അനുവാചകരോട്
അന്ത്യകാല സംഭവങ്ങൾ
- Contents- അനുവാചകരോട്
- 1 - ഭൗമഗ്രഹത്തിലെ അന്തിമപ്രതിസന്ധി
- 2 - ക്രിസ്തുവിന്റെ ആസന്ന വരവിന്റെ അടയാളങ്ങൾ
- 3 - അത് എപ്പോൾ സംഭവിക്കും?
- 4 - ദൈവത്തിന്റെ അന്ത്യ സഭ
- 5 - ശേഷിപ്പിന്റെ പ്രാർത്ഥനാ ജീവിതം
- 6 - ശേഷിപ്പിന്റെ പ്രവർത്തനങ്ങളും ജീവിതശൈലിയും
- 7 - ഗ്രാമീണ ജീവിതം
- 8 - നഗരങ്ങൾ
- 9 - ഞായറാഴ്ച്ച നിയമങ്ങൾ
- 10 - ചെറിയ കഷ്ടകാലം
- 11 - സാത്താന്റെ അന്ത്യകാല വഞ്ചനകൾ
- 12 - ഉലയ്ക്കൽ
- 13 - പിന്മഴ
- 14 - ആർപ്പുവിളി
- 15 - ദൈവത്തിന്റെ മുദ്രയും മൃഗത്തിന്റെ മുദ്രയും
- 16 - കൃപാകാലം അവസാനിക്കുന്നു
- 17 - അന്ത്യ ഏഴു ബാധയും ദുഷ്ടന്മാരും
- 18 - അന്ത്യ ഏഴു ബാധയും നീതിമാന്മാരും
- 19 - ക്രിസ്തുവിന്റെ രണ്ടാംവരവ്
- 20 - വിശുദ്ധന്മാരുടെ അവകാശം
Search Results
- Results
- Related
- Featured
- Weighted Relevancy
- Content Sequence
- Relevancy
- Earliest First
- Latest First
- Exact Match First, Root Words Second
- Exact word match
- Root word match
- EGW Collections
- All collections
- Lifetime Works (1845-1917)
- Compilations (1918-present)
- Adventist Pioneer Library
- My Bible
- Dictionary
- Reference
- Short
- Long
- Paragraph
No results.
EGW Extras
Directory
അനുവാചകരോട്
കുഴപ്പത്തിലും നശിച്ചുകൊണ്ടുമിരിക്കുന്ന ഒരു ലോകത്തോട് ക്രിസ്തുവിന്റെ രണ്ടാം വരവനെ സംബന്ധിച്ചുള്ള സദ്വർത്തമാനം അറിയിക്കുവാൻ പ്രത്യേകിച്ച് വിളിക്കപ്പെട്ടവരാണ് സെവന്ത്-ഡേ അഡ്വന്റിസ്റ്റുകാർ എന്ന് അവർ വിശ്വസിക്കുന്നു. എല്ലൻ വൈറ്റ് ഇപ്രകാരം എഴുതി: ‘ഈ ദൂത് ജനങ്ങളെ അറിയിക്കുന്ന വേല ‘വലിയ വേദന’യോടെ നാം ഏറ്റെടുക്കേണ്ടതാണ്’ (FE 336). ‘ക്രിസ്തുവും സാത്താനും തമ്മിലുള്ള വൻപോരാട്ടം’ എന്ന തന്റെ പുസ്തകത്തിൽ ഭാവിയിൽ സംഭവിക്കുവാൻ പോകുന്ന മഹത്തും ഭയാനകവുമായ സംഭവങ്ങളെ അവർ വരച്ചുകാണിച്ചിരിക്കുന്നു. അതിനു തത്തുല്യമായ മറ്റൊരു പുസ്തകം ഇല്ല. അവരുടെ എഴുത്തുകളിൽ നിന്നും സമാഹരിച്ച് 1976-ൽ ‘മാറനാഥാ’ എന്ന ഒരു പുസ്തകം തയ്യറാക്കി. ഈ പുസ്തകവും അവസാനകാല ബൈബിൾ പ്രവചനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു.LDEMal 5.1
ഇതിന്റെ തുടർപ്രവർത്തനം എന്നവണ്ണം ‘ജനസമക്ഷം ഈ വിഷയം വയ്ക്കുന്നതിന്’ അന്ത്യകാല സംഭവങ്ങൾ എന്ന ഈ ഗ്രന്ധം ഞങ്ങൾ തയ്യാറാക്കിയിരിക്കുന്നു. ഈ പുസ്തകത്തിലെ അനേക ഉദ്ധരണികളും എല്ലൻ വൈറ്റിന്റെ മുൻ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങളിൽ നിന്നും എടുത്തിട്ടുള്ളവയാകുന്നു: എന്നാൽ ആശയങ്ങളുടെ വലിയ ഒരു അളവ് മുമ്പ് പ്രസിദ്ധീകരിച്ചിട്ടുള്ളവയല്ല. ഭൂമിയിലെ അന്ത്യകാാല സംഭവങ്ങളെക്കുറിച്ചുള്ള എലൻ വൈറ്റിന്റെ എല്ലാ പ്രസ്താവനകളും ഇവിടെ ഉൾപ്പെടുത്തിയിട്ടില്ല. എങ്കിലും ഏറ്റവും പ്രധാനപ്പെട്ടവയെല്ലാം ഉൾക്കൊള്ളിക്കുവാൻ ഞങ്ങൾ പരിശ്രമിച്ചിട്ടുമുണ്ട്. എലൻ വൈറ്റിന്റെ ജീവിത കാലയളവിൽ അവർ എഴുതിയതും പ്രസിദ്ധീകരിച്ചതുമായ ഈ പ്രത്യേക ഭാഗങ്ങൾ എവിടെനിന്നാണ് എടുത്തിരിക്കുന്നത് എന്ന് ഓരോ ഉദ്ധരണിയുടെയും അവസാനം രേഖപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങളും വിവരണങ്ങളും സഹായകമാകാം എന്നതുകൊണ്ട് ചില അടിക്കുറിപ്പുകളും ഇതിൽ ഞങ്ങൾ ചേർത്തിട്ടുണ്ട്.LDEMal 5.2
എലൻ വൈറ്റിന്റെ അന്ത്യകാല സംഭവങ്ങളെസംബന്ധിച്ചുള്ള പഠിപ്പിക്കലുകളെ യുക്തിയുക്തമായി ക്രമീകരിക്കുവാൻ ഇതിൽ ഞങ്ങൾ ചേർത്തിട്ടുണ്ട്.LDEMal 5.3
എങ്കിലും എല്ലാ ഭാവിസംഭവങ്ങളും, അതു സംഭവിക്കുന്ന അതേ ക്രമത്തിൽ എഴുതിച്ചർത്തതായി ഞങ്ങൾ അവകാശപ്പെടുന്നില്ല. ദൈവജനത്തിന്റെ വരുംകാലങ്ങളിലെ അനുഭവമനുസരിചച്, ‘ലോകത്തിൽ മറ്റൊരു വ്യക്തിയും ഇല്ല എന്നപോലെ (7BC983) എല്ലാവരും ഒറ്റയ്ക്കു നിൽക്കേണ്ടി വരുമ്പോൾ, അവരുടെ വ്യക്തിപരമായ പഠനത്തിന്റെയും ദൈവവുമായുള്ള ബന്ധത്തിന്റെയും അടിസ്ഥാനത്തിൽ എല്ലാ ക്രിസ്ത്യാനികൾക്കും ഇത്രമാത്രം പ്രാധാന്യമുള്ള ഒരു വിഷയത്തെ സംബന്ധിച്ച് അവർക്ക് സ്വന്തമായി ഒരു ദൃഢവിശ്വാസം ഉണ്ടായിരിക്കുകയെന്നത് അനിവാര്യമാണ്.LDEMal 5.4
നമ്മുടെ കൊച്ചുലോകം അഖിലാണ്ഡത്തിന്റെ പാഠപുസ്തകമാണെന്നും (DA19) ഈ ഭൂമിയിലെ അവസാനരംഗങ്ങൾ ‘പ്രകടിപ്പക്കുവാൻ ആകാത്ത താല്പര്യത്തോടെ’ (PK 148) അദൃശ്യമായ ലോകം വീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും എലൻ വൈറ്റ് പ്രഖ്യാപപിച്ചു. ദൈവവും സാത്താനും തമ്മിലുള്ള വൻപോരാട്ടത്തിന്റെ അടിസ്ഥാനത്തിൽ കാര്യങ്ങൾ വീക്ഷിച്ചുകൊണ്ട് ഭൂമിയുടെ അന്ത്യകാല സംഭവങ്ങളുടെ പ്രാധാന്യം ഗ്രഹിക്കുവാൻ നമുക്കെല്ലാവർക്കും ശ്രമിക്കാം. യേശു വേഗം വരുന്നു എന്ന മഹത്തായ സത്യം നമുക്കു മറ്റുള്ളവരുമായി പങ്കുവയ്ക്കാം.LDEMal 5.5