Loading...
Larger font
Smaller font
Copy
Print
Contents
വന്‍ പോരാട്ടം - Contents
  • Results
  • Related
  • Featured
No results found for: "".
  • Weighted Relevancy
  • Content Sequence
  • Relevancy
  • Earliest First
  • Latest First

    അദ്ധ്യായം 2—ആദ്യനൂറ്റാണ്ടുകളിലെ പീഡനം

    യെരൂശലേമിന്‍റെ നാശവും രണ്ടാം വരവിന്‍റെ ദൃശ്യങ്ങളും യേശുക്രിസ്തു തന്‍റെ ശിഷ്യന്മാർക്ക് വിവരിച്ചപ്പോൾ, താൻ എടുക്കപ്പെട്ടശേഷം ശക്തിയിലും മഹത്വത്തിലും അവരുടെ വിമോചനത്തിനായി തിരിച്ചു വരുന്നതുവരെയുള്ള അനുഭവങ്ങളും മുൻകൂട്ടി പറഞ്ഞു. ഒലിവുമലയിൽ നിന്നുകൊണ്ട് അപ്പൊസ്തലിക സഭയുടെ മേൽ പതിക്കാറായിരുന്ന ആക്രമണങ്ങൾ കണ്ടു. വീണ്ടും ഭാവിയുടെ അഗാധതയിലേയ്ക്ക് ചെന്നപ്പോൾ പീഡനത്തിന്‍റെയും അന്ധകാരത്തിന്‍റെയും യുഗങ്ങളിൽ തന്‍റെ പിൻഗാമികൾക്കുമീതെ പതിക്കാനിരിക്കുന്ന ഉഗ്രവും ഭയങ്കരവുമായ കൊടുങ്കാറ്റ് അവൻ തിരിച്ചറിഞ്ഞു. ഈ ലോക ഭരണാധികാരികൾ ദൈവസഭയുടെമേൽ കൊണ്ടുവരാനിരിക്കുന്ന ഭയങ്കര സംഭവങ്ങളുടെ സൂചനകൾ ഏതാനും ചുരുങ്ങിയ വാക്കുകൾകൊണ്ട് പ്രവചിച്ചു (മത്തായി 24:9,21,22). അവരുടെ, ഗുരു പോയ അപമാനത്തിന്‍റേയും അധിക്ഷേപത്തിന്‍റേയും യാതനകളുടേയും അതേ വഴിയിൽ ക്രിസ്തുവിന്‍റെ പിൻഗാമികളും കാലടി വയ്ക്കേണ്ടതാണ്. ലോകത്തിന്‍റെ രക്ഷിതാവിനെതിരായി പൊട്ടിത്തെറിച്ച് ശത്രുത്വം അവന്‍റെ നാമത്തിൽ വിശ്വസിച്ച എല്ലാവർക്കു മെതിരായി ഉണ്ടാകും. GCMal 38.1

    രക്ഷകന്‍റെ വാക്കുകളുടെ നിവൃത്തിക്ക് ആദ്യകാലസഭയുടെ ചരിത്രം സാക്ഷ്യം വഹിക്കുന്നു. ലോകത്തിന്‍റേയും നരകത്തിന്റേയും ശക്തികൾ കർത്താവിന്‍റെ പിൻഗാമികൾക്കു എതിരായി അണിനിരന്നു. സുവിശേഷം വിജയിച്ചാൽ തങ്ങളുടെ ക്ഷേത്രങ്ങളും യാഗപീഠങ്ങളും തൂത്തെറിയപ്പെടുമെന്നു വിഗ്രഹാരാധികൾ മുൻകൂട്ടി കണ്ടുകൊണ്ട് ക്രിസ്ത്യാനിത്വം നശിപ്പിക്കുവാൻ അവളുടെ ശക്തികളെ കൂട്ടിച്ചേർത്തു. പീഡനത്തിന്‍റെ ക്രൂരതയ്ക്കു തീ കൊളുത്തി. ക്രിസ്ത്യാനികളുടെ അവകാശങ്ങൾ അപഹരിച്ച് അവരെ വീടുകളിൽനിന്ന് ഓടിച്ചു. അവർ “കഷ്ടങ്ങളുടെ ഒരു വലിയ പോരാട്ടം സഹിച്ചു” (എബ്രാ. 10:32). അവർക്ക് ക്രൂരമായ പരിഹാസങ്ങളുടേയും ചമ്മട്ടിപ്രയോഗങ്ങളുടേയും പരീക്ഷകൾകൂടാതെ ചങ്ങലയും ജയിൽശിക്ഷയും അനുഭവിക്കേണ്ടിവന്നു (എബ്രാ. 11:36). വലിയകൂട്ടം ജനങ്ങൾ തങ്ങളുടെ സാക്ഷ്യം രക്തത്താൽ മുദ്രയിട്ടു. ഉയർന്നവനും താണവനും ധനവാനും ദരിദ്രനും പണ്ഡിതനും പാമരനും ഒരുപോലെ നിഷ്കരുണം കൊല്ലപ്പെട്ടു.GCMal 38.2

    പൌലൊസിന്‍റെ രക്തസാക്ഷിത്വത്തോടനുബന്ധിച്ചുള്ള കാലത്തിൽ നീറോ ചകവർത്തിയുടെ കീഴിൽ പീഡനം കൂടുതലോ കുറവോ ആയ തീവ്രതയോടെ നൂറ്റാണ്ടുകൾ തുടർന്നു. ക്രിസ്ത്യാനികളുടെമേൽ ഭയങ്കരമായ കുറ്റങ്ങൾ ആരോപിക്കുകയും ക്ഷാമം, ഭൂകമ്പം, പകർച്ചവ്യാധി എന്നിവയുടെ കാരണക്കാരായി പ്രഖ്യാപിക്കുകയും ചെയ്തു. അവർ സംശയത്തിനും വെറുപ്പിനും പാത്രമായപ്പോൾ നിരപരാധികളെ ഒറ്റിക്കൊടുത്ത് ലാഭം ഉണ്ടാക്കാൻ മതത്തിന്‍റെ ശത്രുക്കളും സമൂഹത്തിലെ ശല്യക്കാരുമായി എണ്ണപ്പെട്ടു. വലിയകൂട്ടം ആളുകൾ വന്യമൃഗങ്ങൾക്കു മുൻപിൽ എറിയപ്പെടുകയും ആംഫി തിയേറ്ററുകളിൽ ജീവനോടെ എരിക്കപ്പെടുകയും ചെയ്തു. ചിലർ ക്രൂശിക്കപ്പെട്ടു, വേറെ ചിലരെ വന്യമൃഗങ്ങളുടെ തോൽ ചുറ്റി നായ്ക്കൾക്കു കടിച്ചു കീറാൻ രംഗസ്ഥലങ്ങളിൽ എറിഞ്ഞു. പൊതു ഉത്സവങ്ങളിലെ പ്രധാന വിനോദമായിരുന്നു അവർക്കുള്ള ശിക്ഷ. ആ കാഴ്ച കണ്ടു അഭിവാദ്യം ചെയ്യാനും സന്തോഷിക്കാനുമായി വലിയ ജനക്കൂട്ടം തിങ്ങിക്കൂടിയിരുന്നു. മരണവേദന കണ്ട് അവർ കരഘോഷം മുഴക്കി ആഹ്ലാദിക്കുമായിരുന്നു.GCMal 40.1

    ക്രിസ്ത്യാനികൾ എവിടെ അഭയം തേടിയോ അവിടെയെല്ലാം അവരെ ഇരമൃഗങ്ങളെയെന്നപോലെ വേട്ടയാടി. ശൂന്യമായ ഏകാന്ത സ്ഥലങ്ങളിൽ ഒളിക്കാൻ അവർ നിർബന്ധിതരായി. അഗതികളും, തുടരെ പീഡിപ്പിക്കപ്പെട്ടവരും, കഠിന യാതന അനുഭവിക്കുന്നവരും (ലോകം അവർക്കു യോഗ്യമായിരുന്നില്ല) മരുഭൂമികളിലും പർവ്വതങ്ങളിലും ഗൂഢസങ്കേതങ്ങളിലും ഗുഹകളിലുമായി അലഞ്ഞു നടന്നു (എബ്രാ . 11:37, 38). ആയിരങ്ങൾക്കു ഭൂഗർഭക്കല്ലറകൾ അഭയസ്ഥാനമായിരുന്നു. റോമാനഗരത്തിന്‍റെ വെളിയിലായി കുന്നിൻചരിവുകളിൽ, പാറയിലും മണ്ണിലും പോലും തട്ടുതട്ടുകളായുള്ള ഇരിപ്പിടങ്ങളുള്ള ദീർഘ തുരങ്കങ്ങൾ നിർമ്മിക്കപ്പെട്ടു. ഇരുളടഞ്ഞ, സങ്കീർണ്ണ സംവിധാനങ്ങളുള്ള അത്തരം വഴികൾ പട്ടണവാതിലുകൾക്കപ്പുറം മൈലുകളോളം നീണ്ടുകിടന്നു. ഭൂമിക്കടിയിലെ ഈ ഏകാന്ത സ്ഥലങ്ങളിൽ കിസ്ത്യാനികൾ തങ്ങളുടെ മരിച്ചവരെ അടക്കം ചെയ്തു. കൂടാതെ അവർ സംശയിക്കപ്പെടുകയും ഭ്രഷ്ടരാക്കപ്പെടുകയും ചെയ്തപ്പോൾ അതു അവരുടെതന്നെ ഭവനവുമായിരുന്നു. നല്ല പോർ പൊരുതവരെ ജീവന്‍റെ ദാതാവു എഴുന്നേൽപ്പിക്കുമ്പോൾ ധാരാളം രക്തസാക്ഷികൾ ഇരുളടഞ്ഞ ഈ ഗുഹകളിൽനിന്നു എഴുന്നേറ്റു വരും.GCMal 40.2

    അതിക്രൂരമായ പീഡനങ്ങളിലും യേശുവിന്‍റെ സാക്ഷികൾ തങ്ങളുടെ വിശ്വാസം കറ പറ്റാതെ സൂക്ഷിച്ചു. എല്ലാ സുഖങ്ങളും നഷ്ടപ്പെട്ടിട്ടും സൂര്യ പ്രകാശത്തിൽനിന്നു അടയ്ക്കപ്പെട്ടിട്ടും ഇരുളടഞ്ഞ ഭവനങ്ങൾ ഭൂമിയുടെ സൗഹാർദ്ദപരമായ മാറിടത്തിൽ ഉണ്ടാക്കപ്പെട്ടിട്ടും അവർ യാതൊരു ആവലാതിയും ഉച്ഛരിച്ചില്ല. വിശ്വാസത്തിന്‍റേയും ദീർഘക്ഷമയുടേയും പ്രത്യാശ യുടേയും വാക്കുകളാൽ അന്യോന്യം ധൈര്യപ്പെടുത്തിക്കൊണ്ട് ജീവിത ക്ലേശ ങ്ങളും അവശ്യസാധനങ്ങളുടെ ദൗർലഭ്യതയും അവർ സഹിച്ചു. ലൗകികമായ അനുഗ്രഹങ്ങളുടെ നഷ്ടം ക്രിസ്തുവിലെ വിശ്വാസത്തെ ഉപേക്ഷിക്കുവാൻ പര്യാപ്തമായിരുന്നില്ല. വിചാരണകളും പീഡനങ്ങളും അവരെ നിത്യ വിശ്രമത്തിലേയ്ക്കും അവരുടെ പ്രതിഫലത്തിലേയ്ക്കും അടുപ്പിക്കുന്ന പടികൾ മാത്രമായിരുന്നു.GCMal 41.1

    പണ്ടത്തെ ദൈവദാസന്മാരെപ്പോലെ അനേകർ “ഏറ്റവും നല്ലൊരു ഉയിർത്തെഴുന്നേല്പ് ലഭിക്കേണ്ടതിനു ഉദ്ധാരണം കൈക്കൊള്ളാതെ ഭേദ്യം ഏറ്റു (എബ്രാ. 11:35). ക്രിസ്തുവിനുവേണ്ടി പീഡനം അനുഭവിച്ചപ്പോൾ, സ്വർഗ്ഗത്തിൽ അവരുടെ പ്രതിഫലം വലുതാകകൊണ്ടു അധിക സന്തോഷമുള്ളവരായിരിക്കാൻ ഗുരു പറഞ്ഞതു അവർ മനസ്സിൽ ഓർത്തു. സത്യത്തിനുവേണ്ടി കഷ്ടം സഹിക്കുവാൻ യോഗ്യരായി എണ്ണപ്പെട്ടതിൽ സന്തോഷിക്കയും അഗ്നിയുടെ മദ്ധ്യത്തിൽ പോലും വിജയഘോഷത്തിന്‍റെ പാട്ടുകൾ പാടുകയും ചെയ്തു. സ്വർഗ്ഗത്തിന്‍റെ കോട്ടയിൽനിന്നു ക്രിസ്തുവും ദൂതന്മാരും അവരെ കുനിഞ്ഞു നോക്കുന്നതും അവരുടെ ദൃഢചിത്തതയെ അംഗീ കരിച്ചുകൊണ്ട് അതീവ താത്പര്യത്തോടെ ഉറ്റുനോക്കുന്നതും അവർ വിശ്വാ സത്താൽ കണ്ടു. ദൈവത്തിന്‍റെ സിംഹാസനത്തിൽനിന്നും ഒരു ശബ്ദം അവർ കേട്ടു. “മരണപര്യന്തം വിശ്വസ്തനായിരിക്ക; എന്നാൽ ഞാൻ ജീവകിരീടം നിനക്കു തരും” (വെളി. 2:10).GCMal 41.2

    ക്രിസ്തുവിന്‍റെ സഭയെ പീഡനംകൊണ്ട് നശിപ്പിക്കാനുള്ള സാത്താന്‍റെ പ്രയത്നം ഫലം ചെയ്തില്ല. യേശുവിന്‍റെ ശിഷ്യന്മാർ തങ്ങളുടെ ജീവിതം ബലികഴിച്ചതുകൊണ്ടോ, തലവന്മാർ തങ്ങളുടെ സ്ഥാനത്തു വീണുപോയ തുകൊണ്ടോ വൻ വിവാദം നിലച്ചില്ല. തോൽവിയാൽ അവർ ജയിച്ചു. ദൈവത്തിന്‍റെ ജോലിക്കാർ കൊല്ലപ്പെട്ടെങ്കിലും ജോലി നിർവിഘം പുരോഗമിച്ചു. സുവിശേഷം തുടർന്നു പ്രസിദ്ധമാക്കപ്പെടുകയും ശിഷ്യന്മാർ എണ്ണത്തിൽ വർദ്ധിക്കുകയും ചെയ്തു. റോമിലെ കഴുകന്മാർക്കുപോലും എത്തിച്ചേരാൻ സാധിക്കാത്ത സ്ഥലങ്ങളിലും സുവിശേഷം നുഴഞ്ഞു കയറി. പീഡനത്ത പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്ന അവിശ്വാസികളുടെ അധികാരികളെ ഗുണദോഷിച്ചുകൊണ്ട് ഒരു ക്രിസ്ത്യാനി ഇപ്രകാരം പറഞ്ഞു: “നി ങ്ങൾ ഞങ്ങളെ കൊല്ലുകയും പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്തതേയ്ക്കാം. നിങ്ങളുടെ അനീതി ഞങ്ങളുടെ നിരപരാധിത്വത്തിന്‍റെ തെളിവാണ്; നിങ്ങളുടെ ക്രൂരത ഫലം ചെയ്യുകയില്ല. മറ്റുള്ളവരെ പീഡിപ്പിക്കാനുള്ള ശക്തിയേറിയ ക്ഷണം മാത്രമായിരുന്നു അത്. “നിങ്ങൾ ഞങ്ങളെ അടിക്കടി അരിഞ്ഞു വീഴ്ത്തിയാൽ ഞങ്ങൾ എണ്ണത്തിൽ കൂടുതലായി വർദ്ധിക്കും. ക്രിസ്ത്യാനികളുടെ രക്തം വിത്താകും'.- Terfullian, Apology. paragraph 50.GCMal 41.3

    ആയിരങ്ങൾ ജയിലിൽ അടയ്ക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. അവരുടെ ഒഴിഞ്ഞ സ്ഥാനങ്ങളിലേയ്ക്ക് മറ്റനേകർ ചാടി എത്തി. വിശ്വാസത്തിനുവേണ്ടി രക്തസാക്ഷി മരണം സ്വീകരിച്ചവരെല്ലാം ക്രിസ്തുവിനുള്ളവർ ആയി. അവർ ക്രിസ്തുവിന്‍റെ വിജയികളായി എണ്ണപ്പെട്ടു. അവർ നല്ല പോർ പൊരുതു. ക്രിസ്തു വരുമ്പോൾ മഹത്വത്തിന്‍റെ കിരീടം അണിയും. അവർ അനുഭവിച്ച കഷ്ടത ക്രിസ്ത്യാനികളെ പരസ്പരവും രക്ഷകനോടും അടുപ്പിച്ചു. അവരുടെ ജീവിത മാതൃകയും മരണസമയത്തെ മൊഴിയും സത്യത്തിന് സ്ഥിരമായ സാക്ഷ്യം ആയിരുന്നു. തീരെ പ്രതീക്ഷിക്കാതെ, സാത്താന്‍റെ പ്രജകൾ അവനെ സേവിക്കുന്നത് വിട്ടുകളഞ്ഞിട്ട് ക്രിസ്തുവിന്‍റെ കൊടിക്കീഴിൽ അണിനിരന്നു.GCMal 42.1

    അതുകൊണ്ട് സാത്താൻ തന്‍റെ കൊടി ക്രിസ്തീയ സഭയിൽ നാട്ടിക്കൊണ്ട് സ്വർഗ്ഗീയ ഭരണകൂടത്തിനെതിരായി കുറച്ചുകൂടെ വിജയകരമായ യുദ്ധത്തിനുള്ള പദ്ധതി രൂപീകരിച്ചു. ക്രിസ്തുവിന്‍റെ അനുഗാമികൾ ചതിയാൽ ദൈവത്തിന്‍റെ അപ്രീതിയിലേയ്ക്ക് നയിക്കപ്പെട്ടാൽ, അവരുടെ ശേഷിയും സഹനശക്തിയും അചഞ്ചലത്വവും തകർന്ന് അവർ നിഷ്പ്രയാസം ഇരകളായി വീഴും.GCMal 43.1

    ആ വലിയ എതിരാളി ശക്തികൊണ്ട് നേടാൻ കഴിയാഞ്ഞത് സൂത്രപ്പണികൊണ്ട് കൈയ്ക്കലാക്കാൻ പരിശ്രമിച്ചു. പീഡനം അവസാനിച്ചു. അതിന്‍റെ സ്ഥാനത്ത് ലോക ബഹുമാനത്തോടും താൽക്കാലിക അഭിവൃദ്ധിയോടും ഉള്ള അപകടകരമായ ആകർഷകത്വം നിലവിൽ വന്നു. വിഗ്രഹാരാധികൾ ക്രിസ്തീയ വിശ്വാസത്തിന്‍റെ ഭാഗം അംഗീകരിക്കാനും സർവ്വപ്രധാനമായ മറ്റ് ഭാഗങ്ങൾ തള്ളിക്കളയാനുമായി നയിക്കപ്പെട്ടു. അവർ യേശുവിനെ ദൈവപുത്രനായി അംഗീകരിക്കുകയും അവന്‍റെ മരണത്തിലും ഉയിർപ്പിലും വിശ്വസിക്കുന്നതായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ അവർക്ക് പാപത്തെക്കുറിച്ച് കുറ്റബോധം ഇല്ലായിരുന്നു. പശ്ചാത്താപത്തിന്‍റേയോ മാന സാന്തരത്തിന്‍റേയോ ആവശ്യം അവർ മനസ്സിലാക്കിയില്ല. അവരുടെ ഭാഗത്തു ചില വിട്ടുവീഴ്ചകൾ വരുത്തിക്കൊണ്ട്, ക്രിസ്തുവിശ്വാസത്തിന്‍റെ തട്ടിൽ എല്ലാ വരും യോജിക്കേണ്ടതിന് ഇവ അനുവദിക്കണം എന്ന് അവർ നിർദ്ദേശിച്ചു.GCMal 43.2

    ഇപ്പോൾ സഭ ഭയാനകമായ അപകടത്തിലായി. ജയിൽ, പീഡനം, അഗ്നി, വാൾ എന്നിവയെല്ലാം, ഇതിനോട് താരതമ്യപ്പെടുത്തുമ്പോൾ അനുഗ്രഹമായിരുന്നു. ചില ക്രിസ്ത്യാനികൾ തങ്ങൾ ഒരു അനുരഞ്ജനത്തിനും സന്നദ്ധരല്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഉറച്ചുനിന്നു. മറ്റുള്ളവർ കീഴടങ്ങുന്നതിനും, വിശ്വാസത്തിന്‍റെ മുഖഭാവം പരിഷ്കരിക്കുന്നതിനും ക്രിസ്ത്യാനിത്വത്തിന്‍റെ ഒരു ഭാഗം മാത്രം അംഗീകരിച്ചവരുമായി യോജിക്കുന്നതിലും തല്പരരായിരുന്നു. പൂർണ്ണ മതപരിവർത്തനത്തിന്‍റെ സമനില അതാണെന്ന് അവർ അവകാശപ്പെട്ടു. ക്രിസ്തുവിന്‍റെ വിശ്വസ്തരായ അനുഗാമികൾക്ക് ആഴമേറിയ മാനസ്സിക വേദനയുടെ സമയം അതായിരുന്നു. അഭിനയിക്കുന്ന ക്രിസ്ത്യാനിത്വത്തിന്‍റെ കപടവേഷത്തിലൂടെ വിശ്വാസം ദുഷിപ്പിക്കപ്പെടാനും മനുഷ്യമനസ്സുകളെ വചന സത്യത്തിൽനിന്ന് പിൻതിരിപ്പിക്കാനുമായി സാത്താൻ തന്നെത്താൻ സഭയിൽ നുഴഞ്ഞുകടന്നു.GCMal 43.3

    ഒടുവിൽ, മിക്കവാറും എല്ലാ ക്രിസ്ത്യാനികളും തങ്ങളുടെ വിശ്വാസത്തിന്‍റെ നിലവാരം താഴ്ത്തുന്നതിന് സമ്മതിക്കുകയും ക്രിസ്ത്യാനിത്വവും വിഗ്രഹാരാധനയുമായി ഒരു യോജിപ്പിലെത്തുകയും ചെയ്തു. വിഗ്രഹങ്ങളെ ആരാധിച്ചിരുന്നവർ മതപരിവർത്തനം നടത്തിയെന്ന് വെളിവായി പറയുകയും, സഭയോടു ചേരുകയും ചെയ്തുവെങ്കിലും തങ്ങളുടെ വിഗ്രഹാരാധനയോടു പറ്റിപ്പിടിച്ചു നിന്നുകൊണ്ട് അവരുടെ ആരാധനയ്ക്കുള്ള വസ്തുക്കളെ വിശുദ്ധന്മാരുടേയും കന്യക മറിയയുടേയും യേശുവിന്‍റേയും പ്രതിമകളായി മാറ്റി. അങ്ങനെ വിഗ്രഹാരാധന എന്ന ചീഞ്ഞ മാവ് സഭയ്ക്കുള്ളിൽ പ്രവേശിച്ച് വിനാശകരമായ വേല തുടർന്നു. വചനാടിസ്ഥാനമില്ലാത്ത ഉപദേശങ്ങളും അന്ധവിശ്വാസങ്ങൾ ഉൾക്കൊള്ളുന്ന അനുഷ്ഠാനങ്ങളും വിഗ്രഹാരാധനാപര മായ മതകർമ്മങ്ങളും അവളുടെ വിശ്വാസത്തോടും ആരാധനയോടും ഇണക്കിച്ചേർത്തു. ക്രിസ്തുവിന്‍റെ അനുഗാമികൾ വിഗ്രഹാരാധനകളുമായി ചേർന്നപ്പോൾ ക്രിസ്തുമതം ദുഷിക്കപ്പെടുകയും സഭയ്ക്ക് അവളുടെ വിശുദ്ധിയും ശക്തിയും നഷ്ടപ്പെടുകയും ചെയ്തു. എങ്കിലും ഈ വഞ്ചനയിൽ തെറ്റിപ്പോകാത്ത ഏതാനും പേർ ഉണ്ടായിരുന്നു. അവർ വീണ്ടും സത്യത്തിന്‍റെ സൃഷ്ടികർത്താവിനോടുള്ള കൂറു നിലനിർത്തുകയും ദൈവത്തെ മാത്രം ആരാധിക്കുകയും ചെയ്തു.GCMal 44.1

    ക്രിസ്തുവിനെ പിൻതുടരുന്നവർ എന്നു പറയുന്നവരിൽ എക്കാലത്തും രണ്ടു തരക്കാരുണ്ട്. ഒരു കൂട്ടർ രക്ഷകന്‍റെ ജീവിതം പഠിക്കുകയും തങ്ങളുടെ തെറ്റുകൾ കാര്യമായി കണ്ടെത്തി തിരുത്തുകയും അവന്‍റെ മാതൃകയോടു സദൃശരാകുകയും ചെയ്യുമ്പോൾ വേറൊരു കൂട്ടർ തങ്ങളുടെ തെറ്റുകളെ കാണിക്കുന്ന പ്രായോഗിക സത്യങ്ങളിൽനിന്നു ഒഴിഞ്ഞുമാറുന്നു. സഭയുടെ അപ്പൊസ്തലിക കാലഘട്ടത്തിൽപോലും അവളിൽ സത്യവും വിശുദ്ധിയും ആത്മാർത്ഥതയും മുഴുവനായി കണ്ടിരുന്നില്ല. പാപത്തിന്‍റെ ഇഷ്ടത്തിന് മനഃപൂർവ്വം വഴങ്ങുന്നവരെ സഭയ്ൽ കൈക്കൊള്ളരുതെന്ന് നമ്മുടെ രക്ഷകൻ. പഠിപ്പിച്ചിട്ടുണ്ട്. എന്നിട്ടും സ്വഭാവദൂഷ്യം ഉള്ളവരോടു അവൻ തന്നെത്താൻ കൂട്ടുകൂടുകയും തന്‍റെ പഠിപ്പിക്കലുകളുടേയും മാതൃകയുടേയും നല്ല ഫല ങ്ങൾ അനുഭവിക്കാൻ അവരെ അനുവദിക്കുകയും അങ്ങനെ തങ്ങളുടെ തെറ്റുകളെ കണ്ടെത്തി തിരുത്തുവാൻ ഒരവസരം ലഭ്യമാക്കുകയും ചെയ്തു. പന്ത്രണ്ടു അപ്പൊസ്തലന്മാരിൽ ഒരുവനായ യൂദ വിശ്വാസവഞ്ചകൻ ആയിരുന്നു. അവനെ സ്വഭാവത്തിന്‍റെ ന്യൂനതകൾകൊണ്ടല്ല അംഗീകരിച്ചത്. എന്നാൽ തെറ്റുകൾ ഉണ്ടായിട്ടും അംഗീകരിച്ചു. അവനെ മറ്റ് ശിഷ്യന്മാരോടൊപ്പം ചേർത്തത്, ക്രിസ്തുവിന്‍റെ ഉപദേശങ്ങളാലും മാതൃകയാലും ക്രിസ്തീയ സ്വഭാവം ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെ എന്നു പഠിക്കാനും അങ്ങനെ സ്വന്ത തെറ്റുകളെ കണ്ട് അനുതപിച്ച്, ദിവ്യകൃപയാൽ, സത്യം അനു സരിച്ചുകൊണ്ട് ആത്മാവിനെ ശുദ്ധീകരിക്കുന്നതിനും ആണ്. പക്ഷെ യൂദാ, കരുണയിൽ തനിക്കു ലഭിച്ച വെളിച്ചത്തിൽ നടന്നില്ല. പാപത്തിന്‍റെ ഇമ്പങ്ങൾക്ക് വഴങ്ങിക്കൊണ്ട് സാത്താന്‍റെ പരീക്ഷകളെ ക്ഷണിച്ചുവരുത്തി. അവന്‍റെ സ്വഭാവത്തിന്‍റെ ചീത്തവശങ്ങൾ പ്രബലമായിത്തീർന്നു. അന്ധകാരശക്തിയുടെ നിയന്ത്രണത്തിന് തന്‍റെ മനസ്സിനെ കീഴ്പെടുത്തി. തന്‍റെ തെറ്റുകൾ ശാസിക്കപ്പെട്ടപ്പോൾ കുപിതനായി. അങ്ങനെ തന്‍റെ ഗുരുവിനെ ഒറ്റിക്കൊടുക്കുക എന്ന ഭയാനകമായ കുറ്റത്തിലേയ്ക്ക് നയിക്കപ്പെട്ടു. അനുകൂലമായ അവസരം വരുമ്പോൾ യൂദയെപ്പോലെ, അവരുടെ നന്മയ്ക്കുവേണ്ടി തെറ്റുകൾ ചൂണ്ടിക്കാണിച്ചവരെ, ഒറ്റിക്കൊടുക്കും.GCMal 44.2

    ദൈവികത്വം നടിക്കുകയും പാപത്തെ രഹസ്യമായി പരിലാളിക്കുകയും ചെയ്യുന്നവരെ അപ്പൊസ്തലന്മാർ സഭയിൽ കണ്ടുമുട്ടി. അനന്യാസും സഫറയും മുഴുവനും ദൈവത്തിനായി ത്യജിക്കുന്നു എന്ന ഭാവേന മോഹത്തോടെ ഒരു ഭാഗം കയ്യിൽ വെച്ചുകൊണ്ട് ചതിയന്മാരുടെ ഭാഗം അഭിനയിച്ചു. സത്യത്തിന്‍റെ ആത്മാവ് അപ്പൊസ്തലന്മാർക്ക് ഈ അഭിനയക്കാരുടെ ശരിയായ സ്വഭാവം കാണിച്ചുകൊടുത്തു. സഭയുടെ വിശുദ്ധിയിന്മേൽ വീണ കളങ്കം ദൈവത്തിന്‍റെ നീതി തുടച്ചുനീക്കി. പരിശുദ്ധാത്മാവിന്‍റെ തിരിച്ചറിയുന്ന സൂചനാതെളിവുകൾ, സഭയിലെ കപടവേഷധാരികൾക്കും ദുർവൃത്തർക്കും ഉഗ്രഭയം ഉളവാക്കിയിരുന്നു. ക്രിസ്തുവിന്‍റെ സ്ഥിരമായ പ്രതിനിധികളോടും ക്രിസ്തുവിനോട് വഴക്കവും നല്ല മനോഭാവവും ഉള്ളവരോടും ഉള്ള ബന്ധത്തിൽ വളരെ നാളുകൾ കഴിയാൻ അവർക്ക് അസാധ്യമാണ്. ക്രിസ്തുവിന്‍റെ അനുയായികളുടെമേൽ വിചാരണകളും പീഡനങ്ങളും വരുമ്പോൾ സത്യത്തിനു വേണ്ടി സർവ്വവും ഉപേക്ഷിക്കാൻ മനസ്സുള്ളവർ മാത്രം കർത്താവിന്‍റെ ശിഷ്യരായിരിപ്പാൻ ആഗ്രഹിച്ചു. അങ്ങനെ, പീഡനം തുടർന്നിരുന്നിടത്തോളം കാലം സഭ താരതമ്യേന വിശുദ്ധമായിരുന്നു. എന്നാൽ അത് നിന്നതോടെ ആത്മാർ ത്ഥതയും സമർപ്പണവും കുറഞ്ഞവർ സഭയിൽ ചേരുകയും അവരിൽക്കൂടെ സഭയിൽ പ്രവേശിക്കാൻ സാത്താന് വഴി തുറക്കപ്പെടുകയും ചെയ്തു.GCMal 45.1

    പക്ഷെ വെളിച്ചത്തിന്‍റെ പ്രഭുവും അന്ധകാരത്തിന്‍റെ പ്രഭുവും തമ്മിൽ യാതൊരു യോജിപ്പും ഇല്ല. അവരുടെ അനുയായികൾ തമ്മിൽ യാതൊരു യോജിപ്പിനും സാധ്യവുമല്ല. പകുതി മാനസാന്തരപ്പെട്ട വിഗ്രഹാരാധനക്കാരുമായി യോജിക്കാൻ ക്രിസ്ത്യാനികൾ സമ്മതിച്ചപ്പോൾ സത്യത്തിൽനിന്ന് വളരെ അകലെ ഉള്ള വഴിയിൽ എത്തിച്ചേർന്നു. വളരെയധികം ക്രിസ്ത്യാനികളെ വഞ്ചിക്കുന്നതിൽ വിജയിച്ച പിശാച് ജയോത്സവം കൊണ്ടാടി. അവൻ കൂടുതൽ ശക്തി പ്രാപിച്ചുകൊണ്ട് ദൈവത്തോട് വിശ്വസ്തരായിരിക്കുന്ന വരെ പീഡിപ്പിക്കുന്നതിന് തന്‍റെ ആളുകളെ പ്രചോദിപ്പിക്കുകയും ചെയ്തു. യഥാർത്ഥ ക്രിസ്തീയ വിശ്വാസത്തെ എതിർക്കാൻ, ഒരിക്കൽ അതിന്‍റെ രക്ഷ കരായിരുന്നവരേക്കാൾ നന്നായി മറ്റാർക്കും സാധ്യവുമല്ലായിരുന്നു. ഈ വിശ്വാസത്യാഗികളായ ക്രിസ്ത്യാനികൾ പകുതി മാനസാന്തരപ്പെട്ട വിഗ്രഹാരാധികളുമായി കൂടിച്ചേർന്ന് ക്രിസ്തുവിന്‍റെ ഉപദേശങ്ങളുടെ അതിപ്രധാന ഭാഗങ്ങൾക്ക് എതിരായ പോരാട്ടം തിരിച്ചുവിടും.GCMal 45.2

    മതാചാരപരമായ ആവരണത്താൽ വേഷം മാറി സഭയിൽ കടന്നുവന്ന വഞ്ചനയ്ക്കും വെറുപ്പിനും എതിരായി വിശ്വസ്തരായവർക്ക് നിലകൊള്ളാൻ അശ്രാന്ത പരിശ്രമം ആവശ്യമായി വന്നു. വിശ്വാസത്തിന്‍റെ മാനദണ്ഡായി ബൈബിൾ അംഗീകരിക്കപ്പെട്ടില്ല. മതസ്വാതന്ത്യം എന്ന ഉപദേശം മതനിന്ദയായി വിവക്ഷിക്കപ്പെടുകയും അത് മുറുകെ പിടിച്ചവരെ വെറുക്കുകയും ഭ്രഷ്ടരാക്കുകയും ചെയ്തു.GCMal 46.1

    ദീർഘകാലത്തെ കഠിനമായ സംഘട്ടനത്തിനുശേഷം വിശ്വാസത്യാഗിയായ സഭ അവളുടെ കാപട്യത്തിൽനിന്നും വിഗ്രഹാരാധനയിൽനിന്നും ഇനിയും സ്വതന്ത്രമാകാൻ വിസമ്മതിക്കുന്നപക്ഷം, അവളുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കാൻ കുറച്ചു വിശ്വസ്തർ തീരുമാനിച്ചു. ദൈവവചനം അനുസരിക്കാൻ, പിരിഞ്ഞുപോരേണ്ടത് ഒഴിച്ചുകൂടാത്ത ആവശ്യമായി അവർ മനസ്സിലാക്കി. തങ്ങളുടെ മാതൃകകൊണ്ട് മക്കളുടേയും അവരുടെ മക്കളുടേയും വിശ്വാസത്തെ അപകടത്തിലാക്കുവാനും സ്വന്തം ആത്മാക്കൾക്ക് നാശം ഉണ്ടാക്കുന്ന തെറ്റുകൾ അനുവദിച്ചുകൊണ്ട് മുൻപോട്ടു പോകുവാനും അവർ തുനിഞ്ഞില്ല. സമാധാനവും ഐക്യതയും ഭേദമാക്കുന്നതിനുവേണ്ടി, ദൈവത്തോടുള്ള വിശ്വസ്തത നിലനിർത്തുന്ന എന്തും സമ്മതിക്കാൻ അവർ തയ്യാറായിരുന്നു. എന്നാൽ തത്വങ്ങൾ ബലികഴിച്ചാൽ സമാധാനം ഏറ്റവും അരു മയായി വാങ്ങാൻ സാധിക്കും എന്നു അവർ മനസ്സിലാക്കി. സത്യവും നീതിയും ബലികഴിച്ചുകൊണ്ട് ഐക്യത നിലനിർത്തുന്നതിനെക്കാൾ ഭിന്നതയും പോരാട്ടവും അഭികാമ്യമല്ലേയെന്നവർ ചിന്തിച്ചു.GCMal 46.2

    മനഃസ്ഥിരതയുള്ള ആത്മാക്കളെ പ്രവർത്തിപ്പിക്കുന്ന, തത്വസംഹിത ദൈവജനത്തിന്‍റെ ഹൃദയങ്ങളെ ഉണർത്തുന്നെങ്കിൽ അത് സഭയ്ക്കും ലോകത്തിനും നല്ലതാണ്. ക്രിസ്തീയ വിശ്വാസത്തിന്‍റെ തൂണുകളായ ഉപദേശങ്ങളെപ്പറ്റി ഭയങ്കരമായ അനാസ്ഥയാണ് ഇന്നുള്ളത്. എന്തായാലും ഇതൊന്നും പ്രാധാന്യമർഹിക്കുന്നവയല്ലെന്നുള്ള അഭിപ്രായം മുന്നേറിക്കൊണ്ടിരിക്കുന്നു. എങ്ങനെയെന്നാൽ, കഴിഞ്ഞ കാലങ്ങളിൽ വിശ്വസ്തജനം എതിർക്കാനും തുറന്നു പറയാനുമായി തങ്ങളുടെ ജീവൻ അപകടത്തിലാക്കിയ കപടസിദ്ധാന്തങ്ങളും മാരകവ്യാമോഹങ്ങളും ക്രിസ്തുവിന്‍റെ പിൻഗാമികളെന്ന് അവകാശപ്പെടുന്ന ആയിരങ്ങൾ ഇപ്പോൾ ഹൃദയംഗമായ താത്പര്യത്തോടെ കരുതുന്നു. ഈ അധഃപതനം സാത്താന്‍റെ പ്രതിനിധികളുടെ കരങ്ങളെ ബലമുള്ളതാക്കി.GCMal 46.3

    ആദിമ ക്രിസ്ത്യാനികൾ തീർച്ചയായും ഒരു പ്രത്യേക ജനമായിരുന്നു. അവരുടെ കുറ്റമറ്റ പ്രവർത്തനങ്ങളും നിലതെറ്റാത്ത വിശ്വാസവും പാപികളുടെ സമാധാനത്തെ അസ്വസ്ഥമാക്കുന്ന തുടർച്ചയായ താക്കീതായിരുന്നു. എണ്ണത്തിൽ കുറഞ്ഞവരെങ്കിലും ധനവും സ്ഥാനവും പദവിയുമുള്ള അധികാരങ്ങളൊന്നും ഇല്ലാതെതന്നെ, അവരുടെ സ്വഭാവവും ഉപദേശവും അറിഞ്ഞ ദുഷ്പ്രവൃത്തിക്കാർക്ക് അവരെ ഉഗ്രഭയം ആയിരുന്നു. അതുകൊണ്ട് ദൈവ ഭയം ഇല്ലാതിരുന്ന കായീൻ, ഹാബേലിനെ വെറുത്തതുപോലെ ദുഷ്പ്രവൃത്തിക്കാർ അവരെ വെറുത്തിരുന്നു. കായീൻ ഹാബേലിനെ കൊന്ന അതേ കാരണത്താൽ പരിശുദ്ധാത്മാവിന്‍റെ തടസ്സത്തെ തുടച്ചുമാറ്റാൻ ശ്രമിച്ചുകൊണ്ട്, ദൈവജനത്തെ മരണത്തിന് ഏല്പ്പിച്ചു. അതേ കാരണത്താലാണ് യെഹൂദ ന്മാർ യേശുവിനെ തിരസ്കരിച്ചതും, ക്രൂശിച്ചതും. കാരണം, അവരുടെ സ്വാർത്ഥതയ്ക്കും അഴിമതിക്കും നേരെയുള്ള സ്ഥിരമായ ശാസനയായിരുന്നു അവന്‍റെ സ്വഭാവത്തിലെ കലർപ്പില്ലായ്മയും പാവനത്വവും. ക്രിസ്തുവിന്‍റെ കാലം മുതൽ ഇന്നുവരെ, പാപവഴികളിൽ ജീവിക്കുകയും പാപത്തെ സ്നേഹിക്കുകയും ചെയ്യുന്നവരുടെ വെറുപ്പും വിരോധവും, ക്രിസ്തുവിന്‍റെ വിശ്വസ്ത ശിഷ്യന്മാരെ ഉന്നതസ്ഥിതിയിൽ എത്തിച്ചിട്ടുണ്ട്GCMal 47.1

    അപ്പോൾ സുവിശേഷത്ത, സമാധാനദൂത് എന്ന് എങ്ങനെ വിളിക്കാം? യെശയ്യാവ്, മശീഹയുടെ ജനനത്തെക്കുറിച്ച് പ്രവചിച്ചപ്പോൾ “സമാധാന പ്രഭു” എന്ന പേർ ക്രിസ്തുവിന് നൽകി. ക്രിസ്തു ജനിച്ചു എന്ന് ആട്ടിടയരോട് ദൂതന്മാർ പ്രഖ്യാപിക്കുമ്പോൾ ബേത്ലേഹെമിനു മുകളിൽ അവർ പാടിയത് “അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം; ഭൂമിയിൽ ദൈവപ്രസാദമുള്ള മനുഷ്യർക്ക് സമാധാനം” എന്നാണ് (ലൂക്കൊ . 2:14). “സമാധാനം അല്ല, വാൾ അത്രെ വരുത്തുവാൻ ഞാൻ വന്നത്” (മത്തായി 10:34) എന്ന കർത്താവിന്‍റെ വാക്കും പ്രവാചകവാക്യങ്ങളുമായി പരസ്പര വൈരുദ്ധ്യം തോന്നിയേയ്ക്കാം ശരിക്ക് മനസ്സിലാക്കിയാൽ രണ്ടും പൂർണ്ണമായി യോജിച്ചിരിക്കുന്നു എന്ന് കാണാം. സുവിശേഷം സമാധാനത്തിന്‍റെ ദൂതാണ്. ക്രിസ്ത്യാനിത്വം ഒരു സംഹിതയാണ്. അത് അംഗീകരിച്ച്, അനുസരിച്ച്, സമാധാനവും യോജിപ്പും സന്തോഷവും ലോകമെങ്ങും പ്രചരിപ്പിക്കുന്ന ഒരു വ്യവസ്ഥയാണത്. ക്രിസ്തുവിന്‍റെ മതം, അതിന്‍റെ പഠിപ്പിക്കലുകൾ സ്വീകരിക്കുന്ന സകലരേയും സാഹോദര്യബന്ധത്തിൽ യോജിപ്പിക്കും. മനുഷ്യരെ ദൈവവുമായും പരസ്പരവും അനുരഞ്ജിപ്പിക്കുക എന്നത് അവന്‍റെ ദൂതാണ്. എന്നാൽ ക്രിസ്തുവിന്‍റെ ഉൽക്കട ശത്രുവായ പിശാചിന്‍റെ അധീനതയിൽ ആണ് ഭൂരിഭാഗം ലോകവും. സുവിശേഷം കാണിച്ചുകൊടുക്കുന്ന ജീവിതതത്വങ്ങൾ അവരുടെ സമ്പ്രദായങ്ങൾക്കും ആഗ്രഹങ്ങൾക്കും എതിരായതിനാൽ അവർ എഴുന്നേറ്റ് അതിനെ എതിർക്കുന്നു. പാപങ്ങളെ വെളിപ്പെടുത്തുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന വിശുദ്ധിയെ അവർ വെറുക്കുന്നു. ക്രിസ്ത്യാനിത്വത്തിന്‍റെ നീതിയും വിശുദ്ധിയും അവർക്കും വേണമെന്ന് ആവശ്യപ്പെടുന്നവരെ പീഡിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു. ഈ രീതിയിൽ ഉയർത്തപ്പെട്ട സത്യങ്ങൾ വെറുപ്പും സംഘട്ടനാവസ്ഥയും ഉണ്ടാക്കുന്നതിനാൽ സുവിശേഷം ഒരു വാൾ എന്ന് വിളിക്കപ്പെടുന്നു.GCMal 47.2

    ദുഷ്ടന്മാരുടെ കൈകളാൽ നീതിമാന്മാർ പീഡനം അനുഭവിക്കാൻ അനുവദിക്കുന്ന, രഹസ്യങ്ങൾ ഉൾക്കൊള്ളുന്ന ദിവ്യപരിപാലനം, വിശ്വാസത്തിൽ ബലഹീനരായ അനേകർക്ക് വലിയ പരിഭ്രമം ഉളവാക്കാൻ കാരണമായി. അവരുടെ ക്രൂരശക്തിയാൽ, ഏറ്റവും ശ്രേഷ്ഠരും വിശുദ്ധരും തുടരെ ഉപദ്രവിക്കപ്പെടുകയും ദാരുണവേദന അനുഭവിക്കുകയും, ക്രിസ്തുതന്നെ മനുഷ്യരാൽ കഴിയുന്നതിന്‍റെ പരമാവധി, തന്‍റെ ജീവിത സഫലീകരണത്തിനായി അനുഭവിക്കുകയും ചെയ്തതുകൊണ്ട് ചിലരൊക്കെ ദൈവത്തിലുള്ള തങ്ങളുടെ ദൃഢവിശ്വാസം ഉപേക്ഷിക്കുവാൻ തയ്യാറാണ്. എങ്ങനെ എന്ന് ചോദിക്കുന്നു. നീതിയും കരുണയും ഉള്ള ദൈവം, അതിരില്ലാത്ത ശക്തിയുടെ ഉടമ ആയവൻ എങ്ങനെ ഈ അനീതിയും അടിച്ചമർത്തലും അനുവദിക്കുന്നു? നമുക്ക് ഒന്നും പറയാനില്ലാത്ത ഒരു ചോദ്യമാണിത്. ദൈവം തന്‍റെ സ്നേഹത്തിന്‍റെ തെളിവുകൾ ധാരാളം നമുക്ക് തന്നിട്ടുണ്ട്. നമുക്ക് ദൈവത്തിന്‍റെ നന്മയിൽ സംശയിക്കേണ്ടതില്ല. കാരണം ദൈവഹിതത്തിന്‍റെ പ്രവർത്തന ങ്ങൾ നമുക്ക് മനസ്സിലാക്കാൻ സാധ്യമല്ല. അന്ധകാരത്തിന്‍റേയും പരീക്ഷക ളുടേയും നാളുകളിൽ തന്‍റെ ശിഷ്യന്മാരുടെമേൽ സമ്മർദ്ദം ചെലുത്താവുന്ന സംശയങ്ങളെ മുൻകൂട്ടി കണ്ടുകൊണ്ട് “ദാസൻ യജമാനനെക്കാൾ വലിയവനല്ല എന്ന് ഞാൻ നിങ്ങളോട് പറഞ്ഞ വാക്ക് ഓർപ്പിൻ, അവർ എന്നെ ഉപദ്രവിച്ചു എങ്കിൽ നിങ്ങളെയും ഉപദ്രവിക്കും” (യോഹ. 15:20) എന്ന് രക്ഷ കൻ തന്‍റെ ശിഷ്യന്മാരോട് പറഞ്ഞു. ദുഷ്ടന്മാരുടെ ക്രൂരതയാൽ ഏതൊരു ശിഷ്യനും അനുഭവിച്ചതിനേക്കാൾ കൂടുതൽ യേശു നമുക്കുവേണ്ടി സഹിച്ചു. പീഡനവും രക്തസാക്ഷിത്വവും അനുഭവിക്കാൻ വിളിക്കപ്പെട്ടവർ ദൈവത്തിന്‍റെ പ്രിയപുത്രന്‍റെ കാൽചുവടുകളെ പിൻതുടരുക മാത്രമാണ്. GCMal 48.1

    “കർത്താവ് തന്‍റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നില്ല” (2 പത്രൊ. 3:9). ദൈവം തന്‍റെ കുഞ്ഞുങ്ങളെ മറക്കുകയോ അവഗണിക്കുകയോ ചെയ്യുന്നില്ല. ദൈവേഷ്ടം ചെയ്യുവാൻ ആഗ്രഹിക്കുന്നവരാരും അതിൽ വഞ്ചിക്കപ്പെടാതിരിക്കേണ്ടതിന് ദൈവം ദുഷ്ടനെ അവന്‍റെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുവാൻ അനുവദിക്കുന്നു. നീതിമാന്മാർ സ്വയം ശുദ്ധീകരിക്ക പ്പെടേണ്ടതിന് അവരെ കഷ്ടതയുടെ തീച്ചൂളയിൽ ഇടുന്നു. ദൈവികത്വവും വിശ്വാസത്തിന്‍റെ സ്ഥിരതയും മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ ഇവരുടെ മാതൃക ഉപകരിച്ചേയ്ക്കാം . ഇവരുടെ വിശ്വാസജീവിതം, ദൈവികത്വവും വിശ്വാസവും ഇല്ലാത്തവരിൽ കുറ്റബോധം ഉണർത്തിയേയ്ക്കാം .GCMal 49.1

    ദുഷ്ടന്മാർ അഭിവൃദ്ധിപ്പെടാനും ദൈവത്തോടുള്ള തന്‍റെ ശത്രുതയെ വെളിവാക്കുവാനും ദൈവം അനുവദിക്കുന്നു. അവർ തങ്ങളുടെ പാപത്തിന്‍റെ അളവ് പൂർത്തീകരിക്കുമ്പോൾ അവരുടെ സമ്പൂർണ്ണ നാശത്തിൽ ദൈവത്തിന്‍റെ നീതിയും കരുണയും ദർശിക്കും. പ്രതികാര ദിവസം വരുന്നു. അന്ന് ദൈവകല്പന ലംഘിച്ചവരും ദൈവജനത്ത പീഡിപ്പിച്ചവരുമായ എല്ലാവർക്കും തങ്ങളുടെ പ്രവൃത്തിക്കു തക്ക പ്രതിഫലം കിട്ടും. അന്ന് ദൈവത്തിന്‍റെ ഓരോ വിശ്വസ്തരോടും ചെയ്ത അനീതിയുടേയും കൂരതയുടേയും ഓരോ പ്രവൃത്തിയും ക്രിസ്തുവിനോടുതന്നെ ചെയ്തു എന്ന വിധത്തിൽ ശിക്ഷിക്കപ്പെടും.GCMal 49.2

    ഇന്നത്തെ സഭകളുടെ ശ്രദ്ധയെ ആകർഷിക്കേണ്ട വേറൊരു പ്രധാന ചോദ്യം ഉണ്ട്. “എന്നാൽ ക്രിസ്തേശുവിൽ ഭക്തിയോടെ ജീവിപ്പാൻ മനസ്സുള്ളവർക്കെല്ലാം ഉപദ്രവം ഉണ്ടാകും” (2 തിമൊ. 3:12) എന്ന് പൌലൊസ് പറയുന്നു. ഇന്ന് പീഡനം ഒരു വലിയ അളവിൽ ചൈതന്യമില്ലാത്ത അവസ്ഥയിൽ ആയിരിക്കുന്നത് എന്തുകൊണ്ടാണ്? അതിന്‍റെ കാരണം സഭ ലോകത്തിന്‍റെ നിലവാരത്തോട് യോജിച്ചുപോകുന്നതിനാൽ യാതൊരു എതിർപ്പും ഉണ്ടാകുന്നില്ല എന്നുള്ളതാണ്. കർത്താവിന്‍റേയും അപ്പൊസ്തലന്മാരുടേയും കാലത്തെ ക്രിസ്തീയ വിശ്വാസം പോലെ കലർപ്പില്ലാത്തതും വിശുദ്ധ സ്വഭാവത്തോടുകൂടിയതും അല്ല ഇന്നത്തെ മതം. പാപവുമായി അനുരഞ്ജിക്കുന്ന തുകൊണ്ടും, ദൈവവചനത്തിലെ വലിയ സത്യങ്ങളെ അനാസ്ഥയോടെ പരി ഗണിക്കുന്നതുകൊണ്ടും, മർമ്മപ്രധാനമായ ദൈവഭയം ഇല്ലാത്തതുകൊണ്ടും ക്രിസ്ത്യാനിത്വം ജനപ്രീതി ആർജ്ജിച്ചതായി കാണപ്പെടുന്നു. ആദ്യസഭയുടെ വിശ്വാസവും ശക്തിയും ഉണർത്തപ്പെടട്ടെ. എന്നാൽ പീഡനത്തിന്‍റെ ആത്മാവും ഉണർത്തപ്പെടും. പീഡനത്തിന്‍റെ അഗ്നി പുനരാരംഭിക്കും.GCMal 49.3