൻ ഞാൻ ആവശ്യപ്പെടുന്നു. ക്രിസ്തു വാതിൽക്കലാ യിരിക്കുന്നു. ഇക്കാരണത്താലാണ് ‘’പട്ടണങ്ങൾ വിട്ട് നാട്ടിൻപുറങ്ങളിലേക്കു നീങ്ങുവാൻ ആവശ്യപ്പെടുമ്പോൾ അത് ജീവിതാവശ്യങ്ങളുടെ ഒരു ഇല്ലായ്മയാണെന്ന് ചിന്തിക്കരുത് എന്ന് ഞാൻ ജനത്തോടു പറയുന്നത്. അവയെ മുറുകെപ്പിടിക്കുന്നവർക്ക് ഇവിടെ ധന്യമായ അനുഗഹങ്ങൾ കാത്തിരിക്കുന്നു. പ്രകൃതിയിലെ ദൃശ്യങ്ങളും സൃഷ്ടാവിന്റെ കൈവേലകളും നോക്കിക്കൊണ്ടും അവയെ പഠിച്ചുകൊണ്ടും കാണുവാൻ കഴിയാതവണ്ണം അവന്റെ പ്രതിരൂപത്തിലേക്കു നാം മാറ്റപ്പെടും’‘.-2SM 355, 356 (1908).LDEMal 72.4

    ഗ്രാമങ്ങളിൽ സ്വഭാവ രൂപീകരണം എളുപ്പമാണ് ഗ്രാമങ്ങളെക്കാളും ജീവിതമാർഗ്ഗം കണ്ടെത്തുവാൻ പട്ടണങ്ങളിൽ എളുപ്പമായതുകൊണ്ട് മാതാപിതാക്കൾ അവരുടെ കുടുംബങ്ങളോടൊപ്പം പട്ടണങ്ങളിൽ തിങ്ങിക്കൂടുന്നു. വിദ്യാലയങ്ങളില്ലാത്ത സമയങ്ങളിൽ കുട്ടികൾക്കു ചെയ്യുവാൻ തക്കവണ്ണം ഒന്നുമില്ലാതിരിക്കുമ്പോൾ തെരുവിലെ ഒരു അഭ്യസനം നേടുന്നു. തിന്മക്കൂട്ടുകെട്ടുകളിൽ നിന്നും ദുഷ്ടതയുടെയും കലഹ അത്തിന്റെയും ശീലങ്ങളെ അവർ കൊയ്‌തെടുക്കുന്നു.-5T 232 (1882).LDEMal 72.5

    ആകർഷിക്കുന്നതിനും ധാർമ്മികമായി ദുർബ്ബലമാക്കുന്നതിനും പരീക്ഷയുടെ എല്ലാ മേഖലകളും കാത്തിരിക്കുന്ന പട്ടണങ്ങളിൽ സ്ഥാപിതമായിരിക്കുന്ന വിദ്യാലയങ്ങളിൽ കുട്ടികളെ അയക്കുന്നത്, മക്കൾക്കും മാതാപിതാക്കൾക്കും സ്വഭാവരൂപീകരണവേല പതിന്മടങ്ങ് കഠിനമാക്കിത്തീർക്കുന്നു-FE 326 (1894).LDEMal 73.1

    പട്ടണങ്ങൾ പരീക്ഷകൾകൊണ്ട് നിറയപ്പെട്ടിരിക്കുകയാണ്. ഈ ജീർണ്ണതയിൽനിന്നും നമ്മുടെ യുവജനങ്ങളെ മാറ്റി സൂക്ഷിക്കുവാൻ നമുക്കു കഴിയുന്നതെല്ലാം നാം ചെയ്യണം.-AH 136 (1902). LDEMal 73.2

    കൂടുതൽ ഒഴിഞ്ഞ സ്ഥലങ്ങളിലേക്കു നമ്മുടെ കുടുംബങ്ങളെ കൊണ്ടു പോകേണ്ട സമയമിതാണ്, അല്ലെങ്കിൽ നമ്മുടെ അനേക യുവജനങ്ങളും പ്രായം ചെന്നവരും കെണിയിൽ അകപ്പെടുകയും ശത്രുവിനാൽ എടുക്കപ്പെ ടുകയും ചെയ്യും .-8TT 101 (1904). LDEMal 73.3

    പട്ടണത്തിൽ വസിക്കുന്നതിലൂടെ നൂറിൽ ഒരു കുടുംബംപോലും ശാരീരികമായും മാനസികമായും അഥവാ ആത്മീയമായും അഭിവ്യദ്ധി പ്രാപിക്കുന്നില്ല. വിശ്വാസം, പ്രത്യാശ, സ്‌നേഹം, സന്തോഷം എന്നിവ നല്ലവണ്ണം നേടിയെടുക്കുവാൻ കഴിയുന്നത് വയൽപ്രദേശവും കുന്നിൻപുറങ്ങളും വൃക്ഷങ്ങളുമുള്ള ഇടങ്ങളിൽ മാത്രമാണ്. നിങ്ങളുടെ കുഞ്ഞുങ്ങളെ പട്ടണത്തിന്റെ കാഴ്ചകളിലും ശബ്ദങ്ങളിലും നിന്ന് അകലെ കൊണ്ടുപോകുക. കിലുകിലുക്കങ്ങളിലും തെരുവു വാഹനങ്ങളുടെ മുഴക്കത്തിലും നിന്ന് അവർ അക ലയായിരിക്കട്ടെ. അവരുടെ മനസ്സുകൾ ആരോഗ്യകരമായിത്തീരും, തൽഫലമായി അവരുടെ ഹൃദയങ്ങളിലേക്കു ഭവനവും ദൈവവചനത്തിലെ സത്യവുംകൊണ്ടുവരുവാൻ എളുപ്പമെന്ന് കണ്ടെത്തും.-AH 137 (1905)LDEMal 73.4

    ഗ്രാമീണ ചുറ്റുപാടുകളിൽ നല്ല ശാരീരികാരോഗ്യം നിരന്തരം കലക്കങ്ങളും കുഴപ്പങ്ങളുംകൊണ്ട് നിറഞ്ഞിരിക്കുന്ന പട്ട ണങ്ങളിൽ ദൈവജനം വാസമുറപ്പിക്കുകയെന്നത് അവന്റെ താല്പര്യമല്ല. ബദ്ധപ്പാട്, ഇരച്ചുകയറ്റം, ശബ്ദകോലാഹലം എന്നിവയാൽ മുഴുവൻ വ്യവസ്ഥയും ദുഷിക്കപ്പെടുമെന്നുള്ളതുകൊണ്ട് അവരുടെ മക്കൾ ഇവയിൽനിന്നും ഒഴിഞ്ഞിരിക്കട്ടെ.-2SM357(1902).LDEMal 73.5

    കാലൂന്നുവാൻ ഒരു പച്ചപ്പുൽപ്പുറമില്ലാതെ പട്ടണങ്ങളിൽ താമസിക്കുന്ന നിരവധിപേർക്കും വർഷംതോറും അവർ നോക്കിക്കാണുന്ന വൃത്തികെട്ട മുറ്റം, ഇടുങ്ങിയ ഇടവഴികൾ, ഇഷ്ടികച്ചുമരുകൾ, കല്ലുപാകിയ തറകൾ, പുകയും പൊടിപടലവുംകൊണ്ടു നിറഞ്ഞ ആകാശം എന്നിവ പച്ചവിരിച്ച വയലുകൾ, മരക്കൂട്ടങ്ങൾ, കുന്നുകൾ, അരുവികൾ, നീലാകാശം, നാട്ടിൻപുറത്തെ ശുദ്ധവായു എന്നിവയടങ്ങുന്ന കൃഷിയിടങ്ങളിലേക്കു കൊണ്ടുപോകുകയാണെങ്കിൽ അത് ഒരു സ്വർഗ്ഗംപോലെ കാണപ്പെടുമായിരുന്നു.-MH 191, 192(1905).LDEMal 73.6

    നഗരത്തിലെ ഭൂപ്രകൃതി പലപ്പോഴും ആരോഗ്യത്തിന് ദുർഘടം പിടിച്ചതാണ്. രോഗങ്ങളുമായുള്ള തുടർച്ചയായ ബന്ധം, മലിനമായ വായു, അശു ദ്ധജലം, അശുദ്ധ ഭക്ഷണം, ഞെരുങ്ങിയതും ഇരുണ്ടതും അനാരോഗ്യകരവുമായ താമസങ്ങൾ എന്നിവ അവർ നേരിടേണ്ടി പല തിന്മകളിൽ ചിലതാണ്.-MH 365 (1905)LDEMal 74.1

    നിങ്ങളുടെ സ്വന്ത ഭക്ഷ്യവസ്തുക്കൾ ഉണ്ടാക്കുക

    നിങ്ങൾക്കാവശ്യമായ പഴവർഗ്ഗങ്ങളും പച്ചക്കറികളും കൃഷിചെയ്‌തെടു ക്കുവാൻ കഴിയുന്ന സ്ഥലത്തേക്കും നിങ്ങളുടെ മക്കൾക്കു ദൈവത്തിന്റെ പ്രകൃതിയിലെ വേലകളുമായി നേരിട്ട് ബന്ധമുണ്ടാകുന്നതിനും മതിയായ സ്ഥലത്തേക്കും ദൈവത്തിന്റെ ജനം നീങ്ങണമെന്ന് അവൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ കുടുംബങ്ങളെ പട്ടണങ്ങളിൽനിന്നും അകലെ കൊണ്ടുപോകുക എന്നതാണ് എന്റെ സന്ദേശം. -2SM 357, 358 (1902). LDEMal 74.2

    നമ്മുടെ ജനം പട്ടണങ്ങളിൽനിന്നും അവരുടെ സ്വന്തം ഭക്ഷണസാധനങ്ങൾ ഉണ്ടാക്കിയെടുക്കുവാൻ കഴിയുന്ന ഗ്രാമങ്ങളിലേക്കു പോകണമെന്ന് ദൈവം വീണ്ടും വീണ്ടും എനിക്കു നിർദ്ദേശം തന്നു. കാരണം, വാങ്ങുകയും വിൽക്കുകയും ചെയ്യുക എന്നത് ഭാവിയിൽ ഒരു ഗൗരവകരമായ പ്രശ്‌നമാകുവാൻ പോകുകയാണ്. വീടുകൾ ഞെരുങ്ങിയ അവസ്ഥയിൽ കാണപ്പെടാത്തതും ശത്രുക്കളുടെ ഇടപെടലിൽനിന്നു ഒഴിഞ്ഞിരിക്കുവാൻ കഴിയുന്നതുമായ ഗ്രാമപ്രദേശങ്ങളിലേക്കു പോകണമെന്ന് വീണ്ടും വീണ്ടും ലഭിച്ചിരിക്കുന്ന നിർദ്ദേശങ്ങളെ നാം പാലിക്കേണ്ടിയിരിക്കുകയാണ്.-2SM 141 (1904).LDEMal 74.3

    വലിയ നഗരങ്ങൾക്കു പുറത്ത് സ്ഥാപനങ്ങൾക്കു സ്ഥാനം കണ്ടുപിടിക്കുക

    നഗരങ്ങളെ എളുപ്പത്തിൽ സമീപിക്കാവുന്നതും പ്രവർത്തകർക്കുവേണ്ടിയുള്ള പരിശീലനകേന്ദ്രങ്ങൾക്കനുയോജ്യമായതും സത്യം അറിഞ്ഞുകൂടാത്ത ക്ഷീണിതരായ ആത്മാക്കളെയും രോഗികളെയും കൈകാര്യം ചെയ്യുവാൻ സൗകര്യങ്ങളുള്ളതുമായ സഥലങ്ങൾ ഗ്രാമപ്രദേശങ്ങളിൽ അന്വേഷിച്ചു കണ്ടെത്തുന്നതിന് ആരോഗ്യകരമായ തീരുമാനങ്ങളെടുക്കത്തക്ക മനുഷ്യരെ നിയമിക്കുക. എന്നാൽ അവരുടെ താല്പര്യങ്ങൾ വിദേശത്ത് എത്തിക്കുന്നതിനുവേണ്ടി ആകരുത്. അനുയോജ്യമായ കെട്ടിടങ്ങൾ ഉണ്ടാക്കത്തക്ക ഇടങ്ങൾ ഉടമസ്ഥരിൽനിന്നും ദാനമായോ നമ്മുടെ ജനത്തിന്റെ ദാനത്തിലൂടെ ന്യായമായ വിലകൊടുത്ത് വാങ്ങുകയോ ചെയ്യുന്നതിനുള്ള സ്ഥലങ്ങൾ പട്ടണത്തിനു പുറത്ത് കണ്ടെത്തുക. ശബ്ദകോലാഹലമുള്ള നഗരങ്ങളിൽ കെട്ടിടങ്ങളുണ്ടാക്കരുത്.-Ev 17 (1909),LDEMal 74.4

    കുരൻ ബോംഗ്, ന്യൂ സൗത്ത് വെയ്ൽസ്

    നമ്മുടെ ആസ്‌ട്രേലിയൻ ബൈബിൾ സ്‌കൂൾ സ്ഥാപിതമാകേണ്ടത് എവിടെയാണ്?... സ്‌ക്കൂളുകൾ സ്ഥാപിതമാകേണ്ടത് പട്ടണത്തിലാണോ അതോ നഗരത്തിൽനിന്നും ഏതാനും മൈലുകൾ അകലെയാണോ? ഈ അവധി ദിവസങ്ങളുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾ സ്വീകരിച്ച പ്രാഥമിക വിദ്യാഭ്യാസത്തയും അതുമായി ബന്ധപ്പെട്ടുള്ള കുതിരപ്പന്തയം, വാതുവയ്പ്, സമ്മാനദാനങ്ങൾ എന്നിങ്ങനെയുള്ളവയെയും സംബന്ധിച്ച സ്വാധീനത്തെ തോല്പിക്കുക വളരെ പ്രയാസമാണ്....LDEMal 75.1

    പട്ടണങ്ങളിൽനിന്നും അകലെ നമ്മുടെ സ്‌ക്കൂൾ സ്ഥാപിക്കപ്പെടണമെന്നുള്ളത് ഒരു ആവശ്യമായി നാം കണ്ടത്തും. എന്നിരുന്നാലും, അവയുമായി ബന്ധപ്പെടുവാനും അവർക്കു നന്മചെയ്യുവാനും ധാർമ്മിക അന്ധകാരത്തിനു മദ്ധ്യേ വെളിച്ചം പ്രകാശിപ്പിക്കുവാനും കാഴിയാതവണ്ണം വളരെ അകലെ ആകുവാനും പാടില്ല.-FE310, 313 (1894), LDEMal 75.2

    യാത്രയുടെ തെരുവീഥിയിൽനിന്നും വളരെ അകലെയായിരുന്നു എന്ന വസ്തുത ഒഴികെ സ്ഥലത്തെ സംബന്ധിച്ച സകലവും എന്നെ അനുകൂലമായി സ്വാധീനിച്ചു. അതുകൊണ്ട് മരണത്തിന്റെ മൂടുതുണിപോലെ നമ്മുടെ വലിയ പട്ടണങ്ങളെ മൂടുന്ന ധാർമ്മിക അന്ധകാരത്തിനുമദ്ധ്യേ നമ്മുടെ വെളിച്ചം വീശുവാൻ ഒരു അവസരം ഉണ്ടാകുന്നില്ല. എന്റെ മനസ്സിലുദിക്കുന്ന ഏക എതിർപ്പ് ഇതാണെന്ന് തോന്നുന്നു. എന്നാൽ ഒരു പട്ടണത്തിലും നമ്മുടെ വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെടുന്നത് ശരിയായ ഉപദേശമായിരിക്കുകയില്ല.-8MR 137 (1894).LDEMal 75.3

    ഇത് സ്‌കൂളിനുവേണ്ടിയുള്ള ശരിയായ സ്ഥാനമാണ് എന്നതിൽ എനിക്കു മുമ്പിലത്തേക്കാളും ബോധ്യമുണ്ട്.-8MR360 (1894).LDEMal 75.4

    ഹൺസ് വിൽ, അലബാമാ

    ഗ്രേയ്‌സ് വില്ലിലും ഹൺസ് വില്ലിലുമുള്ള സ്‌കൂൾവേലയിൽ ചുമതലയുള്ളവർ ഈ സ്ഥാപനത്തിലൂടെ വ്യവസായങ്ങൾ സ്ഥാപിക്കുന്നതിന് എന്തു ചെയ്യുവാൻ കഴിയുമെന്ന് ചിന്തിക്കണം. അങ്ങനെ ചെയ്യുമ്പോൾ പട്ടണങ്ങൾ വിടുവാൻ ആഗ്രഹിക്കുന്ന നമ്മുടെ ജനത്തിന് വലിയ ചിലവുകൾ കൂടാതെ യോഗ്യമായ വസതികൾ ഉണ്ടാക്കുവാനും തൊഴിൽ കണ്ടെത്തുവാനും സാധിക്കും .-Letter 25 (1902).LDEMal 75.5

    ഹൺസ്‌വിൽ സ്‌കൂളിന്റെ കൃഷിയിടം വാങ്ങിക്കുവാൻ കഴിഞ്ഞത് ദൈവത്തിന്റെ നടത്തിപ്പായിരുന്നു. അതൊരു നല്ല പ്രദേശത്തിലാണ്, അതിനു സമീപം വലിയ നഴ്‌സറികളുണ്ട്. ഹൺസ്‌വിൽ സ്‌കൂളിൽ പഠിക്കുന്ന ചില വിദ്യാർത്ഥികൾ അവരുടെ ഫീസ് കൊടുക്കുവാൻ വേനൽക്കാലങ്ങളിൽ ഈ നഴ്‌സറികളിൽ വേല ചെയ്തിട്ടുണ്ട്.-SpT-B(12) 11 (1904). LDEMal 75.6

    ഹൺസ് വിൽ സ്‌കൂളിന്റെ കൃഷിയിടം ഒരു നല്ല മനോഹരമായ ഭൂപ്രദേശമാണ്; അതിന്റെ മുന്നൂറു ഏക്കറിലധികം വരുന്ന സ്ഥലം വ്യവസായ മേഖലയിലെ പരിശീലനത്തിനും കൃഷിക്കുമായി ഉപയോഗപ്പെടുത്തണം.-SpT - B (12x) 13 (1904).LDEMal 75.7

    ഹൺസ്വിൽ സ്‌കൂളിന്റെ ഈ സ്ഥലം വിറ്റതിനുശേഷം ഒരു ചെറിയ സ്ഥലം വാങ്ങുകയല്ലയോ നല്ലത്’‘ എന്ന ഒരു ചോദ്യം എന്നോട് ചോദിക്കുകയുണ്ടായി. ഈ കൃഷിയിടം വിൽക്കുവാൻ പാടില്ല എന്നും വർണ്ണശബളമായ ഒരു സ്‌ക്കൂൾ മുന്നോട്ടു കൊണ്ടുപോകുന്നതിന് മതിയായ എല്ലാ സാഹചര്യങ്ങളും അവിടെയുണ്ട് എന്നുമുള്ള നിർദ്ദേശം എനിക്കു ലഭിച്ചു.-SpM 359 (1994).LDEMal 76.1

    ബറീൻ സിംഗ്‌സ് മിഷിഗൺ

    മിഷിഗണിന് തെക്കുകിഴക്കുഭാഗത്ത് ബറീൻ സ്പിംഗ്‌സിൽ സ്‌കൂൾ സ്ഥാപിക്കുന്നു എന്ന ചിന്തയുണ്ടെന്ന് ഞാൻ കേൾക്കുകയുണ്ടായി, ഈ സ്ഥലത്തിന്റെ കിടപ്പിനെ സംബന്ധിച്ച് ഞാൻ വളരെ സന്തുഷ്ടയാണ്.... ബറീൻ സ്പ്രിംഗ് പോലെയുള്ള സ്‌കൂളിനെ ഒരു സാധനപാഠമാക്കുവാൻ കഴിയും. ഈ വേല മുമ്പോട്ടു കൊണ്ടുപോകുന്ന കാര്യത്തിൽ ആരും തടസ്സമുണ്ടാക്കുകയില്ല എന്നു ഞാൻ ആശിക്കുന്നു. - AMR407 (July 12, 1901).LDEMal 76.2

    സ്‌കൂളിനുവേണ്ടി ഒരു സ്ഥലം കണ്ടെത്തുന്ന കാര്യത്തിൽ നമ്മുടെ ജനത്തോടൊപ്പം ദൈവത്തിന്റെ നല്ല കരം ഉണ്ട്. സ്‌ക്കൂൾ എവിടെ സ്ഥാപിക്കപ്പെടണമെന്ന കാര്യത്തിൽ എനിക്കു ലഭിച്ച പ്രാതിനിധ്യത്തിന് ഈ സ്ഥലം തുല്യ മായിരിക്കുകയാണ്. ഇത് പട്ടണത്തിൽനിന്നും അകലെയാണ്, കൃഷിയാവ ശ്യങ്ങൾക്കായി വേണ്ടുവോളം സ്ഥലമുണ്ട്. വീടുകൾ അടുപ്പിച്ചടുപ്പിച്ച് പണി യാതിരിക്കുവാൻ മതിയായ ഇടമുണ്ട്. കൃഷിചെയ്യുവാൻ മതിയായ പരിശീലനം വിദ്യാർത്ഥികൾക്കു കൊടുക്കുന്നതിന് ധാരാളം സ്ഥലമുണ്ട്.-RH Jan. 28 (1902).LDEMal 76.3

    ബാറ്റിൽക്രീക്കിൽബ്രദർ മാഗനും സുതർലാന്റും ദൈവം കൊടുത്ത വെളി ച്ചത്തിനൊത്തവണ്ണം പ്രവർത്തിച്ചു. മഹാപ്രതിസന്ധികളുടെ മദ്ധ്യേ അവർ കഠിനാദ്ധ്വാനം ചെയ്തു.. ദൈവം അവരോടൊപ്പമുണ്ട്. അവരുടെ പ്രയത്‌നത്തെ ദൈവം അംഗീകരിച്ചു.-4MR 260, 261 (1904).LDEMal 76.4

    സ്റ്റോൺഹാം, മസ്സാച്ചുസെറ്റ്‌സ്

    അധികം പ്രത്യേകവേല ചെയ്യേണ്ട ഒരു വയൽപ്രദേശമായ ന്യൂ ഇംഗ്ലണ്ടിൽ ദൈവത്തിന്റെ വേലക്കാർ മുന്നോട്ടുള്ള ഒരു ചുവട് വയ്ക്കുന്നതിന് ദൈവം തന്റെ നടത്തിപ്പിലൂടെ വഴിതുറന്നുകൊടുത്തു. ആരോഗ്യസംരക്ഷണ കേന്ദ്രത്തിന്റെ സ്ഥാനം സൗത്ത് ലാൻകാസ്റ്ററിൽ നിന്നും ബോസ്റ്റന് വളരെ അടുത്ത സ്ഥലമായ മെൽറോസിലേക്കു മാറ്റുന്നതിന് അവിടെയുള്ള സഹോദരങ്ങൾക്കു കഴിഞ്ഞു. രോഗികൾക്ക് അവരുടെ ആരോഗ്യം വീണ്ടെടുക്കുന്നതിന് അനുയോജ്യമായ അവസ്ഥയുണ്ടാകത്തക്കവിധം തിരക്കേറിയ പട്ടണത്തിൽനിന്നും വേണ്ടുവോളം അകലെ മാറ്റി, ന്യൂ ഇംഗ്ലണ്ട് ആരോഗ്യസംരക്ഷണകേന്ദ്രത്തിന്റെ വളരെ സൗകര്യപ്രദമായ ബോസ്റ്റൻ നഗരത്തിലേക്കുള്ള മാറ്റം ദൈവനടത്തിപ്പാണ്.LDEMal 76.5

    നമുക്കു മുമ്പിലുള്ള പാത ഒരുക്കുവാൻ ദൈവം അവന്റെ കൈവയ്ക്കുമ്പോൾ, ആരെങ്കിലും പിന്നിലേക്കു മാറിനിന്നുകൊണ്ട്, മുന്നോട്ടുപോകുന്നതിന്റെ ജ്ഞാനത്തെ ചോദ്യം ചെയ്യുകയോ അല്ലെങ്കിൽ പ്രേരണയും സഹായവും കൊടുക്കുവാൻ വിസമ്മതിക്കുകയോ ചെയ്യുന്നതിനെ ദൈവം വിലക്കുന്നു. ന്യൂ ഇംഗ്ലണ്ട് ആരോഗ്യസംരക്ഷണ കേന്ദ്രം സൗത്ത് ലാൻകാസ്റ്ററിൽനിന്നു മെൽറോസിലേക്കു മാറ്റുന്നതിനെദൈവം നടത്തുന്നതാണെന്ന് എനിക്കു കാണിച്ചുതന്നു. SpT-B(13) 3 (1902).LDEMal 77.1

    തക്കോമാ പാർക്ക്, വാഷിംഗ്ടൺ, ഡി.സി.

    നമ്മുടെ സ്‌കൂളിനും ആരോഗ്യസംരക്ഷണ കേന്ദ്രത്തിനുംവേണ്ടി കണ്ടെത്തിയ സ്ഥലം ആഗ്രഹിക്കുവാൻ കഴിയുന്ന എല്ലാമാണ്. ദൈവം എനിക്കു കാണിച്ചുതന്ന പ്രതിരൂപത്തിന് അനുരൂപമാണ് ദേശം. ഇത് ഉപയോഗിക്കപ്പെടേണ്ടത് എന്തുദ്ദേശത്തിനുവേണ്ടിയാണോ അതിനൊത്തവണ്ണം ചേർച്ച വരുത്തിയതാണ്. ഒരു സ്‌കൂളിനും ആരോഗ്യസംരക്ഷണകേന്ദ്രത്തിനും ഞെരുക്കം കൂടാതെ സ്ഥിതിചെയ്യുവാൻ ആവശ്യത്തിന് ഇടമുണ്ട്. അന്തരീക്ഷവും വെള്ളവും ശുദ്ധമാണ്. വടക്കുനിന്നും തെക്കുഭാഗത്തേക്ക് മനോഹരമായ ഒരു അരുവി നമ്മുടെ ഭൂപ്രദേശത്തുകൂടെ ഒഴുകുന്നു. ഈ അരുവി പൊന്നിനെയും വെള്ളിയെയുംകാൾ കൂടുതൽ വിലപ്പെട്ടതാണ്. ഏറ്റവും നല്ല അഴുക്കുചാലോടുകൂടിയ ഈ സ്ഥാനം കെട്ടിടത്തിനു അനുയോജ്യമാണ്.LDEMal 77.2

    ഒരു ദിവസം തക്കോമാ പാർക്കിന്റെ വിവിധ ഭാഗങ്ങളിലൂടെ ഞങ്ങൾ യാത്ര ചെയ്തു. പട്ടണപ്രദേശത്തിന്റെ ഒരു വലിയ ഇടം പക്യത്യായുള്ള വനമാണ്. വീടുകൾ ചെറുതല്ല. അടുത്തടുത്ത് തിങ്ങിക്കൂടിയിരിക്കുന്നു. എന്നാൽ വിസ്താരമുള്ളതും സൗകര്യമുള്ളതുമാണ്. പുഷ്ടിയുള്ളതും രണ്ടാംഘട്ട വളർച്ചയുള്ളതുമായ ദേവദാരു, ഓക്കുമരം, തണൽവൃക്ഷങ്ങൾ മനോഹരമായ മറ്റു വൃക്ഷങ്ങൾ എന്നിവയാൽ അവ ചുറ്റപ്പെട്ടതാണ്. ഈ ഭവനങ്ങളുടെ ഉടമസ്ഥർ അധികവും കച്ചവടക്കാരാണ്. അനേകരും വാഷിംഗ്ടണിലെ സർക്കാർ കാര്യാലയങ്ങളിൽ ക്ലർക്കുമാരായി പ്രവർത്തിക്കുന്നു. അവർ ദിവ സവും പട്ടണങ്ങളിൽ പോയതിനുശേഷം വൈകുന്നേരമാകുമ്പോൾ ഭവന ങ്ങളിലേക്ക് മടങ്ങുന്നു.LDEMal 77.3

    എളുപ്പത്തിൽ തപാലാഫീസിൽ എത്തിച്ചേരത്തക്കവിധം അച്ചടിശാല സ്ഥാപിക്കുന്നതിന് ഒരു നല്ല സ്ഥലം കണ്ടെത്തി. കൂടിവരവിനുള്ള ഒരു കെട്ടിടം പണിയുന്നതിനും ഒരു ഇടം കണ്ടെത്തി. തക്കോമാ പാർക്ക് നമുക്കു വേണ്ടി പ്രത്യേകം തയ്യാറാക്കപ്പെട്ട ഒരു സ്ഥലം പോലെയും നമ്മുടെ സ്ഥാപനങ്ങളും അവയിലെ വേലക്കാരും അത് കൈവശമാക്കുവാൻ കാത്തിരിക്കുന്നതുപോലെയും തോന്നുന്നു.-ST June 15 (1994).LDEMal 77.4

    നിശ്ചയമായും ദൈവം ഈ വസ്തുത എനിക്കു തുറന്നുതന്നിരിക്കുകയാണ്. ബാറ്റിൽ ക്രീക്കിൽ നടന്നുകൊണ്ടിരിക്കുന്ന പ്രസിദ്ധീകരണവേല വാഷിംഗ്ടനു സമീപം വ്യാപിക്കേണ്ടിയിരിക്കുന്നു. കുറച്ചു സമയം കഴിഞ്ഞിട്ട് വാഷിംഗ്ടണിൽനിന്നും ഒഴിഞ്ഞ് അകലെ പോകുവാൻ ദൈവം ആവശ്യ പ്പെടുകയാണെങ്കിൽ നാം പോകേണ്ടിയിരിക്കുന്നു. - RHAug 11 (1903).LDEMal 77.5

    മാഡിസൻ ടെന്നസി

    തെക്ക് ചെയ്യണമെന്ന് അവർ ആഗ്രഹിക്കുന്ന വേലയെ സംബന്ധിച്ച് സംസാരിക്കുമ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു. നാഷ്‌വില്ലിൽ നിന്നും വളരെ അകലെ ഒരു സ്ഥലത്ത് ഒരു സ്‌കൂൾ സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് അവർ സംസാരിച്ചു. എനിക്കു ലഭിച്ച വെളിച്ചമനുസരിച്ച് ചെയ്യേണ്ട ശരിയായ കാര്യമിതല്ല എന്ന് ഞാൻ അറിയുകയും അത് അവരോട് പറയുകയും ചെയ്തു. ബെറീൻ സ്പ്രിംഗ്‌സിൽ നിന്നുമുണ്ടായ അനുഭവം കാരണം ഈ സഹോദരങ്ങൾക്കു (ഇ.എ. സുതർലന്റ് പി.റ്റി. മാഗൺ) ചെയ്യുവാൻ കഴിയുന്ന വേല നാഷ്‌വില്ലിൽ ചെയ്യേണ്ടതുപോലെ വേല നടന്നിട്ടില്ല. നാഷ്‌വില്ലിനു സമീപമുള്ള സ്‌കൂളിലെ വേലക്കാർക്ക്, ആവശ്യമായ ഉപദേശങ്ങൾ കൊടുക്കുവാൻ കഴിയുന്നതുകൊണ്ട് സമീപമായിരിക്കുന്നത് ഒരു അനുഗ്രഹമായിരിക്കും.LDEMal 78.1

    സ്‌കൂളിനുവേണ്ടി ഒരു സ്ഥലം അന്വേഷിച്ചപ്പോൾ നമ്മുടെ സഹോദരങ്ങൾ നാഷ്വില്ലിൽനിന്നും ഒൻപതു മെൽ അകലെ നാനൂറ് ഏക്കർ വരുന്ന ഒരു കൃഷിയിടം കണ്ടെത്തി. കൃഷിയിടത്തിന്റെ വലിപ്പം, അത് സ്ഥിതിചെയ്യുന്ന സ്ഥലം, നാഷ്വില്ലിൽ നിന്നുമുള്ള അകലം, അത് വാങ്ങിക്കുവാൻ മതി യായ പണം എന്നിവ പരിഗണിച്ചപ്പോൾ സ്‌ക്കൂൾ വേലക്കു വളരെ അനുയോജ്യമായ ഒരു സ്ഥലമാണെന്ന് തോന്നി, ഈ സ്ഥലം വാങ്ങിക്കണമെന്ന് ഞങ്ങൾ ഉപദേശിച്ചു. ആ എല്ലാ സ്ഥലവും അന്തിമമായി വേണ്ടിവരുമെന്ന് എനിക്കറിയാമായിരുന്നു.-RHAug. 18 (1904).LDEMal 78.2

    മൗണ്ടൻ വ്യൂ കാലിഫോർണിയ

    പസിഫിക് പ്രസ്സ് ഓക്‌സലന്റിൽനിന്നും മാറ്റണമെന്നുള്ള നിർദ്ദേശവും എനിക്കു ലഭിച്ചു. ആണ്ടുകൾ കഴിഞ്ഞുപോയപ്പോൾ പട്ടണം വളരുകയും തൊഴിലാളികൾക്ക് താമസസൗകര്യങ്ങളും കൂടെ ഉറപ്പാക്കുവാൻ കഴിയുന്ന ഒരു സ്ഥലം ഗ്രാമപ്രദേശത്ത് കണ്ടെത്തി പ്രിന്റിംഗ് പ്രസ്സ് അവിടെ സ്ഥാപിക്കു കയും ചെയ്യേണ്ടത് ആവശ്യമായി വന്നു. നമ്മുടെ പ്രസിദ്ധീകരണത്തിന്റെ കാര്യാലയങ്ങളുമായി ബന്ധപ്പെട്ടവർ ഞെരുങ്ങിയ പട്ടണങ്ങളിൽ പാർക്കുന്ന തിനു നിർബന്ധിതമാകുവാൻ പാടില്ല. ഉയർന്ന വേതനം ആവശ്യമായി വരാ ത്തവിധം അവർ പാർപ്പിടങ്ങൾ കണ്ടെത്തുന്നതിന് അവർക്കു അവസരങ്ങൾ ഉണ്ടാകണം .-FE 492 (1904).LDEMal 78.3

    പല അനുഗ്രഹങ്ങളുള്ള ഒരു പട്ടണമാണ് മൗണ്ടൻ വ്യൂ. ഇത് മനോഹരമായ പഴത്തോട്ടങ്ങളാൽ ചുറ്റപ്പെട്ടതാണ്. കാലാവസ്ഥ മൃദുവും എല്ലാ തര ത്തിലുമുള്ള പഴവർഗ്ഗങ്ങളും പച്ചക്കറികളും കൃഷിചെയ്യുവാൻ കഴിയാവുന്നതുമാണ്. പട്ടണം അത്ര വലുതല്ലെങ്കിലും വൈദ്യുതിയും വെളിച്ചവും തപാൽ സൗകര്യവും സാധാരണ പട്ടണങ്ങളിൽ മാത്രം കാണാവുന്ന മറ്റു പല സൗകര്യങ്ങളും അവിടെയുണ്ട് .-Letter 141 (1904).LDEMal 78.4

    നമ്മുടെ പ്രിസിദ്ധീകരണ കാര്യാലയം ഓക്‌ലന്റിൽനിന്നു മൗണ്ടൻ വ്യൂവിലേക്കു മാറ്റപ്പെടണം എന്നതിനെപ്പറ്റി ചിലർ ആശ്ചര്യപ്പെട്ടിട്ടുണ്ട്. പട്ടണങ്ങൾ വിട്ടുപോകുവാൻ ദൈവം തന്റെ ജനത്തെ വിളിക്കുന്നു. നമ്മുടെ സ്ഥാപനങ്ങ ളുമായി ബന്ധപ്പെടുന്ന യുവജനങ്ങൾ പട്ടണങ്ങളിൽ കാണപ്പെടുന്ന പരീക്ഷ കളിലും ദുഷ്ടതയിലും പെട്ടുപോകുവാൻ പാടില്ല. പ്രിന്റിംഗ് കാര്യാലയം സ്ഥാപിക്കപ്പെടുവാൻ അനുയോജ്യമായ ഒരു സ്ഥലമാണ് മൗണ്ടൻ വ്യൂ.-CL 29 (1905).LDEMal 79.1

    ലോലാ ലിൻഡാ, കാലിഫോർണിയ

    സാൻഡിഗോയിൽ നിന്നും ഏഴു മെൽ അകലെ നമുക്കൊരു നല്ല ആരോഗ്യസംരക്ഷണകേന്ദ്രം ഉള്ളതുകൊണ്ട് നമുക്കു ദൈവത്തിനു നന്ദി പറയാം; ലോസ് ഏഞ്ചലസിൽനിന്നും എട്ട് മൈൽ മാറി ഗ്ലെൻഡേയലിൽ ഒരു ആരോഗ്യസംരക്ഷണ കേന്ദ്രമുണ്ട്. ലോസ് ഏഞ്ചലസിൽ നിന്നും അറുപത്തി രണ്ട് മൈൽ കിഴക്കുമാറി റെഡ്‌ലാന്റ്‌സ് റിവർ സൈടിനും സാൻ ബർണാർഡിനോയ്ക്കും സമീപം ലോമാലിൻഡോയിൽ വിശാലവും മനോഹ രവുമായ ഒരു സ്ഥലമുണ്ട്. ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മനോഹരമായ ആരോഗ്യസംരക്ഷണകേന്ദ്രങ്ങളിൽ ഒരെണ്ണത്തിനു അനുയോജ്യമായ സ്ഥലമാണ് ലോമാലിൻഡായിലെ സ്ഥലം.-LLM 141 (1905).LDEMal 79.2

    മെഡിക്കൽ മിഷറിമാരെ പരിശീലിപ്പിക്കുന്നതിനുള്ള ഒരു കേന്ദ്രമെന്നവണ്ണം ദൈവം പ്രത്യേകിച്ച് രൂപകല്പനചെയ്തതാണ് ലോമാ ലിൻഡാ .-Letters 188 (1907).LDEMal 79.3

    ഒരു സ്‌കൂളിനു വേണ്ടിയുമുള്ള അത്ഭുതകരമായ സൗകര്യങ്ങൾ ഇവിടെയുണ്ട്. കൃഷിയിടം, പഴത്തോട്ടം, മേച്ചിൽപുറം, വലിയ കെട്ടിടങ്ങൾ, വിശാലമായ തറ, മനോഹാരിത എന്നിവയെല്ലാം ഒരു വലിയ അനുഗ്രഹമാണ്.-LLM 310(1907).LDEMal 79.4

    ലോമാ ലിൻഡായ്ക്ക് അത്ഭുതകരമായ സൗകര്യങ്ങളുണ്ട്, ഇവിടെയുള്ളവർ യഥാർത്ഥ മിഷനറിമാരാകുവാൻ ഈ സൗകര്യങ്ങൾ വിശ്വസ്തയോടെ അവകാശമാക്കുകയാണെങ്കിൽ അവർക്കു ചുറ്റുപാടുമുള്ളവരിലേക്കു വെളിച്ചം പകരുവാൻ അവർക്കു കഴിയും. ദിനന്തോറും ദൈവം അവന്റെ ജ്ഞാനം പകർന്നുതരുന്നതിന് നാം അവനെ അന്വേഷിക്കണം.-Letter 374 (1907).LDEMal 79.5

    ഇവിടെ നമുക്കു ഒരു സ്‌കൂളിനും ഒരു ആരോഗ്യസംരക്ഷണ കേന്ദ്രത്തിനും അനുയോജ്യമായ സൗകര്യമുണ്ട്. വിദ്യാർത്ഥികൾക്കും രോഗികൾക്കും നല്ല സൗകര്യങ്ങളുണ്ട്. പുരാതനകാലത്തെ പ്രവാചക പള്ളിക്കൂടത്തിന്റെ തത്വങ്ങൾ പാലിക്കപ്പെടുന്ന ഒരു സ്‌കൂൾ നമുക്കിവിടെ ഉണ്ടായിരിക്കണം.... ഡോക്ടർമാർക്ക് അവരുടെ പരിശീലനം ലഭിക്കേണ്ടത് ഇവിടെയാണ്.-MM 75, 76 (1907)LDEMal 79.6

    ആംഗ്വിൻ, കാലിഫോർണിയ

    ഞാൻ ഈ സ്ഥലത്തെ നോക്കിയപ്പോൾ, പല രീതിയിലും ഇത് ശ്രേഷ്ഠമാണെന്ന് ഞാൻ പ്രഖ്യാപിക്കുന്നു. ഈ സ്‌കൂൾ ഒരു നല്ല സ്ഥലത്ത് സ്ഥാപി ക്കപ്പെടുവാൻ കഴിഞ്ഞിട്ടില്ല. ഇത് സെന്റ് ഹെലീനയിൽനിന്ന് എട്ട് മൈൽ അകലെയും നഗരത്തിന്റെ പരീക്ഷകളിൽ നിന്നും സ്വാതന്ത്രവുമാണ്....LDEMal 80.1

    അതേസമയം, വിദ്യാർത്ഥികൾക്കുവേണ്ടി കൂടുതൽ പാർപ്പിടങ്ങൾ ഉണ്ടാക്കണം. ഇവ അതിനു ശേഷിയുള്ള അദ്ധ്യാപകരുടെ നിർദ്ദേശത്തോടുകൂടി വിദ്യാർത്ഥികൾതന്നെ പണിയേണ്ടതാണ്. ഇ വേലയ്ക്കാവശ്യമായ തടിത്തരങ്ങൾ അവിടെത്തന്നെ തയ്യാറാക്കപ്പെടുകയും ഒരു വിശ്വസനീയമായ രീതി യിൽ എങ്ങനെ പണിയാമെന്ന് വിദ്യാർത്ഥികളെ പഠിപ്പിക്കുകയും വേണം.LDEMal 80.2

    ദൈവത്തിന്റെ കലവറ യിൽ നിന്നും വെള്ളം ധാരാളമായി ലഭിക്കുന്നതുകൊണ്ട് നമുക്കു മലിനജലം കുടിക്കേണ്ടിവരുമെന്ന് ഭയക്കേണ്ടതില്ല. ഈ വക അനുഗ്രഹങ്ങളെല്ലാം ലഭ്യമായിരിക്കുന്നതുകൊണ്ട് എങ്ങനെ നന്ദിയുള്ളവളായിരിക്കണമെന്ന് എനിക്കറിഞ്ഞുകൂടാ... LDEMal 80.3

    നമുക്കു എന്താണ് ആവശ്യമായിരിക്കുന്നതെന്നും അവന്റെ ദിവ്യനടത്തിപ്പാണ് നമ്മെ ഇവിടെ കൊണ്ടുവന്നതെന്നും നാം മനസ്സിലാക്കുന്നു.... ദൈവത്തിനു നമ്മെ ഇവിടെ ആവശ്യമുണ്ട്. അവൻ നമ്മെ ഇവിടെ ആക്കിയിരിക്കുന്നു. ഈ സ്ഥലത്തേക്കു ഞാൻ വന്നപ്പോൾ എനിക്കു ആ ഉറപ്പുണ്ടായി. ഈ ഇടങ്ങളിലൂടെ നിങ്ങൾ നടക്കുമ്പോൾ ദൈവം നമുക്കുവേണ്ടി ഈ സ്ഥലത്തെ ഒരുക്കി എന്ന തീരുമാനത്തിൽ നിങ്ങൾ എത്തിച്ചേരുവാൻ ഞാൻ വിശ്വസിക്കുന്നു.-I MR 340, 341, 343 (1909).LDEMal 80.4

    Larger font
    Smaller font
    Copy
    Print
    Contents