Loading...
Larger font
Smaller font
Copy
Print
Contents
അന്ത്യകാല സംഭവങ്ങൾ - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First
    Larger font
    Smaller font
    Copy
    Print
    Contents

    10 - ചെറിയ കഷ്ടകാലം

    കൃപാകാലം അടയുന്നതിനടുമുമ്പുള്ള ഒരു കഷ്ടകാലം

    പ്രാരംഭകാല എഴുത്തുകൾ എന്ന ഗ്രന്ഥത്തിലെ 13-ആം പുറത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: ‘... കഷ്ടകാലം ആരംഭിക്കുന്ന സമയത്ത് ഞങ്ങളെല്ലാവരും പരിശുദ്ധാത്മപൂരിതരായി എല്ലായിടത്തും പോയി ശബ്ബത്തിനെ പ്രസംഗിച്ചു’.LDEMal 106.1

    പുനരാഗമനകാംക്ഷികളായ സഹോദരർ വളരെ ചുരുക്കമായിരുന്ന കാലമായ 1847-ൽ ആണ് ഈ ദർശനം കൊടുക്കപ്പെട്ടത്, ദൈവജനവും അവിശ്വാ സികളും തമ്മിലുള്ള വേർതിരിവിന് ഏറ്റവും പര്യാപ്തമായതാണ് ശബ്ബത്ത നുസരണം എന്ന് അവരിൽ കുറച്ചുപേർ മാത്രമേ ചിന്തിച്ചിരുന്നുള്ളു, ഇപ്പോൾ ആ ദർശനത്തിന്റെ പൂർത്തീകരണം കാണുവാൻ തുടങ്ങിയിരിക്കു ന്നു. ഇവിടെ സൂചിപ്പിച്ചിരിക്കുന്ന കഷ്ടകാലത്തിന്റെ ആരംഭസമയം എന്നത് ഏഴു ബാധകൾ ഭൂമിയിലേക്കു ചൊരിയപ്പെടുന്ന സമയമല്ല. പിന്നെയോ ബാധകൾ ഭൂമിയിലേക്ക് ചൊരിയപ്പെടുന്നതിന് കുറച്ചുസമയം മുൻപ്, യേശുക്രിസ്തു തന്റെ ആലയത്തിൽ ആയിരിക്കുമ്പോൾതന്നെയാണ്. രക്ഷണ്യവേല തീർന്നുകൊണ്ടിരിക്കുന്ന ആ സമയം, ഭൂമിയിൽ പ്രശ്നങ്ങൾ വന്നുകൊണ്ടിരിക്കും. രാജ്യങ്ങൾ രോഷംപൂണ്ട് വരും, എന്നിരുന്നാലും മൂന്നാം ദൂതന്റെ ദൗത്യം തടയപ്പെടാതിരിക്കുവാൻ അതെല്ലാം തടസ്സപ്പെടുന്നു.-EW 85, 86 (1854).LDEMal 106.2

    അമേരിക്കയിൽ മതസ്വാത്രന്ത്യം അവസാനിക്കുന്നു

    സാത്താന്റെ പ്രതിനിധികളാൽ ദൈവകല്പന ഇല്ലാതാക്കപ്പെടുന്നു. സ്വാതന്ത്ര്യത്തെക്കുറിച്ച് വീമ്പിളക്കിയിരുന്ന നമ്മുടെ രാജ്യത്തുതന്നെ മത സ്വാതന്ത്യം അവസാനിക്കുന്നു. ശബ്ദത്തിന്മേലുണ്ടാകുന്ന മത്സരം ലോകത്തെ മുഴുവനും പ്രക്ഷോഭത്തിലാക്കും..Ev 236 (1875). LDEMal 106.3

    ഒരു വലിയ പ്രതിസന്ധി ദൈവജനത്തെ കാത്തിരിക്കുന്നു. ആഴ്ചയുടെ ഒന്നാം ദിവസത്തെ വിശുദ്ധമായി ആചരിക്കുവാൻ നമ്മുടെ രാജ്യം എല്ലാവരെയും നിർബന്ധിക്കുന്നതിന് വളരെ പെട്ടെന്ന് ശ്രമിക്കും. തങ്ങളുടെ രാജ്യം ശബ്ബത്തായി പ്രഖ്യാപിക്കുന്ന ദിവസത്തെ ആചരിക്കുവാൻ മനഃസാക്ഷിക്കെതിരായി മനുഷ്യരെ നിർബന്ധിക്കുന്നതിൽ അവർക്ക് ഒരു സന്ദേഹവുമുണ്ടാ കില്ല.-RHExtra Dec. 11 (1888).LDEMal 106.4

    ഏഴാംദിന ശബ്ബത്തിന്മേലുള്ള യുദ്ധം ഏഴാംദിന പുനരാഗമനകാംക്ഷികൾ പോരാടും. അമേരിക്കയിലും മറ്റു രാജ്യങ്ങളിലുമുള്ള അധികാരികൾ അഹങ്കാരത്തോടെയും ശക്തിയോടെയും ഉണരുകയും മതസ്വാതന്ത്യത്ത പരിമിതപ്പെടുത്തുവാനുള്ള നിയമങ്ങൾ നിർമ്മിക്കുകയും ചെയ്യും.-Ms 78 (1897).LDEMal 107.1

    അമേരിക്കൻ ഐക്യനാടുകളിലെ പ്രൊട്ടസ്റ്റന്റുകാർതന്നെ ആദ്യമായി തങ്ങളുടെ കരങ്ങൾ പ്രേതാത്മവാദസിദ്ധാന്തത്തിലേക്കു നീട്ടുകയും റോമിന്റെ അധികാരവുമായി കൈകോർത്തുപിടിക്കുന്നതിന് അഗാധകുപ ത്തിലേക്കു എത്തിച്ചേരുകയും അങ്ങനെ ഈ മൂന്നു ശക്തികൾ തമ്മിൽ യോജിച്ചുകൊണ്ട് ഈ രാജ്യം റോമിന്റെ ചവിട്ടുപടികൾ പിൻതുടർന്ന് മനസ്സാക്ഷി സ്വാതന്ത്യത്തെ നിലംപരിചാക്കുകയും ചെയ്യും.-GC 588 (1911)LDEMal 107.2

    സഭയും രാഷ്ട്രവും ദൈവജനത്തെ എതിർക്കുന്നു

    അധർമ്മമൂർത്തി സ്ഥാപിച്ച ശബ്ദത്തിനെ ഉയർത്തിക്കാണിക്കുന്ന ദേശീയ നിയമങ്ങളെ അനുസരിക്കാത്തവരും ദേശീയ ഭരണസമിതികളുടെ കല്പനകൾക്ക് കീഴടങ്ങാത്തവരുമായവർ പീഡിപ്പിക്കുന്ന ശക്തി പാപ്പാത്വം മാത്രമല്ല, മൃഗത്തിന്റെ പ്രതിമയായ പ്രൊട്ടസ്റ്റന്റ് ലോകം മുഴുവനുമാണെന്ന് മനസ്സിലാക്കും .-2SM 380 (1886)LDEMal 107.3

    ദൈവത്തിന്റെ മുന്നറിയിപ്പിൻ ദൂതുകളെ നിരസിക്കുന്ന എല്ലാ മതവിഭാഗങ്ങളും ശക്തമായ വഞ്ചനയിൻ കീഴിലാവുകയും വിശുദ്ധന്മാരെ പീഡിപ്പിക്കുന്നതിനായി രാഷ്ട്രീയ ശക്തികളുമായി കൂട്ടുച്ചേരുകയും ചെയ്യും. ദൈവകല്പന യനുസരിക്കുന്നവരെ പീഡിപ്പിക്കുന്നതിൽ പ്രൊട്ടസ്റ്റന്റ് സഭകൾ റോമാ സഭയോടു കൂടിച്ചേരും... LDEMal 107.4

    കുഞ്ഞാടിനെപ്പോലെയുള്ള ശക്തി ദൈവകല്പനയും യേശുവിന്റെ സാക്ഷ്യമുള്ളവരുമായവരോട് യുദ്ധം ചെയ്യുവാൻ മഹാസർപ്പവുമായി ഒത്തു ചേരും .-14MR 162 (1899). LDEMal 107.5

    രാഷ്ട്രീയ ശക്തികളുടെ ശക്തമായ കരങ്ങളെ സഭ ഇതിനായി അഭ്യർത്ഥിക്കുകയും പാപ്പാത്വ അനുയായികളും പ്രൊട്ടസ്റ്റന്റ് സഭകളും ഇതിനായി ഒരു മിച്ചു കൂടുകയും ചെയ്യും .-GC607 (1911).LDEMal 107.6

    കോടതികൾക്കു മുൻപിൽ

    സത്യത്തിനുവേണ്ടി പീഡിപ്പിക്കപ്പെടുക എന്നാൽ എന്താണ് എന്ന് ഈ ഭൂമിയുടെ ചരിത്രത്തിന്റെ അന്ത്യനാളുകളിൽ ജീവിക്കുന്നവർക്ക് മനസ്സിലാകും. കോടതികളിൽ അന്യായം നടമാടും. ദൈവകല്പനയോട് വിശ്വസ്തരായവരുടെ കാരണങ്ങൾ കേൾക്കുവാൻ ന്യായാധിപന്മാർ തയ്യാറാകുന്നില്ല. കാരണം നാലാം കല്പ്പനയ്ക്ക് അനുകൂലമായ വാദഗതികൾ ഉത്തരം പറയുവാനാവാത്തതാണെന്ന് അവർക്ക് അറിയാം. “ഞങ്ങൾക്ക് ഒരു നിയമമുണ്ട്. ഞങ്ങളുടെ നിയമമനുസരിച്ച് നിങ്ങൾ മരണശിക്ഷയ്ക്ക് യോഗ്യരാണ് എന്ന് അവർ തീർപ്പു കല്പിക്കും. ദൈവകല്പന അവർക്ക് ഏതുമല്ല. “ഞങ്ങളുടെ നിയമം’ എന്നതാണ് അവർക്ക് ഉന്നതമായത്. ഈ മാനുഷ കല്പന അനുസരിക്കുന്നവരോട് പ്രീതിയുണ്ടാകും. എന്നാൽ അതിനു വഴങ്ങാത്തവർക്കു നേരെ ഒരു ദാക്ഷിണ്യവും കാണിക്കപ്പെടുകയില്ല.-ST May 26 (1898).LDEMal 107.7

    നമ്മെ കോടതികൾക്കു മുൻപിൽ കൊണ്ടുവരേണ്ടിവന്നാൽ ദൈവവുമായി എതിർപ്പുണ്ടാക്കുന്ന നമ്മുടെ എല്ലാ അവകാശങ്ങളും നമ്മൾ ഉപേക്ഷിക്കേണ്ടിവരും. നമ്മുടെ അവകാശങ്ങൾക്കുവേണ്ടിയല്ല നമ്മൾ യാചിക്കേണ്ടത്, നമ്മെ സഹായിക്കുവാനുള്ള ദൈവത്തിന്റെ അവകാശത്തിനു വേണ്ടിയായിരിക്കണം .-5MR 69 (1895).LDEMal 108.1

    പുനരാഗമനകാംക്ഷികൾ നിന്ദയോടെ കൈകാര്യം ചെയ്യപ്പെടും

    കഴിഞ്ഞ യുഗങ്ങളിൽ വിശുദ്ധന്മാർക്കെതിരെ ഗൂഢാലോചന നടത്തിയ അതേ ബുദ്ധികേന്ദ്രംതന്നെ ദൈവമക്കളെ ഭൂമിയിൽനിന്നും തുടച്ചുനീക്കുന്നതിന് പദ്ധതികൾ നിർമ്മിക്കുന്നു.LDEMal 108.2

    ധനം, വിദ്യാഭ്യാസം, ബുദ്ധിസാമർത്ഥ്യം എന്നിവ യോജിച്ച് വിശുദ്ധന്മാരെ പരിഹാസപാത്രങ്ങളാക്കും. പീഡിപ്പിക്കുന്ന അധികാരികൾ, മന്ത്രിമാർ, സഭാവിശ്വാസികൾ എന്നിവർ ദൈവജനത്തിനെതിരായി ഗൂഢാലോചന നടത്തും. പൊങ്ങച്ചം, ഭീഷണി, പരിഹാസം എന്നിവയിലൂടെ അവരുടെ പേനകൊണ്ടും ശബ്ദംകൊണ്ടും വിശ്വാസത്തെ തകർക്കുവാൻ അവർ ശ്രമിക്കും .-5T450 (1885). LDEMal 108.3

    ബൈബിൾ സത്യങ്ങളെ പിന്താങ്ങുന്നതുമൂലം നമ്മൾ ചതിയന്മാരായി കണക്കാക്കപ്പെടുന്ന ഒരു സമയം വരും.-6T 394 (1900).LDEMal 108.4

    വേദപുസ്തക ശബ്ബത്തിനെ ബഹുമാനിക്കുന്നവരെ സമൂഹത്തിലെ ക്രമ സമാധാനത്തിന്റെ ശത്രുക്കൾ, സാന്മാർഗ്ഗിക പരിധികളെ ലംഘിക്കുന്നവർ, അഴിമതിക്കും അരാജകത്വത്തിനും കാരണക്കാർ, ദൈവത്തിന്റെ ന്യായവിധിയെ ഭൂമിയിലേക്ക് വിളിച്ചുവരുത്തുന്നവർ എന്നൊക്കെ മുദ്രകുത്തും. അവരുടെ ഔചിത്യനിഷ്ഠയോടും ബോധപൂർവ്വവുമുള്ള എല്ലാ കാര്യങ്ങളും അധികാരത്തോട് അവർ കാണിക്കുന്ന വെറുപ്പും വാശിയുമാണെന്നു പറയപ്പെടും. ഗവണ്മെന്റിനോട് സ്‌നേഹമില്ലാത്തവർ എന്ന് കുറ്റപ്പെടുത്തും.-GC 592 (1911). LDEMal 108.5

    മനഃസാക്ഷിയുടെ നിർദ്ദേശപ്രകാരം ഭയലേശമെന്യേ ദൈവത്തെ സ്‌നേഹിക്കുന്ന എല്ലാവർക്കും ആ ദുർദിനത്തിൽ ധൈര്യവും ഉറപ്പും ദൈവത്തിലും ദൈവവചനത്തിലുമുള്ള അറിവും വേണ്ടതാണ്, കാരണം ദൈവത്തോട് വിശ്വസ്തരായിരിക്കുന്നവരൊക്കെയും പീഡിപ്പിക്കപ്പെടുകയും അവ രുടെ താല്പര്യങ്ങളെ സംശയിക്കുകയും നല്ല ശ്രമങ്ങളെയെല്ലാം ദുർവ്യാ ഖ്യാനം ചെയ്യുകയും അവരെ ദുഷ്ടന്മാരായി കണക്കാക്കുകയും ചെയ്യും .-A4431, 432 (1911).LDEMal 108.6

    എല്ലാതരത്തിലുമുളള പീഡനം

    ക്രിസ്തുവിന്റെ സഭയെ ഏകദേശം ഉന്മൂലനാശം വരുത്തിയ റോമാസഭ പ്രൊട്ടസ്റ്റന്റുകാരുടെമേൽ അഴിച്ചുവിട്ട പീഡനത്തെക്കാളധികമായിരിക്കും പ്രൊട്ടസ്റ്റന്റുകാരും പാപ്പാത്വവും കൂടിച്ചേരുമ്പോൾ ഉണ്ടാകുവാൻ പോകുന്നത്. 3SM 387 (1889). LDEMal 109.1

    ദൈവത്തോടു കൂറുള്ള കല്പനാനുസാരികളായവരെ അവരുടെ മനസോക്ഷിക്കെതിരായി പ്രവർത്തിക്കുവാൻ നിർബന്ധിക്കുന്നതിന് അവരുടെമേൽ പ്രയോഗിക്കുവാൻ മുഖം മൂടിയണിഞ്ഞ അനേകം പീരങ്കികൾ സാത്താനുണ്ട്.-Letters 30a(1892). LDEMal 109.2

    ഇപ്പോൾ സംഭവിക്കുന്ന ഒരു കാര്യത്തെക്കുറിച്ചും നമ്മൾ അത്ഭുതപ്പെടേണ്ടതില്ല. ഭീകരതയുടെ വളർച്ച കണ്ട് അതിശയിക്കേണ്ടതില്ല. ദൈവിക നിയമത്തെ തങ്ങളുടെ അശുദ്ധമായ കാലുകൾക്കടിയിലിട്ടു ചവിട്ടുന്നവർക്കുള്ള ആത്മാവ് അന്ന് യേശുവിനെ അപമാനിച്ചവർക്കും ഒറ്റിക്കൊടുത്തവർക്കും ഉള്ള ആത്മാവുതന്നെയാണ്. ഒരു മനഃസാക്ഷിക്കുത്തുമില്ലാതെ അവർ അവ രുടെ പിതാവായ സാത്താന്റെ പ്രവൃത്തികൾതന്നെ ചെയ്യും.-3SM416(1891), - സത്യത്താൽ അഭ്യസിപ്പിക്കപ്പെടണമെന്നും മനസ്സിനെ ശുദ്ധമായി സൂക്ഷിക്കണമെന്നും ആഗ്രഹിക്കുന്ന ഏവരും പെന്തെക്കൊസ്തിന് മുൻപും അതിനു ശേഷവുമുള്ള സഭയുടെ ചരിത്രം പഠിക്കണം, പൗലൊസിന്റെയും മറ്റ് അപ്പൊസ്തലന്മാരുടെയും അനുഭവങ്ങൾ അപ്പൊസ്തലപ്രവൃത്തികൾ ശദ്ധയോടെ പഠിച്ചു മനസ്സിലാക്കണം. കാരണം ഇപ്പോഴുള്ള ദൈവജനവും ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകേണ്ടതുണ്ട്.-PC118 (1907).LDEMal 109.3

    എല്ലാ ഭൗമിക പിന്തുണയും നീക്കപ്പെടും

    ശേഖരിച്ചു വച്ചിരിക്കുന്ന ധനമെല്ലാം വേഗത്തിൽ വിലയില്ലാതാകും. മൃഗത്തിന്റെ മുദ്രയുള്ളവർക്കു മാത്രമേ വാങ്ങുവാനോ വില്ക്കുവാനോ കഴിയുകയുള്ളു എന്ന കല്പന പുറപ്പെട്ടുകഴിയുമ്പോൾ അധികമായ ധനം സൂക്ഷിച്ചു വച്ചിരിക്കുന്നവർക്ക് അത് ഒരു പ്രയോജനവുമില്ലാത്തതാകും. ലോകത്തിനു മുന്നറിയിപ്പ് കൊടുക്കുവാൻ നമുക്ക് ചെയ്യാവുന്നതെല്ലാം ചെയ്യുവാൻ ദൈവം നമ്മ വിളിക്കുന്നു.-RHMarch 21 (1878),LDEMal 109.4

    എന്തു വിലയ്ക്കായാലും ഒന്നും നമുക്ക് വിൽക്കുവാൻ കഴിയാത്ത സമയം വരുന്നു. മൃഗത്തിന്റെ മുദ്രയുള്ളവർക്കല്ലാതെ മറ്റാർക്കും ഒന്നും വാങ്ങുവാനോ വിൽക്കുവാനോ പാടില്ല എന്ന കല്പന പുറപ്പെടുന്നു. നാളു കൾക്കുമുൻപ് കാലിഫോർണിയായിൽ ഇത് പ്രാവർത്തികമാക്കി. പക്ഷെ ഇത് നാലുകാറ്റും വീശുന്നതിന്റെ ഒരു ഭീഷണി മാത്രമായിരുന്നു. നാലു കാറ്റുംകളെയും ഭൂമിമേൽ ഊതുവാൻ നാലു ദൂതന്മാർക്കും കല്പന കൊടുക്കുന്നു .-5T 152(1882). LDEMal 109.5

    സാത്താനുമായിട്ടുള്ള വിവാദത്തിന്റെ അന്തിമ പോരാട്ടത്തിൽ ദൈവത്തോടു വിശ്വസ്തരായവർക്ക് ഭൗമികമായ എല്ലാ പിന്തുണയും നഷ്ടപ്പെടുന്നു. ഭൗമിക അധികാരങ്ങളോട് അനുസരണ കാണിച്ചുകൊണ്ട് ദൈവ ത്തിന്റെ നിയമം ലംഘിക്കുവാൻ മനസ്സില്ലാത്തവർക്ക് വാങ്ങുവാനോ വിൽക്കുവാനോ സാധിക്കാതെ വരുന്നു.-DA121, 122 (1898).LDEMal 109.6

    സാത്താൻ പറയുന്നു, “ആഹാരത്തിന്റെയും വസ്ത്രത്തിന്റെയും അഭാവം ഭയന്ന് അവർ ദൈവകല്പനലംഘിച്ചുകൊണ്ട് ലോകവുമായി ചേരും. ലോകം മുഴുവൻ എന്റെ അധീനതയിലായിത്തീരും.-PK 183, 184 (c. 1914).LDEMal 110.1

    ചിലർ തങ്ങളുടെ വിശ്വാസം മൂലം തടവിലാക്കപ്പെടും

    വിശുദ്ധ ശബ്ബത്തിന്റെ പരിശുദ്ധിയെ നഷ്ടപ്പെടുത്താൻ വിസമ്മതിക്കുന്ന ചിലർ തടവറകളിലാക്കപ്പെടും.-PC118 (1907).LDEMal 110.2

    സത്യത്തിനുവേണ്ടി നിലകൊള്ളുന്നവർ ഞായറാഴ്ച്ച ശബ്ബത്തിനെ ബഹുമാനിക്കുവാൻ വിസമ്മതിക്കുന്നതിനാൽ അവരിൽ ചിലർ തടവറകളിൽ ആക്കപ്പെടുകയും ചിലർ നാടുകടത്തപ്പെടുകയും ചിലർ അടിമകളാക്കപ്പെടുകയും ചെയ്യും. മാനുഷിക ജ്ഞാനത്തിൽ ഇപ്പോൾ ഇത് അസാദ്ധ്യമായി തോന്നുമെങ്കിലും ദൈവത്തിന്റെ നിയന്ത്രിക്കുന്ന ആത്മാവിനെ മനുഷ്യരിൽ നിന്നെടുക്കുമ്പോൾ അവർ ദൈവിക നിയമങ്ങളെ വെറുക്കുന്ന സാത്താന്റെ പിടിയിലാവുകയും വളരെ വിചിത്രമായ സംഭവഗതികൾ ഉണ്ടാവുകയും ചെയ്യും. ദൈവഭയവും സ്നേഹവും ഇല്ലാതാവുമ്പോൾ ഹൃദയം വളരെ ക്രൂരമാക്കപ്പെടും.-GC 608 (1911).LDEMal 110.3

    യേശുവിനായി കഷ്ടം സഹിക്കുവാൻ നാം വിളിക്കപ്പെടുമ്പോൾ കുഞ്ഞുങ്ങൾ മാതാപിതാക്കളെ ആശ്രയിക്കുന്നതുപോലെ നമ്മൾ ദൈവത്തിലാശ്രയിക്കുവാനും ജയിലിൽ പോകുവാൻവരെയും തയ്യാറായിരിക്കും. ഇപ്പോ ഴാണ് ദൈവത്തിലുള്ള വിശ്വാസം വളർത്തുവാനുള്ള സമയം.-HC 357 (1892).LDEMal 110.4

    പലരും മരണത്തിനേൽപ്പിക്കപ്പെടും

    ദൈവത്തോടു കൂടുതൽ അടുത്തു ജീവിക്കുന്നതാണ് നമ്മുടെ ജീവിതത്തിന് ഏറ്റവും നല്ലത്. സത്യത്തിനുവേണ്ടി രക്തസാക്ഷിയാകണമെന്നാണ് ദൈവം എന്നെക്കുറിച്ച് ആഗ്രഹിക്കുന്നതെങ്കിൽ അത് അനേകരെ സത്യത്തി ലേക്കു വഴിനടത്തുന്നതിനായിരിക്കും,--3SM420 (1886),LDEMal 110.5

    അനേകരും ജയിലിൽ അടയ്ക്കപ്പെടും, ജീവരക്ഷാർദ്ധം അനേകരും പട്ട ണങ്ങളിൽനിന്നും ഓടിപ്പോകും, സത്യത്തിനുവേണ്ടി നിലകൊള്ളുന്ന അനേ കരും ക്രിസ്തുവിനുവേണ്ടി രക്തസാക്ഷികളാകും.-3SM 397 (1889).LDEMal 110.6

    ദൈവിക ന്യായപ്രമാണത്തിന്റെ പരിരക്ഷണത്തിനുവേണ്ടി വസ്തുവകകളും ജീവൻ പോലും നഷ്ടപ്പെടുകയോ ജയിലിലടയ്ക്കപ്പെടുകയോ ചെയ്യപ്പെടുന്ന രീതിയിലുള്ള ഒരു പീഡനപരമ്പരതന്നെ നമ്മുടെ മുമ്പിൽ ഒരു വീശാലദൃശ്യംപോലെയുണ്ട്.-5T 712 (1889).LDEMal 110.7

    ദൈവത്തിന്റെ ന്യായപ്രമാണം ലംഘിച്ചുകൊണ്ട് മനുഷ്യരുടെ ഇഷ്ടപ്രകാരം ഉണ്ടാക്കപ്പെട്ട പ്രമാണങ്ങളെ അനുസരിക്കുവാൻ മനുഷ്യർ നിർബന്ധിക്കപ്പെടുന്നു. ദൈവത്തോടു വിശ്വസ്തരായിരിക്കുന്നവരെ ഭീഷണിപ്പെടു ത്തുകയോ പരസ്യമായി ആക്ഷേപിക്കുകയോ നാടുകടത്തുകയോ ചെയ്യും. അവരുടെ മാതാപിതാക്കളോ സഹോദരങ്ങളോ ബന്ധുക്കളോ സുഹൃത്തു ക്കളോ ഒറ്റിക്കൊടുക്കുകയോ മരണത്തിനായി ഏല്പ്പിച്ചുകൊടുക്കുകയോ ചെയ്യും .-PK 588 (e 1914).LDEMal 111.1

    പണ്ടുകാലത്തുണ്ടായിരുന്ന രക്തസാക്ഷികളുടെ അവസ്ഥയിലേക്കു നമ്മൾ വന്നില്ലെങ്കിൽ നമുക്ക് അവരുടേതായ ധൈര്യവും സഹനശക്തിയും ഉണ്ടാവുകയില്ല.... യഥാർത്ഥ ധീരത പ്രകടിപ്പിക്കുവാനുള്ള ഊർജ്ജം എല്ലാ ആത്മാക്കളിലും ഉണർത്തുവാനുള്ള ദൈവകൃപ നൽകപ്പെടാതെ ഇനിയും പീഡനം വരികയില്ല. OHC125 (1889),LDEMal 111.2

    ആ കൃപ ആവശ്യമായി വരുമ്പോൾ മാത്രമേ ശിഷ്യന്മാർക്ക് രക്തസാക്ഷികളുടെ ധൈര്യവും സഹനശക്തിയും നൽകപ്പെടുകയുള്ളു. -DA354 (1898).LDEMal 111.3

    പീഡനത്തിൽ എങ്ങനെ ഉറച്ചുനിൽക്കാം

    യേശുവിന്റെ കരം ഒഴികെ മറ്റെല്ലാ കരങ്ങളിൽനിന്നും നാം പിടിവിടേണ്ടിതാണ് എന്ന് നാം മനസ്സിലാക്കും. സുഹൃത്തുക്കളെല്ലാം ചതിയന്മാരാണെന്ന് തെളിവാകുകയും അവർ നമ്മെ ഒറ്റിക്കൊടുക്കുകയും ചെയ്യും. നാം നമ്മുടെ വിശ്വാസം ത്യജിക്കുമെന്ന് ശത്രുക്കളാൽ വഞ്ചിക്കപ്പെട്ട ബന്ധുക്കൾ ആശിച്ചു കൊണ്ട് നമ്മെ എതിർക്കുകയും കഠിനമായ പരീക്ഷകളിൽ എത്തിക്കുകയും ചെയ്യുന്നതിലൂടെ അവർ ദൈവത്തിനുവേണ്ടി സേവനം ചെയ്യുകയാണെന്ന് ചിന്തിക്കും. പക്ഷെ അന്ധകാരത്തിന്റെയും പ്രതിസന്ധിയുടെയും മദ്ധ്യത്തിൽ നാം യേശുവിന്റെ കരത്തിലായിരിക്കുന്ന നമ്മുടെ കരത്തെ ആശ്രയിക്കുന്നു .-Mar 197 (!889). LDEMal 111.4

    യേശുവിൽ അടിസ്ഥാനപ്പെട്ടും വേരൂന്നിയും ഇരിക്കുക മാത്രമാണ് ഈ പോരാട്ടത്തിൽ വീഴാതെ നിൽക്കേണ്ടതിനുള്ള ഏകവഴി. യേശുവിലുള്ള സത്യത്തെ അതേപടി സ്വീകരിക്കുക. ആ സത്യത്തെ അതേപോലെതന്നെ അവതരിപ്പിക്കുക യാണെങ്കിൽ മാത്രമേ ഓരോ ആത്മാവിന്റെയും ആവശ്യ ങ്ങൾ നിറവേറ്റപ്പെടുകയുള്ളു. നമ്മുടെ നീതിയും ക്രൂശിതനുമായ യേശുവിനെക്കുറിച്ചുള്ള പ്രസംഗങ്ങളാണ് നമ്മുടെ ആത്മാവിന്റെ ദാഹം ശമിപ്പിക്കുന്നത്. ഈ വലിയ സത്യത്തിലേക്ക് ജനങ്ങളുടെ താല്പര്യം കേന്ദ്രീകരിക്കപ്പെടുമ്പോൾ ഹൃദയത്തിൽ വിശ്വാസവും പ്രത്യാശയും ധൈര്യവും ഉണ്ടാകും .-GCDB Jan 28 (1893).LDEMal 111.5

    അനേകരും തങ്ങളുടെ വിശ്വാസത്താൽ സ്വഭവനങ്ങളിൽനിന്നും പിതൃബ ന്ധത്തിൽ നിന്നും ഒഴിവാക്കപ്പെടും. എങ്കിലും അവർ ക്രിസ്തുവിനായി അവരുടെ ഹൃദയം കൊടുക്കുകയാണെങ്കിൽ അവന്റെ കൃപയുടെ ദൂതിനെ സ്വീകരിക്കുകയും അവരുടെ പകരക്കാരനായ ദൈവപുത്രനിൽ ആശ്രയം വയ്ക്കുകയും ചെയ്യുകയാണെങ്കിൽ എപ്പോഴും ആനന്ദം നിറഞ്ഞവരായിരിക്കും.-ST June 2 (1898).LDEMal 111.6

    പീഡനം ദൈവജനത്തെ ചിതറിക്കുന്നു

    ദൈവത്തിന്റെ വിശുദ്ധ ശബ്ബത്തിനെ ബഹുമാനിക്കുന്നവർക്കെതിരായ ശത്രുത്വം പല സ്ഥലങ്ങളിലും ഉടലെടുക്കുമ്പോൾ ദൈവജനം അങ്ങനെയുള്ള സ്ഥലങ്ങൾ വിട്ട് അധികം എതിർപ്പില്ലാത്ത മറ്റു സ്ഥലങ്ങളിലേക്ക് പോകേണ്ടത് ആവശ്യമായി വരുന്നു.LDEMal 112.1

    ദുഷ്ടത നിറഞ്ഞ ജനത്തിന്റെ പ്രവർത്തനങ്ങൾ മൂലം ദൈവജനത്തിന് അവരുടെ സ്വാധീനം ഫലപ്രദമല്ലാതെയും അവരുടെ ജീവിതത്തിന് അപകട മാകുന്ന അവസ്ഥയിലാകുകയും ചെയ്യുമ്പോൾ ദൈവജനം ആ സ്ഥലങ്ങ ളിൽതന്നെ നിൽക്കണമെന്ന് ദൈവം ആവശ്യപ്പെടുന്നില്ല. സ്വാതന്ത്യവും ജീവനും അപകടത്തിലാകുമ്പോൾ, ജീവന്റെ വചനം കേൾക്കുവാൻ ജനം ഒരുക്കമുള്ളതും ദൈവവചനം (പ്രസംഗിക്കുവാൻ കൂടുതൽ അനുയോജ്യവു മായ സ്ഥലങ്ങളിൽ പോകുക എന്നത് നമ്മുടെ വെറും അവസരമല്ല, ഇതു സൃഷ്ടിപരമായ കടമയാണ്.-Ms 26 (1904). - പീഡനം കാരണം ദൈവജനം പല രാജ്യങ്ങളിലായി ചിതറിപ്പോകുന്ന സമയം വരുന്നു. എല്ലാ തുറയിലും പര്യാപ്തമായ ഒരു വിദ്യാഭ്യാസം ലഭിച്ച വർക്ക് അവർ എവിടെയായിരുന്നാലും അവർക്ക് അവരുടേതായ നേട്ടങ്ങൾ ഉണ്ടായിരിക്കും .-5 MR 280 (1908),LDEMal 112.2

    പീഡനം ദൈവജനം ഐക്യതയിലേക്ക്‌ നയിക്കുന്നു

    പീഡനത്തിന്റെ കാറ്റ് നമ്മുടെ മേൽ പൊട്ടിപുറപ്പെടുമ്പോൾ യഥാർത്ഥ ആടുകൾ യഥാർത്ഥ ഇടയന്റെ ശബ്ദം കേൾക്കും. നഷ്ട്ടപ്പെട്ടുപോയവയെ രക്ഷിക്കുവാനായി സ്വയത്തെ ത്യജിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങൾ നടക്കു കയും കൂട്ടം തെറ്റിയ അനേകർ മടങ്ങിവന്ന് മഹാ ഇടയനെ പിൻപറ്റുകയും ചെയ്യും. ദൈവജനം ഒത്തൊരുമിച്ച് കൂടിവന്ന് ശ്രതുവിനെതിരെ ശക്തമായി അണിനിരക്കും. പൊതുവായ അപകടത്തെക്കുറിച്ച് ബോധ്യപ്പെട്ടതുകൊണ്ട് ആരാണ് വലിയവൻ എന്ന തർക്കം ഉപേക്ഷിക്കുകയും അധികാരത്തിനാ യുള്ള ആഗ്രഹം ഇല്ലാതാവുകയും ചെയ്യും.-6 T401 (1900),LDEMal 112.3

    ഒരു പ്രതിസന്ധി ദൈവത്തിന്റെ ഇടപെടൽ കൂടുതൽ ശ്രദ്ധേയമാക്കുന്നു

    സമയാസമയങ്ങളിൽ ദൈവം തന്റെ വേലയുടെ രീതി വെളിപ്പെടുത്തിയിട്ടുണ്ട്. ഭൂമിയിൽ സംഭവിക്കുന്നതിനെ സംബന്ധിച്ച വ്യക്തമായ ബോധ്യം ദൈവത്തിനുണ്ട്. പ്രതിസന്ധി ഉണ്ടാകുമ്പോഴൊക്കെയും ദൈവം തന്നെത്തന്നെ വെളിപ്പെടുത്തുകയും പിശാചിന്റെ പദ്ധതികളിൽ ഇടപെട്ട് അതിന് ഭംഗം വരുത്തുകയും ചെയ്തിട്ടുണ്ട്. ദൈവം പലപ്പോഴും തന്റെ ശ്രദ്ധേയമായ ഇടപെടൽ വ്യക്തമാക്കുന്നതിനായി രാജ്യങ്ങളുടെമേലും കുടുംബങ്ങളുടെമേലും വ്യക്തികളുടെമേലും ചില പ്രതിസന്ധികൾ കടന്നുവരുവാൻ അനുവദിച്ചിട്ടുണ്ട്; ശേഷം തന്റെ ജനത്തെ പോറ്റിപ്പുലർത്തുകയും കുറ്റവിമുക്തരാക്കുകയും ചെയ്യുന്ന ഒരു ദൈവം യിസ്രയേലിൽ ഉണ്ടെന്ന യാഥാർത്ഥ്യം അവരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.LDEMal 112.4

    യഹോവയുടെ ന്യായപ്രമാണത്തെ ലോകവ്യാപകമായി അവഹേളിക്കുകയും തന്റെ ജനം മറ്റു മനുഷ്യരാൽ പീഡിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ, ദൈവം തീർച്ചയായും ഇടപെടും, തന്റെ ജനത്തിന്റെ ഉത്സുകമായ പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കുകയും ദൈവം തന്നെ പൂർണ്ണ ഹൃദയത്തോടെ അന്വേഷിക്കുന്നവരെയും രക്ഷകൻ എന്ന നിലയിൽ തന്നിൽ ആശ്രയിക്കുന്നവരെയും സ്നേഹിക്കുകയും ചെയ്യുന്നു. -RH June 15 (1897). LDEMal 113.1

    അല്പസമയത്തേക്ക് എതിരാളികൾ ദൈവകല്പനയെ സംബന്ധിച്ചു അറിവുള്ളവരുടെ മേൽ വിജയം നേടും.... ഒടുവിൽ കള്ളം പറയുന്നവൻ, കൊലപാതകൻ, കുറ്റം ചുമത്തുന്നവൻ എന്നിങ്ങനെയുളള പിശാചിന്റെ യഥാർത്ഥ സ്വഭാവത്തെ വെളിപ്പെടുത്തുവാൻ ദൈവം അനുവദിക്കുന്നു. അങ്ങനെ ദൈവജനത്തിന്റെ അവസാനത്തെ വിജയം കൂടുതൽ ശ്രദ്ധേയവും കൂടുതൽ മഹത്വകരവും കൂടുതൽ നിറവും സമ്പൂർണ്ണവും ആക്കിത്തീർക്കും .- 3 SM 414 (1904).LDEMal 113.2

    പീഡനം ദൈവജനത്തെ ശുദ്ധീകരിക്കുന്നു

    വേഗത്തിൽ ലോകമെമ്പാടും പ്രശ്നങ്ങൾ ഉണ്ടാകും. ഏവരും ദൈവത്തെ അന്വേഷിച്ച് അറിയേണ്ടതായി വരും. നമുക്ക് വൈകിക്കുവാൻ ഒട്ടും സമയമില്ല....LDEMal 113.3

    സഭയോടുള്ള ദൈവത്തിന്റെ സ്നേഹം അനന്തമാണ്. സ്വന്തമായവയിൻമേലുള്ള അവന്റെ കരുതൽ നിലയ്ക്കാത്തതാണ്. സഭയുടെ മേൽ കഷ്ടതകൾ വരുവാൻ അവൻ അനുവദിക്കുകയില്ല എന്നിരുന്നാലും ഇപ്പോഴും നിത്യതയ്ക്കുമുള്ള അവളുടെ നന്മയ്ക്ക് ഇത് അനിവാര്യമാണ്.LDEMal 113.4

    ഭൂമിയിലെ തന്റെ ശുശ്രൂഷയുടെ ആരംഭത്തിലും അവസാനത്തിലും ആലയം ശുദ്ധീകരിച്ചതുപോലെ തന്റെ സഭയെ അവൻ ശുദ്ധീകരിക്കുന്നു. അവൻ സഭയുടെ മേൽ കൊണ്ടുവരുന്ന എല്ലാ പരീക്ഷകളും പ്രതിസന്ധി കളും തന്റെ ജനത്തെ ആഴത്തിലുള്ള ആത്മീക അനുഭവം, അധിക ശക്തി എന്നിവ പ്രാപിച്ച് ക്രിസ്തുവിന്റെ ക്രൂശിലെ വിജയത്തെ ലോകത്തെല്ലായിടവും പ്രചരിപ്പിക്കുവാൻ ശക്തരാക്കുന്നു.-9T 228 (1909). LDEMal 113.5

    വിപത്തുകളും കൂശും പരീക്ഷകളും കഷ്ടപ്പാടുകളും മറ്റ് വിവിധ പ്രയാസങ്ങളും നമ്മെ ശുദ്ധീകരിക്കുവാനുള്ള ദൈവിക ഉപാധികളും സ്വർഗ്ഗീയ കളപ്പുരക്ക് യോഗ്യരാക്കുന്നതിനുള്ള മാർഗ്ഗങ്ങളുമാണ്.-3 T 115 (1872).LDEMal 113.6

    Larger font
    Smaller font
    Copy
    Print
    Contents